കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു എന്ന മെട്രോ സിറ്റി ഏതൊരു സംസ്ഥാനക്കാരെയും പോലെ തന്നെ മലയാളികളെയും ആകർഷിക്കുന്നുണ്ട്. നിരവധിയാളുകളാണ് എറണാകുളത്തും പരിസരപ്രദേശങ്ങളിൽ നിന്നുമായി ബെംഗളൂരുവിൽ ജോലിയ്ക്കായും പഠനത്തിനായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്നത്. ഇത്തരക്കാർ പ്രധാനമായും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കാറുള്ളത്. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം നല്കുന്നവയാണെങ്കിലും തിരക്ക് കാരണം ട്രെയിനുകളിൽ സീറ്റ് ലഭിക്കുവാൻ അൽപ്പം ബുദ്ധിമുട്ടാണ്. പിന്നെയുള്ള മാർഗ്ഗം ബസ്സുകളാണ്.

നിരവധി പ്രൈവറ്റ് ബസുകൾ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും അവയുടെ ടിക്കറ്റ് ചാർജ്ജുകൾ ചിലപ്പോൾ സാധാരണക്കാർക്ക് താങ്ങാത്ത തരത്തിലുള്ളതായിരിക്കും. താരതമ്യേന കുറഞ്ഞ ചെലവിൽ എറണാകുളത്തു നിന്നും ബസ് മാർഗ്ഗം ബെംഗളുരുവിലേക്ക് പോകുവാനായി ഏറ്റവും നല്ലത് കെഎസ്ആർടിസി (കേരള) സർവ്വീസുകളാണ്. എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന അല്ലെങ്കിൽ ഇതുവഴി കടന്നുപോകുന്ന ബസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നത്. എറണാകുളത്തു നിന്നുള്ള സമയം, റൂട്ട്, ബസ് ടൈപ്പ്, മറ്റു വിവരങ്ങൾ എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

12.10 AM, തിരുവനന്തപുരം – ബെംഗളൂരു, സ്‌കാനിയ ഗരുഡ മഹാരാജ : തിരുവനന്തപുരത്തു നിന്നും വരുന്ന ഈ ബസ് തൃശ്ശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ വഴി ഉച്ചയ്ക്ക് 12 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

4.30 PM, തിരുവല്ല – ബെംഗളൂരു, സൂപ്പർ ഡീലക്സ് : തിരുവല്ലയിൽ നിന്നും വരുന്ന ഈ ബസ് എറണാകുളത്തു വന്നതിനു ശേഷം തൃശ്ശൂർ, പാലക്കാട്, സേലം വഴി പിറ്റേദിവസം വെളുപ്പിന് അഞ്ചു മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

6.05 PM, എറണാകുളം – ബെംഗളൂരു, സൂപ്പർ ഡീലക്സ് : എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ബസ് തൃശ്ശൂർ, പാലക്കാട്, സേലം വഴി പിറ്റേദിവസം വെളുപ്പിന് ആറര മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

7.00 PM, എറണാകുളം – ബെംഗളൂരു, ഗരുഡ മഹാരാജ സ്‌കാനിയ : എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ബസ് തൃശ്ശൂർ, പാലക്കാട്, സേലം വഴി പിറ്റേദിവസം രാവിലെ ഏഴു മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

7.25 PM, തിരുവനന്തപുരം – ബെംഗളൂരു, ഗരുഡ മഹാരാജ
സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വരുന്ന ഈ ബസ് തൃശ്ശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ വഴി പിറ്റേ ദിവസം രാവിലെ 7.30 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

8.05 PM, എറണാകുളം – ബെംഗളൂരു, സൂപ്പർ ഡീലക്സ് : എറണാകുളം ബസ് സ്റ്റാൻഡിൽ നിന്നും യാത്രയാരംഭിക്കുന്ന ഈ ബസ് തൃശ്ശൂർ, പാലക്കാട്, സേലം വഴി പിറ്റേദിവസം രാവിലെ ഏഴു മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

8.15 PM, തിരുവനന്തപുരം – ബെംഗളൂരു, ഗരുഡ മഹാരാജ
സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വരുന്ന ഈ ബസ് തൃശ്ശൂർ, പാലക്കാട്, സേലം, കൃഷ്ണഗിരി, ഹൊസൂർ വഴി പിറ്റേ ദിവസം രാവിലെ 7.30 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

9.15 PM, പിറവം – ബെംഗളൂരു, സൂപ്പർ ഡീലക്സ് : എറണാകുളം ജില്ലയിലെ പിറവത്തു നിന്നും വരുന്ന ഈ ബസ് പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ വഴി പിറ്റേദിവസം രാവിലെ പത്തരയോടെ ബെംഗളൂരുവിൽ എത്തിച്ചേരും. മുൻപ് എറണാകുളത്തു നിന്നും തുടങ്ങിയിരുന്ന ഈ ബസ് സർവ്വീസ് പിന്നീട് പിറവത്തേക്ക് നീട്ടുകയായിരുന്നു.

10.25 PM, തിരുവനന്തപുരം – ബെംഗളൂരു, ഗരുഡ മഹാരാജ
സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വരുന്ന ഈ ബസ് തൃശ്ശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ വഴി പിറ്റേ ദിവസം രാവിലെ പത്തേകാലോടെ ബെംഗളൂരുവിൽ എത്തിച്ചേരും.

മുകളിൽ കൊടുത്തിട്ടുള്ള ഈ 9 എണ്ണമാണ് ദിവസേന എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് ലഭ്യമായ കെഎസ്ആർടിസി സർവ്വീസുകൾ. തന്നിരിക്കുന്ന സമയവിവരങ്ങൾ കെഎസ്ആർടിസിയുടെ ബുക്കിംഗ് സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളതാണ്. ഒരു കാര്യം ശ്രദ്ധിക്കുക, വഴിയിൽ എന്തെങ്കിലും ട്രാഫിക് ബ്ലോക്കോ മറ്റു തടസ്സങ്ങളോ ഉണ്ടായാൽ ബസ്സുകൾ ഈ പറഞ്ഞിരിക്കുന്ന സമയത്തേക്കാൾ വൈകി വരാൻ സാധ്യതയുണ്ട്. ഈ സർവ്വീസുകളിലെല്ലാം യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് റിസർവ്വ് ചെയ്യുവാനുള്ള സൗകര്യങ്ങളുണ്ട്. സീറ്റ് ബുക്ക് ചെയ്യുവാൻ : KSRTC SITE.

LEAVE A REPLY

Please enter your comment!
Please enter your name here