പിരമിഡുകളുടെ നാടായ ഈജിപ്റ്റ്; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം..

Total
6
Shares
Image by Cesar Salazar from Pixabay

വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത്. ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും കിഴക്കേ തീരം ചെങ്കടലും ആണ്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.

പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർ‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്. കറുത്ത ഭൂമി എന്നർത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്.നൈൽ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും. നൈൽ നദീതീരങ്ങളിൽ ശിലായുഗമനുഷ്യർ ജീവിച്ചിരുന്നു എന്നതിന് ശിലാലിഖിതങ്ങൾ പറയുന്നു. ചില ഭാഗങ്ങൾ മരുഭൂമിയാകും‌വരെ വേട്ടയാടലും മീൻപിടുത്തവും മുഖ്യ‌ ഉപജീവനമാർഗ്ഗമായിരുന്നു. ബി.സി. 6000ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി. നവീന ശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളായി പരിണമിയ്ക്കുകയും ചെയ്തു. ഫറോവമാർ ഉൾപ്പെടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു.

ബി.സി 3100-ഓടേയാണ് നൈൽ നദീതീരത്ത് ആദ്യത്തെ രാജസ്വരൂപമുണ്ടാകുന്നത്. അന്ന് താവി എന്നറിയപ്പെടുന്ന രണ്ടു മേഖലകളായിരുന്നു പിൻകാല ഈജിപ്തിന് ജൻമം കൊടുത്തത്.ചരിത്രം ഈ മേഖലകളെ അപ്പർ ഈജിപ്ത് എന്നും ലോവർ ഈജിപ്ത് എന്നും വിളിച്ചു. കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണും പരിസ്ഥിതിയുമുണ്ടായിരുന്ന ലോവർ ഈജിപ്തിനെ ബി.സി 3100-ൽ മെനെസ് രാജാവ് കീഴടക്കി. മെനെസിന്റെ പിൻതലമുറ രാജാക്കൻമാരായിരുന്നു മഹത്തായ ഈജിപ്ഷ്യൻ സംസ്കാരത്തിന് തുടക്കമിട്ടത്. നാലു നൂറ്റാണ്ടോളം മെനെസ് രാജവംശം ഈജിപ്ത് ഭരിച്ചു. ജലസേചനം ശിൽപ കല, ഹൈറോഗ്ലിഫിക് എന്ന എഴുത്തുവിദ്യ, ലോഹ ആയുധങ്ങൾ എന്നിവയും രൂപപ്പെട്ടത് ഈ കാലത്താണ്. ബി.സി 2700-2200 കാലഘട്ടത്തിൽ പല നാട്ടുരാജ്യങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു. ഈജിപ്ത് ഒറ്റ രാജ്യമായിത്തീർന്നു. ചരിത്രം ഇതിനെ ഓൾഡ് കിങ്ഡം എന്ന് വിളിച്ചു. ശിൽപ കലയിൽ പുരാതന ഈജിപ്തുകാർ മഹത്തായ നേട്ടം കൈവരിച്ചതും ഇക്കാലത്താണ്.

പിരമിഡുകൾ രൂപം കൊണ്ടത് ഈ കാലഘട്ടത്തിലാണ്. 20 പടുകൂറ്റൻ പിരമിഡുകൾ ഇക്കാലത്ത് ഉയർന്നു വന്നു. ഇംഹൊതെപ് (Imhotep) രാജാവ് രൂപകൽപന ചെയ്ത പിരമിഡ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നിർമ്മിതിയാണ്. മെംഫിസിനു വടക്കായി ഗിസ എന്ന സ്ഥലത്ത് മൂന്ന് പടുകുറ്റൻ പിരമിഡുകൾ ഉയർത്തപ്പെട്ടു. ഈ പിരമിഡുകളിൽ ഏറ്റവും വലുത് ഖുഫു രാജാവാണ് പണികഴിപ്പിച്ചത്. ബി.സി 2050-1800-ൽ തേബിലെ പ്രമാണി കുടുംബം ശക്തി നേടുകയും മറ്റു നാട്ടുരാജ്യങ്ങളെ കീഴടക്കുകയും വീണ്ടും ഏകീകൃത ഈജിപ്ത് നിലവിൽ വരികയും ചെയ്തു അമെനെം ഹെത് മൂന്നാമനായിരുന്നു .(Amnembet-III)ഇക്കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരി. പിന്നീട് ഏഷ്യയിൽ നിന്നുള്ള ഹൈക്സൊ ഗോത്രങ്ങൾ ഈജിപ്തിൽ വൻ അധിനിവേശം നടത്തി.ബി.സി.1570-1300 കാലഘട്ടത്തിൽ ഹൈക്സൊകളിൽ നിന്നും പുതിയ യുദ്ധമുറകൾ പഠിച്ച ഈജിപ്തുകാർ അതേ രീതിയിൽ തന്നെ പ്രത്യാക്രമണങ്ങൾ നടത്തി.ബി.സി. 1570-ൽ ഏഷ്യാക്കാർ പിൻ വാങ്ങി. വീണ്ടും നാട്ടുരാജ്യങ്ങൾ ഒന്നാവുകയും ചെയ്തു.

ബി.സി 343ഓടെ പേർഷ്യൻ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി. പിന്നീട് ഗ്രീക്,റോമൻ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാം‌നൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തിൽ പ്രചരിച്ചു.തുർക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതു എ.ഡി639 വരെ മുസ്‌ലിം ഭരണത്തിൻകീഴിലായി. 1798 ൽ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടർന്ന് ഈജിപ്തിൽ സാമൂഹികപരിവർത്തനങ്ങളുണ്ടായി. തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു. ഈജിപ്തിനെ ആധുനികവൽക്കരിയ്ക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസേചനം, കാർഷികവികസനം, വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി. 1869ൽ ഇദ്ദേഹത്തിന്റെ ചെറുമകൻ ഇസ്മയിൽ പാഷയാണ് സൂയസ് കനാലിന്റെ പണിപൂർത്തിയാക്കിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഈജിപ്ത് കീഴടക്കി.

1822 മുതൽ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാർട്ടി രൂപം‌കൊണ്ടു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങൾക്ക് ഒടുവിൽ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി. 1923ൽ ഭരണഘടന നിലവിൽ വരികയും സാദ്‌സഗ്‌ലുൽ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു. ദുർബലമായ ഭരണസം‌വിധാനമായിരുന്നു ഇക്കാലങ്ങളിൽ ഉണ്ടായത്. നിരുത്തരവാദിത്വവും അരാജകത്വവും 1952ൽ ഭരണകൂടത്തിന്റെ പിരിച്ചുവിടലിൽ അവസാനിച്ചു. ശേഷം 1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 1956 ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്നും പൂർണ്ണമായും ഈജിപ്ത് സ്വതന്ത്രമായി.

ഈജിപ്ഷ്യൻ സംസ്ക്കാരത്തിന് ഏതാണ്ട് 5000വർഷത്തോളം പഴക്കമുണ്ട്. നൈൽ നദീതീരത്താണിത് ഉടലെടുത്തത്. ആയതിനാൽ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്. ആദ്യത്തെ ദേശീയ സർക്കാർ, 365ദിവസങ്ങളുള്ള ആദ്യകലണ്ടർ, കടലാസിന്റെ ആദ്യ രൂപമായ പാപിറസ്, വാസ്തുവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളിൽ പെടുന്നു. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷ ഇവർ ഉപയോഗിച്ചിരുന്നു. ചിഹ്നങ്ങളുപയോഗിച്ചായിരുന്നു എഴുതിയിരുന്നത്. 700തരം ചിത്രങ്ങളടങ്ങിയിരുന്നു.

ബഹുദൈവവിശ്വാസികളായിരുന്നു പുരാതന ഈജിപ്തുകാർ. റി എന്ന സൂര്യദേവനായിരുന്നു ആരാധനാമൂർത്തികളിൽ പ്രധാനി. നല്ല വിളവുകിട്ടാൻ റെന്നുടെറ്റ് എന്ന ദേവതേയും മാതൃത്വത്തിന്റേയും സ്നേഹത്തേയും പ്രതിനിധീകരിയ്ക്കുന്ന ഒസിറിസ് എന്നിവരും ഇവരിൽ ചിലതാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്നതിനാൽ വീടുകളിൽ വെച്ചുതന്നെ ആരാധന നടത്തിവന്നു. പുനർജന്മത്തിൽ വിശ്വസിയ്ക്കുന്നവരായിരുന്നു പുരാതന ഈജിപ്തുകാർ. അതുകൊണ്ടുതന്നെ മരിച്ചവരോടൊപ്പം പണവും അടുത്ത ജന്മത്തേയ്ക്കെന്ന നിലയിൽ വേണ്ടവയും ചേർത്താണ് അടക്കം ചെയ്തിരുന്നത്. ബാർലിയായിരുന്നു പുരാതന ഈജിപ്തിലെ മുഖ്യകൃഷി. കൂടാതെ പയർവർഗ്ഗങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയും കൃഷിചെയ്തിരുന്നു. പ്രധാനവ്യവസായം ലിനൻ വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കലായിരുന്നു. പാത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആയുധങ്ങൾ എന്നിവയും നിർമ്മിച്ചു.ഗതാഗതം പ്രധാനമായും നൈൽ നദിയിലൂടെയായിരുന്നു. പിൽക്കാലത്ത് കുതിരകളെ കെട്ടിയ രഥങ്ങളുപയോഗിച്ചു. ചുണ്ണാമ്പുകല്ലിൽ പണിത അമ്പലങ്ങൾ, പിരമിഡുകൾ ഇവയെല്ലാം വാസ്തുവിദ്യയുടെ തെളിവായി അവശേഷിയ്ക്കുന്നു. നൈലിന്റെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച 365ദിവസങ്ങളുള്ള ആദ്യകലണ്ടർ ഈജിപ്തുകാരുടെ സംഭാവനയാണ്.

അറബിയാണ് ഔദ്യോഗികഭാഷ. ഈജിപ്തിലെ കൈറോയിലെ ഭാഷയാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്. ബെർബർഎന്ന ഭാഷയും ഉപയോഗിയ്ക്കുന്നുണ്ട്. ഇസ്‌ലാം മതമാണ് ഔദ്യോഗികമതം. സുന്നി വിഭാഗത്തിൽ പെട്ട മുസ്‌ലിംകളാണ് 90 ശതമാനത്തോളം. ക്രൈസ്തവവിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ്ഏറെയും. മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്. സിനിമ, സംഗീതം, നാടകം ഈ രം‌ഗങ്ങളിൽ ഇന്ന് ഈജിപ്ത് പ്രശസ്തമാണ്. പരമ്പരാഗത സംഗീതത്തിനുപുറമേ പാശ്ചാത്യസംഗീതവും ഇവർ ആസ്വദിയ്ക്കുന്നവരാണ്. ഡ്രമ്മും ടംപറ്റും ഉപയോഗിച്ച് അവതരിപ്പിയ്ക്കുന്ന സെയ്ദി എന്ന സം‌ഗീതം, ഫെലാനി, സവാഹീലി എന്നിവയും പ്രശസ്തങ്ങളാണ്. ഷാബി, അൽ-ജീൽ എന്നിവ ആധുനികസം‌ഗീതങ്ങളാണ്. ഫുട്‌ബോളും ചതുരം‌ഗവും ആണ് പ്രധാന വിനോദങ്ങൾ. തദ്ദേശീയരും വിദേശീയരും ഒരുമിച്ചാഘോഷിയ്ക്കുന്ന പരമ്പരാഗതകലാരൂപങ്ങളും സർക്കസും എല്ലാം ഇവിടെ നടത്തുന്നു.

ഈജിപ്തുകാരിൽ ഏറേയും പട്ടണങ്ങളിൽ താമസിയ്ക്കുന്നവരാണ്. തലസ്ഥാനമായ കൈറോയിലാണ് അധികവും. രണ്ടാമത്തെ വലിയ നഗരം അലക്സാൺഡ്രിയ ആണ്. ഗ്രാമങ്ങളിൽ അധികവും കൃഷിക്കാരാണ് വസിയ്ക്കുന്നത്. സ്വന്തമായ ഭൂമിയില്ലാത്ത ഇവർ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പട്ടണത്തിലുള്ളവർ യൂറ്യോപ്യൻ രീതിയിലുള്ള വസ്ത്രധാരണവും ഗ്രാമവാസികൾ പരമ്പരാഗത വസ്ത്രധാരണ രീതിയുമാണ് സ്വീകരിച്ചിരിയ്ക്കുന്നത്. ട്രൗസറും നീളൻകുപ്പായവും പുരുഷന്മാരും പർദ്ദ സ്ത്രീകളും ധരിയ്ക്കുന്നു.

ഈജിപ്തിലെ 40ശതമാനത്തോളം ജനങ്ങൾ കൃഷിചെയ്ത് ഉപജീവനം നടത്തുന്നു. നൈൽനദിക്കരയിലാണ് കൃഷിഭൂമിയിലേറേയും. കൃഷിയെ സഹായിക്കുന്നതിനുള്ള ജലസേചനമാർഗ്ഗങ്ങൾ കനാലുകൾ, ഡാമുകൾ എന്നിവ വഴിയാണ്. പരുത്തിയാണ് പ്രധാന നാണ്യവിള. ചോളം, ഓറഞ്ച്, കരിമ്പ്, ഉരുളക്കിഴങ്ങ്, അരി, തക്കാളി, ഗോതമ്പ് ഇവയും ഉണ്ട്. ആട്, ചെമ്മരിയാട്, കോഴി എന്നിവയുടെ വളർത്തലും സജീവമാണ്. നൈൽനദിക്കരയിലെ ഖനനം വഴി ധാരാളം പെട്രോളിയവും പ്രകൃതിവാതകവും ലഭിയ്ക്കുന്നു. വലിപ്പത്തിൽ ലോകത്തിലെ 38ആമത്തെ സ്ഥാനമാണ് ഈജിപ്തിനുള്ളത്. ഈജിപ്തിനെ നാലുപ്രധാനമേഖലകളാക്കി തിരിച്ചിരിയ്ക്കുന്നു. നൈൽവാലിയും ഡെൽറ്റയും, പടിഞ്ഞാറൻ മരുഭൂമി, കിഴക്കൻ മരുഭൂമി, സിനൈ ഉപദ്വീപ്. ഈജിപ്ത് 29 ഗവർണ്ണറേറ്റുകളായി വിഭജിച്ചിരിക്കുന്നു. ഈ ഗവർണ്ണറേറ്റുകളെ വീണ്ടും വിഭജിച്ചിട്ടിട്ടുണ്ട്. ഓരോ ഗവർണ്ണറേറ്റിനും ഓരോ തലസ്ഥാനമുണ്ട്.

ഈജിപ്ഷ്യൻ പിരമിഡുകൾ : ഏറ്റവും പ്രശസ്തമായതാണ്‌ ഈജിപ്തിലെ പിരമിഡുകൾ, കല്ലുകളാലോ മൺക്കട്ടകളാലോ നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളാണ്‌. പിരമിഡുകളെ പുരാതന ഈജിപ്തിൽ മെർ എന്നാണ്‌ വിളിച്ചിരുന്നതെന്ന് മാർക്ക് ലെഹ്നെർ പ്രസ്താവിക്കുന്നു[അവലംബം ആവശ്യമാണ്]. ഗിസയിലെ പിരമിഡാണ്‌ ഇവയിൽ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയിൽപ്പെട്ടതുമാണ്‌[അവലംബം ആവശ്യമാണ്]. 1300 എ.ഡി യിൽ ലിങ്കൻ കത്രീഡൽ നിർമ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിർമ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുർശ്ര മീറ്റർ വ്യാപ്തിയുണ്ട്.

ഈജിപ്ഷ്യൻ പിരമിഡുകൾ ലോകത്തിലെ പ്രാചീന സപ്താത്ഭുതങ്ങളിലൊന്നാണ്‌.. പുരാതന ഈജിപ്തിൽ പിരമിഡുകളുടെ മേലറ്റം സ്വർണ്ണത്താലും, വശങ്ങൾ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാൽ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകൾ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്. ഇവയുടെ നിർമ്മാണരീതിയെക്കുറിച്ചുള്ള അതിസങ്കീർണമായ സിധാന്തങ്ങളൊന്നും തന്നെ ഇത് പോലൊന്നിന്റെ നിർമ്മാണം ആധുനികലോകത്ത് സാധ്യമായ രൂപത്തിൽ ലഭ്യമല്ല. ഈജിപ്ഷ്യൻ പിരമിഡുകൾ മനുഷ്യ നിർമിതമാകാനുള്ള സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദഗതികൾ ഉണ്ടെങ്കിലും പ്രാചീന ലോകത്തെ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങൾ അവയെ ചോദ്യം ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നികോളാസ് ടെസ്ലയുടെ ചില വയർലെസ്സ് എനർജി ട്രാൻസ്ഫർ ഗവേഷണങ്ങളുടെ ഒരു ഉയർന്ന മാതൃകയായി ഈജിപ്ഷ്യൻ പിരമിഡുകളെ നോക്കിക്കാണുന്ന ഭൗതിക ശാസ്ത്രഞ്ജന്മാരും ഭൌമ ശാസ്ത്രഞ്ജന്മാരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post