ലേഖനത്തിനു കടപ്പാട് – വാഹനമേളം.

കോർപ്പറേറ്റ് വത്കരണത്തോടൊപ്പം ഇന്ത്യയിലെ പൊതുഗതാഗത രംഗവും മാറിയിരിക്കുന്നു, രാവും പകലും ഇടതടവില്ലാതെ ജീവനക്കാരെ ലക്‌ഷ്യസ്ഥാനത്തേക്കെത്തിക്കാൻ ബഹുഭൂരിപക്ഷം കമ്പനികളും, ബി പി ഓ കളും സർവ്വസജ്ജമാകുന്നു. അവയിൽ ആദ്യ കാലത്ത് ഓടി പഴകിയ ഏതെങ്കിലും ബസുകളായിരുന്നു ജീവനക്കാർക്കായി ഓടിയിരുന്നത്. സിറ്റിയിലൂടെയും, ഇടവഴികളിലൂടെ പോകാനും, കയറാനും ഇറങ്ങാനും ഒക്കെ ഉള്ള എളുപ്പം, യാത്ര സുഖം എന്നിവയിൽ അവ വളരെ പിന്നിലായിരുന്നു.

ആ അവസരത്തിൽ ബസ് നിർമാതാക്കൾ തന്നെ റെഡിമെയ്ഡ് ബോഡിയോടൊപ്പം മിനി ബസുകൾ നിരത്തിലെത്തിച്ചു. അവയിൽ എറെ മുന്നേറിയത് ടാറ്റായും എയ്‌ഷെറും ഒക്കെ ആയിരുന്നു. അതിൽ ടാറ്റാ യുടെ പരമ്പരാഗത 709, 909 എന്നറിയപ്പെടുന്ന ശ്രേണിയുടെ പുതു തലമുറയാണ് അൾട്രാ ബസുകൾ. ഇവ ടാറ്റാ മാർക്കോപോളോ ബോഡിയോടെയും, ഷാസി ആയും ലഭ്യമാണ്. വലുപ്പം കുറഞ്ഞ വീതിയുള്ള ട്യൂബ് ലെസ്സ് ടയറുകളോട് കൂടിയ സെമി ലോഫ്ലോർ ബസുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം.

3000 സി സി NG ഡൈകോർ ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് 4 നിലവാരത്തിലാണ്. 140 bhp പരമാവധി ശക്തിയും, 360 nm 1400-2000 rpm റേഞ്ചിൽ പരമാവധി ടോർക്കും നൽകുന്നു. 6 സ്പീഡ് ഗിയർ ബോക്സ് ഓവർ ഡ്രൈവോട് കൂടിയത്. ഗിയർ ലിവർ ആകട്ടെ ഡാഷ് ബോർഡിൽ സ്റ്റിയറിംഗ് വീലിനോട് ചേർന്ന് തന്നെ, അതായത് പവർ സ്റ്റീറിങ്ങിൽ നിന്നും കൈ രണ്ടിഞ്ച് താഴ്ത്തിയാൽ സുഖമമായി ഗിയർ മാറ്റാം. എയർ ബ്രേക്കാണ് പിടിച്ചു നിർത്തുന്നത്. മികച്ച യാത്ര സുഖത്തിനായി മുന്നിലും പിന്നിലും പരാബോളിക് ലീഫ് സ്പ്രിങ്ങുകൾ. ആന്റി റോൾ ബാറുകൾ വളവുകളിൽ ആത്മ വിശ്വാസം നൽകുന്നുണ്ട്.

പ്രധാനമായും രണ്ടു മോഡലുകളാണ് അൾട്രാ ബസ് ഷാസി ആയി ലഭിക്കുക. 7.5 ടി യും 10.2 യും. 7.5 ടി എന്നാൽ വാഹനത്തിന്റെ ആകെ പരമാവധി ഭാരം 7700 കിലോഗ്രാം വരെ യാകാം. 4200 mm എന്ന ഒറ്റ വീൽ ബേസിൽ മാത്രമേ ലഭിക്കുകയുള്ളു. ഇതിൽ 2 x 2 രീതിയിൽ 33 + 1 സീറ്റുകൾ ക്രമീകരിക്കാം. കേരളത്തിൽ ഈ മോഡൽ ഷാസി യിൽ ഒരു പ്രമുഖ ബിൽഡർ സ്കാനിയയോട് രൂപ സാദൃശ്യമുള്ള അൾട്രാ ടൂറിസ്റ്റ് ബസുകൾ നിർമിക്കുന്നത് തരംഗമാണ്.

ടയർ സൈസ് 225/75 R 17.5 ട്യൂബ് ലെസ്സ് ടൈപ്പ് ആണ്, ഇന്ധന ടാങ്കിന്റെ ശേഷി 120 ലിറ്റർ. 10.2 ടി എന്ന വകഭേദം പരമാവധി ഭാര ശേഷി 10200 കിലോഗ്രാമാണ്. വീൽ ബേസ് 5200 mm ആണ്. 2 x 2 രീതിയിൽ 36 + 1, 41 + 1 എന്നിങ്ങനെയും 3 x 2 രീതിയിൽ 51 + 1 എന്നിങ്ങനെയും സീറ്റുകൾ ക്രമീകരിക്കാം. ഇന്ധന ടാങ്കിന്റെ ശേഷി 160 ലിറ്റർ ആയി ഉയർത്തിയിട്ടുണ്ട്.

എയർ കണ്ടീഷനേർ എഞ്ചിനിൽ നിന്ന് ഘടിപ്പിക്കാനാകും. ഇന്ധന ക്ഷമത 5 മുതൽ 7.5 വരെ, ബോഡി ഭാരത്തിനനുസരിച് മാറ്റം വരാം. വില 14 ലക്ഷം മുതൽ. സ്റ്റാഫ്‌ ബസ്, സ്റ്റേജ് കാരൃർ, കോൺട്രാക്ട് കാരിയേജ് എന്നിവക്ക് വളരെ അനുയോജ്യമാണ് ടാറ്റാ അൾട്രാ ശ്രേണി. എയ്‌ഷെർ പ്രൊ, അശോക് ലെയ്ലാൻഡ് ലിനക്സ്‌ സ്മാർട്ട്‌ എന്നിവരാണ് പ്രധാന എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.