വിവാഹ വീഡിയോഗ്രാഫി മുതൽ മറ്റെന്തു വീഡിയോ ഗ്രാഫിയ്ക്ക് വരെ ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഡ്രോൺ ക്യാമറകൾ. അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കുന്ന, ആകാശത്തിലൂടെ പറക്കുന്ന പക്ഷികൾ കാണുന്നതുപോലുള്ള തുടങ്ങിയ ദൃശ്യങ്ങൾ പകർത്തുന്നതിനായാണ് ഡ്രോൺ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ വളരെ മികച്ചതുമായിരിക്കും. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള ഡ്രോൺ ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള ഈ നിയന്ത്രണം. 2018 ഡിസംബർ മാസം മുതൽ നിലവിൽ വന്നതാണ് ഈ നിയന്ത്രണം. ഇപ്പോഴിതാ ക്യാമറ ഉപയോഗിക്കുവാൻ പ്രത്യേകം രജിസ്‌ട്രേഷനും ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിൻറെ ഫേസ്‌ബുക്ക് പേജിലൂടെ ഇതിന്റെ പ്രധാന വിവരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല.

ഡ്രോൺ റെഗുലേഷൻസ് 1.0′, ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോളിസി. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ സ്മാർട്ടായി പറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഡ്രോണ്‍ ലോകം. ഡ്രോൺ ക്ലാസിഫിക്കേഷൻ : ഡ്രോണുകളെ ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു. നാനോ : 250 ഗ്രാമോ അതിൽ താഴെയോ ഉള്ളവ, മൈക്രോ : 250 ഗ്രാമിനു് മുകളിൽ രണ്ടു കിലോഗ്രാംവരെ, മിനി : രണ്ടുകിലോഗ്രാമിനുമുകളിൽ 25കിലോഗ്രാം വരെ, സ്‌മോൾ : 25 കിലോഗ്രാമിനുമുകളിൽ 150 കിലോഗ്രാം വരെ, ലാർജ് : 150 കിലോഗ്രാമിനുമുകളിൽ.

രജിസ്റ്റർ ചെയ്യേണ്ട വിധം – ഡ്രോൺ, പൈലറ്റ്, ഉടമസ്ഥൻ എന്നിവ ഡിജിറ്റൽ സ്കൈ എന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റഫോമിൽ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന നാനോ വിഭാഗത്തിലുൾപ്പെടെയുള്ള ഡ്രോണുകൾക്കു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ ( UIN ) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈൽ ആപ്പ് വഴി അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സ്ഥലങ്ങളിൽ ടേക്ക്ഓഫ് ചെയ്യാൻ സാധിക്കില്ല. നാനോ ഡ്രോണുകൾ അല്ലാത്ത എല്ലാ ഡ്രോണുകൾക്കും അനുമതിലഭിക്കുവാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ – GNSS (GPS ) – ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം, Return-To-Home (RTH) – റിട്ടേൺ ഹോം ഫീച്ചർ, Anti-collision light – ഡ്രോണിൻ്റെ താഴെ ഉള്ളലൈറ്റ്, ID-Plate – ഡ്രോണിൽ മോഡൽ,സീരിയൽ നമ്പർ എന്നീ വിവരങ്ങൾ എഴുതിയിരിക്കണം, Flight controller with flight data logging capability – ഡ്രോണിൻ്റെ വിവരങ്ങൾ സംഭരിക്കാൻ ശേഷിയുള്ള റിമോർട്ട് കൺട്രോൾ, Radio Frequency ID and SIM/ No-Permission No Take off (NPNT) – ഡ്രോണിൻ്റെ റേഡിയോ ഫ്രീക്യുൻസി വിവരങ്ങൾ/ സിം.

നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ കുഞ്ഞൻ വിമാനങ്ങൾക്കും വ്യോമയാന ഡയറക്ടറേറ്റ് (DGCA) നൽകുന്ന പെർമിറ്റും (അൺമാന്ഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ് -UAOP ) വ്യക്തിഗത തിരിച്ചറിയൽ നമ്പരും (UIN) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല.

ഡ്രോൺ പറപ്പിക്കാവുന്ന സ്ഥലങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിരിക്കുന്നു. 1 .റെഡ് സോൺ : ഡ്രോൺ നിരോധിത മേഖല – അനുമതി ലഭിക്കില്ല. എയർപോർട്ട് പരിസരം, രാജ്യാതിർത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങൾ, തന്ത്രപ്രധാന മേഖലകൾ, മിലിറ്ററി ഏരിയ. 2 .യെല്ലോ സോൺ : നിയന്ത്രിത മേഖല – ഡ്രോൺ പറപ്പിക്കുന്നതിനു മുൻപായി അനുമതി ആവശ്യമാണ്. 3 . ഗ്രീൻ സോൺ : നിയന്ത്രണങ്ങളില്ലാത്ത മേഖല – ഓട്ടോമാറ്റിക് അനുമതി ലഭിക്കും.

ദിവസങ്ങൾക്ക് മുൻപ് കൊല്‍ക്കത്തയിലെ പ്രശസ്തമായ വിക്ടോറിയ മെമ്മോറിയലിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയ ഒരു ചൈനീസ് ടൂറിസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സൈനിക കേന്ദ്രമായ ഫോര്‍ട്ട് വില്യം ഉള്‍പ്പെടെ വിക്ടോറിയ മെമ്മോറിയലിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഈ പരിധി ലംഘിച്ചാണ് ഈ വ്യക്തി ഡ്രോണ്‍ പറത്തിയത്.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.