ബസ്സുകളിൽ “പുകവലി പാടില്ല” എന്ന മുന്നറിയിപ്പിനു പിന്നിലെ ദുരന്തകഥ

Total
3
Shares

കടപ്പാട് – Mansoor Kunchirayil Panampad, Dr.Kanam Sankara Pillai

എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും ‘പുകവലി പാടില്ല’ എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത്? പുകവലിച്ച് രോഗങ്ങൾ പിടിപെട്ട് യാത്രക്കാർ മരിക്കാതിരിക്കാൻ ആണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നുമല്ല കാരണം. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ ഏകദേശം 70 വര്‍ഷങ്ങൾക്ക് മുൻപ് പൊന്‍കുന്നത്തുണ്ടായ ഒരു ബസപകടമാണ് ഇതിനു കാരണമായത്.

1948 മേയ് 10. പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് എഎംഎസ് ബസ് കമ്പനിയുടെ ബുക്കിങ് ഓഫിസായിരുന്നു. അവിടെ നിന്നാണ് അന്ന് ബസുകൾ ട്രിപ്പുകള്‍ തുടങ്ങുന്നതും ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നതും. പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട ലൈനില്‍ പോകുന്ന ബസില്‍ അന്ന് നിറയെ യാത്രക്കാരുണ്ടായിരുന്നു. മറ്റൊരു ചെറിയ ബസില്‍ ആളുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് വലിയ ബസിലേക്കു യാത്രക്കാരെ മാറ്റുകയായിരുന്നു.

അക്കാലത്ത് ടിന്നുകളില്‍ കൊണ്ടുവന്നാണ് ബസിലെ ടാങ്കില്‍ ഇന്ധനം നിറച്ചിരുന്നത്. ടാങ്ക് നിറയ്ക്കുന്ന സമയത്ത് ആരും ബീഡി കത്തിക്കരുതെന്നു ജീവനക്കാര്‍ വിളിച്ചുപറയും. അന്നും അങ്ങിനെ ആരും ബീഡി കത്തിക്കരുതെന്ന് വിളിച്ചു പറഞ്ഞു. പക്ഷേ ഒരു മദ്യപാനി അതു വകവെക്കാതെ അയാള്‍ അപ്പോള്‍ ത്തന്നെ തീപ്പെട്ടി ഉരച്ചു.

നിമിഷനേരം കൊണ്ട് ബസ് ഭയാനകമായ ശബ്ദത്തോടെ ആളിക്കത്തി. പിഞ്ചുകുഞ്ഞും നവദമ്പതികളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ വെന്തുകരിഞ്ഞു മരിച്ചു. പുരുഷൻ എന്നൊരാൾ പത്തുപന്ത്രണ്ടു പേരെ വലിച്ചിറക്കി രക്ഷ പെടുത്തി. അവസാനത്തെ സ്ത്രീയേയും മുലകുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനേയും രക്ഷിക്കാനിരിക്കേ അദ്ദേഹം ബോധരഹിതനായി ഫുഡ് ബോർഡിൽ വീണു മരിച്ചു.

അന്ന് ഒരുപാട് നൊമ്പരങ്ങൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളുണ്ടായി. അമ്മയുടെ മാറോടു ചേര്‍ന്നു കത്തിക്കരിഞ്ഞിരിക്കുന്ന കുഞ്ഞിന്റേതുള്‍പ്പെടെയുള്ള കാഴ്ചകള്‍ ആരുടെയും നെഞ്ചു തകര്‍ക്കുന്നതായിരുന്നു. കത്തിക്കരിഞ്ഞ മനുഷ്യരൂപങ്ങൾ പല്ലിളിച്ചിരിക്കുന്ന കാഴ്ച നിരവധി നാട്ടുകാരുടെ പേടിസ്വപ്നമായി മാറി വളരെക്കാലത്തേയ്ക്ക്. അന്ന് തിരുവിതാംകൂര്‍ മന്ത്രിയായിരുന്ന ടി.എം. വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ഇതിനെത്തുടര്‍ന്നാണ് അന്ന് മുതൽ ബസിനുള്ളില്‍ പുകവലി പാടില്ല എന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുകാലം മുൻപ് ബസിൽ നിന്ന് ഒരു ഗർഭിണി വീണു മരിച്ചതിനെ തുടർന്നു ഗർഭിണികൾക്കും ബസുകളിൽ സീറ്റ് റിസർവ് ചെയ്ത് എഴുത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ മനസ്സിലായില്ലേ ബസ്സുകളിൽ എങ്ങനെയാണ് പുകവലി പാടില്ല എന്ന നിർദ്ദേശം എഴുതി വെച്ചിരിക്കുന്നതെന്ന്. കാര്യം എന്തൊക്കെയാണെങ്കിലും പുകവലി നാം ഒഴിവാക്കേണ്ട ഒന്നാണ്. ഒരു പുകവലിക്കാരന് ഏതെല്ലാം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടോ അതേ സാധ്യതകള്‍ സിഗരറ്റിന്റെ പുകയേല്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകുന്നു. പല തരത്തിലുള്ള ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ നിഷ്‌ക്രിയ പുകവലി കാരണം ഉണ്ടാകാം. പുകവലി ശ്വാസകോശ കാന്‍സറിനു മാത്രമല്ല വായ്ക്കകത്തുള്‍പ്പെടെ പല കാന്‍സറുകള്‍ക്കും കാരണമാകുന്നു. ശ്വസനക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള അവ യവങ്ങളായ മൂക്ക്, സൈനസുകള്‍, സ്വനപേടകം, തൊണ്ട എന്നിവിട ങ്ങളില്‍ കാന്‍സര്‍ വരാം. കൂടാതെ ദഹനേന്ദ്രിയം, മൂത്രാശയം എന്നിവിടങ്ങളിലും കാന്‍സര്‍ വരാം. പുക വലി കാരണം സ്‌ട്രോക്ക്, ഹൃദയാഘാതം, അതിരോസ്‌ക്ലിറോസിസ്, രക്താതിമര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.

വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ ക്ക് ഈ ശീലം പെട്ടെന്നു നിര്‍ത്താന്‍ സാധിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി പല ആശുപത്രികളിലും പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ കൗണ്‍സലര്‍മാരുടെ സേവനവും ലഭിക്കും. സിഗരറ്റിലെ നിക്കോട്ടിനാണ് ആസക്തി ഉണ്ടാക്കുന്നത്. ഈ നിക്കോട്ടിനു പകരം വയ്ക്കുന്ന ച്യൂയിംഗ്ഗമ്മുകള്‍, നിക്കോട്ടിന്‍ പാച്ചുകള്‍ (ത്വക്കില്‍ ഒട്ടിക്കാവുന്നത്.) നിക്കോട്ടിന്‍ അംശം അടങ്ങിയ സ്‌പ്രേകള്‍ എന്നിവ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post