“പിരിച്ചു വെച്ച കപ്പടാ മീശ, പേടിപ്പിക്കുന്ന കണ്ണുകളും നോട്ടവും, ആരെയും കൂസാത്ത ഭാവം, എടാ പോടാ എന്നുള്ള വിളികൾ” ഇതൊക്കെയാണ് പോലീസുകാരെക്കുറിച്ച് ഒരു കാലം വരെ നമ്മളെല്ലാം കരുതിയിരുന്നത്. എന്നാൽ കാലങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്ന പോലീസുകാരും കൂടിയുണ്ടായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കിയത് പിന്നീടാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച പേരുള്ള പോലീസ് സേന കേരളം പോലീസ് ആണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും താരമായി കേരളം പോലീസ് വീണ്ടും പേരെടുത്തിരിക്കുകയാണ്.

നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായി പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങുകയും പൊലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി കേരള പൊലീസ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിക്കുകയും ചെയ്യുകയുണ്ടായി.

പേജ് ആരംഭിച്ചതോടെ ഇതിലെ പോസ്റ്റുകൾക്ക് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. പരാതികളും വിമർശനങ്ങളും മെസ്സേജ് ആയി അയച്ചവർക്ക് സന്ദർശനം നോക്കി നർമ്മത്തിൽ ചാലിച്ചുള്ള നല്ല മറുപടികളാണ് ലഭിച്ചത്. പോസ്റ്റുകളിൽ കമന്റ് ഇടുന്ന എല്ലാവര്ക്കും ഇതുപോലെ റിപ്ലൈ കൊടുക്കുവാനും തുടങ്ങിയതോടെ സംഭവം ക്ലിക്കായി. ബോധവൽക്കരണ പോസ്റ്റുകൾ എല്ലാം ട്രോൾ രൂപത്തിൽ പോസ്റ്റ് ചെയ്യുന്നതിനാൽ എല്ലാതരക്കാർക്കും ഇത് ആസ്വദിക്കുവാനും സാധിച്ചു. ഇതോടെ കേരള പോലീസ് പേജിൽ ലൈക്കുകളും ഷെയറുകളും വർദ്ധിച്ചു.

കേരള പൊലീസിന്റെ സ്വന്തം ട്രോളന്മാരുമായി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന അഭിമുഖം കാണാം.

പേജ് ലൈക്കുകൾ വർദ്ധിച്ചു വന്നതോടെ ഇന്ത്യയിലെ പോലീസ് പേജുകളിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബെംഗളൂരു സിറ്റി പോലീസ് ആയിരുന്നു മുന്നിൽ നിന്നിരുന്നത്. ഇതോടെ പേജ് ലൈക്ക് കൂട്ടി അവരെ മുന്നേറുവാനുള്ള പ്ലാനുകൾ പേജ് അഡ്മിൻസ് ആലോചിക്കുവാൻ തുടങ്ങി. പരമാവധി ആളുകളെക്കൊണ്ട് പേജ് ലൈക്ക് ചെയ്യിക്കുക എന്നതായിരുന്നു ലക്‌ഷ്യം. എന്നാൽ സംഭവം ട്രോളന്മാർ കൂടി ഏറ്റെടുത്തതോടെ സൂപ്പറായി. ബെംഗളൂരു പോലീസിനെ മറികടക്കുക മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ ലൈക്കുകളുള്ള പോലീസ് പേജ് ആയ ന്യൂയോർക്ക് പോലീസിനെ വരെ തോൽപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന നേട്ടം സ്വന്തമാക്കിയ ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്നത്.

നിലവില്‍ 8.42 ലക്ഷം ലൈക്കുകളാണ് കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകളാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന നേട്ടം ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് കേരള പോലീസ് നേടിയത്. പൊലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചത്.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

LEAVE A REPLY

Please enter your comment!
Please enter your name here