ഇന്ത്യൻ റെയിൽവേയിലെ ഒരു ലോക്കോ പൈലറ്റിൻ്റെ മൂത്രശങ്കയും പെടാപ്പാടും..

Total
1
Shares

ട്രെയിനുകളെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ് (എഞ്ചിൻ ഡ്രൈവർ) ജോലി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടതാണ്. എന്നാൽ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം ആരും അറിയാതെ ആ എഞ്ചിനുകൾക്കുള്ളിൽ തന്നെ മറഞ്ഞു പോകാറാണ് പതിവ്. ഏതൊരു ജോലി ചെയുന്നയാൾക്കും ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നു തോന്നിയാൽ ആ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

എന്നാൽ എഞ്ചിനുകൾക്കുള്ളിൽ ട്രെയിനുകളുടെ വേഗതയോടും സിഗ്നലിനോടും സമയത്തോടും മല്ലിട്ടു ജീവിക്കുന്ന ലോക്കോ പൈലറ്റുമാരുടെ കാര്യമോ? കോച്ചുകളിൽ ഉള്ളതുപോലെ ട്രെയിനുകളുടെ എഞ്ചിനുകൾക്കുള്ളിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടെന്നാണോ നിങ്ങൾ വിചാരിച്ചിരുന്നത്? എങ്കിൽ തെറ്റി. അവരുടെ എല്ലാവിധ ശങ്കകളും തീർക്കണമെങ്കിൽ ഏതെങ്കിലും സ്റ്റേഷനിൽ എത്തണം. അല്ലെങ്കിൽ എവിടെയെങ്കിലും സിഗ്നലിനായി വണ്ടി പിടിച്ചിടണം. ഈ സമയങ്ങൾ ലോക്കോ പൈലറ്റുമാർക്ക് വളരെ വിലപ്പെട്ടതാണ്.

ഇത്തരത്തിൽ തൻ്റെ മൂത്രശങ്ക തീർക്കുവാൻ കഷ്ടപ്പെടേണ്ടി വന്ന ഒരനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേയിലെ ലോക്കോപൈലറ്റും മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയുമായ അനൂപ്. അനൂപ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

“അതിരാവിലെത്തന്നെ കാൾ ബുക്ക് കിട്ടി. ഗോവയിൽ നിന്നും മംഗലാപുരത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ. സ്റ്റോപ്പ് കുറവ്, വണ്ടി കുറച്ച് ലേറ്റാണ്. സന്തോഷം ഇനി ഇപ്പോ ക്രോസിങ്ങിന് പിടിക്കൂല്ല. നന്നായി കൊണ്ടു പോകും. പടച്ചോനേ ങ്ങള് കാത്തോളിന്ന് പറഞ്ഞ് വണ്ടി പുറപ്പെട്ടു. 100-110 ൽങ്ങനെ താമരശ്ശേരി ചൊരം .. ശ്ശെ തെറ്റി .. ട്രാക്ക് മ്മക്കൂടെ പറക്കാണ്. സിഗ്നൽ കാണിക്കാൻ കയ്യ് പൊറത്ത് ട്മ്പോ വല്ലാത്ത തണ്പ്പ്.

ഒരു മണിക്കൂറ് കഴിഞ്ഞ് എന്തോ ഒരു അസ്വസ്ഥത. യേയ് ങ്ങള് വിചാരിച്ചത് അല്ലാട്ടോ. അതൊക്കെ ലോക്ക്ട്ട് വച്ച് ക്കണ്. വാട്ടർ ടാങ്ക് നിറഞ്ഞിരിക്കണ്. ഓരോ സ്റ്റേഷൻ കഴിയുന്തോറും നിറഞ്ഞു കൊണ്ടേ ഇരിക്കാണ്. രാവിലെ തൊണ്ടവേദന ആയോണ്ട് കുടിച്ച രണ്ട് ഗ്ലാസ് ചൂടുവെള്ളം, ഉറക്കം വരാണ്ടിരിക്കാൻ കുടിച്ച ചായ.. ന്റ പടച്ചോനേ വല്ലാത്തൊരു പങ്കപ്പാട്. സ്ഥിരം കലാപരിപാടികൾക്ക് യാതൊരു സാധ്യതയുമില്ല. പൈലറ്റ് കാബിന്റ ഉള്ളിൽ ക്യാമറ 2 എണ്ണം. വേഗത കുറച്ചു പോകേണ്ട സ്ഥലങ്ങളുണ്ടെങ്കി നുമ്മ പൊളിച്ചേനേ. പക്ഷേ അതും ഇല്ല, നേരം പര പരാ വെളുത്ത്.

പണ്ടാരമടങ്ങിയ കൺട്രോളർ എതിരെ വരുന്ന വണ്ടിയെ ഒക്കെ സൈഡിലൊതുക്കി നമ്മളെ കൊണ്ടുപോകുന്നു. എന്തു പറ്റി ഇവന്മാർക്ക് ഇന്ന് ആവോ? പണി പാളും ഉറപ്പാണ്. പടച്ചോൻ കാത്തു.. ദേ വണ്ടി ക്രോസിങ്ങിന് പിടിക്കുന്നു. ഹോം സിഗ്നൽ പാസ് ചെയ്യുമ്പോ കണ്ടു എതിരെ വരുന്നവൻ ലൂപ്പിൽ കയറുന്നു. സൈമൻടേനിയസ് റിസപ്ഷൻ പോയന്റ് സെറ്റ് ചെയ്യാനുള്ള 2 മിനിറ്റ് മാത്രം കിട്ടും. 2 മിനിറ്റിൽ ഇതിനുമപ്പുറം ചെയ്യുന്ന നമ്മളോടാണോ ദാസാ. പ്ലാറ്റ് ഫോം മുഴുവൻ സി സി ടി വി ക്യാമറ. അങ്ങനെ ന്റെ സീൻ പിടിക്കണ്ടാന്ന് പറഞ്ഞ് വണ്ടി മുന്നോട്ട് നിർത്തി.

ഇതിനിടക്ക് പ്ലാറ്റ്ഫോമിന്റെ പുറത്ത് റോഡിൽ ഒരു 6 – 8 സ്ക്കൂൾ പിള്ളേര് വണ്ടി കാണാൻ ടാറ്റാ ഒക്കെ പറഞ്ഞ് നിക്കുന്നുണ്ട്. ചാടി ഇറങ്ങി പുറകിലേക്ക് ഓടി. ഗാർഡ് റൂം ലോക്ക്. ജനറൽ മുഴുവൻ ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പണി പാളി. മുല്ലപെരിയാർ ഇച്ചിരി പൊട്ടാൻ തുടങ്ങിയോന്ന് സംശയം. സ്ഥിരം പരിപാടി ആയ പ്ലാറ്റ് ഫോം വൃത്തികേടാക്കൽ തന്നെ ശരണം. പക്ഷേ പിള്ളേര് അവിടെത്തന്നെ നിക്കുന്നു. ഞാൻ ഷട്ടറ് തുറന്നാ ചിലപ്പോ പോക്സോ കേസ് വരെ വരും CCTV തെളിവും ഉണ്ട്. വലഞ്ഞു ആകെ.

അപ്പോഴാണ് നമ്മുടെ ദൈവദൂതൻ ഹോണടിച്ച് വരുന്നത്. അതെ ഓട്ടോച്ചേട്ടൻ കാലി അടിച്ച് വന്ന് കാഴ്ച കാണാൻ വന്ന പിള്ളേരെ ഒക്കെ പൊക്കി എടുത്ത് സ്ക്കൂളിലേക്ക്. സിഗ്നൽ ഒക്കെ തന്നിട്ടുണ്ട്, വാക്കി ടോക്കിയിൽ സ്റ്റേഷൻ മാസ്റ്ററും ഗാർഡും അന്വേഷിക്കുന്നു. ദുഷ്ടന്മാർ അവർക്ക് സ്വന്തമായി സംവിധാനം ഉണ്ടല്ലോ. മ്മടെ കാര്യം മ്മക്കല്ലേ അറിയൂ. പ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിക്കുന്ന ചേമ്പിന്റെ ഇലയിലേക്ക് മന്ദം മന്ദം പതിക്കുന്ന ആ പ്രവാഹത്തിൽ ലയിച്ച് അങ്ങനെ നില്ക്കുന്ന ഞാൻ ഒന്ന് വശത്തേക്ക് നോക്കിയപ്പോൾ കള്ളച്ചിരിയോടെ എന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എന്റെ സഹചാലകനും.

ദൈവദൂതനായി പ്രത്യക്ഷപ്പെട്ട് ആസന്നമായിരുന്ന ഒരു ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ച ഓട്ടോക്കാരാ നിന്നോട് ഞാൻ കടപ്പെട്ടിരിക്കും. CCTV ഫൂട്ടേജ് ഒപ്പിയെടുക്കാൻ ട്രെയിൻ നമ്പർ, ഡേറ്റ്, സ്റ്റേഷൻ എന്നിവ ചോദിക്കണ്ട .. തരൂല്ല..”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post