രാജ്യസുരക്ഷയുടെ നട്ടെല്ലായ എൻ.എസ്.ജി.(NSG)യുടെ ചരിത്രം…

Total
0
Shares

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്. എൻ.എസ്,ജി. എന്ന ചുരു‍ക്ക നാമത്തിലും അറിയപ്പെടുന്നു. 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്.

തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ്‌ ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല.

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുപുറമെ വിശിഷ്ട വ്യക്തികൾക്ക് സുരക്ഷ പ്രദാനം ചെയ്യുക, ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോകളായി നിയമിക്കുന്നത്. എല്ലാ കമാൻഡോകളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാസേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് എന്ന പേരിലും അറിയപ്പെടുന്നു.

പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനങ്ങൾ നടന്നിരുന്ന കാലത്താണ് ഇന്ത്യ ഒരു പ്രത്യേക കമാൻഡോ വിഭാഗത്തിന്റെ് ആവശ്യം മനസ്സിലാക്കിയത്.പഞ്ചാബിലെ സുവര്ണ്ക്ഷേത്രം ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ താവളമാകിമാറ്റി. ക്ഷേത്രത്തെ ഭീകരരുടെ കൈയിൽനിന്നും മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984),ലക്ഷ്യം നേടിയെങ്കിലും അതിനു വലിയവില നൽകേണ്ടിവന്നു.ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു ജീവൻ നഷ്ട്ടപെടുകയും ചെയ്തു. ഈ അവസ്ഥയിൽനിന്നും ആണ് ഇന്ത്യയിൽ കമാൻഡോ വിഭാഗം രുപീകരിക്കുനതിനു അവസരമൊരുങ്ങിയത്.

1984-ലാണ്‌ എൻ.എസ്.ജി.ക്ക് രൂപം കൊടുത്തത്. 1985-ൽ നാഷണൽ സെക്കൂരിറ്റി ആക്റ്റ് പാർലമെന്റ്റിൽ അവതരിപ്പിക്കപ്പെട്ടു. ഈ ആക്റ്റിൽ നിർവചിക്കപ്പെട്ട തരത്തിലുള്ള (ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളും തോക്കുൾപ്പടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ/ജനങ്ങളെ ആക്രമിക്കുകയോ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുകയോ ചെയ്യുക) ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനായാണ്‌ എൻ.എസ്.ജി. രൂപീകൃതമായത്. ബ്രിട്ടനിലെ എസ്.എ.എസ്., ജർമ്മനിയിലെ ജി.എസ്.ജി.-9 എന്നീ സുരക്ഷാസേനകളെ മാതൃകയാക്കിയാണ്‌ ദേശീയ സുരക്ഷാസേന രൂപവത്കരിച്ചത്.

കമാൻഡോ ഓപ്പറേഷനുകൾ : 1985-ൽ പഞ്ചാബിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് ദേശീയ സുരക്ഷാസേനയെ ആദ്യമായി നിയോഗിച്ചത്. ഇപ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനും ഈ സേനയെ ഉപയോഗിച്ചുവരുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാനും കമാൻഡോകളെ നിയോഗിച്ചിരുന്നു.

ദേശീയ സുരക്ഷാസേനയുടെ പല പ്രവർത്തനങ്ങളും പൊതുജനങ്ങൾ സാധാരണ അറിയാറില്ല. അറിയപ്പെട്ട ചില കമാൻഡോ ഓപ്പറേഷനുകൾ ഇതാ: 1988 മേയ് 12 — സുവർണ്ണക്ഷേത്രത്തിനു നേരെയുള്ള ആക്രമണം നേരിടാൻ (ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ II), 1994 ഏപ്രിൽ 25 — ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിക്കാൻ (ഓപ്പറേഷൻ അശ്വമേധം), 1998 ഒക്ടോബർ — ജമ്മു കശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ, 1999 ജൂലൈ 15 — കശ്മീരിലെ ഒരു അപ്പാർട്ട്മെൻറിൽ ഇസ്ലാമിക തീവ്രവാദികൾ ബന്ദിയാക്കിയ 12 പേരെ രക്ഷിക്കാൻ, 2002 സെപ്റ്റംബർ 25 — അഹമ്മദാബാദിലെ അക്ഷർധാം അമ്പലം ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികൾ തടവിലാക്കിയ ബന്ദികളെ രക്ഷിക്കാൻ (ഓപ്പറേഷൻ വജ്രശക്തി), 2008 നവംബർ 26 — 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാൻ (ഓപ്പറേഷൻ ടൊർണാഡോ).

മിലിട്ടറിയിൽ നിന്നും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള സമർത്ഥരും ധീരന്മാരുമായ സൈനികരെയാണ് എൻ എസ് ജിയിലേക്ക് പരിഗണിക്കുക. ഡെപ്യൂട്ടേഷനിലാണ് ഇവരുടെ നിയമനം. ഏകദേശം 14,500 പേരാണ്‌ ഈ സേനയിലുള്ളത്. എൻ.എസ്.ജി. ക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. സ്പെഷൽ ആക്ഷൻ ഗ്രൂപ്പും(എസ്.എ.ജി. S.A.G.) സ്പെഷൽ റേഞ്ചേഴ്സ് ഗ്രൂപ്പും (എസ്,ആർ,ജി. S.R.G.). ഇതിൽ അംഗബലം കൂടുതൽ ഉള്ളത് എസ്.എ.ജി.യിലാണ്‌. മുൻസൈനികരോ അർദ്ധസൈനികരോ ആണ്‌ അധികവും. മൊത്തം സേനയെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1) അഡ്മിനിസ്റ്റ്രേറ്റീവ് ഡയറക്റ്ററേറ്റ് 2) ഓപ്പറേഷൻസ് ഡയറക്റ്ററേറ്റ് 3) പരിശീലന കേന്ദ്രം 4) സാമ്പത്തികകേന്ദ്രം എന്നിവയാണവ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post