ആല്‍ബര്‍ട്ട് സ്പഗിയാരി: ഒരൊറ്റ കൊള്ളയിൽ ചരിത്രമെഴുതിയ മോഷ്ടാവ്..!!

Total
27
Shares

എഴുത്ത് – Benyamin Bin Aamina.

“ഒരുവന് നിങ്ങളൊരു ഗണ്‍ കൊടുത്ത് നോക്കൂ, അവനൊരു ബാങ്ക് കൊള്ളയടിച്ചേക്കാം..! എന്നാല്‍ ഒരുവന് നിങ്ങളൊരു ബാങ്കാണ് കൊടുക്കുന്നതെങ്കില്‍ അവന്‍ കൊള്ളയടിക്കുന്നത് ഈ ലോകത്തെ തന്നെ ആയിരിക്കും.” ഒരായുഷ്ക്കാലം മുഴുവന്‍ അധ്വാനിച്ചിട്ടും സ്വന്തം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ കഴിയാത്ത സാധരണക്കാരെ പിഴിഞ്ഞ് ശതകോടീശ്വരന് യാതൊരു വിധ സെക്യൂരിറ്റിയും ഇല്ലാതെ ലോണ്‍ കൊടുത്ത് പാപ്പരാവുന്ന ബാങ്കുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിനം തോറും കേള്‍ക്കുന്നവരാണ് നാം ഓരോരുത്തരും.

ആകെയുള്ള സമ്പാദ്യം പോലും നഷ്ട്ടമായ ആ നിമിഷങ്ങളില്‍ ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ കൈയ്യില്‍ ഒരു ഗണ്‍ ഉണ്ടായിരുന്നെങ്കില്‍ ആ ബാങ്ക് കൊള്ളയടിക്കാമായിരുന്നൂ എന്ന്..? രക്തം കണ്ടാല്‍ തല കറങ്ങും എന്നതിനാല്‍ ഒഴിവാക്കിയത് ആയിരിക്കും അല്ലേ..? എന്നാല്‍ തോക്കുകളും രക്തചൊരിച്ചലുകളും ഒഴിവാക്കി തന്റെ കൂര്‍മബുദ്ധിയും ധൈര്യവും മാത്രം കൈമുതലാക്കി ഒരു ബാങ്കിനെ കൊള്ളയടിച്ച ഒരാളുടെ കഥയാണ് ഇത്. ആധുനിക ലോകത്തെ ഒരു തസ്ക്കര വീരന്റെ കഥ.

പാശ്ചാത്യ നാടോടി കഥകളില്‍ നിന്ന് റോബിന്‍ ഹുഡായും നമ്മുടെ നാട്ടില്‍ കായംകുളം കൊച്ചുണ്ണിയായും അനേകം വീര പരിവേഷമുള്ള കള്ളന്മാരെ വായിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ നമ്മുടെ കഥാനായകന്‍ കഥയുടെ അതിമാനുഷികത്വവും കഥാപാത്രത്തിന്റെ അതിഭാവുകത്വവും തകര്‍ത്ത് മണ്ണിലേക്ക് ഇറങ്ങി വന്നയാളാണ്. ഒരേയൊരു മോഷണം കൊണ്ട് ലോക ചരിത്രത്തില്‍ ഒരിക്കലും മായ്ക്കാനാവാത്ത കൈമുദ്ര പതിപ്പിച്ച, ഇന്നും ലോകമെമ്പാടും അനേകായിരം മോഷ്ട്ടാക്കളുടെ ആരാധന പാത്രമായ അഭിനവ റോബിന്‍ഹുഡ് ആല്‍ബര്‍ട്ട് സ്പഗിയാരിയുടെ കഥയാണ് ഇത്..!

ആഭ്യന്തര കലഹം രൂഷമായിരുന്ന 1930 കളുടെ തുടക്കത്തില്‍ ഫ്രാന്‍സിലായിരുന്നൂ ആല്‍ബര്‍ട്ടിന്റെ ജനനം. തൊഴിലില്ലായ്മയും ദാരിദ്രവും അരങ്ങ് വാണിരുന്ന ആ കാലത്തില്‍ തന്റെ കാമുകിക്ക് സമ്മാനമായി കൊടുക്കാന്‍ ഒരു ഡയമണ്ട് റിംഗ് മോഷ്ട്ടിച്ച് കൊണ്ടായിരുന്നൂ ആല്‍ബര്‍ട്ട് തസ്ക്കര ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ആദ്യ മോഷണം തന്നെ പിടിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ ആയെങ്കിലും ഫ്രാന്‍സിന്റെ വിയറ്റ്നാം ദൗത്യത്തില്‍ സഹായിക്കാം എന്ന കരാറില്‍ ജയില്‍ മോചിതനായി. പക്ഷെ ആല്‍ബര്‍ട്ട് പുറത്തിറങ്ങുന്നതിന് മുന്നെ തന്നെ യുദ്ധം അവസാനിച്ചിരുന്നൂ.

ആല്‍ബര്‍ട്ട് പുറത്തിറങ്ങിയ സമയത്തായിരുന്നൂ ഫ്രാന്‍സില്‍ നിന്ന് അള്‍ജീരിയ സ്വാതന്ത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് അള്‍ജീരിയന്‍ വിഭാഗങ്ങള്‍ക്കെതിരെ കലാപം നടത്തുന്ന OAS എന്ന തീവ്ര സാമ്രാജ്യത്വ സംഘടനയില്‍ ആല്‍ബര്‍ട്ടും അംഗമായി. വംശഹത്യകളും കലാപങ്ങളുമായി ആ സംഘടന രണ്ട് രാജ്യങ്ങളുടേയും സമാധാനം കെടുത്തി. OAS നെ അതിശക്തമായി നേരിടാന്‍ ഫ്രഞ്ച് ഗവണ്‍മെന്റ് തീരുമാനിച്ചത് പ്രകാരം സായുധ കലാപത്തിലൊന്നും നേരിട്ട് പങ്കെടുത്തിരുന്നില്ല എങ്കിലും അനുഭാവി എന്ന നിലയില്‍ ആല്‍ബര്‍ട്ടോയും ശിക്ഷിക്കപ്പെട്ടൂ. അതായിരുന്നൂ അദ്ധേഹത്തിന്റെ ജീവിതത്തിലെ രണ്ടാമത്തെ കാരാഗ്രഹ വാസം..!

ജയിലില്‍ നിന്ന് മോചിതനായി സ്വന്തം സ്റ്റുഡിയോയുമായി ജന്മനാട്ടില്‍ ഒതുങ്ങി കൂടിയെങ്കിലും തീവ്ര ആശയങ്ങളോടുള്ള ഭ്രമം ആല്‍ബര്‍ട്ടിനെ വിട്ടൊഴിഞ്ഞിരുന്നില്ല. ഹിറ്റ്ലറെ പോലെയുള്ള ദേശീയ വാദികളും ഏകാധിപതികളും ആയിരുന്നൂ അദ്ധേഹത്തിന്റെ ആരാധനപാത്രങ്ങള്‍. ഏകാധിപതികളോടുള്ള ഈ ഇഷ്ട്ടം തന്നെ ആയിരുന്നൂ ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോചെട്ടിന്റെ രഹസ്യ പോലീസില്‍ (DINA) ചേരാന്‍ ആല്‍ബര്‍ട്ടിനെ പ്രേരിപ്പിച്ചത്. ആ കൂടിചേരലായിരുന്നൂ പിന്നീട് ആല്‍ബര്‍ട്ടോയുടെ തലവിധി നിര്‍ണയിച്ചത്.

അവിചാരിതമായുള്ള വഴിത്തിരിവ്: DINA യുമായി ബദ്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായി 1976ന്റെ തുടക്കത്തിലായിരുന്നൂ അദ്ധേഹം ‘സൊസൈറ്റേ ജെനെറലേ ബാങ്ക്’ സന്ദര്‍ശിക്കുന്നത്. ആദ്യ സന്ദര്‍ശനത്തിനായി ബാങ്കിനുള്ളില്‍ കയറിയ ആല്‍ബര്‍ട്ടോയെ എതിരേറ്റത് പക്ഷെ അപരിചിതമായ ചില ശബ്ദങ്ങള്‍ ആയിരുന്നൂ, എന്തോ ഒഴുകുന്ന പോലോത്തെ ഒരു ശബ്ദമായിരുന്നൂ അത്. മറ്റൊരു ബാങ്കിലും കേട്ടിട്ടില്ലാത്ത ആ ഒഴുക്കിന്റെ ഗതിയെ തേടിയിറങ്ങിയ ആല്‍ബര്‍ട്ടിന് അത് തന്റെ തലവര തിരുത്തി കുറിക്കാനുള്ള വിധിയുടെ ഒഴുക്കാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ബാങ്കിനുള്ളില്‍ തനിക്ക് കൗതുകം പകര്‍ന്ന ശബ്ദം ഒരു ഓവുചാലിന്റെയാണേന്നും അതിന് മുകളിലാണ് ബാങ്ക് കെട്ടിടത്തിന്റെ ലോക്കര്‍ റൂമടക്കമുള്ള ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നും ആല്‍ബര്‍ട്ടിന്റെ മനസ്സിനുള്ളിലെ കള്ളന്‍ വളരെ എളുപ്പം തിരിച്ചറിഞ്ഞൂ.

ഫ്രാന്‍സ് കേന്ദ്രമാക്കി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബാങ്കാണെന്നതിനാല്‍ ധാരാളം പണം ബാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുമെന്നും അത് കൊള്ളയടിക്കാന്‍ കഴിഞ്ഞാല്‍ ശിഷ്ട്ട കാലം തനിക്ക് സുഖിച്ച് ജീവിക്കാമെന്നും ആല്‍ബര്‍ട്ട് മനസ്സിലാക്കി. മനസ്സിലുറപ്പിച്ച ലക്ഷ്യത്തിനായി തുടര്‍ന്നുള്ള തന്റെ ഓരോ നിമിഷവും ചിലവഴിക്കാന്‍ ആല്‍ബര്‍ട്ടിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന് വേണ്ടി അയാള്‍ക്ക് ബാങ്ക് ലോക്കര്‍ റൂം തുറന്ന് കാണണമായിരുന്നൂ. അതിനായി ബാങ്കിന്റെ ഒരു ലോക്കര്‍ വാടകക്ക് എടുക്കാന്‍ ആല്‍ബര്‍ട്ട് തീരുമാനിച്ചൂ.

ലോക്കറിന്റെ ഉള്‍വശം കാണുന്നതിന് മാത്രമല്ല അതിനുള്ളിലെ സുരക്ഷ മാനദണ്ഡങ്ങള്‍ എത്രത്തോളമാണ് എന്നറിയുന്നതിനും ഒരു സൂത്രപണി ആല്‍ബര്‍ട്ടിന്റെ കൈയ്യിലുണ്ടായിരുന്നൂ. രാത്രി മാത്രം അടിക്കുന്ന ഒരു അലറാം ക്ലോക്ക്. പിറ്റേ ദിവസം രാത്രി ആല്‍ബര്‍ട്ടിന്റെ അലറാം ശബ്ദിച്ചൂ. പക്ഷെ ആരും ഒന്നും അറിഞ്ഞില്ല. പ്രത്യേകിച്ച് യാതൊരു വിധ സുരക്ഷ സന്നാഹങ്ങളും ലോക്കര്‍ റൂമിനുള്ളില്‍ ഇല്ലെന്ന് മനസ്സിലാക്കാന്‍ ആല്‍ബര്‍ട്ടിന് ആ ഘടികാരം തന്നെ ധാരാളമായിരുന്നൂ.

അമിതമായ ആത്മവിശ്വാസം: ഉരുക്കിനെ തോല്‍പ്പിക്കാന്‍ ഉതകുന്ന ബലമുള്ള ചുമരുകള്‍, ശക്തിയേറിയ റൂഫിംഗ്, ഏറ്റവും പുതിയ തരം സുരക്ഷ രീതികള്‍ കൊണ്ട് നിര്‍മ്മിതമായ പുറം ചുവരിലെ ലോക്ക്. ഒരു കവര്‍ച്ച അസാധ്യമാണെന്ന് ബാങ്ക് അധികൃതര്‍ക്ക് ഉറപ്പിക്കാന്‍ ഇതൊക്കെ ധാരാളമായിരുന്നൂ. അതിനാല്‍ തന്നെ ലോക്കര്‍ റൂമിനുള്ളിലെ സുരക്ഷയില്‍ അവര്‍ വലുതായി താത്പര്യം കാണിച്ചിരുന്നില്ല. ഏത് ടൈറ്റാനിക്കിനേയും തകര്‍ക്കാന്‍ ഒരു മഞ്ഞുമല മതിയാവും എന്ന് അവര്‍ക്ക് അറിയാമായിരിക്കില്ല..

കൂട്ടുകാരെ കണ്ടെത്തുന്നൂ: ഇത്ര വലിയൊരു ദൗത്യം ഒറ്റക്ക് തനിക്ക് ചെയ്യാന്‍ കഴിയില്ല എന്ന് നന്നായി അറിയാമായിരുന്ന ആല്‍ബര്‍ട്ട് അന്നോളം ഏകനായിരുന്ന തന്റെ സംഘത്തെ വികസിപ്പിക്കാന്‍ തീരുമാനിച്ചൂ. അതിനടുത്ത പ്രദേശത്തെ ചില ലോക്കല്‍ കള്ളന്മാരെയായിരുന്നൂ ആല്‍ബര്‍ട്ട് ഇതിനായി ആദ്യം സമീപിച്ചത്. അന്നോളം കേട്ടുകേള്‍വി ഇല്ലാത്ത ആല്‍ബര്‍ട്ടിന്റെ പദ്ധതിയുലുള്ള വിശ്വാസക്കുറവും ബാങ്കിന്റെ സുരക്ഷ സംവിധാനങ്ങളിലുള്ള പേടിയും കാരണം ഓരോരുത്തരായി ഇതില്‍ നിന്ന് പിന്മാറി. ഈ ദൗത്യത്തില്‍ ആല്‍ബര്‍ട്ടിന്റെ തീരുമാനം ആകെ പാളി പോയത് അവിടെ മാത്രമായിരുന്നൂ എന്ന് നിങ്ങള്‍ വഴിയെ മനസ്സിലാക്കും. തുടര്‍ന്ന് ആല്‍ബര്‍ട്ട് OAS ലെ തന്റെ പഴയ സഹപ്രവര്‍ത്തകരുടെ പിന്തുണ നേടി തന്റെ സംഘത്തെ വിശാലമാക്കി..!

ഭൂമിയുടെ ഉള്ളറകള്‍ തേടി: പ്രദേശത്തെ ഓവുചാലില്‍ നിന്ന് തുരങ്കം കുഴിച്ച് ബാങ്ക് ലോക്കറിന്റെ ഉള്‍ഭാഗത്തേക്ക് എത്തിപ്പെടാന്‍ ആഴ്ച്ചകളോളം വേണമായിരുന്നൂ. കുഴിക്കുന്നവരില്‍ തളര്‍ച്ച ഒഴിവാക്കാനും തുടര്‍ച്ചയായി ഖനനം നടത്താനുമായി തന്റെ സംഘാംഗങ്ങളെ മൂന്ന് ഗ്രൂപ്പായി തിരിക്കുകയാണ് ആല്‍ബര്‍ട്ട് ആദ്യം ചെയ്യുന്നത്. ഉറക്കച്ചടവ് ഒഴിവാക്കാനായി ഖനനം തീരുന്നത് വരെ ആരും മദ്യമോ കോഫിയോ കഴിക്കാന്‍ പാടില്ല എന്നും തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ വീതം എല്ലാവരും ഉറങ്ങിയിരിക്കണം എന്നുമുള്ള കര്‍ശന നിര്‍ദ്ധേശങ്ങള്‍ ആല്‍ബര്‍ട്ടിന്റെ വകയായി സംഘാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നൂ.

പണി തുടങ്ങി, രണ്ട് മാസം ആല്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ എല്ലാവരും എണ്ണയിട്ട മെഷ്യീന്‍ പോലെ പ്രവര്‍ത്തിച്ചൂ. അതികഠിനമായ ജോലി ആയിരുന്നൂ എങ്കിലും തങ്ങള്‍ നേടാന്‍ പോകുന്ന സമ്പാദ്യത്തെ കുറിച്ചുള്ള ബോധ്യം എല്ലാവരുടെ മനസ്സിലും എനര്‍ജി ഡ്രിങ്ക് പോലെ നിറഞ്ഞിരുന്നൂ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രണ്ട് മാസത്തെ ഖനനത്തിന് അവരുടെ തുരങ്കം ലോക്കര്‍ റൂമിന്റെ അടിവശത്ത് എത്തുമ്പോള്‍ അതിന് ഏകദേശം 8 മീറ്ററോളം (26 അടി) നീളമുണ്ടായിരുന്നൂ.

വിനോദയാത്ര പോലെയൊരു കവര്‍ച്ച: തുരങ്കം പണി പൂര്‍ത്തിയായി കുറച്ച് ദിവസങ്ങള്‍ക്കകം ആല്‍ബര്‍ട്ട് തീരുമാനിച്ചുറപ്പിച്ചിരുന്ന ദിനം വന്നെത്തി. അതൊരു ജൂലൈ 14 ആയിരുന്നൂ. ഫ്രാന്‍സിന്റെ സ്വതന്ത്രദിനം. സ്വതന്ത്രാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച്ച നീളുന്ന അവധിയുടെ ഭാഗമായി ബാങ്കിനുള്ളില്‍ ആരും ഉണ്ടാവില്ല എന്നതിനാല്‍ തന്റെ ലക്ഷ്യം ഇനി മാറ്റി വെക്കേണ്ടതില്ല എന്ന് ആല്‍ബര്‍ട്ട് മനസ്സിലുറപ്പിച്ചൂ.

1976 ജൂലൈ 16 ന് ആല്‍ബര്‍ട്ടോയും സംഘാംഗങ്ങളും ഇതിനകം തങ്ങള്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെ ലോക്കര്‍ റൂമിന്റെ അടിത്തറ തകര്‍ത്ത് റൂമിനുള്ളില്‍ കയറി. തന്റെ മുന്നില്‍ സമയം അത്യാവശത്തിലും അധികം ഉണ്ടെന്ന് നന്നായി അറിയാമായിരുന്ന ആല്‍ബര്‍ട്ട് യാതൊരു ധൃതിയും കാണിച്ചില്ല. കൈയ്യില്‍ കരുതിയിരുന്ന മദ്യവും ഭക്ഷണവും പങ്കിട്ട് കഴിച്ച് അന്ന് രാത്രി അവര്‍ അവിടെ ചിലവഴിച്ചൂ.

പിറ്റേ ദിവസം അതിരാവിലെ തന്നെ അവിടെയുള്ള ഓരോ ലോക്കറും പൊളിച്ച് സ്വര്‍ണവും പണവും വിലയേറിയ രേഖകളും കവര്‍ന്ന് ആല്‍ബര്‍ട്ടോയും സംഘാംഗങ്ങളും വന്ന തുരങ്കത്തിലൂടെ തന്നെ തിരിച്ച് പോയി. പോകുന്നതിന് മുന്നെ ബാങ്ക് അധികൃതര്‍ക്കായി ഒരു സന്ദേശവും ആല്‍ബര്‍ട്ട് തന്റെ വകയായി ചുമരില്‍ കുറിച്ചിട്ടുണ്ടായിരുന്നൂ. അതിങ്ങനെ ആയിരുന്നൂ.. ” ആയുധങ്ങള്‍ ഇല്ലാതെ, ശത്രുത ഇല്ലാതെ, സംഘര്‍ഷങ്ങള്‍ ഇല്ലാതെ..”

മടങ്ങുന്ന സമയം കൈയ്യിലുണ്ടായിരുന്ന കാശ് എണ്ണി നോക്കിയ ആല്‍ബര്‍ട്ടോ അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്നത് പോലീസ് മാത്രമായിരുന്നില്ല കൗതുകകരമായ മറ്റൊരു റെക്കോര്‍ഡ് കൂടെയുണ്ടെന്ന്..! അത്രയും കാലത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായിരുന്നൂ അത്. ഏകദേശം 30 മുതല്‍ 60 മില്ല്യണ്‍ ഫ്രാങ്ക് ആയിരുന്നൂ അന്ന് ആല്‍ബര്‍ട്ട് കൊള്ളയടിച്ചത്.. ഇന്ത്യന്‍ റുപ്പിയില്‍ പറയുകയാണെങ്കില്‍ 200 മുതല്‍ 400 കോടി രൂപ…!

പിടിയിലാവുന്നൂ: അന്നോളം ലോകം കണ്ട ഏറ്റവും വലിയ മോഷ്ട്ടാവിനെ പിടിക്കേണ്ടത് ഫ്രാന്‍സിന്റെ അഭിമാന പോരാട്ടമായി മാറിയ നാളുകള്‍ ആയിരുന്നൂ പിന്നീട് അങ്ങോട്ട്.. പോലീസ്, അര്‍ദ്ധ സൈനിക, രഹസ്യാന്യോഷണ വിഭാഗങ്ങള്‍ എല്ലാവരും കൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും അരിച്ച് പെറുക്കി. മോഷണ പശ്ചാത്തലമുള്ള ഓരോ സംഘത്തേയും വിശദമായി പരിശോധിക്കുന്നതിനിടയില്‍ ആല്‍ബര്‍ട്ട് ആദ്യമായി സഹായം തേടിയ സംഘത്തെ ഫ്രാന്‍സ് പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ ആല്‍ബര്‍ട്ടിന്റെ പേരും പുറത്ത് വന്നൂ. ആദ്യമൊന്നും ആല്‍ബര്‍ട്ട് കുറ്റം സമ്മതിച്ചില്ല എങ്കിലും പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ ആല്‍ബര്‍ട്ട് കുറ്റസമ്മതം നടത്തി. തന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കായി പണം സ്വരൂപിക്കുന്നതിനായിട്ടായിരുന്നൂ മോഷണം എന്നായിരുന്നൂ അദ്ധേഹത്തിന്റെ കുറ്റസമ്മതം.

രക്ഷപ്പെടുന്നൂ: കീഴടങ്ങാന്‍ ആല്‍ബര്‍ട്ട് തയ്യാറല്ലായിരുന്നൂ.. അതിനാല്‍ തന്നെ പണം ഒളിപ്പിച്ച സ്ഥലമോ തന്റെ കൂട്ട് പ്രതികളേയോ ഒരിക്കലും ആല്‍ബര്‍ട്ട് പോലീസിന് കാണിച്ച് കൊടുത്തിരുന്നില്ല. ഇരുമ്പഴിക്കുള്ളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്റെ തീവ്രമായ ആഗ്രഹം വിചാരണ വേളയില്‍ ജഡ്ജിന്റെ ശ്രദ്ധ തെറ്റിച്ച് ആല്‍ബര്‍ട്ട് നടപ്പിലാക്കി..!

ഒളിവിലെ ജീവിതം: രാഷ്ട്രീയ ബദ്ധങ്ങള്‍ കാരണവും അന്ന് മോഷ്ട്ടിച്ചെടുത്ത രേഖകളില്‍ പല ഉന്നതരുടേയും രഹസ്യ വിവരങ്ങള്‍ ഉണ്ടായിരുന്നതിനാലും അതിന് ശേഷം ഒരിക്കലും ആല്‍ബര്‍ട്ട് പിടിയിലായിട്ടില്ല. പണവുമായി രക്ഷപ്പെട്ട ആല്‍ബര്‍ട്ട് പ്ലാസ്റ്റീക്ക് സര്‍ജറി നടത്തി ശിഷ്ട്ടകാലം അര്‍ജന്റീനയില്‍ ജീവിച്ചൂ എന്നാണ് കരുതപ്പെടുന്നത്. സമ്പത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരുടെ ലോകത്ത്, ആയുധങ്ങളോ സംഘര്‍ഷങ്ങളോ രക്തചൊരിച്ചിലുകളോ ഇല്ലാതെ അളവില്‍ കൂടുതല്‍ സമ്പത്തും പ്രശസ്തിയും നേടിയ മോഷ്ട്ടാവ് ആയിട്ടാണ് ആല്‍ബര്‍ട്ടിനെ ചരിത്രം വിലയിരുത്തുന്നത്. അതിനാല്‍ തന്നെയാണ് ആല്‍ബര്‍ട്ടുമാര്‍ ഹീറോകള്‍ ആവുന്നതും…!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post