അമൃത്സർ ഒരു സ്വർഗലോകമോ? ഒരു ഇരുപതുകാരൻ്റെ തോന്നലുകൾ… കുത്തിക്കുറിക്കലുകൾ…

Total
0
Shares

വിവരണം – സത്യ പാലക്കാട്.

തട്ടിയും മുട്ടിയും പഠിച്ചോണ്ടിരുന്ന ഒരു എഞ്ചിനീയറിംഗ് യുവാവ്, ഉണ്ടായിരുന്ന സപ്പ്ളി ഒക്കെ എഴുതിയെടുത്ത് അവസാന സെമെസ്റ്ററിൽ എല്ലാം ക്ലിയർ ചെയ്തതിന്റെ ഷോക്കിൽ നിന്ന് മാറുന്നതിന് മുൻപ് തന്നെ ക്യാമ്പസ് സെലക്ഷൻ കിട്ടിയെന്നുകൂടെ കേൾക്കുമ്പോ പൊട്ടൻ പുട്ടു കണ്ട അവസ്ഥയാർന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കാൾ ഞെട്ടൽ എനിക്ക് തന്നെയായിരിന്നു. ജീവിതം ഇത്ര സിമ്പിൾ ആണെന്ന് തോന്നിയ നിമിഷങ്ങൾ , ജോലി കിട്ടിയാൽ എന്തായാലും ഇനി ആഗ്രഹങ്ങൾ എല്ലാം താനേ നടക്കുമല്ലോ , അമ്മയുടെയും പെങ്ങളുടെയും ആഗ്രഹങ്ങളായിരിന്നു അതിൽ ഏറെയും, പിന്നെ മ്മാടെതായ ചിന്തകളും ആഗ്രഹങ്ങളും , യാത്രകൾ സ്വപ്നങ്ങളും പെട്ടന്ന് നടക്കുമെന്നുള്ള ആവേശവും.

ഒരുമാസത്തെ ട്രെയിനിങ് കഴിഞ്ഞ് , നോർത്ത് ലൊക്കേഷൻ ആർക്കു വേണമെന്ന് ചോദിച്ചപ്പോൾ, കൂടെ ഉള്ളവർ മടിച്ചപ്പോൾ ഒരു കൈ മാത്രം മേലോട്ട് ഉയർത്തി അങ്ങോട്ട് പറഞ്ഞ്, സാർ ഞാൻ റെഡി ആണെന്ന്. ജോലിചെയ്യാനുള്ള ആത്മാർത്ഥയാണെന്ന് മറ്റു പലരും ചിന്തിച്ചപ്പോൾ, എന്റെ മനസിൽ മറ്റു പലതായിരുന്നു , അവർ ചിന്തിച്ചതൊഴികെ അത് വരെ സ്വപ്നം കണ്ടിരുന്ന പല സ്ഥലങ്ങളെയും മനസിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. സാഹചര്യങ്ങളെ പഴിചാരി എനിക്ക് തന്നെ മടുത്തിരിന്നു. ഇപ്പോൾ കിട്ടിയ സാഹചര്യം എന്റെ ആഗ്രഹത്തിന് പറ്റാവുന്നത് പോലെ മാറ്റിയെടാക്കാൻ സാധിക്കുന്ന നിമിഷങ്ങൾ തോന്നി. ഒരു വര്ഷം എത്രയൊക്കെ ജോലി ചെയ്താലും യാത്രക്ക് വേണ്ടി കിട്ടുന്നത് കൂടി പോയാൽ 10 ദിവസങ്ങൾ ആയിരിക്കും. അതും എവിടേലും തിരക്കിട്ട് പോയി വരുന്നതിനോട് ഒരു താല്പര്യോം ഇല്ലാത്തയാളായതുകൊണ്ട്  ജോലി കിട്ടുന്ന സ്ഥലം ഞാൻ ഇതുവരെ കാണാത്ത കാഴ്ചകൾ നിറഞ്ഞതായിരിക്കണം എന്ന ഒറ്റ സ്വാർത്ഥതയിൽ, കൂടെ ഉണ്ടായിരുന്ന ചങ്ക് വലതു കൈ പിടിച്ചപ്പോൾ (അവനാണേൽ നോർത്തിലേക്ക് തല്പരയം ഇല്ല എന്നെ വിട്ട് പോകാനും പറ്റില്ല ) ഒരു ഇടത് കൈ ഉയരത്തിൽ ഹാളിൽ കണ്ടത് എല്ലാരേം ഞെട്ടിച്ചു . ഞാൻ റെഡി ആണ് എന്നുള്ള ഉത്തരത്തിൽ അത്രമേൽ വിശ്വാസവും ധൈര്യവും സന്തോഷങ്ങളും പേടിയും എല്ലാം കലർന്നുള്ള ഒരു വികാരമായിരുന്നു ആ നിമിഷം.

ഹൈദരാബദീന്ന് നേരെ ഡൽഹി പിന്നെ ചണ്ഡീഗഢ് അമൃതസർ ശേഷം ഹിസാർ ഹരിയാനയിൽ ജോബ് ലൊക്കേഷൻ തീരുമാനായി ജോബ് ലൊക്കേഷൻ ആകുമ്പോഴേക്കും കാശില്ലെങ്കിലും എങ്ങനൊയൊക്കെയോ പോയ സ്ഥലങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. ആ സമയത്തൊക്കെ വല്ലാത്തൊരു ആകാംഷകൾ തന്നെയായിരുന്നു ചുറ്റും. പുറത്തേക്കുള്ള ലോകത്തിൽ അലിഞ്ഞ് ചേരുക എന്നൊക്കെ പറയണപോലെ.. ഏഹ്.. ഈ സംഭവങ്ങളൊക്കെ നടക്കുന്നത് ആറു വര്ഷം മുൻപാണ് എന്നൂടെ ഓർക്കണം.

കോളേജ് ലൈഫിന്ന് ജോലി കിട്ടിയതിന്റെ യാഥാര്തത്തിലേക്ക് മാറുമ്പോഴേക്കും മാസം രണ്ട് കഴിഞ്ഞിരുന്നു.ട്രെയിനിങ്ടൈമിൽ മുതൽ കൂടെ ഉണ്ടായിരുന്ന ഒരു ചങ്കും ജോലി ഇട്ടേച്ചും പോയി , ഹിന്ദി പോലും അറിയാതെ എങ്ങനയൊക്കെയോ ബുദ്ധിമുട്ടി ..! കമ്പനി റൂമും ആമ്പിയൻസും മനസിനെ വല്ലാതെ മടുപ്പിച്ചു , റൂം ജോലി , ജോലി റൂം എന്നത് ഞാൻ പോലും അറിയാതെ ഒരു താക്കോൽ ഇല്ലാത്ത പാവയെ പോലെ ചെയ്തോണ്ടിരിന്നു , ആദ്യ ശമ്പളത്തിന് ശേഷം കിട്ടുന്ന ശമ്പളമെല്ലാം വലിയ ത്രില്ല് ഇല്ലെന്ന് എന്തുകൊണ്ടാണെന്ന് മനസിലായി , പക്ഷെ എന്റെ കാര്യത്തിൽ ആദ്യ ‘ജോലി ആയതുകൊണ്ട് തന്നെ അത്രയൊക്കെ പ്രതീക്ഷയെ ഉണ്ടായിരുന്നുള്ളു , കാര്യങ്ങൾ വിചാരിച്ചപോലെ അത്ര സിമ്പിൾ അല്ലെന്ന് ….. !

#ആ_ഒരു_വൈകുന്നേരം … ഹിസാറിലെ റൂമിലേക്ക് ഉക്ക്ബലാന നിന്ന് ബസ്സിൽ പോയി കൊണ്ടിരിക്കുമ്പോൾ മനസ് മടുത്ത് രണ്ട് കയ്യിലെ മുഷ്ടികളും തലയിൽ വെച്ച് ഒന്നുറക്കെ അലറാതിരിക്കാൻ ശ്രമിച്ചു …! എന്തോ ഒരു പൊട്ട നിമിഷത്തിൽ മാനേജറെ വിളിച്ച് നാലഞ്ച് ദിവസത്തേക്ക് ലീവ് വേണമെന്ന് പറഞ്ഞപ്പോൾ , കാരണം ചോദിക്കലായി ദേഷ്യപെടലായി …! നാട്ടിൽ പോകാൻ നിനക്കു ആറ്‍ മാസം കഴിഞ്ഞേ പറ്റുള്ളൂ എന്ന് പറഞ്ഞിട്ടുണ്ടല്ലോ … ! എന്തൊക്കയോ പറയുന്നുണ്ടായിരുന്നു ..! ഞാൻ കൊറച്ച് നേരം മിണ്ടാതിരുന്നു ,,,ഒരു ഉത്തരം പറഞ്ഞ് ഫോൺ ഓഫ് ചെയ്തു..!

“ഞാൻ ജീവിച്ചിരിപ്പുണ്ടോ അതോ തോന്നലാണോ എന്ന് പോലും എനിക്കറിയില്ല ..! ഇനിയും തുടർന്നാൽ ചിലപ്പോ നാല് ചുമരിനകത്ത് ഒരു സൈക്കോ ജനിക്കും .. എന്നോട് കൂടുതൽ ചോദിക്കരുത് , അധികവും സാറിന് മനസിലാവണം എന്നില്ല … …! ” എനിക്ക് എന്നോടുള്ള ചോദ്യങ്ങൾ , പുള്ളിക്കാരന് ഉത്തരമായി കൊടുത്തു ..! റൂമിലെത്തി ഡ്രെസ്സുകളൊക്കെ ബാഗിലേക്ക് കുത്തി കേറ്റി…! ഹിസാറിൽ തണുപ്പ് തന്നെ ആയിരിന്നു …, ബാത്റൂമിലെ ഹീറ്ററിനെ അവഗണിച്ച് ബക്കറ്റ് വെള്ളം മുഴുവൻ തലയിൽ ഒഴിച്ച് , റൂമിലെ സകല മുക്കും മൂലയും തപ്പിയപ്പോൾ കിട്ടിയത് 200 ഓളം രൂപ ..! എവിടേക്കാണ് പോകുന്നത് പോലും അറിയാത്തവൻ ക്യാഷ് എത്രത്തോളം ആവശ്യമാണെന്ന് മനസിലായി ..! ബസ്റ്റാണ്ടിനടുത്തുള്ള വാച്ച് കടയിൽ 6 മാസത്തോളം പഴക്കമുള്ള പുത്തൻ ഫാസ്റ്റാക്കിന്റെ വാച്ച് കൊടുത്തപ്പോൾ ആ യുവാവിന് കിട്ടിയത് 450 രൂപ ..! 6 ഗോൽ ഗപ്പയും കഴിച്ച് ഏത് ബസിൽ കേറുമെന്നറിയാതെ ഒഴിഞ്ഞ ബസിൽ കേറി ഇരിന്നു.

തണുപ്പായിട്ടും കൂടിയും വിൻഡോ സീറ്റ് തുറന്നു അതിന്റെ അടുത്ത് തന്നെ ചാഞ്ഞു എപ്പോഴോ ഉറങ്ങി പോയ എന്നെ എഴുനെല്പിച്ചത് , ബാക്ക് സീറ്റിലെ ബീഡിയും വലിച്ചോണ്ടിരുന്ന വായ്‌യൊട്ടാകെ നാല് പല്ലുള്ള അസ്സല് ഹരിയാൻവി തെറിയും പറഞ്ഞ് വന്ന അപ്പൂപ്പൻ തന്നെയാർന്നു .! കണ്ടക്ടർ വന്നു എവിടേക്ക ടിക്കട്റ്റ് വേണ്ടതെന്നു ചോദിച്ചപ്പോൾ ഉത്തരം അറിയാതെ പിരി പൊന്തുമ്പോൾ എന്റെ രക്ഷകാനായി വന്നത് തൊട്ട് മുന്നേ തെറി പറഞ്ഞ നാല് പല്ലുള്ള യുവാവ് തന്നെയാണ് ..! “നർവാന എന്ന പേരിനോടുള്ള എനിക്ക് തോന്നിയ അനുഭൂതിയിൽ ടിക്കറ്റ് എടുത്ത് ..!!! ”

ഇവിടത്തെ റോഡ് നല്ലതായതുകൊണ്ട് കുലുക്കം ക്ഷീണമൊന്നുമില്ലാതെ അങ്ങനെ നർവാനയെത്തിയെന്നു പറഞ്ഞപ്പോൾ , ചെറിയൊരു സ്റ്റോപ്പ് മാത്രമാണ് , ചുറ്റും ഇരുട്ട് മാത്രമാണ് , പക്കാ ഹൈവേ റോടെന്ന് പറയാം . ഒറ്റക്കിരിന്നിട് ഞാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ തന്നെ തിരിച്ച് അതെ ബസ്സിൽ കേറി ലാസ്‌റ് സ്റ്റോപ്പെന്നു പറഞ്ഞ് കണ്ടക്ടർ തന്നത് “” കൈതൽ “”… അവിടെത്തി ബസ് സ്റ്റാൻഡിൽ എന്ത് ചെയ്യുമെന്നറിയാതെ .. കൊറേ നേരം ഇരിന്നു നടന്നു ….! വരുന്ന ബസെല്ലാം ഇവിടെ തന്നെ ലാസ്‌റ് സ്റ്റോപ്പ് ആണെന്ന് മനസിലാക്കി ..! എല്ലാ ബസ് സ്റ്റാൻഡിലും ഉള്ളപോലെ ചെറിയ കടകൾ , ചൂട് പാല് ഉണ്ട് , അതിന് താഴെ കിട്ടിയ മരകഷണോം പേപ്പറും വെസ്റ്റൊക്കെ എടുത്തിട്ട് അതിനു താഴെ ചൂട് കൊള്ളാൻ ഇരിക്കുന്ന വയസുമാരുടെ ഇടയിലേക്ക് തണുപ്പൊട്ട് സഹിക്കവയ്യാതെ കൂടെ ഇരിന്നു ..! എല്ലാരും മുഖത്തും ചിരി തന്നയാണ് , നല്ല നാടൻ ഹരിയാൻവി ഭാഷ എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് എല്ലാം മനസിലായ ഭാവത്തിൽ കൂടെ ചിരിച്ച്.

അവിടത്തെ തെരുവ്വ് പട്ടികൾക്ക് ഒരു കുഞ്ഞൻ പാത്രമുണ്ട് , ആർക്കു വേണേലും പാല് വാങ്ങിച്ച് ഒഴിച്ച് കൊടുക്കാം … അതോണ്ട് തന്നെ പട്ടികളവിടെ പട്ടിണിയല്ല.. ഞാൻ ഒരു പാലും ബണ്ണും കഴിച്ച് ഇങ്ങനെ ഇരിന്നു ..! തണുപ്പ് കൂടുന്തോറും ബസ് സ്റ്റാൻഡിലെ വേസ്റ്റുകൾ കുറഞ്ഞോണ്ട് വന്നിരുന്നു , രണ്ടുമൂന്നുപേപ്പർ വേസ്റ്റുകളൂം കൊടുത്ത് കൂട്ടത്തിൽ ഇരിക്കുമ്പോൾ പെട്ടന്നൊരു ചോദ്യം ബേട്ടാ എവിടെക്കാ പോണ്ടേ ബസ്സൊക്കെ ഇനി നാളെ ഉള്ളു … എവിടെക്കാ പോണ്ടെന്നു അറിയില്ല .. ഇങ്ങനെ ഇറങ്ങിയതാണ് . നല്ല സ്ഥലം വല്ല അടുത്തുണ്ടെൽ പറയണം മാഷേ …! നിന്റെ നാട് എവിടാ , ഇവിടെന്താ പരിപാടി .. ഇന്ത്യ ക്ക സബ്സെ നീച്ചേ , കേരള “”. ഇവിടെ IT എഞ്ചിനീയർ ആയിട്ട് പഞ്ചാബ് നാഷണൽ / ഹരിയാന ഗ്രാമീൺ ബാങ്കിന്റെ അങ്ങനെ ..!


ഓ സിർജീ ആപ് പാഗൽ ഹെക്യാ ..! വട്ടാണോ .. കേരളം പോലുള്ള എല്ലാമെല്ലാമുള്ള സ്ഥലത്തിന് ഒന്നുമില്ലാത്ത ഹരിയാനയിലേക്ക് വരാൻ , ഡെൽഹിക്കെങ്കിലും പോകാമല്ലോ ,, ഇവിടെ ഹരിയാനയിൽ ഇപ്പഴും കറന്റ് പോലും ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട് . എന്തയാലും അടുത്ത കാണാൻ ഉള്ള സ്ഥലം കുരുക്ഷേത്രയാണ്. കനൽ എരിയുന്ന ശബ്ദത്തെത്തേക്കാൾ എല്ലാരുടേം ചിരികൾക്കിടയിൽ കുരുക്ഷേത്ര മനസിൽ പതിഞ്ഞിരുന്നു. ബായ്‌സാബ് എന്നെ സിർജീ വിളിക്കരുത് . ബേട്ട എന്നുള്ളത് അങ്ങനെ തന്നയിരിക്കട്ടെ …! ബേട്ട ഇന്നിപ്പോ എവിടേം പോകാൻ നിക്കണ്ട. കുരുക്ഷേത്ര ബസ് മറ്റേ സൈഡിൽ നിർത്തിയിട്ടുണ്ടാകും. അതിൽ കേറി കിടന്നോ പുലർച്ചെ അഞ്ച് അഞ്ചരയാകുമ്പോ എടുക്കും തിരക്കില്ലാത്ത നേരത്തെ എത്തുകയും ചെയ്യാം നിനക്ക് സമാധാനമായി ഉറങ്ങുകയും ചെയ്യാം , ഞങ്ങൾ ഇവിടൊക്കെ തന്നെ എവിടേലും കിടന്നിട്ടുണ്ടാകും.

ഇരുപതുകാരനായ ഒരു പയ്യൻ ഒരുപാട് നാളായി റൂമിൽ അടഞ്ഞു കിടന്നിരുന്നത്തിന്റെ ഒരു ചെറിയ സുഖം മനസ്സിലോടി. ടെൻഷനും ഇല്ലാത്തവരും ജീവിതത്തിൽ സെറ്റിൽ ആയവനായും ഇവിടെ ആരുമില്ല . തീരാത്ത പരാതികളും പരിഭവങ്ങളുടെയും ഇടയിൽ ഇന്നെങ്ങനെ ജീവിക്കണം എന്നുപോലും മറന്നു പോയിരിക്കുന്നു എന്നതിന്റെ സ്വയം കുറ്റം പറച്ചിൽ കനലിന്റെ കൂടെ രണ്ടു കഷ്ണം വിറക് കൊള്ളി ഇട്ട് കത്തിച്ചാരമായത്തോടെ ബസിന്റെ അവസാന നീണ്ട സീറ്റിൽ ആരോടും ചോദിക്കാതെ കിടന്നു. ബസ്സ് സ്റ്റാർട്ട് ചെയ്തൂന്ന് വെച്ച് പെട്ടന്ന് എണീറ്റപ്പോഴാണ് മനസിലായത്. തണുപ്പിനെ സഹിക്കാൻ ഇവിടത്തെ ചിലരുടെ ഏക ആശ്രയം രാത്രി ഒഴിഞ്ഞ് കിടക്കുന്ന ബസുകൾ തന്നയാണ്. എൻജിൻ പോലും തോറ്റ് പോകുന്ന കൂർക്കം വലികൾ, തണുപ്പിൽ എവിടെയൊക്കയോ മയങ്ങിയെന്നു പറയാം.

5 മണിയോടെ കണ്ടക്ടർ വന്നു ടിക്കറ്റ് എടുത്ത് , ഉറക്കം നന്നായി മുന്നോട്ട് പോയി. ഒന്ന് ഒന്നര മണിക്കൂറോളം സമയം കഴിഞ്ഞപ്പോൾ സ്‌കൂൾ കാലത്ത് പുസ്തകളിലൂടെ അറിഞ്ഞ കുരുക്ഷേത്ര യുദ്ധഭൂമിയിൽ ചുവന്ന മണ്ണിലെ ബസ് സ്റ്റാൻഡിൽ പല്ലുതേക്കാനുള്ള ബ്രഷും പേസ്റ്റും എടുത്ത് യുവാവ് പൈപ്പും തപ്പി നടന്നു. പുതിയ സ്ഥലത്തെത്തിയതിന്റെ മുഴുവൻ ആകാംഷയും കവിളിലേക്ക് വെള്ളം കോരി നിറച്ചപ്പോ പല്ലു പുളിച്ചപ്പോ അവസാനിച്ചു. തണുപ്പ് യാത്രക്ക് വല്ലാത്തൊരു ഫീല് തന്നെയാണ് അതുകൊണ്ട് തന്നെ സ്ഥലം നടന്നു കാണാൻ മനസ്സ് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. സൈക്കിൾ വാലയും ഓട്ടോ കാരും മാടി വിളിച്ചിരുന്നു. ഒന്നും വക വെക്കാതെ സ്ഥലങ്ങളുടെ പേര് നോക്കി നേരെ നടന്നു . നാലഞ്ച് കിലോമിറ്ററുകളോളം നടന്നെത്തുമ്പോൾ സമയം 9 കഴിഞ്ഞു.

ഒരു ‘ദിവസത്തെ മുഴുവൻ സന്തോഷവുമുള്ളത് രാവിലത്തെ കുളി തന്നയാണ്. എത്തി ചേർന്നതാകട്ടെ മാതാ മന്ദിർ എല്ലാം കഴിഞ്ഞിട്ട് സന്നിട്ട് സരോവറിൽ. മലയാളിക്ക് അമ്പല കുളത്തിലെ വീക്നെസ് എത്രത്തോളമെന്ന് ഞാൻ പറയേണ്ടതിലോ , കേറി ഒരൊറ്റ ചാട്ടം , അടി വയർ മുതൽ വിറയൽ തുടങ്ങിയപ്പോ നേരെ കേറി ..! ശേഷം ആലൂ പൊറോട്ടയും ദാലും അച്ചാറും ചേർത്ത് വയർ നിറയെ കഴിച്ചു .! നടത്തം തന്നെ ആയിരിന്നു . ശ്രീകൃഷ്ണ മ്യൂസിയം വരെ ..! അകത്ത് കേറി കാഴ്ചകളും ഫോട്ടോ ഫ്രെമുകളും കണ്ടപ്പോൾ കൃഷ്ണൻ ഇവിടത്തെ ആളായിരുന്നു , ഒരു ദൈവമായി എനിക്ക് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി , കാരണം ഒരുപാട് മ്യൂസിയത്തിൽ പോയതുകൊണ്ട് തന്നെ , കണ്ടതെല്ലാം , സ്വതന്ത്ര സമര നേതാക്കളുടെ ജീവിച്ചിരുവരുടെ അങ്ങനെ , അവർ ജീവിച്ച പോലെ തന്നെ കൃഷ്ണനും കുരുക്ഷേത്രയിൽ ഉണ്ടായിരിന്നു എന്നതിന്റെ തെളിവ് പോലെയാണ് ഈ മ്യൂസിയം ..! ചിലരൊക്കെ കൈകൂപ്പി തൊഴുന്നതം ഉണ്ടായിരിന്നു ..! എനിക്കെന്തോ ദൈവീകതയുടെ ഒരിറ്റ് പോലും തോന്നാത്തത് എനിക്കെന്തെലും പ്പ്രശ്നമുണ്ടോ എന്ന് വരെ ഒരുപാട് ആലോചിച്ച തുടങ്ങി …

ഒരു സ്ഥലത്തിന്റെ ആത്മാവ് കിടക്കുന്നത് അവിടത്തെ മാർക്കറ്റുകളാണ് , പച്ചയായ ആൾക്കാർ ടൂറിസ്റ്റുകളുടെ ഇടയിൽ അവരെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല ..! നേരെ മാർക്കറ്റിലേക്ക് വിട്ട് തേരാ പാരാ നടന്നു ,,, വൈകുന്നേരമായപ്പോഴേക്കും ക്ഷീണിച്ച് അവശനായിരുന്നു. കുരുക്ഷേത്രയിൽ പിന്നെ തട്ടിയ മുട്ടിയ അമ്പലങ്ങൾ തന്നയാണ്. കുഞ്ഞുനാളിൽ ബാലരമയിൽ മറ്റും വായിക്കുന്ന ചിത്രകഥകൾടെ ഡിസൈൻ ഇവിടെത്തേത് പോലെ തോന്നി , പ്രത്യേകിച്ച് അമ്പലങ്ങൾ ..! അടുത്തത് എങ്ങോട്ടാണ് എന്നുള്ള ചോദ്യം സ്വയം ചോദിച്ചു …! തണുപ്പ് കാലമായത് കൊണ്ട് തന്നെ പകൽ കുറവും രാത്രി കൂടുതലാണ് ..! അമ്പലത്തിന്റെ സൈഡിൽ ഇരിന്നു ചായേം കുടിച്ച് നികുമ്പോ ..! ചണ്ടിഖണ്ഡിലേക്കുള്ള ഹരിയാന പരിവാഹനമായ ബസ് പോകുന്നു .. അങ്ങനെ അവിടെന്നു ഷിംല വിട്ടാലോ എന്നാലോചിച്ചതാണ് .! ഒരു ജാക്കറ്റുപോലും ഇല്ലാത്ത അവിടെ പോയി ജഡമാകുന്നതിലും ബേധം ഉഫ് , പിന്നെ തിരിച്ച് വരേണ്ടതുംമല്ലേ എന്ന് കരുതി , പട്ടിയാലാ എത്തി.

യാത്രയിൽ തുടക്കം മുതൽ ഇത്രേം നേരായിട്ടും തണുപ്പ് വിടാതെ പിന്തുടരുക തന്നയാണ് .! ബസ് സ്റ്റാൻഡിന് അടുത്തുള്ള പെട്രോൾ പമ്പിൽ ഒരു ടെന്റ് കണ്ടപ്പോ , പോയി …പഴയ ഒരു എൻഫീൽഡ് വണ്ടീടെ മുൻപിൽ ബാംഗ്ലൂരിലെ ഏതോ റൈഡിങ് ടീമിന്റെ സ്റ്റിക്കറും .! തലയിൽ തൊപ്പിയും ഇട്ട് ജാക്കറ്റും ഇട്ട് ടെന്റിനകത്തിരിന്നു എന്തോ എഴുതി കുറിക്കിന്നുണ്ടായിരുന്നു ..! അങ്ങോട്ട് ചെന്ന് പരിചയ പെട്ടതും സംസാരിക്കാൻ രണ്ടുപേർക്കും ഒരുപാട് കാര്യങ്ങൾ ..! യാത്രകൾ തന്നയാണ് , ഫുൾ പോസറ്റീവ് മനുഷ്യൻ .! ഒരു മധ്യവയസ്കന് എന്ന് ശരീരപരമായി പറഞ്ഞാലും ..! അദ്ദേഹത്തിന്റെ ചിന്തകൾ അത്രമേൽ ചുറുചുറുക്കും ഫ്രഷ്‌നെസ്സ് ചേർന്നുള്ളതാണ് ..! രണ്ടുപേർക്കും വിശന്നത് കൊണ്ട് തന്നെ , വണ്ടി എന്നെകൊണ്ട് എടുപ്പിച്ചു ..! പട്ടിയാല ടൌൺ ഒന്ന് മുഴുവനായി കറങ്ങി പുള്ളിക്കാരൻ എന്തൊക്കൊക്കെയോ വാങ്ങിച്ച് തന്നു . പേരുപോലും അറിയില്ലെങ്കിലും ആ തണുപ്പിലേ ചൂടിൽ എന്ത് കഴിച്ചാലും മനസ്സ് നിറക്കുന്നതായിരിന്നു …! പട്ട്യാല സത്യത്തിൽ വൻ കളർഫുള്ളാണ് . തിരിച്ച് ടെന്റിലെത്തി ഉള്ള സംവിധാനങ്ങള് വെച്ച് ഞാൻ കിടന്നു , പക്ഷെ അന്നേരവും പുള്ളിക്കാരൻ ബുക്കിൽ എന്തോ എഴുതി കുറിച്ച് കൊണ്ടിരിന്നു ..! ഞാൻ ചുമ്മാ കിടന്നവിടെന്ന് ഒരു ചോദ്യങ്ങട് കാച്ചി , ബ്രോ ഇങ്ങളെങ്ങനെയാണ് ഇത്രേം സന്തോഷത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുന്നത് …

“””ഈ യാത്ര തുടങ്ങുമ്പോൾ ഞാൻ നേരെ തിരിച്ചായിരുന്നു ,ഞങ്ങളുടേത് പ്രണയ വിവാഹ മായിരുന്നെങ്കിലും , കൊറച്ച് ദിവസങ്ങൾക്ക് മുന്നേ അവളുടെ നിർബന്ധ പ്രകാരം ഡിവോഴ്സ് ചെയ്യേണ്ടി വന്നു , എനിക്ക് എന്റെ കുഞ്ഞിനെ കാണാൻ വരെ കാത്തു നിൽക്കേണ്ട സാഹചര്യങ്ങളാണ് . തെറ്റുകൾ പിന്നീടാണ് തിരിച്ചറിയുന്നത് , എംപ്ലോയീ ഓഫ് ഇയർ ഒരുപാട് വട്ടം കമ്പനിയിൽ ആയിട്ടുണ്ടെകിലും കുടുംബ ജീവിതത്തിൽ വെറും വട്ടപൂജ്യമാണ് ഞാൻ , പണം മാത്രം കുടുംബത്തിൽ എത്തിച്ചാൽ സന്തോഷമാകണം എന്നില്ല ബ്രോ , സ്നേഹിക്കാൻ സമയമില്ലെങ്കിൽ പിന്നെ എന്തിന് , ഏതോ കമ്പനിക്ക് വേണ്ടി ചത്ത് കുത്തി പണിയെടുത്ത് ബിസിനസിലെ ടാർഗറ്റ് ആലോച്ചിച്ച് , ഒരു വർഷത്തിലെ ആ അവാർഡിന് വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയത് ബാക്കിയുള്ള ദിവസങ്ങളാണ് അവൾ പറഞ്ഞപോലെ ഞാൻ സെൽഫിഷാണ് . കുടുംബത്തിന് വേണ്ടി കുറച്ച് ദിവസങ്ങൾ ലീവ് ചോദിച്ചെങ്കിലും കിട്ടിയില്ല , അപ്പോഴേക്കും കാര്യങ്ങൾ തീരുമാനായിരിന്നു , എംപ്ലോയീ ഓഫ് ഇയർ ഇയർ ആയിട്ടുള്ള എനിക്ക് 15 ദിവസം ലീവ് ഇല്ലെങ്കിൽ ഞാൻ അവിടെയും തോറ്റില്ലെ.

ഇറങ്ങി കമ്പനീന്ന് റിസൈന്‍ ചെയ്തു … അക്കൗണ്ടിൽ കാശൊരുപാടുണ്ട് .. ന്നിട്ട് എന്തിനാണ് . സ്വയം ഒന്ന് മാറുക എന്ന് പറഞ്ഞാൽ സിനിമയിൽ കാണുന്ന പോലെ ഒറ്റ പാട്ടിൽ മാറാൻ പറ്റില്ലല്ലോ , സാഹചര്യങ്ങൾ മാറണം , ലോകം വലുതാകണം  . ജീവിതം മുഴുവൻ നഷ്ടപ്പെട്ടു എന്ന് കരുതി എന്ന നിമിഷത്തിൽ .! ഒറ്റക്ക് തുടങ്ങിയ യാത്രയാണ് രണ്ടര മാസം പോയതറിഞ്ഞില്ല , ബാംഗ്ലൂരിന്ന് തുടങ്ങിയ യാത്രയാണ് … വരാണസിയായിരുന്നു ഉദ്ദേശം , അവസാനം പ്രതീക്ഷിക്കാത്ത ഒരുപാട് സ്ഥലങ്ങളിലേക്ക് സമയവും അപ്പൊ തോന്നിയ ചിന്തകളും എത്തിക്കുകയായിരുന്നു … എനിക്ക് എന്നോട് പുച്ഛം തോന്നിയ നിമിഷങ്ങൾ , വിഷമങ്ങൾ എല്ലാം പെട്ടന്നുണ്ടാകും , പക്ഷെ ഹാപ്പിനെസ്സ് എന്നുള്ളത് തേടി പോകുമ്പോഴാണ് കൂടെ ഉള്ളവർക്ക് നമ്മളെ വിട്ട്പിരിയാതിരിക്കുന്നത് ..! ചിന്തകൾ മാറ്റി , സ്വഭാവങ്ങൾ മാറ്റി , കാണുന്ന പുതിയ മനുഷ്യർക്ക് നമ്മളെ അറിയാത്ത കൊണ്ട് തന്നെ , എല്ലാം പരീക്ഷങ്ങളും അവരിൽ നിന്ന് തുടങ്ങി ..മാറ്റങ്ങൾ എനിക്ക് തന്നെ മനസിലായി തുടങ്ങിയിരുന്നു . നിനക്ക് എന്റെ സ്വഭാവത്തിൽ എന്തെങ്കിലും ഇഷ്ടമായെങ്കിൽ ഞാൻ വിജയിച്ചിരിക്കുന്നു ബ്രോ ..! ആരോടും ഇതുവരെ മുഖത്ത് പറഞ്ഞിട്ടില്ല , പക്ഷെ നീ പറഞ്ഞപ്പോ you made my day dear ..!

ഞാൻ പുള്ളിക്കാരനെ നോക്കി ചിരിച്ചു , നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ മകളും ഭാര്യം നിങ്ങളെ മനസിലാക്കും , ബ്രോ വല്ല കഥയെഴുതുണ്ടോ ഫുൾ എഴുത്താണല്ലോ. ഏയ് അതൊന്നും അല്ല , മ്മടെ മാറ്റങ്ങൾ എഴുതി വെക്കുന്നത് നല്ലതാണ് , ഇടക്കൊരു റിയലൈസേഷൻ ഉണ്ടെങ്കിലേ ജീവിതം ഒരു രസം ഉണ്ടാകും ..! എപ്പോഴെലും ഞാൻ പഴയപോലെ ആവുകയാണേൽ , ഈ എഴുത്ത് എനിക്കുള്ള ഉത്തരങ്ങളാണ് …! അടിപൊളി ബ്രോ …. ഞാനും തുടങ്ങാം അങ്ങനാണേൽ , നല്ലത് കണ്ടാൽ അത് അംഗീകരിച്ച് നമ്മളും ഫോളോ ചെയ്യുന്നത് നല്ലതല്ലേ ഏഹ് , നാളെ എവിടെ പോണമെന്ന് അറിയില്ല , എന്തെങ്കിലും സജഷൻ ഉണ്ടേൽ പറയ് ബ്രോ ..!

പിറ്റേ ദിവസം പട്യാലയിൽ നിന്ന് ലുധിയാനയിലെ ഒരു ഹൈവേ ഡാബയിൽ വെച്ച് ഭക്ഷണോം കഴിച്ച് രണ്ടുപേരും പിരിഞ്ഞ് . അങ്ങനെ ഡെസ്റ്റിനേഷൻ ഇല്ലാത്ത സ്ഥലങ്ങളെയും തേടി സ്വയം മാറ്റിയെടുക്കാൻ പോകുന്നയാളോട് ഇനി എങ്ങോട്ടാ എന്നുള്ള ക്ലീഷേ ചോദ്യം ചോദിച്ചില്ല . ലുധിയാനയിലെ ഹൈവേയിൽ ഉച്ചക്ക് ബസിനെ ഓടി പിടിക്കുന്നതിൽ ചെരുപ്പ് പൊട്ടിയതും കയ്യിലെ ടിക്കറ്റ് എടുത്തപ്പോ പേഴ്സ് കാലിയാകാറായി വല്ലാത്ത പ്രശ്നമായി തോന്നിയെങ്കിലും , വരുന്നേടത്ത് വച്ച് കാണാം എന്നുള്ള മട്ടിൽ ഇരിന്നു , ഇടക്കെ പൊടികളും പൊല്യൂഷനും ഭ്രാന്താക്കി ..! ഇട്ട ഡ്രസ്സ് വരെ മുഷിഞ്ഞ് തുടങ്ങി , ഇന്നത്തെ ദിവസം കുളിച്ചത് കൂടിയിലെങ്കിൽ പിന്നെ പറയണ്ടല്ലോ.

അമൃത്സർ ബസ് സ്റ്റാൻഡിൽ നിന്നും നേരെ നടന്നു എത്തുമ്പഴേക്കും സൂര്യൻ സുവർണക്ഷേത്രത്തിന് ഭംഗിക്ക് കൂടുതൽ ആക്കം കൂടിയിരിക്കുന്നു , രണ്ടാമത്തെ പ്രാവശ്യമാണ് വന്നതെങ്കിലും ആദ്യമായി കാണുന്നതിനേക്കാൾ അധികം സന്തോഷത്തോടെ വീണ്ടും, പൊട്ടിയ ചെരുപ്പ് ചവറ്റു കോട്ടയിലേക്ക് , ചളി പുരണ്ട തൂവാല തലയിൽ കെട്ടി .. കവാടത്തിലെ താഴെ കൂടെ കുഞ്ഞരുവി പോലെ പോകുന്ന വെള്ളത്തിൽ എല്ലാവരെയും പോലെ കാല്കഴുകുമ്പോൾ മനസിലേക്ക് വല്ലാത്ത തണുപ്പ് , അകത്ത് കേറി ബാഗിലെ തോർത്ത് എടുത്ത് നേരെ എടുത്ത് സുവര്ണക്ഷേത്രത്തിനു ചുറ്റുമുള്ള പളുങ്ക് പോലത്തെ വെള്ളത്തിൽ, ചുറ്റുപാടും മഞ്ഞ് ആഘാതമായി ആക്രമിക്കാൻ തുടങ്ങുമ്പോൾ , കുളത്തിൽ മനസ്സ് നിറയുവോളം കുളിച്ചു , പടിയിൽ ഒരുപാട് നേരം ഇരുന്ന് , തലയിൽ ഈർപ്പം പോകാൻ മനസ്സ് അനുവദിക്കാത്തത് , അത്രമേൽ ഞാനീ സമയം ഇഷ്ടപെടുന്നു എന്നതുകൊണ്ടാകാം , ഈർപ്പത്തോടെ ഡ്രെസ്സലാം മാറി , ഒരു മൂലയിൽ ഇരിന്നു … !

സുവർണക്ഷേത്രത്തിലെ പാട്ടുകൾ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു … മനസിൽ ആലോചിക്കാനോ ഒന്നിനും ഇടമില്ലാതെ ചുറ്റും നോക്കി കൊണ്ടിരിന്നു , സന്തോഷങ്ങളും സമാധാനവും മാത്രം ..! ഇവിടെ ജാതിയോ മതമോ വർഗീയതയെ അയിത്തമോ ഒന്നും ഇല്ല , എല്ലാം മനുഷ്യർ എന്ന കുടകീഴിൽ ..! സുവർണ ക്ഷേത്രത്തിന് ഉളില്ലേക്ക് പോകാൻ വൻ നിര തന്നയുണ്ട് . പോയിട്ട് എന്ത് പറഞ്ഞ് പ്രാര്ഥിക്കുമെന്നുപോലും അറിയാതെ മനസിൽ ഒന്നുമില്ലാതെ ഇരിക്കുന്ന യുവാവിനെ തൊട്ട അടുത്തിരുന്ന ആൾ വിളിച്ചു , ഭക്ഷണം തുടങ്ങി , വാ പോകാം ..! പണമോ പദവിയോ ഒന്നും ഇവിടെ പ്രശ്നമേ അല്ല ,… ! രണ്ടു കൈയും മുകളിലേക്ക് നീട്ടി ചപ്പാത്തി വാങ്ങിക്കുക , പരിപ്പ് കറിയും കൂടെ ഉണ്ടാകും , അങ്ങ് ദൂരെ കേരളത്തിൽ കുളിച്ച് കഴിഞ്ഞാൽ ‘അമ്മ ഭക്ഷണം എടുത്ത് വെക്കുമ്പോ ഉണ്ടാകുന്ന അതെ സന്തോഷം … ! കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി കൊടുക്കാൻ പോകുമ്പോൾ , വലിയ അടുക്കളക്കകത്ത് ഒരുപാട് പേര് സെർവ് ചെയ്യാനും പാത്രങ്ങൾ കഴുകാനും പച്ചകറി മുറിക്കാനും അങ്ങനെ ഒരുപാട് പേരുണ്ട് , ചിലരൊക്കെ ഫോറീനേഴ്‌സും ആണ് ..! ഞാൻ അകത്ത് പോയി ചോദിച്ചു, എനിക്ക് സെർവ് ചെയ്യണം എന്നുണ്ട് അല്ലെങ്കിൽ എന്തെങ്കിലും ഹെല്പ് ചെയ്യണമെന്നുണ്ട് , ഞാൻ ചെയ്തോട്ടെ ചോദിച്ചപ്പോൾ , ഒരു പുഞ്ചിരിയോടെ സിഖുകാരൻ പറഞ്ഞു ആവശ്യത്തിന് ആളുണ്ട് , നീ പൊക്കോ , ചോദിച്ചതിന് നന്ദിയെന്നും …

ആ രാത്രിയിലും മഞ്ഞ് നിറഞ്ഞാടുന്ന തണുപ്പിലും കുളത്തിലെ മീനുകളെ ആകാംഷയോടെ നോക്കി കൊണ്ടിരിന്നു ഒരു കാര്യമുറപ്പാ അമൃതസർ എന്ന സിറ്റിയിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല , അത്രത്തോളം സ്നേഹവും വിനയവും ഉള്ള ആൾക്കാരാണ് , പുറത്തേക്ക് ഇറങ്ങി ചെറിയൊരു സ്ഥലം കണ്ടുപിടിച്ച് ബാഗിൽ തലയും വെച്ച് മൂന്ന് ദിവസത്തിനു ശേഷം മൊബൈൽ ഓണാക്കി , വർഷം 2013 ആണെങ്കിലും കയ്യിലുണ്ടായിരുന്നത് നോക്കിയ ഫോൺ ആണ് . ! അതോണ്ട് തന്നെ ചാർജ് ഉണ്ടായിരിന്നു , ഓണാക്കിയതും മെസ്സജുകൾ , മിസ്സ്ഡ് കാൾ അലേർട്ട് , വേറെയാര് ‘അമ്മ തന്നെ .. വിളിച്ചു .. , മകൻ എവിടെന്നു പോലും അറിയാതെ മൂന്ന് ദിവസത്തേക്ക് ഒരമ്മയുടെ വികാരങ്ങൾ അവസാനിച്ചത് തെറികൾ തന്നെയായിരുന്നു , പിന്നെ യാത്രയുടെ കാര്യങ്ങളൊക്കെ പറഞ്ഞ് എണ്ണൻപറ്റാത്ത വിധം ക്ഷമയും ചോദിച്ചു … നാളെ വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞു .!

ഭൂമിയിൽ ചിലപ്പോ ഒരു ടെൻസനും ഇല്ലാതെയിരിക്കുന്നയാള് അധികവും യാത്ര ചെയ്യുന്നവരായിരിക്കും എന്ന് ആരോ എന്നോട് പറഞ്ഞത് ഓർത്തെടുത്ത് , അതെ, സത്യം തന്നെയാണ് , എനിക്കുള്ള തെളിവ് ഞാൻ തന്നയാണ് ..! ഹരിയാനയിലെ നാല് ചുമരും ,പല്ലിയും അടുക്കളക്കകത്ത് എപ്പഴേലും വരുന്ന പൂച്ചയും , ദിവസവും ഓഫീസിന് വരുന്ന വഴികളും കണ്ടു മടുത്ത യുവാവിന് ഇന്നത്തെ ദിവസം അത്രമേൽ സമാധാനിക്കാൻ കാരണങ്ങൾ അധികം വേണ്ടന്നെ . ഇന്നലെ ഇതേ നേരത്ത് മ്മടെ ബാംഗ്ലൂർ പുള്ളികാരനോട് സ്ഥലം ചോദിച്ചപ്പോൾ ഒരു മിനിറ്റു ആലോചിച്ച് അമൃതസർ എന്ന് പറയുമ്പോൾ ഉണ്ടായിരുന്ന സന്തോഷം ,എന്നോട് പറഞ്ഞ സന്തോഷങ്ങൾ ചിന്തകൾ മനസും ഇവിടെവിടെന്നോ ഉണ്ടായതായിരിക്കാം. അമൃത്സർ ശാന്തമായിടത്ത് തണുപ്പിൽ എപ്പഴാ ഉറങ്ങിയത് എന്ന് പോലും അറിഞ്ഞില്ല ..!

രാവിലെ വിറങ്ങലിച്ച് എണീക്കുമ്പോൾ കണ്ണും പോലും തുറക്കാനാകാതെ മടി പിടിച്ച് കിടന്നു , അതിരാവിലെ തന്നെ റോഡിൽ തിരക്കുകൾ തന്നയാണ് , കൈയിലുണ്ടായിരുന്ന ബോട്ടിൽ വെള്ളമെടുത്തു മുഖം കഴുകി , പല്ലു തേക്കാൻ വയ്യാതെ ചായ അങ്ങട് കുടിച്ച് തണുപ്പിൽ , ആള്ക്കാരെ മുഖം നോക്കി ചിരിച്ച് അങ്ങനെ നടന്നു , പ്രഭാതകർമങ്ങൾക്കായി …! കുളിയെന്തായാലും ക്ഷേത്രത്തിൽ തന്നയാണ് മനസ്സ് ഉറപ്പിചിരിന്നു !!. തിരികെ വന്നു ക്ഷേത്രത്തിലേക്ക് തന്നെ . കുളി കഴിഞ്ഞ് നേരെ അടുക്കളയിൽ കേറി വീണ്ടും പോയി ചോദിച്ചു , എനിക്ക് എന്ത് ജോലി ആയാലും ഞാൻ ചെയ്തോളാം എന്ന് .! നീ ഇന്നലെ വന്നവനല്ലേ , ഇനിയും എന്താ പോകാത്തത് എന്ന് ചോദിച്ചോണ്ടിരിന്നു , അവസാനം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ഭാഗത്തേക്ക് വിടത്തില ,പാത്രങ്ങൾ അത് കഴിഞ്ഞെങ്കിൽ മാത്രം അടുക്കളയിൽ ആരോടെങ്കിലും ചോദിച്ചിട്ട് കേറാമെന്നായി ..!

പിന്നെ ബാഗ് സൈഡിലേക്ക് മാറ്റി വെച്ച് ഫുൾ അലക്കലായിരുന്നു , വിചാരിച്ചപോലെ അത്ര സിമ്പിൾ അല്ലെന്നു മനസിലായി , സംഭവം തീരുന്ന മട്ടില്ല .. 11 മണി കഴിഞ്ഞപ്പോൾ ഏകദേശം ഒഴിവ് കിട്ടിയ ഗ്യാപ്പിൽ ഏഴ് എട്ട് ചപ്പാത്തിയും കഴിച്ച് , പിന്നെ ആരോ കൊണ്ട് തന്ന ചായയും കുടിച്ച് , വീണ്ടും അടുക്കളയിൽ നിന്നും മൂലയിലേക്ക് സൂര്യ വെളിച്ചംത്തിന്റെചൂടിൽ ഇങ്ങനെ ഇരിന്നിരിന്നു , ചുറ്റും നോക്കുമ്പോൾ ആർക്കും വലിയ ടെൻഷനുകളൊന്നും ഇല്ല , എല്ലാവരുടെ മുഖത്തും ചിരി തന്നയാണ് , നമ്മൾ സ്വർഗം നരകം എന്നൊക്കെ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്ന ആളല്ല , പക്ഷെ സ്വർഗം ഒന്നുണ്ടെങ്കിൽ അതെങ്ങനെ ആയിരിക്കണം എന്ന ചിന്തകൾ എല്ലാവര്ക്കും ഉള്ളപോലെ എനിക്കും ഉണ്ടായിരിന്നു , ചുറ്റും സന്തോഷങ്ങൾ , മനസ്സ് പറയുന്നത് പോലെ പുറത്ത് പറയുന്നത് , വിനയം അങ്ങനെ പോസിറ്റീവ് ആയിട്ടുള്ള ചിന്തകളാണ് ചുറ്റും , ദൈവം എന്ന് പറയുന്നത് അമ്പലത്തിനകത്തല്ല , വരുന്നവരുടെ മനസാണ് , അത് കൊണ്ട് ‘തന്നെ ഇവിടെ വരുന്നവരെല്ലാം ദൈവവും . ചുമരിൽ ചാരിയിരുന്നു ജപിക്കുന്ന വയസായ അമ്മച്ചി മുതൽ , ഒരു ബോധവും ഇല്ലാതെ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളും , ഈ യാഥാർഥ്യങ്ങൾ മനസിലാക്കുന്ന ഞാനും ..!

ഉച്ചക്ക് വീണ്ടും അടുക്കളയിൽ കേറി പറ്റാവുന്ന പോലെ സഹായങ്ങളൊക്കെ ചെയ്ത , കുളത്തിൽ അവസാനമായി ഒരു കുളിയും കുളിച്ച് , അമ്പലത്തിനകത്ത് പ്രാർത്തിക്കാൻ പോലും പോകാതെ .. അമൃതസറിനെ വിട വാങ്ങാൻ മനസ്സ് ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും ..! പോയെ പറ്റൂ എന്നുള്ളതിൽ മാറാനും പറ്റുന്നില്ല ..! എനിക്ക് വേണ്ടത് സന്തോഷങ്ങളാണ് അത് ദിവസവും ഉള്ള സാഹചര്യത്തിൽ നിന്ന് ശ്രമിക്കുക , ചെയ്യുന്ന ജോലി മുതൽ ആത്മാർത്ഥയായി ഇരിക്കുക , നമ്മൾക്കുള്ള നല്ല ചിന്തകൾ ബാക്കിയുള്ളവരിലേക്ക് എത്തിക്കുക അവരെയും സന്തോഷമാകുക , നമ്മൾ സന്തോഷ മല്ലെങ്കിലും കൂടെയുള്ളവർ സന്തോഷമാണെങ്കിൽ താനെ നമ്മളും ആയി തീരും … കിട്ടുന്ന ഓരോ ദിവസത്തിലും ചെറിയ കാര്യങ്ങളിലും സന്തോഷമായിരിക്കുക എന്നത് തന്നെയാണ് ഈ യാത്ര ഇരുപതുകാരനെ പഠിപ്പിച്ചത് , പ്രാന്തായി റൂമിന്റെ പുറത്തേക്ക് എവിടേക്കാണെന്നു പോലും അറിയാതെ യാത്ര തുടങ്ങിയത് , എത്തിച്ചേർന്ന സ്ഥലം ഒരു പക്ഷെ മനുഷ്യർ എത്തിക്കുകയായിരിന്നു ….! അമൃതസർ ഒരു സ്വർഗം തന്നയാണ് ! അത് കാണാൻ ശ്രമിക്കുന്നോർക്ക് മാത്രം ..!

മ്മടെ സുഹൃത്തിനെ വിളിച്ച് 500 രൂപ അക്കൗണ്ടിലേക്ക് ഇടിപ്പിച്ച് തിരിച്ച് ഹരിയാന എത്തുമ്പോൾ ഞാൻ എത്രത്തോളം മാറേണ്ടതുണ്ട് എന്നതിന്റെ മുഴക്കം തന്നെയാണ് മനസിൽ കേട്ടു കൊണ്ടിരുന്നത് ..! ഓഫീസും മാസ ശമ്പളവും എന്നതിനപ്പുറം വലിയൊരു ലോകം നമ്മുക്കുണ്ട് , നമ്മളെ നമ്മൾ മനസിലാക്കാതെ വേറെ ആര് മനസിലാക്കാനാണ് . ആദ്യത്തെ ജോലിയായത് കൊണ്ട് മാനേജറോട് തോന്നിയിരുന്ന ഭയങ്ങൾക്കെലാം അറുതി വരുത്തിക്കൊണ്ട് , ചിരിച്ചോണ്ട് തന്നെ ചോദിച്ചു
മാനേജറോട് അന്നേവരെ ചോദിക്കാത്ത ഒരു ചോദ്യം അങ്ങട്. “How are you sir ….., feel like a long time, i wont make you annoy again, trust me.” ഇപ്പോഴും ഞാൻ ഞാനാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ..!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post