നമ്മുടെ ഒരു കട്ട ഫോളോവറായ ബിജുവിൻ്റെ വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്

ടെക് ട്രാവൽ ഈറ്റ് വീഡിയോകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ ധാരാളമാളുകൾ എന്നെ സ്ഥിരമായി വിളിച്ചു വിശേഷങ്ങൾ തിരക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. അല്ലാത്തവർ വാട്സ് ആപ്പിലും മറ്റും മെസ്സേജുകൾ അയയ്ക്കാറുമുണ്ട്. വൈകിയാണെങ്കിലും പരമാവധി എല്ലാവർക്കും ഞാൻ മറുപടി നൽകുവാൻ...

പാലക്കാടിൻ്റെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയുടെ നാടൻ രുചികൾ തേടിയുള്ള ഞങ്ങളുടെ യാത്ര

പാലക്കാട് ധോണിയിലെ ലീഡ് കോളേജിലെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ മലമ്പുഴയ്ക്ക് അടുത്തുള്ള കവ എന്ന സ്ഥലത്തേക്കും പിന്നീട് അവിടെ നിന്നും പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി കഴിക്കുവാനുമായിരുന്നു പോയത്. ഞങ്ങളോടൊപ്പം ലീഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും...

പാലക്കാടൻ സൗന്ദര്യങ്ങൾ ആസ്വദിച്ചുകൊണ്ട് മലമ്പുഴ വഴി ധോണിയിലേക്ക്..

പാലക്കാടൻ വിശേഷങ്ങൾ തുടരുകയാണ്. അഹല്യ ക്യാംപസിലെ പരിപാടികൾ കഴിഞ്ഞു ഞങ്ങൾ ധോണി എന്ന സ്ഥലത്തേക്ക് ലഷ്യമാക്കി യാത്രയാരംഭിച്ചു. മലമ്പുഴ വഴിയായിരുന്നു ഞങ്ങൾ ധോണിയിലേക്ക് പോകുവാനായി തിരഞ്ഞെടുത്തത്. അഹല്യയിൽ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ അതിമനോഹരമായ ഒരു സ്ഥലം...

ബ്രിട്ടീഷ് പാലവും പാലക്കാടൻ ഗ്രാമങ്ങളും കണ്ട് അഹല്യാ ക്യാംപസ്സിലേക്ക്

ശ്രീലങ്കൻ യാത്രയെല്ലാം കഴിഞ്ഞു നാട്ടിലെത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു പാലക്കാട് പോകുവാനായി ഒരു അവസരം വരുന്നത്. പല തവണ പാലക്കാട് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും പാലക്കാട്ടേക്ക് മാത്രമായി ഒരു യാത്ര ഇതുവരെ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കുന്നതിനിടെയായിരുന്നു രണ്ടു ദിവസത്തെ യാത്രയ്ക്ക് ഒരവസരം...

ശ്രീലങ്കയിലെ ‘നുവാറ ഏലിയാ’ ഹിൽസ്റ്റേഷനിൽ നിന്നും ‘അഹങ്കല്ല’ ബീച്ച് റിസോർട്ടിലേക്ക്..

ശ്രീലങ്കയിലെ നുവാറ ഏലിയാ എന്ന ഹിൽസ്റ്റേഷനിൽ ആയിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. ഹോട്ടൽ റൂമിൽ നിന്നുള്ള പുറംകാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഞങ്ങൾ രാവിലെ തന്നെ അടുത്ത കറക്കത്തിനായി തയ്യാറായി. ബ്രേക്ക്ഫാസ്റ്റിനു കിടിലൻ ദോശയും നല്ല എരിവുള്ള വിവിധതരം ചമ്മന്തികളുമൊക്കെയായിരുന്നു....

നുവാറ ഏലിയാ : ശ്രീലങ്കയിലെ മൂന്നാറിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്

'ശ്രീലങ്കയിലെ മൂന്നാർ' എന്നു വിശേഷിപ്പിക്കപ്പെടാവുന്ന നുവാറ ഏലിയായിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അവിടത്തെ ആളുകളുടെ റോഡ് മര്യാദകൾ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തി. പോകുന്ന വഴിയ്ക്ക് കുറുകെ ഒരു റെയിൽവേ ലൈൻ പോകുന്നുണ്ടായിരുന്നു. ശരിക്കുള്ള ഗേറ്റ് ഇല്ലാതിരുന്നിട്ടു കൂടി ട്രെയിനിനു...

ആലപ്പുഴയുടെ ആകാശക്കാഴ്ചകൾ ഹെലികോപ്ടറിൽ പറന്നു കാണുവാൻ ഒരവസരം

ആലപ്പുഴയുടെ ആകാശത്ത് പറക്കാം...കണ്ണിമ ചിമ്മാതെ കാഴ്ചകൾ കാണാം... ആലപ്പുഴയുടെ ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതിയെക്കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. നെഹ്റു ട്രോഫി വള്ളം കളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഈ നൂതന പദ്ധതിയിലൂടെ...

ബുദ്ധൻ്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന ശ്രീലങ്കയിലെ ഒരു ക്ഷേത്രം : ടെമ്പിൾ ഓഫ് ടൂത്ത് റെലിക്

ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും...

എംജി ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി…

ഇന്ത്യൻ വാഹനവിപണിയിൽ ഈയടുത്ത് ഏറെ ചലനമുണ്ടാക്കിയ ഒന്നായിരുന്നു എംജി മോട്ടോഴ്‌സിന്റെ കടന്നുവരവും എംജി ഹെക്ടറിന്റെ റെക്കോർഡ് ബുക്കിംഗുമെല്ലാം. ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനമോഡലായ ഹെക്ടറിനെ പുറത്തിറക്കിയപ്പോൾ കമ്പനി വിചാരിച്ചതിലും കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്....

നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് 170 ഗ്യാസ് അടുപ്പുകളുമായി പോയപ്പോൾ….

നിലമ്പൂരിലും വയനാട്ടിലുമെല്ലാം പ്രളയദുരന്തമുണ്ടായി എന്ന വാർത്ത അറിയുമ്പോൾ ഞാൻ കോഴഞ്ചേരിയിലെ എൻ്റെ വീട്ടിലായിരുന്നു. വളരെ ഞെട്ടലോടെ തന്നെയായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. കാരണം കഴിഞ്ഞ വർഷം പ്രളയം എന്താണെന്നും, അത് ഓരോരുത്തരെയും എങ്ങനെയാണ് ബാധിക്കുകയെന്നുമൊക്കെ നേരിട്ടു...