വിവരണം – Akhil Surendran Anchal.

ഞാറാഴ്ചയാണ് അവധി ദിവസം രാവിലെ മുതൽ നുമ്മ മനസ്സ് ശല്യം തുടങ്ങി. അഖി യാത്ര പോകാം അവളെ കാണണ്ടേ.. ആരേ ? ശേ നുമ്മ കൊച്ചിനെ.. പ്രണയിനി.. യാത്രയെ !! ഹ ഹ ഹ ശരി മനസേ പോവാം. അപ്പോ ദേ അളിയച്ചാരുടെ ഫോൺ കോൾ “അളിയ എവിടെ?”  ഞാൻ – “വീട്ടിൽ” (അളിയൻ അതിശയം😇🤔 😄). കാരണം നുമ്മ വീട്ടിൽ കാണില്ലല്ലോ. ഹ ഹ..

“അളിയാ നമ്മുക്ക് പതിമൂന്ന് കണ്ണറ പാലം കാണാൻ പോവാം.” കേട്ട പാതി കേൾക്കാത്ത പാതി റെഡി. “കൊച്ച് അളിയോ പൊയ്യ് കളയാം , ദേ പത്ത് മിനിറ്റ്.” അളിയച്ചാര് വീട്ടിൽ നുമ്മ വണ്ടി ഇസ്തം Dio ൽ ദേ പോയി …… യാത്ര അങ്ങനെ കൂകി പായും തീവണ്ടി ഇസ്തം. പതിമൂന്ന് കണ്ണറ പാലം കാണാനായി കഴുതുരുട്ടി എത്തി.

കൊല്ലം ജില്ലയിലെ കഴുതുരുട്ടിക്ക് സമീപമാണ് കണ്ണറ പാലം സ്ഥിതി ചെയ്യുന്നത്. കൊല്ലം – തിരുമംഗലം ദേശീയ പാതയ്ക്ക് ഏകദേശം സമാന്തരമായുള്ള കൊല്ലം – ചെങ്കോട്ട റെയിൽ പാതയുടെ ഭാഗമാണീ പാലം .കണ്ണറ പാലത്തിന് പതിമൂന്ന് കമാനങ്ങൾ ഉണ്ട്. ഇവ കൊളോണിയൻ കാലഘട്ടത്തിലെ നിർമ്മിതികളുടെ പ്രത്യേകതയാണ്.

102 നീളവും 5 മീറ്റർ പൊക്കവുമുള്ള പതിമൂന്ന് കണ്ണറ പാലത്തിനു 100 വർഷമെങ്കിലും പഴക്കം കഴിഞ്ഞ് കാണും. ഇത് പുതുക്കിയ പതിമൂന്ന് കണ്ണറ പാലത്തിന്റെ ദ്യശ്യങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. പഴയ പാലമായിരുന്നു സുന്ദരം പക്ഷേ പഴമയെ നില നിർത്തിയാണ് ഇന്നത്തെ ഗവൺമെന്റ് പാലം പുതുക്കി പണിഞ്ഞിരിക്കുന്നത്. എന്നാലും Old is GOLD ആണല്ലോ !

ബ്രിട്ടീഷ് ഭരണ കാലത്ത് സുർകി രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണത്തിന് സിമൻറ് ഉപയോഗിച്ചിട്ടില്ല അവർ. പക്ഷേ ഇന്ന് പുതുക്കി പണിഞ്ഞപ്പോൾ നേരിയ തോതിൽ സിമന്റ് പൂശിയിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. വനത്തിനു സമീപത്തു കൂടിയാണ് ഈ പാത നിർമ്മിക്കപ്പെട്ടിട്ടുള്ളത്. Credit for British Government.

മഴക്കാലത്ത് വെള്ളം ഒഴുക്കി പോകാനും , വന്യമ്യഗങ്ങൾക്ക് ഇപ്പുറതെത്തി നദിയിൽ നിന്ന് വെള്ളം കുടിക്കാനും കഴിയണം എന്ന ഉദ്യേശ്യ ലക്ഷ്യത്തിലായിരിക്കണം 13 വലിയ ദ്വാരങ്ങൾ കണ്ണറ ആർച്ച് ഉൾകൊള്ളുന്ന രീതിയിൽ ഈ കണ്ണറ പാലം ബ്രിട്ടീഷുകാർ ഡിസൈൻ ചെയ്തതെന്ന് കരുതാം.  ഇനി ഈ പാലത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യകത എന്തെന്നാൽ തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ പാതയാണ് കൊല്ലം ജില്ലയിലെ പതിമൂന്ന് കണ്ണറ പാലം . കൊല്ലം- തിരുനൽവേലി മീറ്റർഗേജ് പാതയായിരുന്നു ആദ്യം.  ഇതിനു ശേഷമാണ് കൊല്ലം – തിരുവനന്തപുരം , കൊല്ലം – കോട്ടയം റെയിൽ പാതകൾ നിലവിൽ വരുന്നത്.

വ്യവസായിക നഗരങ്ങളായ കൊല്ലം ജില്ലയെയും മദ്രാസിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഈ റെയിൽ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതായി നമുക്ക് കാണാം .ബ്രിട്ടീഷ് എഞ്ചിനിയർ മാർക്കു ഒരു വലിയ പ്രണാമം സാങ്കേതിക വിദ്യ 100 വർഷങ്ങൾക്ക് മുൻമ്പേ അത്ഭുതം . ഇന്ത്യയിൽ തന്നെ അപൂർവ്വമായ ഒരു മീറ്റർ ഗേജ് ആണ് ഈ പാലത്തിലുള്ളത് . പക്ഷേ കൂകി പായും തീവണ്ടിയെ കണ്ടില്ല. റെയിൽവേ ട്രാക്കിലൂടെ നടന്ന് നടന്ന് ഞങ്ങൾ നോക്കി ഒരു ട്രെയിനും ചൂളം വിളിച്ച് വന്നില്ല. നേരിയ വിഷമം മനസ്സിൽ കേറി കൂടി . ഒരിക്കൽ ഈ പതിമൂന്ന് കണ്ണറ പാലത്തിൽ കൂടി ട്രെയിനിൽ സഞ്ചരിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും മോഹവുമായി തിരിച്ചു യാത്ര .

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.