ഭാര്യയെ ‘ഫ്രീ ബേർഡ്’ ആയി ഗ്രീസിലേക്ക് പറത്തി വിട്ട് ഒരു ഭർത്താവിൻ്റെ പിറന്നാൾ സമ്മാനം…

Total
0
Shares

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണല്ലോ നമ്മുടെയൊക്കെ കുടുംബജീവിതം. ഭാര്യയുടെ പിറന്നാളിന് ഒരു ഭർത്താവ് എന്തായിരിക്കും സമ്മാനമായി കൊടുക്കുക? സാരിയോ സ്വർണ്ണമോ ഒക്കെയാകാം, പുറത്തു പോയി ഒരു ഡിന്നർ, സിനിമ ഇതൊക്കെയായിരിക്കും ഒരു ശരാശരി മലയാളി ചെയ്യുന്നത്. എന്നാൽ ദുബായിൽ ഫാമിലിയായി താമസിക്കുന്ന തലശ്ശേരി സ്വദേശിയായ Bani Zadar ചെയ്തത് ഏവരെയും ഒന്നമ്പരപ്പിക്കും. ഇന്നോളം ഒരു ഭർത്താവും ഏറ്റെടുക്കാതെ ഒരൽപം റിസ്ക്ക് പിടിച്ച കാര്യം തന്നെയാണ് മൂന്നു മക്കളുടെ അച്ഛനായ ഇദ്ദേഹം കൂളായി ചെയ്തത്. ഇത് വിവരിച്ചുകൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് ഷെയർ ചെയ്യുകയുണ്ടായി. ആ കുറിപ്പിൽ നിന്നും കാര്യങ്ങളെല്ലാം നമുക്ക് വായിച്ചു മനസ്സിലാക്കാം. Bani Zadar ൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

“നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടിൽ പണി ഉള്ളത്”…? പാത്തുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ ഇടക്ക് പറയുന്ന ഡയലോഗ് ആയിരുന്നു അത്. അതിനു എപ്പോഴും പാത്തു മറുപടി പറയും, “ഇവിടെ മൂന്ന് മക്കളെയും നോക്കി വീട്ടിൽ ഞാൻ ഇല്ലാതെ കുറച്ചു ദിവസം ഒറ്റക് ഇരുന്നു നോക്ക്. അപ്പോൾ മനസിലാവും അതിന്റെ കഷ്‌ടപ്പാട്‌.” അങ്ങനെ ഇരിക്കുമ്പോൾ ആണ് പാത്തുവിന്റെ ജന്മദിനം വന്നത്, പിറന്നാളിന് സമ്മാനം ഒന്നും കൊടുത്തില്ലെങ്കിൽ തലയ്ക്കു ഒലക്ക കൊണ്ട് അടി കിട്ടും എന്ന് ഉറപ്പുള്ള ഞാൻ ഇരുന്നു ആലോചിച്ചു, “എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത്”? അപ്പോഴാണ് ആ ആശയം മനസ്സിൽ വന്നത്. പാത്തുവിനെ ഒരു സോളോ ട്രിപ്പിന് അയക്കുക. ജനിച്ച ദിവസം തന്നെ ഈ ലോകത്തു യാതൊരു വിധ ചുമലതകളും ടെൻഷനും ഇല്ലാതെ ഒരു ഫ്രീ ബേർഡ് ആയി പാറി പറന്നു നടക്കുക.

പിന്നെ ഈ സ്ത്രീ സ്വാതന്ത്ര്യവും സമത്വവുമൊക്കെ ഫേസ്ബുക്കിലും വാട്സപ്പിലും മാത്രം ഷെയർ ചെയാൻ ഉള്ളത് അല്ലാലോ. കുറച്ചൊക്കെ സ്വന്തം ജീവിതത്തിലും കാണിക്കാനും ഉള്ള അവസരം കൂടിയായി ഞാൻ ഇത് കണക്കാക്കി. അതിന്റെ കൂടെ ഒരു ആഴ്ച വീട്ടിൽ ഞാൻ ഒറ്റക് അവളുടെ സ്ഥാനത്തു ഇരുന്നു കാര്യങ്ങൾ നോക്കുക എന്ന ചലഞ്ചും ഏറ്റെടുക്കുക. സംഭവം പാത്തുവിനോട് പറഞ്ഞപ്പോൾ തന്നെ അവള് സന്തോഷം കൊണ്ട് വിളിച്ചു കൂവി, അവള് വര്ഷങ്ങളോളം മനസ്സിൽ ആഗ്രഹിച്ചിരുന്ന Santorini എന്ന ഒരു കൊച്ചു ഗ്രീക്ക് ദ്വീപിലേക് ആയിരുന്നു അവളുടെ സോളോ യാത്രക്കായി തിരഞ്ഞെടുത്തത്. അങ്ങനെ അഞ്ചാറു ദിവസം കൊണ്ടു പോകാൻ ഉള്ളത് ഒക്കെ തയ്യാറാക്കി. പിറന്നാളിന്റെ തലേന്നു തന്നെ അവൾ ഇറ്റലിലേക്കു പറന്നു, അവിടെ നിന്നും പിറ്റേന്ന് സ്വപ്ന നഗരി ആയ Santorini എത്തി.

അതെ സമയം ഇങ്ങു വീട്ടിൽ ഞാനും കുട്ടിപട്ടാളവും വീട് തല കീഴാഴി മറിക്കുക ആയിരുന്നു. സ്കൂൾ തുറക്കുന്ന സമയം ആയതു കൊണ്ട് ബുക്കും യൂണിഫോമും ഒക്കെ വാങ്ങാൻ ആയിട്ടുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ. പണ്ട് ഞാൻ SSLC പരീക്ഷയുടെ റിസൾട്ട് അറിയാൻ വേണ്ടി സ്കൂളിൽ പോയിട്ടു തിരിച്ചു ഓടി വന്നു, വീട് എത്തുന്നതിനു മുൻപേ ദൂരെ നിന്നും ഞാൻ വിളിച്ചു പറഞ്ഞു… “അച്ഛാ…. അച്ഛന്റെ മുത്തിന് ഫസ്റ്റ് ക്ലാസ്.” എന്റെ തോൽവിയും പ്രതീക്ഷിച്ചു കോലായിലെ ചാര് കസേരയിൽ ഇരുന്ന എന്റെ ഉപ്പ അത് കേട്ടപ്പോൾ തന്നെ ബോധം കേട്ട് വീണു. അതെ വർഷം എന്റെ കൂടെ ഇരുന്നു SSLC പരീക്ഷ എഴുതിയ എന്റെ പുന്നാര പെങ്ങൾ അവൾക്കു കിട്ടിയ ഫസ്റ്റ് ക്ലാസിനു യാതൊരു വിലയും ഇല്ലാതായി എന്ന് മനസിലാക്കി പൈ കരയുന്നത് പോലെ വാവിട്ടു കരഞ്ഞു.

ബോധംകെട്ടു വീണ ഉപ്പാനെ നോക്കണോ, പരൂക്ഷയിൽ ഫസ്റ്റ് ക്ലാസ്സിൽ പാസായ മകനെ നോക്കണോ എന്ന് അറിയാതെ, എന്റെ ഉമ്മ പഞ്ചാബി ഹൊസ്സിലെ ദിലീപിനെ പോലെ ജബ ജബ എന്നും പറഞ്ഞു ഓടി നടന്നു. അന്ന് അവരുടെ ഒക്കെ മുന്നിൽ വിജയശ്രീലാളിതൻ ആയി നിന്നതു പോലെ, ഇപ്പോൾ പാത്തുവിന്റെ മുന്നിലും നിൽക്കണം എന്നുള്ളത് കൊണ്ട് എല്ലാ കഷ്‌ടപ്പാടും ഞാൻ വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.

എല്ലാ ദിവസവും പാത്തു അവിടത്തെ വിശേഷങ്ങൾ ഫോട്ടോ ആയി അയച്ചു തന്നുകൊണ്ടിരുന്നു. വളരെ മനോഹരമായ ഒരു കൊച്ചു ദ്വീപ് ആയിരുന്നു Santorini. വളരെ കുറച്ചു ആളുകൾ മാത്രം താമസിക്കുന്ന ഈ ദ്വീപിൽ ഒരുപാട് ഇന്ത്യൻ സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. അങ്ങനെ ആറ് ദിവസത്തെ ഗ്രീക്ക് പര്യടനവും കഴിഞ്ഞു പാത്തു വന്നു. എയർപോർട്ടിൽ പിക്ക് ചെയാൻ പോയപ്പോൾ കുട്ടിപ്പട്ടാളം ഓടി ചെന്ന് പാത്തുവിനെ എത്ര മിസ് ചെയ്തെന്നു പറഞ്ഞു കെട്ടിപിടിച്ചു നിന്നു. പിന്നെ എയർപോർട്ട് മുതൽ വീട് വരെ പാത്തുവിന്റെ ഗ്രീക്ക് പുരാണം ആയിരുന്നു. ഈ ട്രിപ്പ് എത്ര മാത്രം കോൺഫിഡന്റ് തന്നെനും, എത്ര സന്തോഷം ആയെന്നും, ആ സ്ഥലങ്ങളെ പറ്റിയും ഭക്ഷണത്തെ പറ്റിയും എല്ലാം വാതോരാതെ പ്രസംഗിച്ചു.

വീട്ടിൽ എത്തിയപ്പോൾ കൊണ്ട് വന്ന സമ്മാനങ്ങൾ ഒക്കെ തരുന്നതിന്റെ ഇടയിൽ പാത്തു ചോദിച്ചു, “എങ്ങനെ ഉണ്ടായിരുന്നു ഞാൻ ഇല്ലാതെ അഞ്ചാറു ദിവസം? ശെരിക്കും കഷ്‌ടപെട്ടോ കുട്ടിപട്ടാളത്തെ ഒറ്റക് നോകീട്ടു….?” ഞാൻ വളരെ പതുക്കെ പാത്തുവിന്റെ അടുത്തേക് ചെന്നു, എന്നിട്ട് രണ്ടു കൈ കൊണ്ടും അവളുടെ മുഖം ചേർത്ത് പിടിച്ചു, എന്നിട്ട് ചോദിച്ചു…. “പാത്തു….എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല നിനക്ക് എന്താ ഇത്ര മാത്രം ഈ വീട്ടിൽ പണി ഉള്ളതെന്ന്?”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post