ടെന്നീസും ബാഡ്മിന്റണും; നിങ്ങൾ അറിഞ്ഞിരിക്കേണ്ട വ്യത്യാസങ്ങളും ചരിത്രവും..

Total
12
Shares

ടെന്നീസ്, ബാഡ്മിന്റൺ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മളിൽ സാധാരണക്കാരായ പലർക്കും ഇവയെക്കുറിച്ച് വലിയ അറിവുകൾ ഇല്ലെന്നതാണ് സത്യം. ഈ രണ്ടു കായിക വിനോദങ്ങളെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.

ടെന്നീസ് : ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്.

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ രണ്ടാമത്തേതാണ്‌ ഫ്രഞ്ച് ഓപ്പൺ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തേതാണ്‌ വിംബിൾഡൺ.വിംബിൾഡൺ ആരംഭിച്ചത് 1877-ൽ ആണ്. 1884-ൽ ഡബിൾസും 1913-ൽ മിക്സഡ് ഡബിൾസും ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. പുൽമൈതാനത്താണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. പുല്ലിൽ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്. എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനത്തേതാണ് യു.എസ്. ഓപ്പൺ.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്.1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ്(Hard Court).

ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ‌റ്സ്ലാം ടൂർണമെൻ‌റ് ആണ് യു.എസ്. ഓപ്പൺ. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയത് റോജർ ഫെഡററാണ്. 1976 മുതൽ 1980 വരെ തുടർച്ചയായി വിംബിൾഡൺ ചാമ്പ്യനായിരുന്നത് ബ്യോൺ ബോർഗ് (സ്വീഡൻ) ആണ്. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് രാമനാഥൻ കൃഷ്ണൻ .1954ൽ ആണത്. 2004-ലെ യു.എസ്. ഓപ്പൺ പുരുഷവിഭാഗം ജേതാവ് ആണ് റോജർ ഫെഡറർ. സ്വെൽറ്റാന കുസ്‌നെറ്റ്‌സോവണ് വനിത വിഭാഗം ജേതാവ്. 2005 ലെ ആസ്‌ത്രേല്യൻ ഓപ്പൺ ജേതാവണ് മാരത്ത് സഫിൻ. വനിത വിഭാഗത്തിലെ ജേതാവ് സെറീന വില്യംസും അണ്. 2004-ലെ വിംബിൾഡൺ വനിത വിഭാഗം സിംഗിൾസ് കിരീടം നേടിയത് മരിയ ഷെറപ്പോവ (റഷ്യ), പുരുഷവിഭാഗം കിരീടം നേടിയത് റോജർ ഫെഡറർക്കാണ്. 2004-ൽ ഫ്രഞ്ച് ഓപ്പൺ വനിത കിരീടം നേടിയത് അനസ്കാസിയ മിസ്കിന (റഷ്യ). പുരുഷ കിരീടം നേടിയത് ഗാസ്റ്റൻ ഗോഡിയോവ്(അർജൻ‌റീന) ആണ്.

ഇന്ത്യൻ ടെന്നീസ് : ഇന്ത്യൻ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി – ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി. ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് – മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ.

ബാഡ്മിന്റൺ : റാക്കറ്റ് ഉപയോഗിച്ച് കളിക്കുന്ന ഒരു കായികവിനോദമാണ് ബാഡ്മിന്റൺ. ബ്രിട്ടീഷ് ഇന്ത്യയിലെ ഓഫീസർമാർക്കിടയിലാണ് ബാഡ്മിന്റൺ വികസിച്ചത്. ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് എന്ന പരമ്പരാഗത ഇംഗ്ലീഷ് കളിയെ വിപുലീകരിച്ചാണ് ബ്രീട്ടിഷുകാർ ബാഡ്മിന്റണെ രൂപപ്പെടുത്തിയത്. ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് എന്ന കളിയിൽ ഒരു വല കൂടി ബ്രിട്ടീഷുകാർ ഉൾപ്പെടുത്തുന്നത് പഴയ ചിത്രങ്ങളിൽ കാണാം. ബ്രിട്ടീഷുകാർ താമസിച്ചിരുന്ന പൂനയിൽ (ഇപ്പോൾ പൂണെ) പ്രധാനമായും കണ്ടുവന്നതിനാൽ കളിക്ക് പൂന എന്നൊരു പേരും ഉണ്ട്. സർവീസിൽ നിന്നും വിരമിച്ചു ബ്രിട്ടണിലേക്കു തിരിച്ചുപോയ ഉദ്യോഗസ്ഥർ ബ്രിട്ടണിലും കളി പ്രചരിപ്പിച്ചു. അവിടെ വച്ചാണ് ബാഡ്മിന്റൺ നിയമങ്ങൾ നിശ്ചയിച്ചത്.

ഒരു വലയുടെ മുകളിലൂടെ ഒരു ഷട്ടിൽകോക്ക് (ഷട്ടിൽ) റാക്കറ്റ് ഉപയോഗിച്ച് അടിച്ചാണ് ഈ കളി കളിക്കുന്നത്. ഒരു ദീർഘചതുര കളിക്കളത്തിന്റെ ഇരുവശത്തും നിന്ന് രണ്ട് കളിക്കാർ തമ്മിലോ (സിംഗിൾസ്), രണ്ടു ജോഡികൾ തമ്മിലോ (ഡബിൾസ്) ആയിട്ടാണ് മത്സരം നടക്കുന്നത്. ഓരോ കളിക്കാരനും ഒരു തവണ മാത്രമേ വലയ്ക്ക് മുകളിലൂടെ പോകുന്നതിന് മുമ്പ് ഷട്ടിൽ അടിക്കാൻ പാടുള്ളൂ. ഷട്ടിൽകോക്ക് തറയിൽ വീഴുന്നതോടെ ഒരു റാലി അവസാനിക്കുന്നു. കാറ്റ് ഷട്ടിൽകോക്കിന്റെ ചലനത്തെ ബാധിക്കുമെന്നുള്ളതിനാൽ ഔദ്യോഗിക മത്സരങ്ങളും ടൂർണമെന്റുകളുമെല്ലാം വിശാലമായ മുറിക്കുള്ളിലാണ് നടത്തുന്നത് (ഇൻഡോർ). എന്നാൽ ബാഡ്മിന്റൺ ഒരു നേരമ്പോക്കിനുള്ള വിനോദമായി കളിക്കുമ്പോൾ പുറത്ത് വെച്ചാണ് സാധാരണയായി നടത്തുന്നത്. (ഔട്ട്ഡോർ). 1992 മുതൽ ബാഡ്മിന്റൺ ഒളിമ്പിക്സിൽ ഉൾപ്പെടുത്തി. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

ബാഡ്മിന്റൺ നിയന്ത്രിക്കുന്നത് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ എന്ന അന്താരാഷ്ട്ര സംഘടനയാണ്. ഓരോ ഭൂഖണ്ഡത്തിലും പ്രാദേശിക സംഘടനകളുണ്ട്. ഏഷ്യ – ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷൻ (ബി.എ.സി.), ആഫ്രിക്ക – ബാഡ്മിന്റൺ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്ക, (ബി.സി.എ.) അമേരിക്ക – ബാഡ്മിന്റൺ പാൻ ആം (വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഒരേ കോൺഫെഡറേഷന്റെ കീഴിലാണ്; ബി.പി.എ.), യൂറോപ്പ് – ബാഡ്മിന്റൺ യൂറോപ്പ് (ബി.ഇ.), ഓഷ്യാനിയ – ബാഡ്മിന്റൺ ഓഷ്യാനിയ (ബി.ഒ.).

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post