കാഠ്‌മണ്ഡുവിലെ യോദ്ധ സിനിമയുടെ ലൊക്കേഷനുകളൊക്കെ സന്ദർശിച്ച ശേഷം ഞങ്ങൾ പിന്നീട് പൊഖ്‌റ എന്ന സ്ഥലത്തേക്ക് ആയിരുന്നു പോയത്. കാഠ്‌മണ്ഡുവിൽ നിന്നും ഏകദേശം 200 കിലോമീറ്ററോളം ദൂരമുണ്ട് പൊഖ്‌റയിലേക്ക്. ആറു മണിക്കൂറോളം നേരത്തെ യാത്രയ്ക്കു ശേഷമാണ് ഞങ്ങൾ കാഠ്‌മണ്ഡുവിൽ നിന്നും പൊഖ്‌റയിലേക്ക് എത്തിച്ചേർന്നത്. പൊഖ്‌റയിൽ എത്തിയ ഞങ്ങൾ അവിടെയുള്ള ‘ക്രൗൺ ഹിമാലയ’ എന്ന നല്ലൊരു ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്.

രാത്രിയിൽ വന്നു റൂമെടുത്ത് ഉറങ്ങിയ ഞങ്ങൾ രാവിലെ എഴുന്നേറ്റ് റൂമിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അമ്പരന്നു പോയി. യാത്രയിൽ ഇതുവരെ കണ്ട നേപ്പാളിന്റെ ദൃശ്യമായിരുന്നില്ല ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്. അകലെ മഞ്ഞുമലകൾ… പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കൂട്ടങ്ങൾ… ആഹാ അന്തസ്സ്…!! ഞങ്ങൾ ഉടനെ തന്നെ റെഡിയായി, ബ്രേക്ക് ഫാസ്റ്റോക്കെ കഴിച്ചതിനു ശേഷം പുറത്തേക്ക് കറങ്ങുവാൻ ഇറങ്ങി.

കാഠ്‌മണ്ഡുവിനേക്കാൾ ഭംഗിയുള്ള ഒരു സിറ്റിയായിരുന്നു പൊഖ്‌റ. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു വിനോദസംഹാരകേന്ദ്രം കൂടിയാണിത്. അവിടെയുള്ള സാരംകോട്ട് എന്ന ഒരു മലയുടെ മുകളിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. സ്ഥലമൊക്കെ കാണുവാൻ കിടിലനായിരുന്നെങ്കിലും അവിടത്തെ ആളുകളൊക്കെ ഒരു ടൈപ്പ് സ്വഭാവക്കാർ ആയിരുന്നു. അത് അവരുടെ ഡ്രൈവിംഗ് സംസ്ക്കാരത്തിൽ തന്നെ ഞങ്ങൾക്ക് വ്യക്തമായതാണ്. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കണമെന്നാണല്ലോ ശരിക്കുള്ള ഡ്രൈവിംഗ് നിയമം. എന്നാൽ അവിടത്തുകാർക്ക് അതൊന്നും ബാധകമല്ല.

അങ്ങനെ കിടിലനൊരു ഹൈറേഞ്ച് യാത്രയ്ക്കു ശേഷം ഞങ്ങൾ സാരംകോട്ട് മലമുകളിലെ വ്യൂപോയിന്റിൽ എത്തി. മലമുകളിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരമായിരുന്നു. താഴെ അകലെയായി പൊഖ്‌റ എയർസ്ട്രിപ്പ് ഞങ്ങൾക്ക് ദൃശ്യമായി. പിന്നെ മറ്റൊരു സംഭവം കൂടിയുണ്ട് ആ മലമുകളിൽ… പാരാഗ്ലൈഡിംഗ്… മലമുകളിലൂടെ പറക്കുവാൻ ആഗ്രഹമുള്ളവർക്ക് അതിനും സൗകര്യമുണ്ട് അവിടെ. പക്ഷേ അതിനുള്ള റേറ്റ് അത്യാവശ്യം കത്തി തന്നെയായിരുന്നു. ഏകദേശം 6250 ഇന്ത്യൻ രൂപയായിരുന്നു അവിടെ പാരാഗ്ലൈഡിംഗിനു ഒരാൾക്ക് കൊടുക്കേണ്ട തുക.

ഈ യാത്ര ഒരപകടവും കൂടാതെ വിജയകരമായി പൂർത്തിയാക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട് സാഹസിക ആക്ടിവിറ്റികളൊക്കെ ഞങ്ങൾ മാക്സിമം ചെയ്യാതെ നോക്കിയായിരുന്നു ഇതുവരെ എത്തിയത്. അതുകൊണ്ട് ഞങ്ങൾ പാരാഗ്ലൈഡിംഗ് സ്വപ്‌നങ്ങൾ മാറ്റിവെച്ചുകൊണ്ട് മറ്റുള്ളവർ പാരാഗ്ലൈഡിംഗ് ചെയ്യുന്നതു ആസ്വദിച്ചുകൊണ്ട് നിന്നു. ഹാരിസ് ഇക്കയ്ക്ക് പറക്കണമെന്നു നല്ല ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഭാരം താങ്ങില്ല എന്ന് അവർ പറഞ്ഞതു കാരണം പുള്ളിയും ആ മോഹം അടക്കി.

സാരംകോട്ട് വ്യൂപോയിന്റിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് അവിടെയുള്ള ‘മഹേന്ദ്ര കേവ്’ എന്നു പേരുള്ള ഒരു ഗുഹ കാണുവാനായിരുന്നു. സാർക്ക് രാജ്യങ്ങളിലുള്ളവർക്ക് 80 രൂപയും മറ്റുള്ളവർക്ക് 150 രൂപയുമായിരുന്നു അവിടെ ടിക്കറ്റ് നിരക്ക്. ഞങ്ങൾ ടിക്കറ്റെടുത്തുകൊണ്ട് മഹേന്ദ്ര കേവിലേക്ക് നീങ്ങി. ഒരു മലയുടെ അടിയിലൂടെയുള്ള ഭൂർഗർഭ ഗുഹയായിരുന്നു മഹേന്ദ്ര കേവ്. ഞങ്ങൾ മുൻപ് മേഘാലയയിൽ കണ്ട ഗുഹകളേക്കാൾ വ്യത്യസ്തമായിരുന്നു ഈ ഗുഹ. ഭൂരിഭാഗം ഏരിയയിലും വെളിച്ചവും വീതിയുമൊക്കെ ഉണ്ടായിരുന്നതിനാൽ അധികം ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നില്ല മഹേന്ദ്ര കേവ്. തിരിച്ചിറങ്ങുന്ന ഏരിയയിലായിരുന്നു ഗുഹയുടെ വളരെ ഇടുങ്ങിയ ഭാഗങ്ങൾ. അവിടം കുറച്ചു ‘ഹെവി’ തന്നെയായിരുന്നു. ഹാരിസ് ഇക്കയും ഞാനുമൊക്കെ അതിലൂടെ കയറി വരുവാൻ നന്നായി ബുദ്ധിമുട്ടി.

ഇപ്പോൾ കണ്ട ഈ രണ്ടു സ്ഥലങ്ങളും കൊള്ളാമെങ്കിലും, അവിടെ ടൂറിസ്റ്റുകളെ പിഴിയുന്ന കച്ചവടക്കാർ ധാരാളം ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു തന്നത്. എല്ലാ സാധനങ്ങൾക്കും MRP യേക്കാൾ ഇരട്ടി തുകയായിരുന്നു കച്ചവടക്കാർ ഈടാക്കിയിരുന്നത്. വളരെ മോശം കാര്യം തന്നെയാണത്. വളരെ കഷ്ടം തന്നെ. അങ്ങനെ സാരംകോട്ട് വ്യൂ പോയിന്റും, മഹേന്ദ്ര കേവും എക്‌സ്‌പ്ലോർ ചെയ്തു കഴിഞ്ഞു ഞങ്ങൾ തിരികെ റൂമിലേക്ക് യാത്രയായി. വളരെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതിനാൽ ഞങ്ങൾ നേപ്പാളിൽ അധിക ദിവസം തങ്ങുന്നതിൽ നിന്നും പിന്തിരിഞ്ഞു. അടുത്ത ദിവസം ഇന്ത്യയിലേക്ക് തിരികെ പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.