ഫാതുലാ പാസിൽ നിന്നും ലേയിലേക്ക് അത്യധികം സാഹസികത നിറഞ്ഞ യാത്ര

Total
1
Shares

ഫാതുലാ പാസിൽ നിന്നും ലേയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഇന്ന് രാത്രി ലേയിൽ താമസിച്ച ശേഷം പിന്നീട് ലഡാക്കിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ലേയിലേക്കുള്ള യാത്രയ്ക്കിടെ ഇടയ്ക്ക് ഞങ്ങൾക്ക് കിടിലൻ മഞ്ഞുവീഴ്ച ആസ്വദിക്കുവാൻ സാധിച്ചു എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

മഞ്ഞുവീഴ്ചയും കഴിഞ്ഞു ഞങ്ങൾ കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വീണ്ടും നല്ല തെളിഞ്ഞ കാലാവസ്ഥയായി മാറി. പിന്നീട് ഞാൻ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അങ്ങനെ പോയിപ്പോയി ഞങ്ങൾ ഫാതുലാ ടോപ്പിൽ എത്തിച്ചേർന്നു. ശ്രീനഗർ – ലേ ഹൈവേയിലെ ഏറ്റവും ഉയരം കൂടിയ ഒരു സ്ഥലമായിരുന്നു അത്. 13479 അടി ഉയരത്തിലായിരുന്നു ആ സ്ഥലം. അവിടെ ഇന്ത്യൻ എയര്ഫോഴ്സിൻ്റെ ഒരു സിഗ്നൽ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. കൊല്ലം സ്വദേശിയായ ഒരു സൈനിക ഉദ്യോഗസ്ഥനെ ഞങ്ങൾ അവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി. അദ്ദേഹം ആ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്കു വിശദമായി പറഞ്ഞു തന്നു.

ഫാതുലാ ടോപ്പിൽ നിൽക്കുമ്പോൾ അവിടെയും മഞ്ഞുവീഴ്ച്ച ആരംഭിച്ചു. അതോടെ ഞങ്ങൾ വീണ്ടും അവിടെ നിന്നും യാത്ര തിരിച്ചു. പിന്നീട് അങ്ങോട്ടു മലയിറക്കമായിരുന്നു. വഴികളൊക്കെ ചിലയിടങ്ങളിൽ മോശം അവസ്ഥയിൽ ആയിരുന്നു. പക്ഷെ കാലാവസ്ഥയിൽ വന്ന മാറ്റമായിരുന്നു ഞങ്ങളെ അമ്പരപ്പിച്ചത്. മുകളിൽ നല്ല മഞ്ഞുവീഴ്ചയും താഴ്വാരത്തിലേക്കുള്ള പാതയിൽ നല്ല ഉണങ്ങി വരണ്ട അവസ്ഥയും.

നല്ല ഉയരത്തിലൂടെയുള്ള യാത്ര ആയിരുന്നതിനാൽ ഞങ്ങളെല്ലാം നല്ലവണ്ണം വെള്ളം കുടിച്ചുകൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത്. അല്ലെങ്കിൽ മൗണ്ടൻ സിക്ക്നസ്സ് വരാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും ഞങ്ങൾക്ക് നല്ല കിതപ്പും ചെറിയ രീതിയിലുള്ള ശ്വാസതടസ്സങ്ങളും നേരിടേണ്ടി വന്നിരുന്നു. എങ്കിലും ഭയക്കാനുള്ള അവസ്ഥയിൽ ഒന്നും സംഭവിച്ചിരുന്നില്ല.

മലയിടുക്കുകളിലൂടെയുള്ള ഞങ്ങളുടെ യാത്ര വളരെ ശാന്തപൂർണ്ണമായിരുന്നു. വഴിയുടെ കണ്ടീഷൻ കുറച്ചു ദൂരത്തേക്ക് നല്ലതായിരുന്നു. പക്ഷേ വഴിയിൽ മറ്റു വാഹനങ്ങൾ വളരെ അപൂർവ്വമായിരുന്നു. കുറെ മുന്നോട്ടു പോയപ്പോൾ വഴിയിൽ ഒരു പാലം പണി നടക്കുന്നതിനാൽ ചെറിയൊരു ബ്ലോക്ക് അനുഭവപ്പെട്ടു. അവിടെ അടുത്തുണ്ടായിരുന്ന ചായക്കടയിൽ കയറി ഞങ്ങൾ ചായയൊക്കെ കുടിച്ചുകൊണ്ടിരുന്നു.

ബ്ലോക്ക് മാറിയപ്പോൾ വണ്ടികളെല്ലാം കടന്നുപോകുവാൻ തിരക്കു കൂട്ടി. ഞങ്ങൾ തിരക്കൊഴിയുവാൻ കാത്തിരുന്നു. ഇരുവശവും ബ്ലോക്ക് ക്ലിയർ ആയപ്പോൾ ഞങ്ങളും പതിയെ അവിടെ നിന്നും നീങ്ങി. വീണ്ടും റോഡ് വിജനമായിത്തുടങ്ങി. വഴിയുടെ അവസ്ഥ നല്ലതായിരുന്നതുകൊണ്ട് ഞങ്ങൾക്ക് വളരെ വേഗത്തിൽ കടന്നു പോകുവാൻ സാധിച്ചു. പോകുന്ന വഴിയിൽ ആർമി ക്യാമ്പുകൾ ഞങ്ങൾ കണ്ടു. ആർമിയിലുള്ള മലയാളികൾ ഞങ്ങളുടെ കേരള രജിസ്ട്രേഷനിലുള്ള വണ്ടി കാണുമ്പോൾ അടുത്തു വന്നു സംസാരിക്കുമായിരുന്നു. ആ സമയത്ത് അവരുടെ മുഖത്തെ ആ ഒരു സന്തോഷം ഞങ്ങൾ നേരിട്ട് അനുഭവിച്ചതായിരുന്നു.

കുറേദൂരം പോയപ്പോൾ മലയിടുക്കുകളിലൂടെയുള്ള യാത്ര മാറി ഏതോ ഒരു മലമുകളിലൂടെയായി യാത്ര. കിലോമീറ്ററുകളോളം നീണ്ടു നിവർന്നു നേരെ കിടക്കുന്ന അടിപൊളി റോഡ്, എയർപോർട്ടിലെ റൺവേകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അടിയന്തിര സാഹചര്യത്തിൽ ചിലപ്പോൾ ഇവിടെ എയർഫോഴ്‌സിന്റെ വിമാനങ്ങളൊക്കെ ഇറക്കുമായിരിക്കും എന്നു ഹാരിസ് ഇക്ക പറഞ്ഞു.

പിന്നെയും മുന്നോട്ടു പോയപ്പോൾ അവിടെ കാന്തിക ആകർഷണ സ്വഭാവമുള്ള ഒരു സ്ഥലം ഉണ്ടെന്നു ഞങ്ങൾക്ക് ഗൂഗിൾ മാപ്പ് വഴി അറിയുവാൻ സാധിച്ചു. ഞങ്ങൾ ലൊക്കേഷൻ നോക്കി ആ ഏരിയയിൽ എത്തിച്ചേർന്നു. അവിടെ വേറെയും ചില വാഹനങ്ങൾ കാന്തിക ആകർഷണം പരീക്ഷിക്കുവാനായി അവിടെ നിൽക്കുന്നതായി കണ്ടു. സംഭവം മറ്റൊന്നുമല്ല, ചരിഞ്ഞ വഴിയിൽ നിർത്തിയാൽ വാഹനം തനിയെ കയറിപ്പോകും എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ വിവരം. പക്ഷെ ഞങ്ങൾക്ക് അവിടെ അത്ര വലിയ ആകർഷണമൊന്നും അനുഭവപ്പെട്ടിരുന്നില്ല. എങ്കിലും എന്തൊക്കെയോ ഒരു ആകർഷണം ഇല്ലാതില്ലാ.

അങ്ങനെ ഞങ്ങൾ അവസാനം ലേ ടൗണിൽ എത്തിച്ചേർന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ലേയിൽ എത്തിയയുടനെ ഞങ്ങൾ ആദ്യം ചെയ്തത് കാർ വാഷിംഗിനു കൊടുക്കുക എന്നതായിരുന്നു. കാർ പെട്ടെന്ന് വാഷ് ചെയ്തു കിട്ടി. ലേയിൽ സക്കീർ ഹുസ്സൈൻ എന്നു പേരുള്ള ഒരു ട്രാവൽ ഗൈഡ് ആയിരുന്നു ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തിരുന്നത്. ‘കാക്കാ’ (സഹോദരൻ) എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ബൈക്ക് റൈഡർമാർക്കും സഞ്ചാരികൾക്കുമൊക്കെ സുപരിചിതനാണ്.

കാക്കായുടെ വീട്ടിൽത്തന്നെയുള്ള ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങളുടെ താമസം. ഞങ്ങൾക്കായുള്ള എല്ലാ പെർമിറ്റുകളും കാക്കാ റെഡിയാക്കിയിരുന്നു എന്ന ഹാപ്പി ന്യൂസ് ആയിരുന്നു അവിടെയെത്തിയപ്പോൾ ഞങ്ങൾക്ക് സന്തോഷവും പകർന്നത്. എന്തായാലും കാക്കാ ആളൊരു അടിപൊളി മനുഷ്യൻ തന്നെ. ഇനി ലേയിലും പരിസരപ്രദേശങ്ങളിലുമുള്ള ഞങ്ങളുടെ കറക്കം നാളെ ആരംഭിക്കുകയായി. ഞങ്ങളുടെ കൂടെ കാക്കാ വരാമെന്നും ഇട്ടിട്ടുണ്ട്. To contact KAKA in Leh: 9469669943, 6005254159.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post