ലേഖകൻ – Sree Karthik.

ഇത് ഏറെ അസാധാരണമായ ഒരു ചിത്രമാണ് . എഴുപതു വർഷം കഴിഞ്ഞിട്ടും ആത്മഹത്യയെ ചിത്രീകരിച്ച ചിത്രങ്ങളിൽ ചരിത്രത്തിൽ ഏറ്റവും സുന്ദരവും പ്രശസ്തവും ആയി ഇന്നും നിലനിൽക്കുന്നത് റോബർട്ട്‌ വൈൽസ് എന്ന ഛായാഗ്രഹണ വിദ്യാർഥി എടുത്ത ഈ ചിത്രമാണ് . ചിത്രത്തിൽ ഉള്ളത് ഇരുപത്തിമൂന്ന് വയസ്സുകാരിയായ Evelyn Mchale . 1947 മെയ്‌ ഒന്നാം തിയതി എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിൽ നിന്നും എടുത്തു ചാടി ആത്മഹത്യ ചെയ്തു മിനുട്ടുകൾക്കകം എടുത്ത ചിത്രമാണിത് .

ബിൽഡിംഗിൽ നിന്നും ചാടിയ Evelyn ചെന്ന് പതിച്ചത് ഒരു ലിമോസിൻ കാറിന്റെ മുകളിലായിരുന്നു . ഇവരുടെ ജീവിതത്തെക്കുറിച്ചോ അവരുടെ അവസാന മണിക്കൂറുകളെക്കുറിച്ചോ ഒരുപാട് അന്വേഷണങ്ങൾ നടന്നുവെങ്കിലും അധികം വിവരങ്ങൾ ഒന്നും അധികം ലഭ്യമല്ല. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വരെ ഇന്നും ആർക്കും കൃത്യമായി അറിയില്ല.

Evelyn ശാന്തമായി ഉറങ്ങുകയാണ് എന്ന് വരെ തോന്നിപ്പോകുന്ന ഈ ചിത്രത്തിൽ, പക്ഷെ തകർന്ന ചില്ലും ചുളുക്കിയ മെറ്റൽ ഷീറ്റിന്റെ കാർ റൂഫും എത്ര വിനാശകരമായിരുന്നു ആയിരത്തിനാൽപതു അടി ഉയരത്തിൽ നിന്നുള്ള അവരുടെ വീഴ്ച എന്ന് കാണിയ്ക്കുന്നു. ശരീരം പിന്നീട് നീക്കാൻ ശ്രമിച്ചപ്പോൾ പല കഷ്ണങ്ങളായി അടർന്നു പോന്നു എന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

Evelyn ൻ്റെ ബാല്യകാലത്തെ അമ്മ ഹെലെൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു.അതിന്റെ കാരണങ്ങൾ ഇന്നും അവ്യക്തമാണ് .അതിനു ശേഷം അച്ഛൻ ഒറ്റയ്ക്കാണ് evelynയും സഹോദരങ്ങളെയും വളർത്തിയത്‌. ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആർമിയിൽ ചേർന്ന elvin യുദ്ധാനന്തരം ആർമിയിലെ ജോലി ഉപേക്ഷിച്ചു . ആർമിയിൽ നിന്നും വന്നതിനു ശേഷം evelyn തന്റെ uniform കത്തിച്ചിരുന്നു എന്നു റിപ്പോർട്ട്‌ ചെയപ്പെട്ടിട്ടുണ്ട് . പിന്നീടു ന്യൂ യോർകിൽ തന്റെ സഹോദരന്റെ ഒപ്പം താമസിച്ചുകൊണ്ട് ഒരു സ്ഥാപനത്തിൽ ബുക്ക്‌ കീപ്പർ ആയി ജോലിയിൽ പ്രവേശിച്ചു . ഈ സമയം എയർ ഫോർസിൽ ഉണ്ടായിരുന്ന ബാരി റോഡ്സ് എന്നാ ചെറുപ്പക്കാരനുമായി Evelynറ്റെ വിവാഹം 1947 ജൂണിൽ നടത്താൻ നിശ്ചയിച്ചു. ഏപ്രിൽ മുപ്പതിന് ബാരിയുടെ പിറന്നാൾ ആഘോഷത്തിനു Evelyn ഈസ്റ്റണിൽ എത്തി .

പിറ്റേ ദിവസം രാവിലെ തിരിച്ചു ന്യൂ യോർക്കിലെയ്ക്ക് ഏഴു മണിയുടെ ട്രെയിനിൽ evelyn യാത്ര തിരിച്ചു . യാത്ര പറയുമ്പോൾ evelyn വിവാഹം നടക്കാൻ പോകുന്ന ഏതൊരു പെണ്‍കുട്ടിയെ പോലെ ഏറെ സന്തോഷവതി ആയിരുന്നു എന്ന് ബാരി ഓർമിയ്ക്കുന്നു . പിന്നീടുള്ള അറുപത്തിയാറ് മൈൽ ദൂരമുള്ള രണ്ടു മണിക്കൂർ നീണ്ട യാത്രയിൽ evelynte മനസ്സിനു എന്ത് സംഭവിച്ചു എന്തുകൊണ്ട് സംഭവിച്ചു എന്ന് ആർക്കും അറിയില്ല ഇനി ഒരിയ്ക്കലും അറിയാനും കഴിയില്ല.

ഒൻപതു മണിയ്ക്ക് സ്റ്റേഷനിൽ എത്തിയ evelyn തൊട്ടടുത്ത സ്ട്രീറ്റിലെ governor clinton ഹോട്ടലിൽ ചെന്ന് ആത്മഹത്യാ കുറിപ്പെഴുതി. അതിനു ശേഷം എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിലെയ്ക്ക് നടന്നു. പത്തര മണിയ്ക്ക് എണ്‍പത്തിയാറാം നിലയിലെ obsevation ഡോക്കിലെയ്ക്കുള്ള ടിക്കറ്റ്‌ എടുത്തു. പത്തു മിനുട്ടിന് ശേഷം evelyn എന്നെന്നേയ്ക്കുമായി തന്റെ ജീവിതം അവസാനിപ്പിച്ചു. പോലീസ് കണ്ടെടുത്ത evelyn റ്റെ ബാഗിൽ നിന്നും മേയ്ക്ക് അപ്പ്‌ കിറ്റും ഫാമിലി ഫോട്ടോസും ഒരു കറുത്ത പോക്കറ്റ്‌ബുക്കിൽ നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു. ഇതായിരുന്നു ആ കുറിപ്പ്.

“I don’t want anyone in or out of my family to see any part of me. Could you destroy my body by cremation? I beg of you and my family – don’t have any service for me or remembrance for me. My fiance asked me to marry him in June. I don’t think I would make a good wife for anybody. He is much better off without me. Tell my father, I have too many of my mother’s tendencies.”

കുറിപ്പിൽ evelyn ആഗ്രഹിച്ച പോലെ ശരീരം കല്ലറയിൽ അടക്കാതെ ദഹിപ്പിച്ചു. ബാരി ഫ്ലോറിഡയിലേയ്ക്കു താമസം മാറി. അയാൾ പിന്നീടു ഒരിയ്ക്കലും വിവാഹം ചെയ്തില്ല. ലൈഫ് മാഗസിനിൽ ആണ് വൈൽസ് എടുത്ത ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് ഒരുപാട് മാധ്യമങ്ങളിൽ ഈ ചിത്രം പുനപ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമായി റോബർട്ട്‌ വൈൽസിന്റെ ഈ ഫോട്ടോ മാറി. അദ്ധേഹത്തിന്റെ ജീവിതത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ഏക ചിത്രം evelyn ആണ്. മരണത്തിന്റെ ഭീകരതയും ശാന്തതയും സമന്വയിയ്ക്കപ്പെട്ട ഈ ചിത്രം ഏറ്റവും മനോഹരമായ ആത്മഹത്യ(The Most Beautiful Suicide) എന്നറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here