ഗോ ഐബിബോ എന്ന ആപ്പ് വഴി എങ്ങനെ ഹോട്ടലുകൾ ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യാം?

യാത്രകൾ നടത്തുന്നവർ അത്യാവശ്യമായി മൊബൈലിൽ സൂക്ഷിക്കേണ്ട ഒരു ആപ്പ് തന്നെയാണ് ഗോ ഐബിബോ. ഹോട്ടലുകൾ, ഫ്‌ളൈറ്റ് ടിക്കറ്റ്, ബസ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് എന്നിവ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് ഗോ ഐബിബോ. ക്ലിയർ ട്രിപ്പ്, മേക്ക് മൈ ട്രിപ്പ്, യാത്ര, ഒയോ എന്നിങ്ങനെ മറ്റ് പല ആപ്പുകളും ഇതേ ആവശ്യങ്ങൾക്കായി ലഭ്യമാണ്. അതുകൊണ്ട് തന്നെ ഓരോ ആപ്പും അതിന്റെ പോസിറ്റീവും നെഗറ്റീവും വിവരിച്ചുകൊണ്ട് വ്യത്യസ്ത വിഡിയോകൾ ആയി ഞാൻ ചെയ്യുന്നതാണ്.

നമുക്ക് എന്തായാലും ആദ്യം ഗോ ഐബിബോ ആപ്പിൽ തുടങ്ങാം. ആദ്യമായി പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിനുശേഷം മൊബൈൽ നംബരും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക. ഞാൻ തരുന്ന റഫറൽ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്‌താൽ () രൂപ ഗോ ക്യാഷ് ആയിട്ട് നിങ്ങളുടെ അക്കൗണ്ടിൽ ലഭിക്കും. ഗോ ക്യാഷ് എന്നത് ഗോ ഐബിബോ ആപ്പിൽ റൂം, ഫ്‌ളൈറ്റ് എന്നിവ ബുക്കിംഗ് നടത്തുന്ന സമയത്ത് ഒരു നിശ്ചിത തുക നിങ്ങളയുടെ അക്കൗണ്ടിലെ ഗോ ക്യാഷിൽ നിന്നും ഡിസ്‌കൗണ്ട് ആയി ലഭിക്കും.

രജിസ്റ്റർ ചെയ്തതിന് ശേഷം, ചിലപ്പോൾ മൊബൈൽ നംബർ വെരിഫൈ ചെയ്യാനായി () ചോദിക്കാൻ സാധ്യതയുണ്ട്. അതും കൂടി നൽകി കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് റെഡി. ഇനി നമുക്ക് എങ്ങനെ ഹോട്ടൽ ബുക്ക് ചെയ്യാം എന്ന് നോക്കാം.

ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് : ഹോട്ടൽ ടാബ് ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ലൊക്കേഷൻ ഇവിടെ വേണമെന്ന് ടൈപ്പ് ചെയ്ത് കൊടുക്കാൻ സാധിക്കും. എവിടെയാണോ നിങ്ങൾക്ക് ഹോട്ടൽ ബുക്ക്ക് ചെയ്യേണ്ടത് ആ ലൊക്കേഷൻ കൊടുക്കുക. അതിനുശേഷം ഇന്നുമുതൽ എന്ന് വരെ താമസിക്കണം എന്നത് നൽകുക. പിന്നീട് എത്ര പേർക്ക് എത്ര മുറി വേണമെന്നും നൽകണം. പത്തോ അതിലധികമോ ആളുകൾ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ ബുക്ക് ചെയ്യുന്നത് ചിലപ്പോൾ നഷ്ടമായിരിക്കും. അതിനു ശേഷം സെർച്ച് ബട്ടൺ അമർത്തിയാൽ ഒരു പ്രത്യേക തരത്തിൽ ആ സ്ഥലത്തെ ഹോട്ടലുകൾ ലിസ്റ്റ് ചെയ്യും.

ഇനി നമുക്ക് ഈ ലിസ്റ്റിനെ പല തരത്തിൽ ക്രമീകരിക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ട്. ഏറ്റവും മുന്തിയ ഹോട്ടൽ, ഏറ്റവും റേറ്റ് കുറഞ്ഞ ഹോട്ടൽ, ഏറ്റവും നല്ല റിവ്യൂ കിട്ടിയ ഹോട്ടൽ, 5,4,3 സ്റ്റാർ ഹോട്ടലുകൾ മാത്രം. അത് മാത്രമല്ല, ഒരു പ്രത്യേക ലൊക്കേഷനിൽ ഉള്ള ഹോട്ടലുകൾ മാത്രമായി കണ്ട് പിടിക്കാം. ഹോട്ടലിലെ സൗകര്യങ്ങൾ വെച്ച് സെർച്ച് ചെയ്ത് കണ്ട് പിടിക്കാം. ഉദാഹരണത്തിന് എറണാകുളത്ത് എയർപോർട്ടിനടുത്ത് സ്വിമ്മിങ് പൂളും ബാറും ഉള്ള ഹോട്ടൽ എനിക്ക് ഈ ആപ്പ്‌ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കും.

ഇതുപോലെ തന്നെ വിമാന ടിക്കറ്റുകൾ, ബസ് ടിക്കറ്റുകൾ, ട്രെയിൻ ടിക്കറ്റുകൾ, കാബുകൾ തുടങ്ങിയവ ഈ ആപ്പ് മുഖേന ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. നല്ല പ്രൊമോഷണൽ ഓഫറുകൾ ലഭിക്കുമെന്നതിനാൽ സഞ്ചാരികളുടെ ഇഷ്ട ബുക്കിംഗ് ആപ്പുകളിൽ ഒന്നാണ് GoIbibo. ഈ ആപ്പ് ഇതുവരെ ഉപയോഗിക്കാത്തവർ ഗൂഗിൾ പ്ളേ സ്റ്റോറിൽ ചെന്ന് ഒന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു നോക്കുക. എന്നിട്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുവാൻ മറക്കരുതേ.

LEAVE A REPLY

Please enter your comment!
Please enter your name here