വിവരണം – സാദിയ അസ്‌കർ.

മലപ്പുറം ,നാട്ടിക,കടമക്കുടി, നെടുമ്പാശ്ശേരി എയർപോർട്ട് യാത്ര ചെറിയ ടൂർ ആക്കി മാറ്റിയപ്പോൾ. യാത്രകളെ ഇഷ്‌ടപ്പെട്ടതു മുതൽ വീട്ടിൽ നിന്നും എങ്ങോട്ട് ഇറങ്ങുകയാണെങ്കിലും പോകുന്ന വഴിയിൽ എന്തെങ്കിലും കാണാൻ ഉണ്ടാകുമോ എന്നാണ് ആലോചിക്കൽ. നാളെ എയർപോർട്ട് പോണം എന്ന് ഉമ്മ പറഞ്ഞപ്പോൾ ഒരു മടുപ്പ് തോന്നിയതെങ്കിലും നെടുമ്പാശ്ശേരി എന്ന് കേട്ടപ്പോൾ ഒകെ പറഞ്ഞു. ഇത്താത്ത ഇറങ്ങുന്ന സമയം വൈകുന്നേരം 6 ആണെന്ന് കൂടി അറിഞ്ഞപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി..

പിന്നീടങ്ങോട്ട് പോകുന്ന വഴിയിൽ എങ്ങനെയൊക്കെ മുതലാക്കാം എന്ന ചിന്ത ആയിരുന്നു. എടപ്പാൾ വഴി തൃശൂർ റൂട്ട്.. പല pപ്രാവശ്യം പോയതാണെങ്കിലും കിട്ടുന്ന ചാൻസ് കളയണ്ടല്ലോ അവിടെ അതിരപ്പള്ളി വാഴച്ചാൽ ഇറങ്ങാം ,കുറച്ചു ഫോട്ടോസ് എടുത്തു നേരെ എയർപോർട്ട്, അതിൽ ഉറപ്പിച്ചു… രാവിലെ തന്നെ നല്ല മഴ.. എങ്ങനെ നോക്കിയിട്ടും 10 മണി കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ.

പെട്ടന്ന് പ്ലാൻ മാറി.. കൊച്ചിയിൽ ഉള്ള ഒരു ഫ്രണ്ടിനെ കാണാം എന്നായി. ഒരുപാടു ആയിട്ട് അവളെ കാണാൻ ശ്രമിക്കുന്നു. നടന്നിരുന്നില്ല. ഇന്നെന്തായാലും അവളെ കണ്ടേ മടങ്ങൂ എന്നുറപ്പിച്ചു.. അവളെ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരുന്നുണ്ട് ലുലുവിൽ വരണം എന്ന്. അനിയനോട് നേരെ ലുലുമാളിലേക്ക് വിടാൻ പറഞ്ഞു. എടപ്പാൾ കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന കസിൻ പറഞ്ഞു നമുക്ക് ചാവക്കാട് ഗുരുവായൂർ റൂട്ട് പോകാം. ഞാൻ പെട്ടന്ന് ok പറഞ്ഞു.അത് വരെ പോകാത്ത വഴി ആണല്ലോ നമ്മെളെപ്പോഴും തിരഞ്ഞെടുക്കേണ്ടത്.

റോഡ് ചെറുതാണെങ്കിലും അതിലെ വരുന്ന ബസുകൾ കണ്ട് ഞങ്ങളുടെ കണ്ണ് തള്ളി. ഗുരുവായൂർ റൂട്ട് ആയ കാരണം ആണ് അത്രക്ക് ബസുകൾ എന്ന് തോന്നുന്നു. ചില ഭാഗം റോഡ് നല്ലതാണെങ്കിലും ചില ഭാഗം എന്റെ ഗുരുവായൂരപ്പാ… എങ്ങനെ അതിലൂടെ ആളുകൾ ദിവസവും പോയിവരുന്നേ ആവോ..

കുണ്ടും കുഴിയും ചാടി കയറി ഞങ്ങൾ മുന്നോട്ട് തന്നെ… മാപ് നോക്കിയപ്പോൾ വലത് side എങ്ങനെ പോയാലും ബീച്ചിലേക്ക്. നാട്ടിക ബീച്ച് സ്നേഹതീരം എന്നിങ്ങനെ കണ്ടപ്പോൾ പോയി നോക്കാം എന്നായി. നാട്ടിക എന്ന സ്ഥലത്തു നിന്നും വലതു തിരിഞ്ഞു കുറച്ചങ്ങു പോയപ്പോൾ കലിതുള്ളി നിൽക്കുന്ന കടൽ….. ഒരു ഭാഗം നിറയെ തെങ്ങുകളും മറുഭാഗം നിറയെ കാറ്റാടി മരങ്ങൾ,നിലം നിറയെ പച്ചവിരിച്ച പോലെ… ഇടക്കിടക്ക് ഓരോ പൂക്കളും,, നല്ലൊരു കാഴ്ച….

ഫ്രണ്ടിനെ കാണലും എയർപോർട്ടും ഉള്ള കാരണം കൂടുതൽ ടൈം അവിടെ കളയാൻ പറ്റില്ലല്ലോ. ഇനിയൊരിക്കൽ വരാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ ലുലുവിലേക്ക്.. ലുലു എത്താൻ 30 mint ഉള്ളപ്പോഴാണ് പെട്ടെന്ന് ആ സ്ഥലം മനസ്സിലേക്ക് കടന്നു വന്നത്… ‘കടമക്കുടി’… ഫിലിമിൽ മാത്രം കണ്ടു പരിചയം ഉള്ള സ്ഥലം. എവിടെയാണെന്നോ എങ്ങനെ പോണം എന്നെല്ലാം പിന്നെ ഗൂഗിൾ പറഞ്ഞു തരുമല്ലോ.

ഫ്രണ്ടിന്റെ അടുത്തെത്തുന്നതിനേക്കാൾ അടുത്ത് കടമക്കുടി… ഇവർക്കറിയാത്ത ഫ്രണ്ട് ആയ കാരണം ഇവർക്കും കടമക്കുടി മതി. ഒടുവിൽ അവളെ വിളിച്ചു sorry മോളേ നിന്നെ ഇനിയൊരിക്കൽ വന്ന് കാണാം ഇപ്പൊ ഞാൻ കടമക്കുടി വരെ പോവുകയാണ് എന്ന് പറഞ്ഞു. പോയിരിക്കണം എന്നാഗ്രഹിച്ച സ്ഥലത്തേക്ക് പെട്ടന്നങ്ങു ഞാൻ എത്തിയപ്പോൾ വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ.

ചെറിയ വഴികളിലൂടെ മുന്നോട്ട്ം പോകുംതോറും കാഴ്ചകൾ കൂടികൂടി ു വരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ചെറിയൊരു ഗ്രാമം ആണ് കടമക്കുടി. ആലപ്പുഴ ആണെന്ന് തോന്നിപ്പിക്കും വിധം രണ്ട് ഭാഗവും വെള്ളം. ചെറുതും വലുതുമായിട്ടു ചീനവലകൾ. മത്സ്യം കയറ്റുമതി ആണ് അവിടെ. ചെമ്മീൻ കൃഷി ആണ് കൂടുതലും. പിന്നെ താറാവും.. റോഡിൽ നിന്നും പാടവരമ്പിലൂടനടന്നു പോയാൽ ഇതിലും നല്ല കാഴ്ചകൾ കാണാം. ഞങ്ങളുടെ സമയം വളരെ കുറഞ്ഞ കാരണം ശരിക്കും നടന്നു കാണാൻ പറ്റിയില്ല. എന്നാലും ഞാൻ ഹാപ്പി െ ആണ് . അത്രേം ഭംഗിയുള്ള ഒരു ഗ്രാമം അല്ലേ കണ്ടത്. കിട്ടിയ സമയം കൊണ്ട് കുറച്ചു ഫോട്ടോസ് എടുത്തു.

എയർപോർട്ട് ,ഇത്താത്ത എന്ന കാര്യം ഉമ്മ ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന കാരണം അധികസമയം അവിടെ നിൽക്കാൻ പറ്റില്ല. തിരികെ നെടുമ്പാശ്ശേരിയിലേക്ക്…
ഇത് വരെ കയറാത്ത ആദാമിന്റെ ചായക്കടയിൽ കയറി ചൂട് ചായയും കടികളും ….
6 മണിക്കുള്ള flight 7 ഇന് ആയ കാരണം സുഖമായിട്ട് എയർപോർട്ടിൽ എത്തി. എയർപോർട്ട് waiting ഒക്കെ സീൻ ആണ് . എന്തായാലും അവിടം വരെ പെട്രോൾ അടിച്ചു പോവാണ്. എന്നാ പിന്നെ ഇങ്ങനെ കാഴ്ചകൾ കണ്ടു പോയാലെന്താ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.