തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ അറിഞ്ഞിരിക്കാം…

Total
1
Shares

കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം. അതുകൊണ്ട് തിരുവനന്തപുരത്തിന് ഒരൽപം ഗമ കൂടുതലുണ്ടെന്നു വെച്ചോളൂ. ഭരണ സിരാകേന്ദ്രത്തിന്റെ തിരക്കുകൾക്കിടയിലും സഞ്ചാരികളെ സംതൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ട്രിവാൻഡ്രം എന്ന് ചുരുക്കി വിളിക്കുന്ന ഈ തിരുവനന്തപുരത്ത് ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബീച്ചുകൾ. വിദേശികൾ അടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നതും ഈ ബീച്ചുകൾ തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകൾ ഏതൊക്കെയെന്നു നമുക്കൊന്നു നോക്കാം.

1) കോവളം ബീച്ച് : കേരളത്തിലെന്നല്ല ഇന്ത്യയിലെ മികച്ച ബീച്ചുകളുടെ ശ്രേണിയിൽപ്പെടുത്താം ഇവിടത്തെ കോവളം ബീച്ചിനെ. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ കടല്‍ സ്‌നാനത്തിന് പറ്റിയ വിധം മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് കോവളം ബീച്ചിന്റെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് കോവളം ബീച്ചിലേക്ക്. സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ് തുടങ്ങി വിദേശികൾക്ക് പ്രിയങ്കരമായ എല്ലാ പരിപാടികൾക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ഒപ്പം ഗോവയിലും ലക്ഷദ്വീപിലുമൊക്കെ മാത്രം കണ്ടിരുന്ന സ്‌കൂബാ ഡൈവിംഗും കോവളത്ത് ലഭ്യമാണ്.

കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര് . അത് ലോപിച്ച് കോവകുളമായും പിന്നീട് കോവളവുമായി മാറി എന്നാണു ചരിത്രത്തിൽ പറയുന്നത്. രാവിലെയെല്ലാം വളരെ അലസമായിരിക്കുന്ന കോവളം ബീച്ചും പരിസരവും ഉച്ചകഴിയുമ്പോൾ സടകുടഞ്ഞുണരുന്നു. പിന്നെ രാത്രി വൈകുവോളം ഇവിടെ മൊത്തത്തിൽ ഒരു ഉത്സവാന്തരീക്ഷമായിരിക്കും. കച്ചവടക്കാരൊക്കെ നല്ല കത്തി വിലയിലാണ് ഇവിടെ സാധനങ്ങൾ വിൽക്കുന്നത്. ടൂറിസ്റ്റു സീസൺ സമയത്താണെങ്കിൽ ഒട്ടും പറയുകയേ വേണ്ട. കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.

മൂന്നു വ്യത്യസ്‌ത തരത്തിലുള്ള ബീച്ചുകളാണ് കോവളത്ത് ഉള്ളത്. തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള ലൈറ്റ് ഹൗസ് ആണ് ഇവിടുത്തെ പ്രത്യേകത. ഈ ലൈറ്റ് ഹൗസ് നമ്മുടെ കറൻസിയിൽ വരെ ഇടം പിടിച്ചിട്ടുള്ളത് ചരിത്രം. ലൈറ്റ് ഹൗസ് ബീച്ച് കഴിഞ്ഞാണ് ഹൗവ്വാ ബീച്ച്. വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ബീച്ചാണിത്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) കടലിൽ കുളിക്കുവാൻ എത്തുന്നവർക്കും ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. ഇവയെക്കൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. ഈ ഹോട്ടലുകളിലെ താമസക്കാർക്ക് ഈ സ്വകാര്യ ബീച്ചുകളിൽ ഇറങ്ങുകയും ചെയ്യാം. ധാരാളം സഞ്ചാരികൾ വരുന്ന സ്ഥലമായതിനാൽ കോവളത്തും പരിസരപ്രദേശങ്ങളിലും പല തരത്തിലുള്ള ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

2) ശംഖുമുഖം ബീച്ച് : തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് ശംഖുമുഖം ബീച്ച്. തിരുവനന്തപുരം എയർപോർട്ടിന് സമീപത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. കോവളം ബീച്ചിനെ അപേക്ഷിച്ച് ഇവിടെ വിദേശികളെക്കാളും കൂടുതൽ സ്വദേശികൾ തന്നെയാണ് വരുന്നത്. വളരെ വൃത്തിയുള്ള ഒരു കടൽത്തീരമാണ് ശംഖുമുഖത്തേത്. ഉച്ചസമയത്ത് ഇവിടെ വന്നാൽ നല്ല വെയിൽ കൊള്ളേണ്ടി വരും. അതുകൊണ്ട് വൈകുന്നേര സമയമാകുമ്പോളാണ് ബീച്ച് ഉണരുന്നത്.

പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്. കൂടാതെ ഇവിടത്തെ ഒരു കൽമണ്ഡപവും പ്രശസ്തമാണ്. ഒരു കാലത്ത് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു ശംഖുമുഖം ബീച്ച്. റാംജി റാവു സ്പീക്കിംഗ് സിനിമയിൽ ശങ്കരാടിയും രേഖയും കൂടി നടക്കാനിറങ്ങുന്ന ബീച്ച് ഓർമ്മയുണ്ടോ? അതിതാണ്. അങ്ങനെ എത്രയെത്ര സിനിമകളിൽ അഭിനയിച്ചിരിക്കുന്നു ഈ തീരം. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന റെസ്റ്റോറന്റ്, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകർഷണങ്ങൾ. അതുപോലെ തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ആറാട്ടുത്സവം ഈ കടൽത്തീരത്താണ് നടന്നുവരുന്നത്.

എത്തിച്ചേരാനുള്ള വഴി : കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും ഇവിടേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമാണ്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം. അതല്ലെങ്കിൽ കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴിയും ശംഖുമുഖത്ത് എത്തിച്ചേരാം.

3) വർക്കല – പാപനാശം ബീച്ച് : കോവളം, ശംഖുമുഖം ബീച്ചുകളെ അപേക്ഷിച്ച് കുറെയേറെ മാറിയാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും വർക്കലയിലേക്ക് 51 കിലോമീറ്റർ ദൂരമുണ്ട്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ വർക്കല (ശിവഗിരി) ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. വെള്ളമണല്‍ വിരിച്ച ശാന്തമായ കടലോരമാണ് വര്‍ക്കലയെ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന പാപനാശം ബീച്ചാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാലാണ് ഈ ബീച്ചിനു ‘പാപനാശം’ എന്ന പേര് വന്നത്. ഹിന്ദുമത വിശ്വാസികള്‍ മരിച്ചുപോയ തങ്ങളുടെ ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശീയർ സന്ദർശിക്കുന്ന സ്ഥലമാണ് വർക്കല ബീച്ച്. കേരളത്തിൽ ഹിപ്പി സംസ്കാരം വ്യക്തമായി കാണണമെങ്കിൽ വർക്കല ബീച്ചിലേക്ക് വരണം. കേരളത്തിലെ ഗോവ എന്നുകൂടി വർക്കല ബീച്ച് അറിയപ്പെടുന്നുണ്ട്. കോവളം പോലെ അധികം തിരക്കുകളൊന്നും വർക്കലയിൽ അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്വസ്ഥമായി സമാധാനത്തോടെ കടലിനോട് കിന്നാരം പറയുവാനും തിരമാലകളെ നോക്കി ചുമ്മാ ഇരിക്കുവാനും ഇവിടെ വരുന്നവർ ധാരാളമാണ്. വർക്കല ബീച്ചിൽ എത്തിയാൽ ഉറപ്പായും ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച കണ്ടിരിക്കണം. പറഞ്ഞറിയിക്കുവാൻ പറ്റാതായത്ര സുന്ദരമാണ് ആ നിമിഷം. അത് നേരിട്ട് കണ്ടനുഭവിക്കുന തന്നെ വേണം. സാഹസികരായ സഞ്ചാരികൾക്കായി ഇവിടെ നിരവധി കടൽ ആക്ടിവിറ്റികൾ ലഭ്യമാണ്.

സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണെങ്കിലും തിരുവനന്തപുരം നഗരത്തിൽ നിന്നും ഇവിടേക്ക് വരുന്നതിനേക്കാൾ എളുപ്പം കൊല്ലത്തു നിന്നും വരുന്നതാണ്. കൊല്ലത്തു നിന്നും ഇവിടേക്ക് 37 കിലോമീറ്റർ ദൂരമേയുള്ളൂ. പാപനാശം ബീച്ച് സന്ദർശിക്കുന്നവർക്ക് ഇവിടെ അടുത്തുള്ള കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് തുടങ്ങിയ ആകർഷകമായ സ്ഥലങ്ങൾ കൂടി കണ്ടിട്ടു പോകാവുന്നതാണ്. വർക്കല ബീച്ചിനോട് ചേർന്ന്‌ ധാരാളം ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്നതിനാൽ താമസ സൗകര്യത്തിനായി സഞ്ചാരികൾക്ക് ബുദ്ധിമുട്ടേണ്ടതില്ല. സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് വർക്കലയിലേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. കൂടാതെ ഇവിടെ ഒരു റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ട്.

കണ്ടില്ലേ? പ്രധാനമായും മൂന്നു ബീച്ചുകളേ ഉള്ളൂവെങ്കിലും അവയുടെ ലെവൽ ഒന്ന് വേറെ തന്നെയല്ലേ? ഈ ബീച്ചുകളിൽ ഇത് വരെ സന്ദർശിക്കാത്ത വ്യക്തിയാണ് താങ്കളെങ്കിൽ തീർച്ചയായും അടുത്ത യാത്ര ഇവിടേക്ക് തന്നെയാകട്ടെ. ഒരിക്കലും നിങ്ങൾ നിരാശപ്പെടില്ല. അതുറപ്പാണ്. അതുപോലെതന്നെ ഇവിടങ്ങളിൽ താമസിക്കുവാൻ പ്ലാൻ ഉണ്ടെങ്കിൽ മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്തിട്ടു വരുന്നതായിരിക്കും നല്ലത്. അപ്പോൾ എങ്ങനെയാ പോകുകയല്ലേ…

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post