ഞാന്‍ കഴിഞ്ഞ ഒരു ദിവസം ബാംഗ്ലൂരില്‍ പോയി വന്നതു മുതല്‍ ആലോചിക്കുകയായിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന്. ഈ വീഡിയോയിലൂടെ നിങ്ങളോട് എന്താണ് ഷെയര്‍ ചെയ്യാന്‍ പോകുന്നതെന്നുവെച്ചാല്‍ എങ്ങനെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡോമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നുള്ളതാണ്. ഒരു വെബ്സൈറ്റ് ആണ് ഞാന്‍ ഇന്നു നിങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുവാന്‍ പോകുന്നത്. www.happyeasygo.com എന്നാണു ഈ വെബ്സൈറ്റിന്‍റെ വിലാസം.

ഈ വെബ്സൈറ്റില്‍ നമുക്ക് ഡോമസ്റ്റിക് വിമാന ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യുവാന്‍ സാധിക്കൂ. മിക്കവാറും നമ്മുടെ സ്ഥിര യാത്രകൾ (ബിസിനസ്സ് ആവശ്യങ്ങൾക്കോ എന്ത് തന്നെ ആയാലും) ഇന്ത്യയ്ക്ക് ഉള്ളിൽത്തന്നെ ആയിരിക്കുമല്ലോ. അത്തരക്കാർക്ക് ഈ വെബ്‌സൈറ്റ് ഒരു മുതൽക്കൂട്ടായിരിക്കും. അതോടൊപ്പം തന്നെ ഫാമിലിയായും മറ്റും ഒരു വിമാനയാത്ര കുറഞ്ഞ ചാർജ്ജിൽ തരപ്പെടുത്തുവാനും ഈ വെബ്‌സൈറ്റ് മുഖേന സാധിക്കും.

happyeasygo.com എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ത്തന്നെ നിങ്ങള്‍ക്കുള്ള വിവിധതരം ഓഫറുകള്‍ കാണാവുന്നതാണ്.  സാധാരണ യൂസര്‍മാര്‍ക്ക് നോര്‍മല്‍ റേറ്റും വെബ്സൈറ്റില്‍ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് അതിലും കുറഞ്ഞ റേറ്റുമാണ് ലഭ്യമാകുക. ഇതുകൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ബുക്കിംഗ് സമയത്ത് ലഭ്യമാണ്.

സാധാരണ ബുക്കിംഗ് സൈറ്റുകളില്‍ ഒരു തവണ ബുക്ക് ചെയ്ത യാത്രാ തീയതി മാറ്റുകയാണെങ്കില്‍ അതിനു പ്രത്യേകം ഫീസ്‌ ഈടാക്കാറുണ്ട്.  എന്നാല്‍ happyeasygo.com ല്‍ ഫ്രീ റീ ഷെഡ്യൂള്‍ഡ് പ്രൈസ് എന്ന രീതിയില്‍ ബുക്ക് ചെയ്‌താല്‍ ഒരു തവണ ബുക്ക് ചെയ്തത് മറ്റൊരു തീയതിയിലേക്ക് മാറ്റുന്നതിന് അധിക ചിലവുകള്‍ ഒന്നുംതന്നെ ഈടാക്കുന്നതല്ല. കൂടാതെ ഈ രീതിയിലുള്ള ബുക്കിംഗിന് ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

സാധാരണ ബുക്കിംഗ് സൈറ്റുകളില്‍ എയര്‍ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു ഒരു പ്രത്യേക ഫീസ്‌ ഈടാക്കാറുണ്ട്. 200 -250 രൂപയൊക്കെയാണ് ഇത്തരത്തില്‍ ഈടാക്കുന്നത്. ഈ ഫീസ്‌ കൂട്ടുമ്പോള്‍ പോലും happyeasygo യിലെ അന്തിമ തുക മറ്റു ബുക്കിംഗ് സൈറ്റുകളെക്കാള്‍ കുറവായിരിക്കും.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്കാര്‍ഡ് , ഡെബിറ്റ് കാര്‍ഡ് മുതലായവ ഉപയോഗിച്ച് ഇതിലൂടെ നിങ്ങള്‍ക്ക് പെയ്മെന്‍റ് നടത്തുവാന്‍ സാധിക്കും. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചും ഈ വെബ്സൈറ്റ് മുഖേന ബുക്കിംഗുകള്‍ വളരെ ഈസിയായി നടത്താം.

ഇതുപോലത്തെ ധാരാളം ബുക്കിംഗ് സൈറ്റുകൾ ഉണ്ടെങ്കിലും അതോടൊപ്പം തന്നെ എന്തായാലും happyeasygo.com എന്ന വെബ്സൈറ്റ് നിങ്ങള്‍ ട്രൈ ചെയ്യുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡോമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ബുക്ക് ചെയ്യുവാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here