ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

Total
0
Shares

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്..

ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത് ചോദ്യം ചെയ്‌താൽ തല്ലുകൊടുക്കാറോ ഇല്ല. നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന KSRTC ബസിൽ തന്നെ യാത്ര തുടരാം. ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത്ത് സമയത് എത്തിപെടാൻ പറ്റാതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം). എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല.

പിന്നെ നമ്മളിൽ പലരും കെഎസ്ആർടിസി ജീവനക്കാരോട് തട്ടിക്കയറാറുണ്ട്. പലപ്പോളും അവരും പ്രതികരിക്കും. മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും. അത് സ്വാഭാവികം. പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല. ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുമ്പോൾ അവർ പറയാറുണ്ട്. “ചേട്ടാ ഒന്നും പറയാൻ പോകണ്ട. പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ്” എന്നും പറഞ്ഞു തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്. കെഎസ്ആർടിസി ജനകീയം ആകാൻ ഒരു പരിധിക്ക് അപ്പുറം വരെയും കാരണക്കാർ ജീവനക്കാർ ആണ്. കഴിഞ്ഞു പോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്. വീട്ടുകാർ വരാൻ താമസിച്ച പെൺകുട്ടിയ്ക്ക് കൂട്ടായി ആന വണ്ടിയും ജീവനക്കാരും, യാത്രയ്ക്കിടയിൽ സുഖമില്ലാതായവർക്കായി നഗരമധ്യത്തിലൂടെ ഹെഡ് ലൈറ്റും ഇട്ടു ആംബുലൻസിനെപ്പോലെ ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക്ക് etc …

ഇനി പലരുടെയും Comments ആണ് “കണ്ടക്ടർ കണ്ണുരുട്ടി, ഡ്രൈവർ ആരോടും മിണ്ടില്ല” എന്നൊക്കെ. നിങ്ങൾ ഒന്ന് മനസിലാക്കണം പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട് കെഎസ്ആർടിസി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല എന്നൊക്കെ. പല മാനസിക പിരിമുറുക്കത്തിലും ആകും പല ജീവനക്കാരും. അപ്പോൾ മുഖത്തെ പുഞ്ചിരി ചിലപ്പോൾ മാഞ്ഞു പോകും. ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ഭൂരിഭാഗം ആനവണ്ടി ജീവനക്കാരുടെ മനസ്സും ആന എന്ന പേര് പോലെ വിശാലം ആണെന്ന്.

യാത്രക്കാരെല്ലാം കർണാടക ആർടിസിയെയും പ്രൈവറ്റ് ബസ്സുകളെയും വാനോളം വാഴ്ത്തിപ്പാടുമ്പോൾ തൻ്റെ കുറവുകളും ബാധ്യതകളുമെല്ലാം ഒരുവശത്ത് അടക്കിപ്പിടിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സുകൾ യാത്ര തുടരുകയാണ്. ആരോടും പരിഭവമില്ലാതെ… രാത്രിയിൽ തനിച്ചു യാത്ര ചെയ്യുന്ന നമ്മുടെ അമ്മപെങ്ങന്മാർക്ക് ഒരാങ്ങളയെപ്പോലെ കൂട്ടായി… ഹർത്താലും പ്രാകൃത ദുരന്തങ്ങളും വില്ലനായി കടന്നു വരുമ്പോൾ തൻ്റെ പ്രജയെ രക്ഷിക്കുവാൻ വരുന്ന രാജാവിനെപ്പോലെ… അതെ കെഎസ്ആർടിസി ഒരിക്കലും പൂട്ടിപ്പോകരുത്. തകർക്കാൻ സമ്മതിക്കരുത് നാം ഓരോ മലയാളികളും.

കടപ്പാട് – ഇത് എഴുതിയ ആൾക്ക്. Image – Soni Kurishinkal.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

ഷേണായീസ്, ശ്രീധർ, പത്മ… സിനിമാലോകത്തെ ഷേണായിമാരുടെ കഥ

എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി). കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക്…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
View Post

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post