കുറഞ്ഞ ചിലവിൽ സ്പിറ്റി വാലിയിലേക്ക് എങ്ങനെ പോകാം?

Total
7
Shares

വിവരണം – Suhail Sugu.

ഇതൊരു യാത്ര വിവരണം അല്ല, കുറഞ്ഞ ചിലവിൽ സ്പിറ്റി വാലി സ്വപ്നം കാണുന്നവർക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില വിവരങ്ങൾ ഇവിടെ കുറിക്കുകയാണ് സ്പിറ്റിയിൽ ഞാൻ പോയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം മാത്രമേ ഇതിലുള്ളു , കൂടുതൽ സ്പിറ്റി വിവരങ്ങൾക്ക് ജാബിർ ന്റെ സ്പിറ്റി ബൈബിൾ വായിക്കുക ഇതൊരു പക്കാ ലോക്കൽ യാത്രയാണ്,കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാത്രം തുടർന്ന് വായിക്കുക.

മുന്നൊരുക്കം – പണവും സമയവും ഒരുമിച്ചു കിട്ടിയിട്ട് യാത്ര പോയവർ ചുരുക്കം ആയിരിക്കും.ഇത് രണ്ടും ഒരുമിച്ച് കിട്ടിയാൽ തന്നെ യാത്ര പോകാനുള്ള ആരോഗ്യം ഉണ്ടായികൊള്ളണമെന്നില്ല. അതിനാൽ സ്പിറ്റി പോകാൻ പ്ലാൻ ചെയ്യുന്നവർ കുറച്ചു കാലം മുൻപ് മുതലേ പ്ലാനിങ് തുടങ്ങിയാൽ നന്നായിരിക്കും. ഓരോ ദിവസവും എവിടെ എത്തും എന്നതിനെ പറ്റി ഒരു ധാരണയുണ്ടാക്കി കൃത്യമായി റൂട്ട് schedule ചെയ്യുക.

ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ നമുക്ക് ബസ്, ട്രെയിൻ ടിക്കറ്റ് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തു വെക്കാം. അങ്ങനെ ചെയ്‌താൽ രണ്ടുണ്ട് കാര്യം.ട്രെയിനിലും ബസിലും സീറ്റുറപ്പിക്കാം. യാത്ര തുടങ്ങുന്ന സമയത്തു ഒറ്റയടിക്ക് വലിയൊരു സംഖ്യ കണ്ടെത്തുക എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യാം. ഒരു കാരണവശാലും റൂം ബുക്ക് ചെയ്യരുത്. റൂം നേരിട്ട് പോയി വിലപേശിയെടുക്കുന്നതാണ് ബഡ്ജറ്റ് ട്രിപ്പിന് നല്ലത്. റിട്ടേൺ ടിക്കറ്റും ആദ്യം ബുക്ക് ചെയ്യരുത്. അത് യാത്രയുടെ പകുതിയിലോ അവസാനത്തിലോ ചെയ്‌താൽ മതിയാകും.

എന്തൊക്കെ പ്ലാൻ ചെയ്താലും കാര്യങ്ങൾ വിചാരിച്ച പോലെ നടക്കണം എന്നില്ല. മുകളിൽ നിന്നുരുണ്ടു വന്ന ഒരു കല്ല് മതി നമ്മുടെ പ്ലാൻ ഒക്കെ തകിടം മറിയാൻ. കാരണം ഇത് സ്പിറ്റിയാണ്. സ്പിറ്റി പോകാൻ നല്ല സമയം ഓഗസ്റ്റ്, സെപ്റ്റംബർ ആണെന്ന് ഞാൻ പറയും, കാരണം സെപ്റ്റംബർ ആപ്പിളിന്റെ മാസം കൂടിയാണ്. മഞ്ഞു മൂടിയ സ്പിറ്റി കാണാൻ മറ്റു മാസങ്ങളാണ് നല്ലത് — റൂട്ട് -കേരളത്തിൽ നിന്ന് ട്രെയിനിൽ ഡൽഹി പോയി വരാൻ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും ആകും. അതിനാൽ വെറും ഒരു സ്പിറ്റി ക്ക് ഇത്രയും ദിവസത്തെ യാത്ര നടത്തി പോകുന്നതിൽ അർത്ഥമില്ല. അതിന് ചെയ്യാൻ പറ്റുന്ന ഒരു കാര്യം സ്പിറ്റിയോട് ചേർന്ന അധികം സമയം നഷ്ടപ്പെടാത്ത ഒന്ന് രണ്ട് സ്ഥലങ്ങൾ കൂടി യാത്രയിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

ഞാൻ സ്പിറ്റിയുടെ കൂടെ ഡൽഹി, കൽക്ക സിംല ടോയ് ട്രെയിൻ, മണാലി, പഞ്ചാബ് എന്നിവയാണ് ഉൾപ്പെടുത്തിയത്.ഇവയൊക്കെ നമ്മൾ പോകുന്ന റൂട്ടിൽ തന്നെയാണ് താനും, അതായത് പോയ വഴിയിലൂടെ തിരിച്ചു വരാതെ നമുക്ക് യാത്ര അവസാനിപ്പിക്കാം. — ഭക്ഷണം – താഴെ ഓരോ സ്ഥലങ്ങളുടെ വിവരങ്ങൾ പറയുമ്പോൾ അവിടെ കിട്ടാവുന്ന cheap&best ഭക്ഷണങ്ങളെ പറ്റി വിശദമാക്കാം.

പൊതുവായി പറയാനുള്ളത് ഹിമാചലിൽ നമ്മൾ കഴിച്ചു ശീലിച്ച രുചികളും ഭക്ഷണവും തന്നെ കിട്ടണം എന്ന് നിർബന്ധം പിടിച്ചിട്ടു കാര്യമില്ല എന്നതാണ്. അതിനു ചെയ്യാൻ പറ്റുന്ന ഏക കാര്യം നന്നായി വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ്. വിശപ്പ് കൂട്ടി കഴിക്കുമ്പോൾ ഏത് ഭക്ഷണമായാലും കിടിലൻ രുചിയാണ്. ഭക്ഷണത്തിനു വേണ്ടി ദിവസം 100 രൂപ, കൂടിയാൽ 150 എന്ന പരിധി വെക്കുക.നടക്കും.. ഒട്ടു മിക്ക ദിവസവും ഞാൻ ഉച്ചക്കും വൈകുന്നേരത്തിനും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് ഭക്ഷണം കഴിച്ചിരുന്നത് .

നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ സമയത്തിനനുസരിച്ചു ഇതും മാറാം വാഹനങ്ങൾ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ധാബകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അവിടെ യാത്രക്കാർക്ക് നല്ല വിലയായിരിക്കും. കാസ മണാലി റൂട്ടിലെ ഒരു ദാബയിൽ നിന്ന് 35 രൂപക്ക് ഒരു ലെമൺ ടി കുടിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ വിജ്രംഭിച്ച മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.

അപ്പൊ ഇനി യാത്രയിലേക്ക് കടക്കാം.. — കോഴിക്കോട് -ഡൽഹി സ്ലീപ്പർ ടിക്കറ്റു എടുത്താൽ നന്നായി കിടന്നുറങ്ങി പോകാം. ഞാൻ തിങ്കളാഴ്ച ഉള്ള സമ്പർക്ക് ക്രാന്തി exp ലാണ് പോയത്. സ്റ്റോപ്പും തിരക്കും കുറവ്. ദിവസവും നന്നായി വൃത്തിയാക്കുകയും ചെയ്യും. Sleeper ticket – 900. ഭക്ഷണം :വീട്ടിൽ നിന്ന് പോരുമ്പോൾ കുറച്ചു ബേക്കറി സാധനങ്ങൾ പാർസൽ ചെയ്‌താൽ ട്രെയിനിൽ നിന്ന് കഴിക്കാം. ട്രെയിൻ പാൻട്രി പരമാവധി ഒഴിവാക്കുക. ഒരു രക്ഷയും ഇല്ലെങ്കിൽ ബ്രെഡ് ഓംലറ്റ് കഴിക്കാം, 30 രൂപക്ക് സാധനം കിട്ടും.

ഡൽഹി -കൽക്ക : സാധാരണ ആളുകൾ നേരെ ചണ്ഡീഗഡ് പോയി അവിടുന്ന് സിംല/കൽക്ക ക്ക് പോകുകയാണ് പതിവ്. ഞാൻ ഡൽഹി ഇറങ്ങി രാത്രി മറ്റൊരു വണ്ടിയിൽ കൽക്കക്ക് പോകുകയാണ് ചെയ്തത്. അതിന് പിന്നിൽ ചില ഗുണങ്ങൾ ഉണ്ട്. പറയാം ട്രെയിൻ ഉച്ചക്ക് ഡൽഹിയിലും രാത്രി ചണ്ഡീഗഡ് ലും എത്തും. ചണ്ഡീഗഡ് നിന്ന് കൽക്ക വരെ വലിയ ദൂരം ഒന്നുമില്ല . കൽക്ക എത്തിയാൽ പിറ്റേന്ന് നേരം വെളുക്കുവോളം സ്റ്റേഷനിൽ ചെലവഴിക്കണം. അത് അത്ര സുഖമുള്ള കാര്യമല്ല. അല്ലെങ്കിൽ അവിടെ റൂമെടുക്കണം.

ഇനി എന്റെ കാര്യത്തിലേക്ക് വരാം.. ഉച്ചക്ക് ഡൽഹി ഇറങ്ങി അന്ന് രാത്രി(9.30 pm) തന്നെ ഡൽഹി കൽക്ക മെയിലിൽ sleeper കോച്ച് ബുക്ക് ചെയ്തു. അപ്പോൾ 9 30 വരെ സമയമുണ്ട്. ആ സമയം കൊണ്ട് ഡൽഹി കുറച്ചൊക്കെ കണ്ട് തീർക്കാം. ചെങ്കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൗക്, ഇന്ത്യ ഗേറ്റ് എന്നിവയൊക്കെ ഞാൻ അങ്ങനെ കണ്ടതാണ്. മെട്രോ ഉപയോഗിച്ചാൽ വലിയ കാശ് ആകില്ല. ബാക്കി നടക്കുക. ഒക്കെ കഴിഞ്ഞു രാത്രി സ്ലീപ്പർ ബർത്തിൽ കയറി നല്ലൊരു ഉറക്കവും. റൂം എടുക്കുന്ന കാശ് ലാഭം. മറ്റൊരു കാര്യം ഈ കൽക്ക മെയിൽ കൽക്ക യിൽ എത്തിയതിനു ശേഷമേ കൽക്കയിൽ നിന്ന് ഷിംല യിലേക്കുള്ള ടോയ് ട്രെയിൻ(ജനറൽ കംപാർട്മെന്റ് ഉള്ളത് ) പുറപ്പെടുള്ളൂ. ട്രെയിൻ ലേറ്റ് ആയി ടോയ് ട്രെയിൻ മിസ്സ്‌ ആകുമോ എന്ന പേടിയും വേണ്ട.

കൽക്ക -ഷിംല മുൻകൂട്ടി ബുക്ക് ചെയ്ത് അബദ്ധം കാണിക്കരുത്. 50 രൂപക്ക് ലോക്കൽ ടിക്കറ്റു കിട്ടും, സീറ്റും. ഒരു അഞ്ചാറു മണിക്കൂർ കൊണ്ട് ഷിംല എത്തും. ഭക്ഷണം കഴിച്ചു ട്രെയിനിൽ കയറുക. അവിടെയും ബ്രെഡ് ഓംലറ്റ് കിട്ടും. ഇടക്കിടക്ക് വെള്ളം കുടിച്ചും കാഴ്ചകൾ ആസ്വദിച്ചും വിശപ്പിനെ അകറ്റുക. ഷിംല എത്തി അത്യാവശ്യം കാഴ്ചകൾ കണ്ട് 6 30 ന്റെ പിയോ ബസിൽ സ്പിറ്റി യിലേക്ക് യാത്രയാകാം .

ഷിംല-പിയോ (360rs) – ഷിംലയിൽ നിന്ന് പിയോയിലേക്ക് ദിവസവും വൈകിട്ട് 6.30 നാണു ബസ്. ഏക ബസ്. മുൻകൂട്ടി ബുക്ക് ചെയ്തില്ലേൽ ബസിൽ കയറി മേലോട്ട് നോക്കി നിക്കേണ്ടി വരും. അതിനാണ് ഞാൻ ആദ്യം പറഞ്ഞത് പോലെ മാസ ശമ്പളം വരുമ്പോൾ ട്രെയിൻ ടിക്കറ്റിനൊപ്പം ഈ ബസും ബുക്ക് ചെയ്യുക. ബുക്കിങ്ങിനു hrtc എന്ന ആപ്പ് ഉപയോഗിക്കാം. ഭക്ഷണം കഴിച്ചു കയറുക. ഇല്ലെങ്കിൽ ബസ് രാത്രി ഒരു ദാബക്ക് മുൻപിലെ നിർത്തുകയുള്ളു, ആ കളി അപകടം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. (ലെമൺ ടീ.. ലെമൺ ടീ ).

പിയോ : പിയോയിൽ നമ്മുടെ ബസ് 5/5.30 ഓടെ എത്തും. പ്രഭാത കൃത്യങ്ങൾ ബസ് സ്റ്റാൻഡിൽ തന്നെയുള്ള ശൗചാലയത്തിൽ നിന്നു കഴിക്കാം (കുളിയല്ല ഉദ്ദേശിച്ചത് ). പിയോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9.30 നു അവസാന ഇന്ത്യൻ ഗ്രാമമായ ചിത്കുളിലേക്ക് ബസുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യണ്ട, സീറ്റ് ഒക്കെ കിട്ടും. 9.30 വരെ പിയോയിലെ പ്രഭാത കാഴ്ചകൾ കാണാം. ചിത്കുൽ ബസ് രണ്ട് മൂന്ന് മണിയോടെ ചിത്കുളിൽ എത്തും. ബസിൽ കയറി ഉറങ്ങി കാഴ്ചകൾ നഷ്ട്ടപ്പടുത്തരുത്.കിടിലൻ റൂട്ട് ആണ്.

ചിത്കുളിൽ എത്തിയാൽ ആദ്യം പോയി റൂം എടുക്കുക. നമ്മൾ ആദ്യമായി എടുക്കാൻ പോകുന്ന റൂം ആണ്. ഹോം stay കളിൽ ചെന്ന് വിലപേശുക. ഒറ്റക്കാണെൽ എന്തായാലും വില കൂടും. അതിനാൽ സമാന ചിന്താഗതിയുള്ള രണ്ട് മൂന്ന് സഞ്ചാരികളെ സംഘടിപ്പിച്ചു ഒരുമിച്ച് റൂം എടുക്കുക. ഞാൻ, അല്ല ഞങ്ങൾ താമസിച്ചത് അമർ ഹോം സ്റ്റേയിൽ ആണ്. മൂന്നാൾക്ക് വിശാലമായ മുറി 400 രൂപക്ക് കിട്ടി. രാത്രി ഭക്ഷണമടക്കം ഒരാൾക്ക് 200 രൂപ. നമ്മൾ പറയുന്ന ഭക്ഷണം അവർ ഉണ്ടാക്കി തരും. വൈകിട്ട് ഗ്രാമത്തിൽ ഇറങ്ങി ചുമ്മാ നടക്കുക, കാണുന്നവരോടൊക്കെ എന്തെങ്കിലും സംസാരിക്കുക. ഒരു നമസ്തേ എന്നെങ്കിലും പറഞ്ഞാൽ അവർക്ക് വലിയ സന്തോഷം ആകും. ഹിന്ദുസ്ഥാൻ കാ ആഖരീ ദാബയിൽ പോയി ചായ കുടിക്കുക. ബസ്‌പാ നദിയിൽ ചുമ്മാ കാലും നനച്ചു ഇരിക്കുക.. രസാണ്..

ചിത്കുൽ -പിയോ : പിറ്റേന്ന് 6.30 നാണു പിയോയിലേക്ക് ബസ്. നേരത്തെ എണീറ്റു ആ ബസ് പിടിക്കുക. ഉച്ചക്ക് മറ്റൊരു ബസ് കൂടിയുണ്ട്. പിയോയിൽ ചെന്ന് റൂം എടുത്തു കാഴ്ചകൾ കാണാൻ ഇറങ്ങാം. പിയോ മൊണാസ്ട്രി, കല്പ സൂയിസൈഡ് പോയിന്റ്,
റോഖി വില്ലേജ് ഇവയൊക്കെയാണ് പ്രധാന കാഴ്ചകൾ. കല്പയിൽ നിന്ന് റോഖിയിലെക്ക് പരമാവധി നടക്കുക. പിയോ ബസ് സ്റ്റാൻഡിന്റെ മുകൾവശത്തു ഉള്ള അഭിഷേക് ഹോം സ്റ്റേ യിൽ ആണ് ഞങ്ങൾ റൂം എടുത്തത്. സംഗതി സോളോ യാത്രികർ ഒക്കെ ആണെങ്കിലും കാഴ്ചകൾ ഒറ്റക്ക് കണ്ട് റൂമെടുക്കുമ്പോൾ ഒരുമിച്ച് എടുക്കാൻ ശ്രമിച്ചാൽ കുറഞ്ഞ വിലക്ക് റൂം കിട്ടും. ഞങ്ങൾ 7 പേര് കൂടി രണ്ട് റൂം ഒരാൾക്ക് 100 രൂപ എന്ന നിലക്കാണ് എടുത്തത് നമ്മളെ പോലെ വേറെയും യാത്രികർ എല്ലായിടത്തും ഉണ്ടാകും.

പിയോ -ടാബോ : പിയോയിൽ നിന്ന് ടാബോ യിലേക്ക് എല്ലാ ദിവസവും രാവിലെ 5.30 ക്കാണ് ബസ്. സിംല യിൽ നിന്ന് തലേന്ന് വൈകിട്ട് പുറപ്പെട്ട അതേ ബസ് തന്നെ. കുറച്ചു നേരത്തെ എണീറ്റു സ്റ്റാൻഡിൽ പോയി നിന്നാൽ ടിക്കറ്റ് കിട്ടും. ഒരു നാല് മണിക്ക് തന്നെ പോയി നിന്നാൽ ക്യു വിൽ മുൻപിൽ തന്നെ സ്ഥാനം പിടിക്കാം. അങ്ങനെ ആ ബസ് നാകോ ഗ്രാമം വഴി താബോയിലേക്ക്. നാകോ ഇറങ്ങേണ്ടവർക്ക് അവിടെ ഇറങ്ങാം. ഭക്ഷണം ഒക്കെ നമുക്ക് ടാബോ എത്തിയിട്ട് കഴിക്കാം .

ടാബോ : ബസ് ടാബോ ഉച്ചക്ക് എത്തും. ഒന്നും നോക്കാതെ നേരെ ടാബോ മൊണാസ്റ്ററി യുള്ള യിൽ പോയി റൂമെടുക്കുക. ഒറ്റക്കണേൽ ഡോര്മിറ്ററി കിട്ടും,അല്ലെങ്കിൽ 300 രൂപ കൊടുത്താൽ രണ്ട് കട്ടിലുള്ള കിടിലൻ റൂം കിട്ടും. അങ്ങനെ അവിടുന്ന് ഭക്ഷണം കഴിച്ചു കാഴ്ചകൾ കാണാൻ ഇറങ്ങാം.അവിടുന്ന് വിശപ്പും കൂട്ടി ചൗമീൻ കഴിച്ചപ്പോൾ എന്തൊരു സ്വാദായിരുന്നു..! ടാബോ മൊണാസ്ട്രി കണ്ട് അതിനു പുറകിൽ കാണുന്ന മലയിലേക്ക് നടന്നു കയറുക. അവിടെ സന്യാസിമാർ തപസ്സിരുന്ന ഗുഹകൾ കാണാം. നല്ല വിശാലമായ ഗുഹയാണ്. അതിനുള്ളിൽ കയറി ഒരു യോഗാസനം സ്റ്റൈലിൽ കുറച്ചധികം സമയം ഇരിക്കുക. കിടിലൻ അനുഭവമാണ്. എന്തൊക്കെ ചിന്തകളാണ് മനസ്സിലൂടെ ഓടി മറയുക!. മറ്റൊരു പ്രത്യേകത ഇവിടെ കാര്യമായിട്ട് ആളുകളൊന്നും ഉണ്ടാവില്ല എന്നതാണ്. ശാന്തം, സ്വസ്ഥം..

നേരം വൈകുന്തോറും തണുപ്പ് അരിച്ചു കയറും. ഗുഹക്ക് പുറത്തു കുറച്ചു ചുള്ളി കമ്പുകൾ ഒക്കെ പെറുക്കി തീ കൂട്ടി അവിടെ ഇരുന്നാൽ പിന്നെ വേറൊന്നും വേണ്ട….. ഇനിയിപ്പോ ഒരു സമ്മേളനത്തിനുള്ള ആളുകൾ ആ മലയിൽ കയറി വൻ ക്യാമ്പ് ഫയർ ഒക്കെയിട്ട് അങ്ങോട്ടേക്കുള്ള പ്രവേശനം നിരോധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്.

ടാബോ – കാസ : രാവിലെ 9 മണിക്കും ഉച്ചക്കും ബസുണ്ട്. എന്റെ അഭിപ്രായം ബസിനു കാത്തു നിൽക്കാതെ രാവിലെയിറങ്ങി ലിഫ്റ്റിന് നോക്കുന്നതാണ് നല്ലത് എന്നാണു. ബസ് യാത്ര ഒക്കെ കുറെ ആസ്വദിച്ചല്ലോ. ഇനീപ്പോ വല്ല ട്രക്കോ ട്രാക്ടറോ കാറോ ബൈക്കോ കിട്ടിയാലോ ! ഒരു ഉളുപ്പും ഇല്ലാതെ കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുക.(ഒരു വണ്ടി പോയി മറ്റൊന്ന് വരാൻ മണിക്കൂറുകൾ എടുത്തേക്കാം, അതിനാൽ ഒന്നും മിസ്സാക്കരുത് ). പുറകിൽ ബാഗ് ഒക്കെ കെട്ടി ഏതെങ്കിലും റൈഡർ മച്ചാന്മാർ വരുന്നത് കണ്ടാലും കൈ കാണിക്കാൻ മറക്കരുത്. പറയാൻ കാരണം ഞാൻ ടാബോയിൽ നിന്ന് കാസയിലേക്ക് അങ്ങനെയൊരു മച്ചാന്റെ ബൈക്കിന്റെ പുറകിൽ കയറിയാണ് യാത്ര ചെയ്തത്. ഇടക്കൊക്കെ നിർത്തി, പുഴയിൽ ഇറങ്ങി, കൂക്കി വിളിച്ചു ഫോട്ടോ എടുത്തു ഒരു കിടിലൻ യാത്ര… ഹെന്റമ്മോ… ഈ ദുനിയാവിലെ എന്റെ ഏറ്റവും മികച്ച ബൈക്ക് യാത്രയിലൊന്ന്..

കാസ – കാസ എത്തിയാൽ ഉടനെ റൂം തപ്പുക . കുറച്ചു തിരഞ്ഞാൽ നല്ല വില കുറഞ്ഞ റൂം കിട്ടും. ഷെയർ റൂം ആണേൽ പിന്നയും വില കുറയും ബസ് സ്റ്റാന്റിനടുത്തുള്ള അന്കുത് ഭായിയുടെ ഹോം സ്റ്റേ യിലാണ് ഞാൻ താമസിച്ചത്. വിശാലമായ ഒരു ഡബിൾ റൂം, ദിവസം 200 രൂപ വാടക. റൂം എടുക്കുന്നതിനു മുൻപ് നന്നായി വിലപേശാൻ മറക്കരുത്. നിങ്ങൾ വിചാരിക്കും ഞാൻ ഈ വിലപേശാനും നാട്ടുകാരോട് സംസാരിക്കാനും ഒക്കെ പറയുന്നത് ഞാൻ മുടിഞ്ഞ ഹിന്ദി അറിയുന്ന ആളായത് കൊണ്ടായിരിക്കും എന്നാണ്. നിങ്ങൾക്ക് തെറ്റി. എന്റെ ഹിന്ദി യുടെ അവസ്ഥ എനിക്കല്ലേ അറിയൂ. “ഭായ്, കിദർ റൂം ഹേ ?,കിതനാ പൈസ, ഓ ജാസ്തി ഹേ, തോട അഡ്ജസ്റ്റ് കരോ.. ” ഇതൊക്കെയാണ് എന്റെ ഹിന്ദി ഭാഷയിലുള്ള സമ്പാദ്യം. ഭാഷ ഒന്നും ഒരു പ്രശ്നമേ അല്ലെന്ന് എനിക്ക് ഇതിനു മുന്നേ മനസ്സിലായതാണ് .

കാസയിൽ റൂമെടുത്താൽ അടുത്ത പണി ബൈക്ക് വാടകക്ക് എടുക്കലാണ്. ഹോം സ്റ്റേ മുതലാളിയോട് പറഞ്ഞാൽ മൂപ്പർ തന്നെ വില കുറച്ചു വല്ല വണ്ടിയും ഏർപ്പെടാക്കി തരും. അല്ലെങ്കിൽ ഇഷ്ടം പോലെ ബൈക്ക് വാടക ഷോപ്പുകൾ കാസയിൽ ഉണ്ട്. ആക്ടിവ മുതൽ ഹിമാലയൻ വരെ . സാധാ ബൈക്കിനു 700/800 രൂപയും ബുള്ളറ്റിനു 1000/1200 രൂപയും ആകും. അതിൽ ഒരു 250/300 രൂപക്ക് പെട്രോൾ അടിച്ചാൽ പിറ്റേന്ന് മുഴുവൻ നമുക്ക് കറങ്ങാം. തലേന്ന് ബൈക്ക് പറഞ്ഞുറപ്പിച്ചു പിറ്റേന്ന് എടുത്താൽ മതി. .ഇല്ലെങ്കിൽ രണ്ട് ദിവസത്തെ വാടക കൊടുക്കേണ്ടി വരും .

കാസയിൽ നിന്നും ബൈക്ക് കൊണ്ട് കറങ്ങാൻ പറ്റിയ റൂട്ട്. . Kasa-langsa -komik-hikkim-main road-key monastry-kibber. ഒരു ദിവസം കൊണ്ട് ഇതൊക്കെ ആസ്വദിച്ചു കണ്ട് വരാം. Langsa -വലിയൊരു ബുദ്ധ പ്രതിമയുണ്ട് കോമിക് -ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം ഹിക്കിം -പോസ്റ്റ് ഓഫീസ്, കീ -മൊണാസ്ട്രി Kibber -chicham bridge കാഴ്ചകൾ കണ്ട് തിരിച്ചു വന്നു നല്ലൊരുറക്കം . വേണമെങ്കിൽ കുറച്ചു ആപ്പിൾ വാങ്ങി സ്റ്റോക്ക് ചെയ്യാം. നാളെ പകൽ മുഴുവൻ നമ്മൾ ബസിൽ ആണ്. പിന്നെ മറ്റൊരു കാര്യം, ഹിക്കിമിൽ കത്തയക്കാൻ പോകുന്നവർ പോസ്റ്റ് കാർഡും സ്റ്റാമ്പും കാസയിൽ നിന്ന് വാങ്ങി പോകുന്നതാണ് നല്ലത്.ഹിക്കിമിൽ അത് കിട്ടി എന്ന് വരില്ല .

കാസ -മണാലി : എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ബസ് ഉണ്ട്. ഒരു നാലു നാലരക്ക് എത്തി തിക്കി കയറണം. ബസിൽ കയറിയിട്ട് ടിക്കറ്റ് എടുത്താൽ മതി. മുൻകൂട്ടി ബുക്കിങ് ഇല്ല. ഇടിച്ചു കയറുന്ന സമയത്തു വല്യ മനുഷ്യത്വം കാണിക്കാൻ നിന്നാൽ രോഹ്താങ് പാസ് വരെ നിന്ന് പോകേണ്ടി വരും . ബസിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഷെയർ ടാക്സി കിട്ടും 800/1000 രൂപ. (ഞാൻ അങ്ങനെയാണ് പോയത് ). ചന്ദ്രദാൽ തടാകത്തിലേക്ക് പോകേണ്ടവർക്ക് പറ്റിയ പാക്കേജ്കളും ഷെയർ ടാക്സിക്കാർ തരും.

കാസ മണാലി റോഡ് (റോഡ് ഒന്നും ഇല്ല) ഒരു അത്ഭുതം തന്നെയാണ്. പാറകളിലും വെള്ളത്തിലും ഒക്കെ കയറിയിറങ്ങി പോകുന്ന കിടിലൻ യാത്ര. യാത്രക്കിടയിൽ നിർത്തുന്ന ധാബകളിൽ കയറി വെറുതെ തല വെച്ചു കൊടുക്കണ്ട. നമ്മുടെ അറവു ധാബകൾ കൂടുതലും ഈ റൂട്ടിലാണ്. ഒരു പകൽ ഒന്നും കഴിച്ചില്ലെങ്കിലും വല്യ പ്രശ്നം ഒന്നുമില്ല. ഞാൻ ഇന്നലെ ആപ്പിൾ വാങ്ങാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ലേ.

മണാലി – നമ്മുടെ ബസ് വൈകിട്ടോടെ മണാലി എത്തും. മണാലിയിലും ഷെയർ റൂം സമ്പ്രദായം ഉപയോഗിച്ച് ഒരാൾക്ക് 100 രൂപ എന്ന നിരക്കിൽ റൂം കിട്ടി. വീണ്ടും വീണ്ടും പറയുകയാണ്. ഒറ്റക്കാണെങ്കിലും റൂം എടുക്കാൻ പോകുമ്പോൾ പരമാവധി ഒരു ടീമിനെ ഉണ്ടാക്കുക. മണാലിയിൽ നിന്ന് വയറു നിറച്ചു ഭക്ഷണം കഴിച്ചു രാത്രി കാഴ്ചകൾ ആസ്വദിക്കാം. പിറ്റേന്ന് മണാലിയിൽ നിന്ന് അമൃത്സറിലേക്കുള്ള ബസ് ബുക്ക് ചെയ്യുക. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടുന്ന ബസ് ആകുന്നതാണ് നല്ലത്. അത് വരെ മണാലിയിലെ കാഴ്ചകൾ കാണാം. അതിന്റെ അടുത്ത ദിവസം പുലർച്ചെ ആറു മണിക്ക് മുൻപായി ആ ബസ് പഞ്ചാബിലെത്തുകയും ചെയ്യും. റൂം കാശ് ലാഭം. മണാലിയിൽ ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ട് , hot water സ്പ്രിങ് രോഹ്താങ്, (ആ വഴിയാണ് നമ്മൾ വന്നത് ) എന്നിവയൊക്കെയാണ് കാണാനുള്ളത് .

അമൃത്സർ – എന്റെ യാത്രയിൽ ഏറ്റവും ചെലവ് കുറഞ്ഞ പട്ടണം. പുലർച്ചെ എത്തുന്ന ബസിറങ്ങി നേരെ ഗോൾഡൻ ടെംപിളിൽ പോകുക.നടക്കാവുന്ന ദൂരമേ ഉള്ളു. അവിടുന്ന് പ്രാഥമിക കാര്യങ്ങൾ നിറവേറ്റി ബാഗും ചെരിപ്പും സൗജന്യമായി സൂക്ഷിക്കുന്ന ലോക്കറിൽ വെച്ചു ക്ഷേത്രം കാണാൻ ഇറങ്ങാം. ഇവിടുത്തെ മറ്റൊരു പ്രത്യേകത ടെംപിൾ കാണാൻ വരുന്നവർക്ക് ഏത് സമയവും സൗജന്യമായി നല്ല കിടിലൻ ഭക്ഷണം കിട്ടും എന്നതാണ്. ദിവസേനെ ഒരു 10000 ആൾക്കെങ്കിലും ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന സിഖ് കാരെ സമ്മതിക്കണം. ഗോൾഡൻ ടെംപിൾ കണ്ട് തൊട്ടടുത്തുള്ള ജാലിയൻ വാലാബാഗിലേക്ക് പോകാം. ബാഗ് അവിടെ നിക്കട്ടെ, നമുക്ക് രാത്രി എടുക്കാം. നടക്കാവുന്ന ദൂരം മാത്രം.

ജാലിയൻ വാലാബാഗ് കണ്ടിറങ്ങിയാൽ പുറത്തു ടാക്സി കാരുടെ ബഹളം കേൾക്കാം “ബോർഡർ . ബോർഡർ.. വാഗാ ബോർഡർ,, 100 റുപീസ്..” അതെന്നെ, 100 രൂപ കൊടുത്താൽ ഷെയർ ഓട്ടോയിൽ അവർ നമ്മളെ വാഗായിൽ എത്തിച്ചു പരേഡ് കഴിയുന്നത് വരെ കാത്തു നിന്ന് തിരിച്ചു അമൃത്സറിൽ കൊണ്ടെത്തിക്കും. അന്ന് രാത്രി ഒന്ന് കൂടെ ഗോൾഡൻ ടെംപിളിൽ കയറി (ഫുഡടി അല്ല, ബാഗ് എടുക്കലാണ് ലക്ഷ്യം ). ബാഗുമെടുത്തു നേരെ റെയിൽവേ സ്‌റേഷനിലേക്ക്… ഡെല്ഹിക്കുള്ള ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ കയറി നന്നായി ഉറങ്ങി ഡൽഹിയിലേക്ക്.. ഡൽഹിയിൽ നിന്ന് കറങ്ങി പിന്നെ നാട്ടിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post