2000 രൂപയ്ക്ക് ലഭിക്കുന്ന മികച്ച ഒരു ഹെൽമറ്റിനെ പരിചയപ്പെടാം…

Total
5
Shares

ഇന്ത്യൻ നിരത്തുകളിലെ ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും അത് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് പലരും. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാൻ വഴിവക്കിൽനിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുകയും ചെയ്യും. ഹെൽ‌മറ്റ് എന്തിനാണ് ധരിക്കുന്നത്?

ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇൻജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കൻഡറി ഇൻജുറി) കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ പറയുന്നു. അപകടത്തിന്റെ ആദ്യ സെക്കൻഡിൽ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇൻജുറി. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം തലച്ചോറിൽ സംഭവിക്കാവുന്ന ആഘാതമാണു സെക്കൻഡറി ഇൻജുറി. ചികിത്സയിൽ കഴിയുന്നവർ മരിക്കാനുള്ള കാരണം ഇതാണ്.

പലരും ചോദിക്കാറുണ്ട് 2000 രൂപയ്ക്ക്, നല്ല ഹെൽമറ്റ് എന്താണ് എന്നും മറ്റും. അതിന്റെ കമന്റിൽ ബോക്സിൽ എപ്പോഴും വരുന്ന ഉത്തരമാണ്, രണ്ടായിരം രൂപയുടെ ഹെൽമറ്റ് തല സംരക്ഷിക്കില്ല, ISI ക്ക് സ്റ്റാൻഡേർഡ് കുറവാണ്. DOT അല്ലെങ്കിൽ ECE സർട്ടിഫിക്കറ്റ് ഉള്ളത് വാങ്ങിക്കാൻ ഉപദേശിക്കാറുണ്ട്. അത്തരത്തിലുള്ള മോഡലിന് മിനിമം 4000 രൂപ കടക്കുകയും ചെയ്യും മാത്രമല്ല നിയമാനുസൃതവുമല്ല. ഈ സാഹചര്യത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഡ്യൂവൽ സർട്ടിഫികറ്റ് ഹെൽമറ്റ് ആണ്. അത്തരത്തിൽ ഉള്ള ബഡ്ജറ്റ് ഹെൽമറ്റ് ആണ്  ഇവിടെ പരിചയപ്പെടുത്തുന്നത്.

#Vega_Cara_D/V #with_air_filter വേഗയുടെ കാരാ സീരിയസ്സ് ആണ് അതിനുള്ള ഉത്തരം. അതിന്റെ ഫിച്ചേർസ് പരിശോധിക്കാം.


1. അമേരിക്കൻ സ്റ്റാൻഡേർഡ് ആയ DOT ആൻഡ് ISI സർട്ടിഫിക്കേറ്റഡ്. 2. ജർമ്മൻ കമ്പനിയായ #Mann ന്റെ പേപ്പർ എയർ ഫിൽട്ടർ. ഇത് 2.5 PM വരെ യുള്ള പൊടിപടലങ്ങളെ നിയന്ത്രിക്കും. പോരാതത്തിന് റിപ്ലേസിബിൾ ആണ്.

3. #Dual_Visor. രണ്ട് വിസറുകൾ ഉണ്ട്. രണ്ടും scratch പ്രതിരോധിക്കും. #smoke , #rainbow #clear തുടങ്ങിയ എല്ലാ ടൈപ്പിലും ഈ വിസറുകൾ ലഭ്യമാണ്. ഉള്ളിലേ വിസർ നിങ്ങൾക്ക് അധിക ചൂട് അനുഭവപ്പെടുമ്പോൾ പുറത്തേ തുറന്നാലും കണ്ണിനു സംരക്ഷണം നൽകും. രാത്രി കാലങ്ങളിൽ ചില പോരായ്മകൾ വിസർ പ്രകടിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്.

4.#ചിൻലും, ഓവർ ഹെഡിലും അവശ്യാനുസരണം തുറക്കാവുന്ന വെൻറ്റുകൾ ഉണ്ട്. വായു പുറം തള്ളുന്നതിനായി #exhaust vent ഉം പിറകിൽ സ്ഥാപിച്ചിട്ടുണ്ട്. മുക്കിലേക്ക് വായു നേരിട്ട് കയാറാതിരിക്കാനുള്ള റബർ ക്ലാഡിങ്ങ് സംവിധാവും ലഭ്യമാണ്. ബഡ്ജറ്റ് സെഗ്ഗ്മൻറ്റിൽ കമ്പനികൾ ഒഴിവാക്കുന്ന chin കാർഡും ഉണ്ട്.
5. Removable ആൻഡ് washable interior ആണ് ഹെൽമറ്റിനുള്ളത്. ആവശ്യമായ interior സ്പെയർ പാർട്ടസ്റ്റ് വിസർ അടക്കം കമ്പനി ലഭ്യമാക്കുന്നുണ്ട്.

എയർ ഫിട്ടർ ഇല്ലാത്ത മോഡലും ലഭ്യമാണ്. #matte ,#glossy, തുടങ്ങിയ ഫിനിസ്സിലും, #force,#attitude തുടങ്ങിയ ഗ്രാഫിക്സ്സ് വെർഷനിലും ചില്ല സ്പെഷ്യൽ എഡിഷനകളും ലഭ്യമാണ്. M,S,L എന്നി സെഗ്ഗ്മെൻറ്റിൽ ലഭ്യമാണ്. മാത്രമല്ല വേഗയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ്.

വില കുറഞ്ഞതും തെരുവുകളിൽ വിൽക്കുന്നതുമായ ഹെൽമറ്റുകൊണ്ടു വലിയ പ്രയോജനം ലഭിക്കില്ലെന്നു മനസ്സിലായില്ലേ?. പൊലീസുകാരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും ജീവിതകാലം മുഴുവൻ തളർന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും നല്ല ഹെൽമറ്റ് ശരിയായി ഉപയോഗിക്കുന്നതാണു ബുദ്ധി.

കടപ്പാട് – അരുൺ എം. കരുണാകരൻ, മനോരമ ഓൺലൈൻ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post