വിവരണം – Shameer Irimbiliyam. Photos – Shameer Irimbiliyam, Nithesh Suresh.

എന്റെ കൊച്ചു ജീവിതത്തിലെ വലിയ സന്തോഷങ്ങൾ കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള പല ജില്ലകളിൽ നിന്നുമായി 12 പേര് കൊല്ലം ജില്ലയിലെ മലയോര ഗ്രാമത്തിലേക്ക് അതേ നമ്മുടെ റോസ്‌മല 12 കി മി വനത്തിലൂടെ സഞ്ചരിച്ചാൽ എത്തി പെടുന്ന തനി നാടൻ ഗ്രാമം കുടിയേറ്റകരും കർഷകരും ആദിവാസികളും കഴിഞ്ഞു കൂടുന്ന ഗ്രാമം. ചെറിയ കുടിലുകളും, പെട്ടികടകൾ മാത്രം കാണുന്ന പുരാതന ഗ്രാമത്തോട് തോന്നിപ്പിക്കുന്ന സുന്ദര ഭൂമി മനസ്സിൽ നിന്ന് മായാത്ത ഗ്രാമീണർ, കുട്ടികൾ, കന്നു കാലികൾ ധാരാളം തോട്ടങ്ങളാൽ സമ്പന്നമാണ് റോസ്‌മല. ആര്യങ്കാവ് വന റേഞ്ചിനും തെന്മല വന്യ ജീവി സാങ്കേതത്തിനും ഇടയിൽ ആണ് റോസ്‌മല സ്ഥിതി ചെയ്യുന്നത്.

ഒരു മിന്നായം പോലെ സൂര്യന്റെ പൊൻ കിരണങ്ങൾ എന്നെ മാടി വിളിക്കാൻ തുടങ്ങി ഇന്നലത്തെ ട്രെയിൻ യാത്ര ക്ഷീണം തീർത്തത് തമിഴ് നാട് ട്രാൻസ്പോർട് ബസ്സിലെ വിന്ഡോ സീറ്റിൽ ഇരുന്നാണ് ചുറ്റപ്പാടും നോക്കി കോടയിൽ മുങ്ങിയ താഴ്വരങ്ങൾ ചെറിയ കടരുവികൾ റോഡിന്റെ ഇരുവശങ്ങളിലും ഗ്രാമീണ അന്തരീക്ഷം ബസ്സിൽ ബാക്കി ഉള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്.ഞങ്ങൾ മുൻകൂട്ടി പറഞ്ഞത് പോലെ ആര്യങ്കാവ് എത്തിയപ്പോൾ തന്നെ കണ്ടക്ടർ വിളിച്ചു പറയാൻ തുടങ്ങി..

ഞങ്ങൾ 10 പേര് മാത്രം ആണ് ഇവിടെ ഇറങ്ങിയത് പ്രാതൽ കഴിക്കാൻ വേണ്ടി നല്ലൊരു ഹോട്ടൽ തിരഞ്ഞു ആദ്യം കണ്ട ടീ ഷോപ്പിൽ കഴിക്കാൻ എന്താ ഉള്ളത്‌ ചോദിച്ചപ്പോൾ ഇവിടെ ഒന്നും ഇല്ല ആ കാണുന്ന വളവ് തിരിഞ്ഞാൽ ഒരു ഹോട്ടൽ ഉണ്ട് അവിടെ കിട്ടും..വീണ്ടും നടത്തം തുടങ്ങി ആ വളവും വേറെ ഒരു വളവും തീർന്നു എന്നിട്ടും ഹോട്ടൽ ഒന്നും കാണാനില്ല.കുറച്ചുകൂടെ നടന്നപ്പോൾ ഒരു ചെറിയ ഹോട്ടൽ കണ്ടു അവിടെ ഒരു ചേച്ചി പൊറോട്ട അടിക്കുന്നുണ്ട് ആദ്യയിട്ട ഒരു ചേച്ചി പൊറോട്ട അടിക്കുന്നത് കാണുന്നത്.

കറി ആവാൻ സമയം എടുക്കും പറഞ്ഞപ്പോൾ ഞങ്ങൾ താഴേക്കു ഇറങ്ങി ആര്യങ്കാവ് KSRTC സ്റ്റാൻഡിൽ പോയി മുഖം കഴുകാൻ നോക്കിയപ്പോ അവിടുത്തെ ജീവനക്കാർ താഴെ ഒരു ആറു ഉണ്ട് അവിടെ പോകാം എന്ന് ആറു എങ്കിൽ ആറ് എന്നു കരുതി താഴെ ഒരു തേക്കിൻ കാട്ടിലൂടെ ആറു ലക്ഷ്യം വച്ചു നടക്കാൻ തുടങ്ങി അവസാനം ആറു കണ്ടതോടെ കൂട്ടത്തിൽ ഒരാൾ ചാടി ഇറങ്ങി മുഖം കഴുക്കലും, പല്ലുതേപ്പും തുടങ്ങി. അപ്പോൾ ഒരാൾ കുറ്റിക്കാട്ടിൽ നിന്ന് എണീറ്റു വരുന്നു. ‘എന്താ ചെങ്ങായീമാരെ ഇങ്ങള് കാണിക്കുന്നെ ഈ ആറു ഞങ്ങളുടെ ഓപ്പൺ ബാത്രൂം ആണ്.’

എന്ത് ദുരന്ത നാടാണ് എന്നു പറഞ്ഞു വേഗം അവിടെനിന്ന് ഞങ്ങൾ ചേച്ചിയുടെ ഹോട്ടലിൽ ചെന്നു.ഫുഡ് എല്ലാം കഴിച്ചു ജീപ്പ് ന് കാത്തിരിപ്പായി അവസാനം ജീപ്പ് വന്നപ്പോൾ ഞങ്ങളുടെ എണ്ണം കണ്ടു ഡ്രൈവറുടെ കണ്ണു തള്ളി മാക്സിമം ഓഫ് റോഡിൽ 8 പേരെ വച്ചേ പോകാൻ പറ്റു ഇതിപ്പോൾ നിങ്ങൾ 12 പേരില്ലേ. ‘അതൊന്നും പ്രശ്നം ഇല്ല ആശാൻ വണ്ടി എടുക്കൂ എന്നു ഞങ്ങൾ.’ ഞങ്ങളുടെ ഈ കോണ്ഫിഡൻസ് കണ്ടിട്ടാണോ അറിയില്ല മൂപരാൾ വണ്ടി എടുത്തു മുന്നിൽ ഡ്രൈവർ അടക്കം 4 പേര് ബാക്കിൽ ഞങ്ങൾ 7 പേര് അട്ടിക്കായി ഇരുന്നു യാത്ര തുടങ്ങി ആദ്യം ഒക്കെ നല്ല ത്രില്ലയിരുന്നു നല്ല റോഡ് കഴിഞ്ഞു ഓഫ് റോഡിൽ കയറി ഒരു കല്ലിൽ നിന്നു മറ്റൊരു കല്ലിലേക്ക് വനത്തിന്റെ ഭംഗി നുകർന്ന് കൊണ്ട് ഞങ്ങൾ റോസ്‌മല ലക്ഷ്യം വച്ചു കയറാൻ തുടങ്ങി മനോഹര യാത്ര എങ്ങനെ പറഞ്ഞാലും അനുഭവത്തോളം വരില്ലല്ലോ.

വലിയ മരങ്ങൾ പാറകൂട്ടങ്ങൾ കാട്ടാറുകൾ പിന്നിട്ട് ജീപ്പ് കുതിച്ചോണ്ടിരുന്നു ആര്യങ്കാവിൽ നിന്ന് 12 കി മി ഉണ്ട് റോസ്‌മലയിലേക്ക് ചിലയിടങ്ങളിൽ വണ്ടി നിർത്തി ഫോട്ടോസ് എടുത്തും യാത്ര തുടർന്നു ഞങ്ങൾ ഇപ്പോൾ റോസ് മലയിൽ എത്താൻ തുടങ്ങി ചെറിയ കുടിലുകൾ ധാരാളം കൃഷികൾ ഉള്ള ഒരു ചെറിയ ഗ്രാമം അവിടെ നിന്ന് തെന്മല ഡാം വ്യൂ പോയിന്റിലേക് നടന്നു ധാരാളം ദീപ് സമൂഹം ആയി തോന്നും നമുക്കു ആ മലമുകളിൽ നിന്നു ഡാമിന്റെ വിദൂര ദൃശ്യം കാണുമ്പോൾ.

റോസ്‌മല യിൽ നിന്ന് ഞങ്ങൾ പോകുന്നത് രാജത്തോട്ടം എന്ന സ്ഥലത്തേക്കു മുമ്പ് ഇവിടെ ഒരു ട്രെക്കിങ്ങ് ഉള്ള വിവരം അറിയുന്നത് ഓണ്ലൈന് സുഹൃത്തിൽ നിന്നാണ് ജീപ്പ് ആടി ഉളഞ്ഞും കൊണ്ട് രാജാക്കാട് ലേക് ഒരു വീതി കുറഞ്ഞ റോഡ് റോഡിന്റെ ഇരു വശങ്ങളിലും ധാരാളം കൃഷികൾ ഉണ്ട് ഞങ്ങൾ മാത്രമാണ് ആ വഴിയിൽ ഇപ്പോൾ ഉള്ളത് വഴി ചോദിക്കാൻ പോലും ഒരാളെ കാണുന്നില്ല അവസാനം ഒരു വീടിന്റെ മുന്നിൽ എത്തി വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞപ്പോൾ കുരിശ് മല കയറാനുള്ള വഴി കാണിച്ചു തന്നു…

ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ നടക്കാൻ തുടങ്ങി പോകുന്ന വഴിക്കുള്ള പേരക്ക, നെല്ലിക്ക എന്നിവയെല്ലാം പറിക്കാൻ തുടങ്ങി. അവിടുത്തെ ആളുകൾ ശ്രദ്ധിക്കണം വഴി തെറ്റാൻ സാധ്യത ഉണ്ട് അവിടെ റിബ്ബൻ കൊണ്ട് മുകളിലേക്ക് പോകാനുള്ള വഴി എല്ലാം മാർക്ക് ചെയ്തിട്ടുണ്ട്.ഇപ്പോൾ നടത്തം വനത്തിലൂടെ ആണ് ടിക്കറ്റ് കൗണ്ടർ ഒന്നും തന്നെ ഇല്ലാത്ത ട്രെക്കിങ്ങ് വഴി.വനത്തിലൂടെ നടക്കാൻ തുടങ്ങി കാടിന്റെ ഭീതി ജനകമായ യാത്ര കഴിഞ്ഞ് മലമുകളിലേക് പോകാനുള്ള വഴി കാണാൻ തുടങ്ങി.ഇടക്ക് ക്ഷീണം തീർക്കാൻ വെള്ളവും ബിസ്കറ്റ് എല്ലാം കഴിച്ചു വീണ്ടും നടക്കാൻ തുടങ്ങി.ഒരു മല കഴിയുമ്പോൾ അടുത്ത മല നടന്നു കുരിശിന്റെ ദൂരകഴ്ച്ച കാണുമ്പോൾ ഒരു ആശ്വാസം വീണ്ടും നടക്കാൻ തുടങ്ങി.പോകുന്ന വഴിക്ക് ഉടനീളം ആനപ്പിണ്ടം ഉണ്ടായിരുന്നു താഴെ ഇറങ്ങിയ ശേഷം ആണ് ആ വീട്ടുകാർ ചോദിക്കുന്നത് കാട്ടുപോത്തിനെ കണ്ടോ എന്ന്.

വന്യ മൃഗങ്ങൾ ശല്യ ചെയ്യാൻ ഇല്ലാത്തതുകൊണ്ട് എല്ലാവരും കുരിശ് മല കീഴടക്കിയ സന്തോഷത്തിലാണ്. മല മുകളിൽ നിന്നും നോക്കിയാൽ തമിഴ് നാടിന്റെ ഗ്രാമങ്ങളും പട്ടണങ്ങളും കാറ്റാടി പാടങ്ങൾ വയലുകൾ നമുക്ക് കാണാൻ കഴിയും. ‘ഇവിടെത്തെ കാറ്റാണ് കാറ്റു’ എന്നു പറഞ്ഞപോലെ നല്ല കാറ്റടിക്കുന്നുണ്ട് മലമുകളിൽ. ഒരുപാട് നേരം ആ മനോഹര കാഴ്ച യും കാറ്റും ആസ്വദിച്ചു അവിടെ തന്നെ ഇരുന്ന് നാട്ടിലേക്ക് നേരത്തെ എത്തേണ്ടതിനാൽ അവിടെ നിന്ന് മലയിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here