ആലപ്പുഴയിലെ ടൈറ്റാനിക്കിൽ തകർപ്പൻ അസ്തമയക്കാഴ്ചകളും ഡിന്നറും….

ആലപ്പുഴയിലെ ടൈറ്റാനിക്കിൽ തന്നെയാണ് ഞങ്ങൾ ഇപ്പോൾ. ഉച്ചയൂണ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ കുറച്ചു സമയം വിശ്രമിക്കുകയുണ്ടായി. വൈകുന്നേര സമയം ആയപ്പോൾ വെയിലൊക്കെ ആറിത്തുടങ്ങിയിരുന്നു. ബോട്ടിന്റെ മുൻഭാഗത്ത് കാഴ്ചകൾ ആസ്വദിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. ഞങ്ങൾക്ക് എതിരെ സർക്കാർ ബോട്ടുകൾ കടന്നു പോകുന്നുണ്ടായിരുന്നു. സ്‌കൂൾ…
View Post

ആലപ്പുഴയിലെ ടൈറ്റാനിക്കിൽ ഒരു അടിപൊളി ഫാമിലി ട്രിപ്പ് !!

കല്യാണം കഴിഞ്ഞപ്പോൾ മുതൽ ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് യാത്ര നടത്തണം എന്നു വിചാരിക്കുന്നതാണ്. പക്ഷെ മൂന്നാറിലും ഗോവയിലുമൊക്കെയാണ് ഞങ്ങൾ കൂടുതലായി കറങ്ങിയത്. അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഹാരിസ് ഇക്ക ആലപ്പുഴയിൽ ഫാമിലിയുമൊത്ത് ഒരു ഹൗസ് ബോട്ട് യാത്ര പോയാലോ എന്ന് ചോദിക്കുന്നത്.…
View Post

MTCR ലെ താമസവും, ചെങ്കുളം ഡാമും, ഇടുക്കിയിലെ പൊന്മുടിയും – ഒരു അടിപൊളി ട്രിപ്പ്…

DAY 1 : ലങ്കാവി യാത്രയ്ക്കു ശേഷം ഞങ്ങൾ ഒരിക്കൽക്കൂടി മൂന്നാറിലേക്ക് പോവുകയുണ്ടായി. ഇത്തവണ മൂന്നാറിൽ ഞങ്ങൾ ടീ കൺട്രി റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. ആനച്ചാൽ ഭാഗത്തുള്ള ഒരു നല്ല റിസോർട്ട് ആണിത്. ഫാമിലിയായിട്ടും കപ്പിൾസ് മാത്രമായിട്ടും വരുന്നവർക്ക് സുഖകരമായി…
View Post

350 രൂപയ്ക്ക് കോട്ടയത്തെ മാംഗോ മെഡോസിൽ ഒരു ദിവസം ചെലവഴിക്കാം..

മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. എങ്കിലും ഇനിയും അറിയാത്തവർക്കായി വിശദവിവരങ്ങൾ ഇവിടെ വിവരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍…
View Post

കടലിനു മുകളിലൂടെയുള്ള പറക്കലും അസ്തമയം കണ്ടുകൊണ്ടുള്ള കടൽ ഡിന്നറും..

200 രൂപ മുടക്കി കിടിലൻ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ പിന്നീട് പോയത് ലങ്കാവിയിലെ സെനാങ് ബീച്ചിലേക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ബീച്ചിൽ ഞങ്ങൾ പോയിരുന്നുവെങ്കിലും സേനാങ് ബീച്ച് അതിലും കിടിലനാണെന്നു കേട്ടിട്ടാണ് പിന്നീടുള്ള ഞങ്ങളുടെ യാത്ര അവിടേക്ക് ആക്കിയത്. നല്ല…
View Post

വെറും 200 രൂപ ചെലവിൽ ഒരു ദിവസം ലങ്കാവി കറങ്ങിയ കഥ..

ലങ്കാവിയിലൂടെയുള്ള ഞങ്ങളുടെ ബൈക്ക് കറക്കം തകൃതിയായി നടന്നുകൊണ്ടിരുന്നു. കറക്കത്തിനിടെയാണ് വഴിയരികിൽ മുനീശ്വർ ക്ഷേത്രം എന്നൊരു ബോർഡ് ഞങ്ങളുടെ കണ്ണിൽപ്പെട്ടത്. അങ്ങനെ ഞങ്ങൾ അവിടേക്ക് കയറുവാൻ തീരുമാനിച്ചു. സംഭവം ചെറിയൊരു ക്ഷേത്രമാണ്. അവിടെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചത്…
View Post

ലങ്കാവിയിലെ കാണാകാഴ്ചകൾ കണ്ടുകൊണ്ടൊരു പകൽ ബൈക്ക് ടൂർ

ലങ്കാവിയിൽ അധികമാരും എക്‌സ്‌പ്ലോർ ചെയ്യാത്ത ഏരിയകൾ കാണുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ബൈക്കും എടുത്തുകൊണ്ട് രാവിലെ തന്നെ യാത്ര തുടങ്ങി. എന്തോ വല്ലാത്തൊരു ഉന്മേഷമായിരുന്നു രാവിലെയുള്ള ആ യാത്രയിൽ ഞങ്ങൾക്ക്. തലേദിവസത്തെ കറക്കത്തിൽ ഞങ്ങളുടെ കൈയിലുള്ള പണം തീർന്നിരുന്നു. ഇനി ഇപ്പോൾ…
View Post

ബൈക്കുമായി ലങ്കാവിയിൽ ഒരു കിടിലൻ നൈറ്റ് ട്രിപ്പ്..!!

കേബിൾ കാറും സ്‌കൈ ബ്രിഡ്ജും കണ്ട് വന്ന് റൂമിൽ വിശ്രമിക്കുമ്പോൾ ആണ് ശ്വേത പറയുന്നത് ടൗണിലേക്ക് ഒരു നൈറ്റ് റൈഡ് പോകാമെന്ന്. എന്നാൽപ്പിന്നെ വൈകിക്കണ്ട, ഇപ്പൊത്തന്നെ പൊയ്ക്കളയാം എന്നു ഞാനും പറഞ്ഞു. ഞങ്ങളുടെ ഹോട്ടലിലെ രാത്രിക്കാഴ്ച വളരെ മനോഹരമായിരുന്നു. ടൗണിൽ നിന്നും…
View Post

ലങ്കാവിയിലെ ഈഗിൾ സ്ക്വയറും ബൈക്ക് യാത്രയും…

ബൈക്കും വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഒരു ചെറിയ കറക്കം തന്നെ ലങ്കാവിയിലൂടെ നടത്തി. അതിനു ശേഷം ഞങ്ങൾ പോയത് ഈഗിൾ സ്‌ക്വയർ എന്നൊരു സ്ഥലത്തേക്ക് ആയിരുന്നു. ബൈക്ക് എടുത്തു പോകുന്നതിന്റെ ആകെയൊരു ബുദ്ധിമുട്ട് എന്തെന്നാൽ എവിടെയെങ്കിലും ബൈക്ക് പാർക്ക് ചെയ്ത് പോകുകയാണെങ്കിൽ…
View Post

ആൾത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ആനയിറങ്ങൽ ഡാമിലെ കിടിലൻ ബോട്ടിംഗ്..

മൂന്നാറിലെ ഞങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടയിലാണ് ആനയിറങ്ങൽ ഡാമിലെ ബോട്ടിംഗിനു പോകുവാനുള്ള പ്ലാൻ ഉടലെടുത്തത്. ഞങ്ങൾ താമസിച്ചിരുന്നത് മൂന്നാർ ചിന്നക്കനാലിലുള്ള ഗോൾഡൻ റിഡ്ജ് റിസോർട്ടിലായിരുന്നു. റിസോർട്ടിൽ നിന്നും കുറച്ചു സഞ്ചരിച്ചാൽ ആനയിറങ്ങൽ ഡാമിൽ എത്തിച്ചേരും. ഇതിനു മുൻപ് ഞാൻ ഒറ്റയ്ക്ക് ഇവിടെ വന്നപ്പോൾ…
View Post