വാഹനമോടിച്ച പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടു; സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് ആപത്തൊഴിവാക്കി അഞ്ചാം ക്ലാസുകാരൻ മകന്‍.

വാഹനമോടിക്കുന്നതിനിടെ അച്ഛൻ ഹൃദയാഘാതം സംഭവിച്ചു കുഴഞ്ഞു വീണപ്പോൾ വണ്ടിയിൽ കൂടെയുണ്ടായിരുന്ന പത്തുവയസ്സുകാരൻ മകൻ സ്റ്റീയറിങ് നിയന്ത്രിച്ചു വാഹനം റോഡരികിലേക്കടുപ്പിച്ചു നിർത്തി. അവസരോചിതമായ ഈ പ്രവൃത്തി മൂലം കൂടുതൽ അപകടങ്ങൾ ഒഴിവാകുകയും മറ്റു യാത്രക്കാരെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.

സംഭവം നടന്നത് കർണാടകയിലാണ്. കഴിഞ്ഞ മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ പത്ത് വയസുകാരന്റെ ധീരത വലിയൊരു ആപത്തൊഴിവാക്കി. ഗുഡ്സ് കാരിയര്‍ ഡ്രൈവറായ തന്റെ പിതാവ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരണപ്പെട്ടപ്പോള്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും മകന്‍ രക്ഷപ്പെടുത്തുകയായിരുന്നു

ഹുലിയാറുള്ളൊരു വ്യവസായ മേഖലയില്‍ നിന്ന് സാധനങ്ങളുമായി വരുകയായിരുന്നു ശിവകുമാര്‍. അവധി ദിവസമായതിനാല്‍ മകനെ കൂടെ ഒപ്പം കൂട്ടിയിരുന്നു. പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ശിവകുമാറിന് വാഹനത്തില്‍ വെച്ച് പെട്ടെന്ന് ഹൃദയാഘാതം വരുകയും വൈകാതെ മരണപ്പെടുകയുമായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ പുനീര്‍ത്ത് തൊട്ടുടനെ തന്നെ മനസാന്നിധ്യം കൈവിടാതെ വാഹനം സുരക്ഷിതമായി തൊട്ടടുത്ത് റോഡില്‍ അടുപ്പിക്കുകയായിരുന്നു.

സ്ക്കൂള്‍ അവധി സമയത്ത് പിതാവിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കുഞ്ഞായ പുനീര്‍ത്ത്. പിതാവ് മരണപ്പെട്ടെന്ന് മനസ്സിലാക്കിയ പുനീര്‍ത്ത് പിതാവിന്റെ ശരീരത്തിനടുത്ത് ഇരുന്ന് കരയുന്ന ദൃശ്യം കണ്ണീര്‍ പൊടിയുന്നതാണ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കൃത്യമായ സമയത്ത് അപകട സമയത്ത് മനസ്സ് കൈവിടാതെ വാഹനം രക്ഷപ്പെടുത്തിയ പുനീര്‍ത്തിനെ ഹുലിയാറു പൊലീസ് എസ്.ഐ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

മുനിരത്നമ്മയാണ് മരണപ്പെട്ട ശിവകുമാറിന്റെ ഭാര്യ. പുനീർത്തിനെ കൂടാതെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ നരസിംഹരാജു എന്നൊരു മകൻ കൂടിയുണ്ട് അദ്ദേഹത്തിന്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ശിവകുമാറിന്റെ മരണത്തോടെ ഇനിയെന്തെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളും. ഈ കുടുംബത്തിന് കർണാടക സംസ്ഥാന സർക്കാരും സുമനസ്സുകളും എന്തെങ്കിലും സഹായവുമായി മുന്നോട്ടു വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

വാർത്തയ്ക്ക് കടപ്പാട് – മീഡിയ വൺ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.