ഭൂമിയിൽ ചൂട് ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ. മരങ്ങളും വനസമ്പത്തും മനുഷ്യൻ കയ്യേറി നശിപ്പിക്കുന്നതിന് എതിരായി പ്രകൃതിയുടെ പ്രതികാരമാണ് ഇന്ന് നാം സഹിക്കുന്ന കനത്ത ചൂട്. ഓരോ ദിവസം കഴിയുംന്തോറും ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചൂടിനെ പ്രതിരോധിക്കാൻ ഒരു ഓട്ടോ ഡ്രൈവര്‍ നടത്തിയ കണ്ടുപിടിത്തമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഓട്ടോയുടെ മുകളിൽ ചെറിയ പൂന്തോട്ടം ഉണ്ടാക്കിയാണ് ബിജിപാൽ എന്ന ഈ ഡ്രൈവര്‍ ചൂടിനെ അതിജീവിക്കുന്നത്. കൊൽക്കത്തയിലാണ് വ്യത്യസ്തമായ ഈ ഓട്ടോറിക്ഷ ഓടുന്നത്. കൗതുകകരമായ ഈ സംഭവം കണ്ട ആരോ ചിത്രങ്ങളെടുത്ത്‌ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് വൈറലായി മാറിയത്.

പുല്ലുകൾ നനച്ച് വളർത്തിയ പൂന്തോട്ടത്തിൽ ചെറിയ ചെടികളും വൃക്ഷങ്ങളും വരെ ഉണ്ട്. പരിസ്ഥിതി സ്‌നേഹികൂടിയായ ബിജയ് തന്റെ പൂന്തോട്ടത്തിന് താഴെയായി “ചെടികളെ രക്ഷിക്കൂ ജീവന്‍ രക്ഷിക്കൂ” എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. . പ്രകൃതി ദത്തമായ രീതിയില്‍ചൂടിനെ അതിജീവിക്കുക മാത്രമല്ല വായുമലിനീകരണം ഒഴിവാക്കാന്‍ ബയോ ഗ്യാസിലാണ് ബിജയിന്റെ ഓട്ടോ ഓടുന്നത്.

ആഗോളതാപനം എന്നത് ലോകജനതയെ അലട്ടുന്ന ഒരു ജീവല്‍പ്രശ്‌നമാണ്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്നതാണീ വിപത്ത്. മനുഷ്യന്റെ ജീവിതരീതിയിലുണ്ടായ കാതലായ മാറ്റത്തിന്റെ ഫലമായി പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ കാണപ്പെടാന്‍ തുടങ്ങി. തന്മൂലം മനുഷ്യന്റെ പ്രാണവായുവിന്റെ ഉറവിടമായ ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാവുകയും ആഗോളതാപനത്തിനത് കാരണമാവുകയുമാണുണ്ടായത്.

ഇതിനൊരു പ്രതിവിധി കണ്ടെത്തുവാന്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത് വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക, ഉള്ളവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുക തുടങ്ങിയവയാണ്. ഓക്‌സിജനെ പുറന്തള്ളുവാനും കാര്‍ണ്‍ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യുവാനുമുള്ള കഴിവ് വൃക്ഷങ്ങള്‍ക്കുമാത്രമുള്ളതാണ്. വനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കൂട്ടുകാര്‍ക്കിപ്പോള്‍ മനസിലായിക്കാണുമല്ലോ.

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ലോകത്തുടനീളം 7.8 ദശലക്ഷം മരങ്ങള്‍ നടുക എന്നാണ് ഇത്തവണത്തെ ഭൗമ ദിന സന്ദേശം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വെട്ടി നശിപ്പിച്ചു തീര്‍ത്ത മരങ്ങളോട് ചെയ്യുന്ന പ്രായശ്ചിത്തം. ഭൂമിയുടെ ശ്വസന നാളികള്‍ ആയ മരങ്ങളുടെയും കാടുകളുടെയും നാശം തന്നെയാണ് ലോക പാരിസ്ഥിതിക തകര്‍ച്ചയുടെ മുഖ്യ ഹേതു എന്ന തിരിച്ചറിവാണ് ഇത്തവണ ‘മരങ്ങള്‍ നടുക’ എന്ന സന്ദേശത്തിലേക്ക് യു.എന്നിനെ നടത്തിച്ചത്. ഏറി വരുന്ന മരം മുറിയുടെയും വനം നശീകരണത്തിന്‍റെയും കടുത്ത പ്രത്യാഘാതമാണ് നമ്മള്‍ അനുഭവിക്കുന്ന ചൂട്. മണ്ണും മരവും കാടും മഴയും പുഴയും മലകളും ചേരുമ്പോഴെ ഇവിടെ ജീവിതം സാധ്യമാവുകയുള്ളു.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.