ടെക്കീസിനും സാഹസിക പ്രേമികൾക്കും പുതിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു അഡ്വഞ്ചർ പാര്‍ക്ക്. ജടായുപ്പാറയിൽ ഒരുങ്ങിയിരിക്കുന്ന ജടായു എർത്ത് സെൻർ എന്ന ടൂറിസം പ്രോജക്ടിന്റെ ഒരുഭാഗമാണ് ജടായു അഡ്വഞ്ചർ പാർക്ക്. ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ഈ അഡ്വഞ്ചർ പാർക്കിൽ സാഹസികതയുടെ പുതിയ അവസരങ്ങളെ ആസ്വദിക്കാൻ നിരവധി ടെക്കീസാണ് എത്തുന്നത്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോക്ക് ക്ലൈബിംഗ്, സ്വാഭാവിക പ്രകൃതി തന്നെ സൃഷ്ടിച്ചിരിക്കുന്ന ചിമ്മിനി കൈബ്ലിംഗ് അനുഭവം, റാപ്പല്ലിംഗ്, ബോൾഡറിംഗ് എന്നിങ്ങനെ പ്രകൃതിയുടെ നടുവിൽ ഒരുക്കിയിരിക്കുന്ന പെയിന്റ് ബോൾ ഗെയിം വരെ ചേർന്നതാണ് ഈ പാർക്ക്. ഇതുപോലെ ഇരുപതോളം ഗെയിമുകൾ അഡ്വഞ്ചർ പാർക്കിലുണ്ട്. രാവിലെ തുടങ്ങുന്ന ഗെയിമുകൾ പൂര്‍ത്തീകരിച്ചാൽ ജടായുപ്പാറയിലെ പ്രകൃതി ഭംഗിയിലൂടെ സാഹസികമായ ട്രെക്കിംഗും ഒരുക്കിയിട്ടുണ്ട്.

ഒരാള്‍ക്ക് 2500 രൂപയാണ് ഇവിടെ ഒരാള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത്. പത്തോ അതിലധികമോ ഉള്ള ഗ്രൂപ്പായി വരികയാണെങ്കില്‍ ടിക്കറ്റ് ചാര്‍ജില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. മൊബൈല്‍ഫോണ്‍, ക്യാമറ മുതലായവ സ്വന്തമായി ഉപയോഗിക്കുവാന്‍ ഇവിടെ സാധ്യമല്ല. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ എടുക്കണം എന്നുണ്ടെങ്കില്‍ ഇവിടെ പാര്‍ക്കിലെ ആളുകള്‍ അവ എടുത്ത ശേഷം നമുക്ക് ഇമെയില്‍ അയച്ചു തരും.

Rock Climbing ആണ് ഇവിടെ ഏറ്റവും രസകരമായി തോന്നുന്നത്. ഒരു പാറയുടെ മേല്‍ കയറില്‍ പിടിച്ചു കയറിയശേഷം മുകളില്‍നിന്നും കയറിലൂടെ തന്നെ പയ്യെ മറുവശത്തേക്ക് ഇറങ്ങുന്നതാണ് Rock Climbing എന്ന ടാസ്ക്. ഇതുപോലെതന്നെ തകര്‍പ്പനാണ് മറ്റു ടാസ്ക്കുകളും.

ഇതിനെല്ലാം ഇടയില്‍ തകര്‍പ്പനായൊരു ട്രെക്കിംഗും ഇവിടെയുണ്ട്. ട്രെക്ക് ചെയ്ത് മുകളില്‍ എത്തിയാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് നിങ്ങള്‍ നേരിട്ട് പോയി അനുഭവിച്ചറിയണം. ശരിക്കും ഗ്രൂപ്പായി വന്നു നന്നായി എന്‍ജോയ് ചെയ്യാന്‍ പറ്റിയ ഒരു സ്ഥലമാണ് ജടായു അഡ്വഞ്ചർ പാര്‍ക്ക്. ബുക്കിംഗിനായി വിളിക്കാം – 0474 2477077, 9072588713. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jatayuadventurecenter.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here