ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യാൻ ഓൺലൈനായി വിത്തുകൾ

Total
0
Shares

Agriearth.com –ജൈവ കൃഷി രീതികളിലൂടെ പച്ചക്കറികളും ചെടികളും നട്ടുവളര്‍ത്തലും പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ ലൈന്‍ സംരംഭമാണ് അഗ്രിഎര്‍ത്ത്. നമുക്ക് അവശ്യമായ പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സംതൃപ്തിയാണ്.

തികച്ചും മുന്‍പരിചയമില്ലാതെ ആര്‍ക്കും ചെയ്യാവുന്നതും ആയാസരഹിതവും പ്രയോജനകരവുമായ ഒരുമേഖലയാണ് വീട്ടുവളപ്പിലെ കൃഷി-ചെടി പരിപാലനം. അതിനാവശ്യമായ ഗുണമേന്മയുള്ള വിത്തുകളും മറ്റ് വിഭവങ്ങളും ലളിതവും ചിലവ്കുറഞ്ഞരീതിയിലും അഗ്രിഎര്‍ത്തിലൂടെ ലഭ്യമാണ്.

ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവയെല്ലാം അവരവരുടെ മേല്‍വിലാസത്തില്‍ തപാല്‍ വഴി എത്തിച്ചുകൊടുക്കുന്നു. വ്യത്യസ്ത രീതിയിലുള്ളതും ഫലപ്രാപ്തിയും ഗുണനിലവാരവുമുള്ള പച്ചക്കറികളുടെയും ഫലവര്‍ഗ്ഗങ്ങളുടെയും, പൂച്ചെടികളുടെയും വിത്തുകളുടെ വന്‍ശേഖരം അഗ്രിഎര്‍ത്തില്‍ ലഭ്യമാണ്. ജൈവകൃഷിക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം. ഒഴിവു സമയങ്ങള്‍ പ്രയോജനപ്പെടുത്തി നമുക്ക് തന്നെ വീട്ടുവളപ്പിലൊ ടെറസിലൊ ചെയ്യാന്‍ കഴിയുന്നതുമായ പച്ചക്കറികളെക്കുറിച്ചും, അലങ്കാരചെടികളെക്കുറിച്ചും തികച്ചും വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍ പങ്കുവെയ്ക്കുന്നു അഗ്രിഎര്‍ത്ത്.

പരിസ്ഥിതിയുടെ സ്വാഭവിക പ്രക്രിയകളിലുടെ ആവസവ്യവ്‌സഥക്ക് ഭംഗം വരുത്താതെ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നവയെ ഒഴിവാക്കി പരമ്പരാഗത ശാസ്ത്രീയവുമായ രീതികളെ സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന കൃഷിരീതിയാണ് ജൈവകൃഷിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി ജൈവകീടനാശിനികള്‍, കമ്പോസ്റ്റ് പച്ചില വളങ്ങള്‍ എന്നിവയെ ആശ്രയിച്ച് നടത്തപ്പെടുന്ന കൃഷിരിതിയാണിത്. കൃഷിയെ സംബന്ധിച്ച സംശയങ്ങളും അറിവുകളും പങ്കു വെക്കാനുള്ള ഒരു വേദികൂടിയാണ് അഗ്രിഎര്‍ത്ത്. നിങ്ങളുടെ സംശയങ്ങളും അറിവുകളും ഞ ങ്ങ ളുമായി പങ്കുവെക്കുക.

അത്യല്പദനശേഷിയുള്ള വിത്തുകളും തൈകളും കണ്ടെത്താനും അവയെ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ എങ്ങനെ പരമാവതി പ്രയോജനപ്പെടുത്താം, അതായത് മണ്ണും വെള്ളവും സൂര്യപ്രകാശവും വളത്തിനേക്കാളും കീടനാശിനികളേക്കാളും കൂടുതല്‍ ഉപയുക്തമാക്കാം. ഓരോ കൃഷിക്കും പ്രകൃതിയും കാലാവസ്ഥയും വളരെ സ്വാധീനം ചെലുത്തും ദീര്‍ഘകാല വിളകള്‍ മിക്കതും മഴക്കാലത്തായിരിക്കും ചെയ്യാന്‍ ഉത്തമം എന്നാല്‍ പച്ചക്കറികള്‍ മഴയുടെ തീക്ഷ്ണത കുറയുമ്പോള്‍ നടുന്നതാണ് നല്ലത്.

കൃഷിക്കാവശ്യമായ സ്ഥലം, സൂര്യപ്രകാശം, മണ്ണ് വെള്ളത്തിന്റെ ലഭ്യത എന്നിവ ഒരോ കൃഷിക്കും വ്യത്യസ്തമായിരിക്കും. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ചെലുത്തുന്ന ശ്രദ്ധ ആതിന്റെ വിളവെടുപ്പിലും പ്രതിഫലിക്കും. വിത്ത് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അതായത് ചില വിത്തുകള്‍ നേരിട്ട് മണ്ണില്‍ പാകാം, ചിലത് കുറച്ച് സമയം വെള്ളത്തിലിട്ട് അതിനുശേഷം മണ്ണില്‍ പാകി മുളപ്പിച്ച് ചെടികളായി പറിച്ചുനടാം, കൊമ്പുകുത്തിയും കൂടുതല്‍ വിള ലഭ്യമാകാന്‍ ചിലപ്പോള്‍ ഗ്രാഫ്റ്റിംഗ് പോലുള്ള സാങ്കേതിക രീതികള്‍ കൂടുതല്‍ പ്രയോജനകരമാക്കാം.

ഇന്ന് ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാരേറുകയാണ് . ജൈവകൃഷി വ്യാപനത്തിന് കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും ചെലുത്തുന്ന സ്വധീനം വളരെ വലുതാണ്. പച്ചക്കറികക്കൊപ്പം മരങ്ങളും പൂച്ചെടികളും നട്ട് ഭൂമി സുന്ദരമാകട്ടെ. വിഷമുക്ത പച്ചറികള്‍ എന്ന ലക്ഷ്യം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന അഗ്രിഎര്‍ത്ത്, കര്‍ഷകരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും പച്ചക്കറി വിത്തുകള്‍ സ്വീകരിക്കുന്നതാണ്. വിത്തുകള്‍ സ്‌പോണ്‍സര്‍ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ ആഗ്രിഎര്‍ത്തിലേക്ക് അയച്ചു തരിക.

ABOUT US : AgriEarth is an E-commerce platform for online purchase of vegetable seeds and and flowering seeds. You can buy garden equipment, fertilisers and everything related to gardening. The site will be rich in information and content about plants, trees and vegetables. It will give tips on growing, nurturing, watering, fertilizing and a whole lot more. There will be experts with whom the visitors can chat with and seek specialized information.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post