കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തമുണ്ടായി. ഉപയോഗശൂന്യമായ ടയറുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ടിരുന്ന സ്ഥലത്തായിരുന്നു തീപിടിച്ചത്. ടയറുകള്‍ക്ക് തീ പിടിച്ചതിനാല്‍ സമീപ പ്രദേശമാകെ മൊത്തത്തില്‍ പുക പടര്‍ന്നു.

കൂടുതൽ ഭാഗത്തേക്കു തീ കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. വർക്ക്ഷോപ്പിൽ ഇരുമ്പ് ഇരുമ്പ് മുറിക്കുന്ന കട്ടർ പ്രവർത്തിച്ചിരുന്നുവെന്നും ഇതിലെ തീപ്പൊരി വീണാകാം തീപടർന്നതെന്നും സംശയിക്കുന്നു. കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്ഷോപ്പുകളില്‍ പ്രധാനപ്പെട്ട വര്‍ക്ക്ഷോപ്പ്‌ ആണ് പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്.

ഇതിനിടെ സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വ്യാപിച്ചതിനാല്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായി. അറിഞ്ഞവര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.ബസ്സുകള്‍ക്ക് തീപിടിച്ചു എന്ന് വിചാരിച്ചായിരുന്നു പലയാളുകളും ഇവിടേക്ക് ഓടിയെത്തിയത്. ബസ്സുകള്‍ക്ക് കേടുപാടുകള്‍ ഒന്നുംതന്നെ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ..

LEAVE A REPLY

Please enter your comment!
Please enter your name here