ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് കാണാൻ പോകാം..

തലേദിവസം ആൻഡമാനിലെ ഭാരതംഗ് ദ്വീപിലെ കാഴ്ചകൾ കണ്ടതിന്റെ ത്രില്ലിലായിരുന്നു ഞങ്ങൾ. പിറ്റേ ദിവസം ഞങ്ങൾ പോയത് വ്യത്യസ്തമായ ഒരിടത്തേക്ക് ആയിരുന്നു. ചാത്തം എന്ന പേരുള്ള ഒരു ദ്വീപിലെ തടിമില്ല് കാണുവാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു തടിമില്ല് കാണാൻ...

ട്രൈബൽസ് വസിക്കുന്ന കാട്ടിലൂടെ സഞ്ചരിച്ച് ഭാരതംഗ് ദ്വീപിലേക്ക്…

ആൻഡമാനിലെ വ്യത്യസ്തമായ കാഴ്ചകൾ ആസ്വാദിക്കുവാനായി പിന്നീട് ഞങ്ങൾ പോയത് ഭാരതംഗ് എന്ന ദ്വീപിലേക്ക് ആയിരുന്നു. പോർട്ട്ബ്ലെയറിൽ നിന്നും ഏകദേശം 120 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പോകുന്ന വഴിക്കുള്ള യാത്ര കുറച്ച് അപകടം പിടിച്ചതായിരുന്നു. കാരണം 45 കിലോമീറ്ററോളം...

ഏഷ്യയിലെ No.1 ബീച്ചായ രാധാനാഗർ ബീച്ചിലേക്ക് ഒരു കടൽയാത്ര…

പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്....

‘നെഫെർടിറ്റി’ – കൊച്ചിയുടെ ഓളങ്ങൾ കീഴടക്കുവാൻ തയ്യാറായി ഒരു 4 സ്റ്റാർ നൗക…

കേരളത്തിൽ കായലും കടലും യോജിക്കുന്ന ഒരേയൊരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ആലപ്പുഴയിലേതിൽ നിന്നും വ്യത്യസ്തമാണ് കൊച്ചിയിലെ കായൽ സഞ്ചാരം. സർക്കാർ ബോട്ടുകൾ മുതൽ കടലിലേക്ക് പോകുന്ന സാഗരറാണി നൗക വരെ...

ആൻഡമാൻ തെരുവുകളിൽ കട്ട ലോക്കൽ സ്റ്റൈലിൽ ഒരു ചുറ്റിത്തിരിയൽ…

ബീച്ചിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ തിരികെ റൂമിലെത്തി കുറേസമയം വിശ്രമിച്ചു. വൈകുന്നേരമായപ്പോൾ ഞങ്ങൾ പോർട്ട് ബ്ലെയറിലെ സായാഹ്നക്കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. നാട്ടിൽ നിന്നും കൊണ്ട് വന്ന തോളത്തു തൂക്കിയിടാൻ കഴിയുന്ന തരത്തിലെ ചെറിയ ബാഗും തൂക്കി...

ആൻഡമാനിലെ വണ്ടൂർ & ചിഡിയാ താപ്പു ബീച്ചുകളുടെ പ്രത്യേകതകൾ..

കാലാപാനിയിലെ സന്ദർശനത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ആൻഡമാനിലെ ബീച്ചുകൾ കാണുവാനാണ്. ആദ്യമായി ഞങ്ങൾ പോയത് വണ്ടൂർ എന്നു പേരുള്ള ഒരു ബീച്ചിലേക്ക് ആയിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാനൊന്ന് അമ്പരന്നുപോയി. കാരണം വണ്ടൂർ എന്ന പേരിൽ...

കോയമ്പത്തൂരിൽ പോകുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. കേരളത്തിനോട് അടുത്തു കിടക്കുന്നതിനാൽ ഇവിടെ ധാരാളം മലയാളികളും ജീവിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള...

200 രൂപയിൽ താഴെ മുടക്കി ബെംഗളൂരുവിൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

ബെംഗളൂരു എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും ഉള്ളിൽ ഓടിയെത്തുന്നത് തിരക്കേറിയ ഒരു നഗരത്തിന്റെ ചിത്രമായിരിക്കും. അതാണ് മിക്കവരും ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കണ്ടും കേട്ടുമറിഞ്ഞിട്ടുള്ള ബെംഗളൂരു. പബ്ബുകളും വമ്പൻ ഹോട്ടലുകളും ഉള്ള ഈ മെട്രോ നഗരത്തിൽ കാശുള്ളവനു മാത്രമേ കറങ്ങാൻ...

കൊല്ലം ജില്ലയിൽ വിനോദയാത്രകൾക്കായി എവിടെയൊക്കെ പോകാം?

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അതെ കശുവണ്ടിയുടെ മണമുള്ള നമ്മുടെ സ്വന്തം കൊല്ലം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണു ചൊല്ല്. മനോഹരമായ സ്ഥലങ്ങൾ കൊല്ലത്തും ഉണ്ടെന്നു പുറംലോകത്തെ അറിയിക്കുകയാണ് ഈ...

ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ

ആൻഡമാനില്‍ വരുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു ചരിത്ര സ്മാരകമാണ് കാലാപാനി എന്നറിയപ്പെടുന്ന വലിയ സെല്ലുലാര്‍ ജെയില്‍. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് ഇത്. 698 ജയിലറകളാണ് ഇവിടെയുള്ള...