നേപ്പാൾ എന്ന ആ സുന്ദരമായ രാജ്യത്തേക്ക് പോകുമ്പോൾ ഒട്ടേറെ പ്രതീക്ഷകളായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. നേപ്പാളിൽ നിന്നും ഞങ്ങൾക്ക് ഉണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് ഈ യാത്രയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. നേപ്പാളിൽ നിന്നും സോണാലി ബോർഡർ വഴി ഇന്ത്യയിലേക്ക് ഇറങ്ങി കാശ്മീരിനെ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുകയാണ്.

നേപ്പാളിൽ നിന്നും നേരെ കശ്മീരിലെ ശ്രീനഗറിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഏകദേശം 2000 കിലോമീറ്ററുകൾ താണ്ടി വേണം ഞങ്ങൾക്ക് ശ്രീനഗറിൽ എത്തുവാൻ. ഒറ്റയടിയ്ക്ക് ഏതായാലും ഡ്രൈവ് ചെയ്യുവാൻ സാധിക്കില്ല. പോകുന്ന വഴിയിൽ ആഗ്രയിലോ മറ്റോ തങ്ങാം എന്നാണു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അങ്ങനെ രാവിലെ എട്ടരയോടെ ഞങ്ങൾ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര തുടങ്ങി.

ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു നേപ്പാൾ. പൊതുവെ നേപ്പാളിനെക്കുറിച്ച് ആരും മോശം അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ വളരെ പ്രതീക്ഷകളോടെ അവിടേക്ക് പോയ ഞങ്ങൾക്ക് ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് അവിടെ കാണുവാൻ സാധിച്ചത്. ഭൂട്ടാനിൽ കയറിയ സമയത്തു തന്നെ അത് ഞങ്ങൾക്ക് മനസ്സിലായതാണ്. ഇമിഗ്രെഷനിൽ ഉണ്ടായിരുന്ന കൈക്കൂലി ചോദിച്ചു വാങ്ങുന്ന ഉദ്യോഗസ്ഥൻ മുതൽ വഴിയരികിലെ പെട്ടിക്കടക്കാരൻ വരെ ഞങ്ങളെ നന്നായി പറ്റിച്ചു. വേറെ വഴിയില്ലാതിരുന്നതിനാൽ അറിഞ്ഞുകൊണ്ടു തന്നെ ഞങ്ങൾ ആ പറ്റിപ്പിനു ഇരയായി നിന്നുകൊടുക്കേണ്ടി വരികയും ചെയ്തു.

എന്നാൽ ഇതിനിടയിലും ഞങ്ങളെ നല്ല രീതിയിൽ സ്വാധീനിച്ച ധാരാളം ആളുകളും ഉണ്ടായിട്ടുണ്ട് അവിടെ. രാത്രിയിൽ കാഠ്മണ്ഡുവിലേക്ക് വരുന്നതിനിടെ രാത്രി വളരെ വൈകിയ സമയത്ത് ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടൽ തപ്പി നടക്കുകയായിരുന്നു. അവസാനം അടക്കുവാൻ തുടങ്ങുകയായിരുന്നു ഒരു ചെറിയ ഹോട്ടലുകാർ ഞങ്ങൾക്കുവേണ്ടി പ്രത്യേകമായി ആഹാരം ഉണ്ടാക്കി തരികയുണ്ടാക്കി. നല്ല ഭക്ഷണവും ആയിരുന്നു അത്. വിലയോ വളരെ കുറവും.

അതുപോലെ തന്നെ സ്വയംഭൂനാഥ് ക്ഷേത്രത്തിൽ ഞങ്ങളുടെ വണ്ടിയ്ക്ക് പാർക്കിംഗ് കിട്ടാതിരുന്നപ്പോൾ ഒരു കടക്കാരൻ, അയാളുടെ കടയുടെ മുന്നിൽ സ്ഥലമുണ്ടാക്കി ഞങ്ങൾക്ക് കാർ പാർക്ക് ചെയ്യുവാൻ ഇടം തരികയുണ്ടായി. അതിനു പകരമായി ഹാരിസിക്ക 100 രൂപ അദ്ദേഹത്തിന് കൊടുത്തിരുന്നുവെങ്കിലും സ്നേഹത്തോടെ പുള്ളി അത് നിരസിക്കുകയാണ് ഉണ്ടായത്. ചൂഷണങ്ങൾക്കിടയിലും നല്ല മനുഷ്യരെ ഞങ്ങൾക്ക് നേപ്പാളിൽ കാണുവാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. ടൂറിസ്റ്റുകളെ പച്ചയ്ക്ക് പിഴിഞ്ഞു ജീവിക്കുന്ന ഭൂരിഭാഗം ആളുകളും ആ രാജ്യത്തിൻറെ വെളിച്ചം കെടുത്തുകയാണ് ചെയ്യുന്നത്. ഇതൊക്കെ വെച്ചു നോക്കുമ്പോൾ ഭൂട്ടാൻ ഒരു സ്വർഗ്ഗം തന്നെയാണ്.

മോശം റോഡുകളിലൂടെ മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ഒടുവിൽ ഞാൻ ഡ്രൈവിംഗ് സീറ്റ് ഹാരിസ് ഇക്കയ്ക്ക് കൈമാറി. പിന്നീട് അങ്ങോട്ട് ഹാരിസ് ഇക്കയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. ഉത്തർ പ്രദേശ് – നേപ്പാൾ ബോർഡറായ സോണോലി വഴിയായിരുന്നു ഞങ്ങൾ ഇന്ത്യയിലേക്ക് കയറിയത്. അതിർത്തിയിലേക്ക് എത്തിയപ്പോൾ റോഡുകൾ കുറച്ചു കൂടി മികച്ചതാകുവാൻ തുടങ്ങി.

അതിർത്തിയിൽ നേപ്പാൾ ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ പെർമിറ്റുകളെല്ലാം ചെക്ക് ചെയ്യുന്നതിനിടയിൽ ഒരു ദിവസം എക്സ്ട്രാ വന്നതായി കണ്ടെത്തി. അതായത് അഞ്ച് ദിവസത്തേക്ക് ആയിരുന്നു പെർമിറ്റ് എടുത്തിരുന്നത്, എന്നാൽ ഞങ്ങൾ തിരികെ ബോർഡറിൽ എത്തിയപ്പോൾ ആറാം ദിവസത്തിലേക്ക് കടന്നിരുന്നു. അതിനു എക്ട്രാ 1500 രൂപ ഫീസ് കൊടുക്കേണ്ടി വരും. എന്നാൽ 800 നേപ്പാളി രൂപ കൈക്കൂലി വാങ്ങി ആ ഉദ്യോഗസ്ഥൻ പിഴ ഈടാക്കാതെ ഞങ്ങളെ അതിർത്തി കടത്തി. സത്യത്തിൽ 1500 രൂപ പിഴ കൊടുക്കാനാണ് ഞങ്ങൾ പണം നൽകിയത്. എന്നാൽ 800 രൂപ കൈക്കൂലി എടുത്തശേഷം (അതാകുമ്പോൾ ബില്ലൊന്നും വേണ്ടല്ലോ) ബാക്കി തുക ഞങ്ങൾക്ക് തിരികെ നൽകിയിട്ട് പൊയ്‌ക്കോളാനാണ് ആ ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്തൊക്കെ ആചാരങ്ങൾ.. അല്ലേ?

അങ്ങനെ ഞങ്ങൾ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് കയറി. ഇന്ത്യൻ ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ വാഹനവും ബാഗുകളുമെല്ലാം പരിശോധിച്ചതിനു ശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഞങ്ങളെ പോകുവാൻ അനുവദിച്ചു. കൈക്കൂലിയുടെ പരിപാടി നമ്മുടെ ചെക്ക്‌പോസ്റ്റിൽ കണ്ടില്ല. അങ്ങനെ അഞ്ചു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും ഇന്ത്യൻ റോഡിലൂടെ യാത്ര തുടങ്ങി. രാത്രി വൈകിയാണെങ്കിലും ഡൽഹിയിലോ ആഗ്രയിലോ എത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ യാത്ര തുടർന്നു…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.