എത്രയൊക്കെ ആഡംബര കാറുകൾ വിപണിയിൽ ഇറങ്ങിയാലും നമുക്ക് ആഡംബരം എന്നുവെച്ചാൽ അത് മെഴ്‌സിഡസ് ബെൻസ് തന്നെയാണ്. “ഞാൻ എൻ്റെ ബെൻസ് കാറിൽ വരാം” എന്നൊക്കെ ഡയലോഗ് കേൾക്കാത്ത ഏതെങ്കിലും മലയാളികൾ ഉണ്ടാകുമോ? ഇത്രയേറെ ജനപ്രീതി നേടിയ മെഴ്‌സിഡസ് ബെൻസ് കാറുകളുടെ ചരിത്രം അറിയാമോ? എങ്ങനെയാണ് അതിനു മെഴ്‌സിഡസ് എന്ന പേരുവന്നത്? അതിനുള്ള ഉത്തരമാണ് ഇനി ചുരുക്കി പറയുവാൻ പോകുന്നത്.

ജർമനിയിലെ ഡെയിംലർ എജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഢംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെഴ്‌സിഡസ് ബെൻസ്. 1926 മെയ് 11 നാണ് മെഴ്‌സിഡസ് ബെൻസ് കമ്പനി രൂപം കൊണ്ടത്.

ഡെയിംലർ കാറുകളുടെ കച്ചവടക്കാരനായിരുന്നു ആസ്ട്രിയക്കാരനായ എമില്‍ യെലെനിക്. കാറ് വാങ്ങി കാറോട്ട മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. യെലെനികിന്‍റെ മൂത്തമകളുടെ ഓമനപ്പേരായിരുന്നു മെഴ്‌സിഡസ്. 1900 ാം ആണ്ടില്‍‍ മോട്ടോറെന്‍ ഗെസെല്‍ഷാഫ്റ്റ് മത്സരത്തിന് കാറിറക്കിയപ്പോള്‍ പ്രിയ മകളുടെ പേര് അതിനിടണമെന്ന് എമില്‍ അഭ്യര്‍ഥിച്ചു. മേഴ്‌സിഡസ് 35 പിഎസ്. അതായിരുന്നു അവളുടെ പേരിലിറങ്ങിയ ആദ്യ കാര്‍. 1901 മാര്‍ച് 11 ലെ നൈസ് റെയ്‌സിങ് വീക്കില്‍മെഴ്‌സഡീസ് സകലരുടെയും മനം കവര്‍ന്നു. അങ്ങനെ മെഴ്‌സിഡസ് കാറുകളുണ്ടായി. 1926ല്‍ ഡെയിംലറും ബെന്‍സും ലയിച്ചു. അങ്ങിനെ ലോകപ്രശസ്തമായ മറ്റൊരു ബ്രാന്‍ഡ് പിറവിയെടുത്തു. മെഴ്സിഡസ് ബെന്‍സ്.

ലോകത്തിലെ ആദ്യത്തെ മെഴ്‌സിഡസ് കാര്‍ 1900 ഡിസംബര്‍ 22 ന് ഓസ്‌ട്രേലിയക്കാരന്‍ എമില്‍ ജല്ലിനക് സ്വന്തമാക്കി. 1889 ല്‍ പുറത്തിറങ്ങിയ മെഴ്‌സിഡസ് കാര്‍ ലോകത്തിലെ ഏറ്റവും പ്രമുഖമായ ബ്രാന്‍ഡ് ആണ്. റേസിംഗില്‍ പങ്കെടുക്കാനായിട്ടാണ് ഒരു പത്രപരസ്യം കണ്ടപ്രകാരം മെഴ്‌സിഡസ് നിര്‍മ്മാതാക്കാളായ ഡെയ്‌മ്ലെര്‍-മോടേണ്‍- ഗെസല്‍ഷാഫ്റ്റിനോട് ഓട്ടോ ഡീലര്‍ കൂടിയായ ജെല്ലിനക് കാര്‍ ഓര്‍ഡര്‍ നല്‍കുന്നത്.

ലോകത്ത് പെണ്‍ പേരുള്ള ഒരേയൊരു ഓട്ടോമോട്ടീവ് ബ്രാന്‍ഡ്. കരുത്തിലും അഴകിലും ഉപയോക്താക്കളുടെ മനം കവര്‍ന്ന വാഹനം. ഇക്കാലം വരെയും ലോകത്ത് പെണ്‍പേരുള്ള ഒരേയൊരു ഓട്ടോമോട്ടിവ് ബ്രാന്‍ഡേ ഉണ്ടായിട്ടുയുള്ളൂ. അതാണ് മേഴ്‌സിഡസ് ബെന്‍സ്. 1926-ല്‍ ഡൈംലറും ബെന്‍സും ലയിച്ചതോടെയാണ് മേഴ്‌സഡിസ്, മേഴ്‌സഡിസ്-ബെന്‍സായത്. ഒരു ആണ്‍പേരുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതുകൊണ്ടു കൂടിയാകാം ആണ്‍ കരുത്തും എന്‍ജിനീയറിങ് മികവും കാക്കുന്നതിനൊപ്പം സ്‌ത്രൈണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗന്ദര്യവും കുലീനതയും മേഴ്‌സഡിസ്-ബെന്‍സ് കാറുകള്‍ നിലനിര്‍ത്തുന്നത്. മെഴ്‍സിഡസിന്‍റെ വളയത്തിനുള്ളിലെ ആ ത്രികോണ നക്ഷത്രത്തില്‍ നിന്ന് തന്നെ ആരും മെഴ്സിഡസ് ബെന്‍സിനെ തിരിച്ചറിയും. മെഴ്‍സിഡസിന്‍റെ സ്ഥാപകരില്‍ ഒരാളായ ഡെയ്മ്ളറാണ് മെഴ്സിഡസന്‍റെ ലോഗോ രൂപകല്‍പന ചെയ്തത്. ലോകത്തെ ആഢംബര കാര്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് മെഴ്സിഡസ് ബെന്‍സ്.

പുതിയ വാർത്തയനുസരിച്ച് മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ ഇലക്ട്രോണിക് വാഹനങ്ങൾ നിർമിക്കാനൊരുങ്ങുകയാണ്. പൂനെയിലെ ചകനിലുള്ള ഫാക്ടറിയിലാണ് വാഹനം നിർമിക്കാൻ പദ്ധതിയിടുന്നത്. വരും വർഷങ്ങളിൽ ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രധാന മാർക്കറ്റായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയിലാണ് ജർമൻ വാഹന നിർമാതാക്കളായ മെർസിഡസ് ബെൻസ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ഇന്ത്യൻ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ ഇലക്ട്രോണിക് വാഹനങ്ങൾ നിർമിക്കാനുള്ള വൻകിട കമ്പനികളുടെ പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓഡിയും ബിഎംഡബ്ള്യുവും ഒക്കെ അരങ്ങു വാഴുന്ന ഇന്നത്തെ കാലത്ത് മുന്നിൽ മെഴ്സിഡസിന്റെ ലോഗോയായ ആ വളയവും വെച്ചുകൊണ്ടു റോഡിലൂടെ ഒഴുകിയെത്തുന്ന ബെൻസ് കാറുകൾക്ക് ഉള്ള പ്രതാപം, അത് ഒന്ന് വേറെ തന്നെയാണ്. എന്താ ശരിയല്ലേ?

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here