ദൂരദർശൻ ചാനലിലെ സുദിനം എന്ന പരിപാടിയിൽ ടെക് ട്രാവൽ ഈറ്റിന്റെ വിശേഷങ്ങളുമായി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ദൂരദര്‍ശനില്‍ ഞാന്‍ ഇതിനു മുന്‍പും ടോക് ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. ടെക് ട്രാവല്‍ ഈറ്റിന്‍റെ സംയുക്ത സംരംഭമായ ആനവണ്ടി ബ്ലോഗിനെ പ്രതിനിധീകരിച്ചാണ് ഞാന്‍ അന്ന് ആ പരിപാടിയില്‍ പങ്കെടുത്തത്. പക്ഷേ ആദ്യമായാണ്‌ ടെക് ട്രാവല്‍ ഈറ്റ് എന്ന ലേബലില്‍ എനിക്ക് ഒരു ചാനല്‍ പ്രോഗ്രാം കൈവന്നിരിക്കുന്നത്.

തിരുവനന്തപുരത്തു വെച്ചായിരുന്നു പരിപാടിയുടെ ഷൂട്ട്‌. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ പ്രേക്ഷകര്‍ക്ക് അറിവു പകരുന്ന രീതിയില്‍ത്തന്നെയാണ് ഞാന്‍ സംസാരിച്ചതെന്ന് വിചാരിക്കുന്നു. ചാനലുകാരുടെ ചോദ്യങ്ങളും വളരെ ലളിതമായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങി ഈ നല്ലനിലയില്‍ എത്തിച്ച എല്ലാ കൂട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഒപ്പം ഞാന്‍ എന്‍റെ സന്തോഷം ഇവിടെ പങ്കുവെയ്ക്കുകയാണ്. യാത്രകളും വിശേഷങ്ങളുമായി ഇനിയും നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എത്തും… എല്ലാവരും എന്‍റെ വീഡിയോകള്‍ കാണുക.. പ്രോത്സാഹിപ്പിക്കുക…

അന്നത്തെ ദൂരദര്‍ശന്‍ ലൈവ് എപ്പിസോഡ് കാണുവാൻ കഴിയാതിരുന്നവർക്കായി പരിപാടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക അഭിപ്രായം പറയുക. #TechTravelEat

കടപ്പാട്: ദൂരദർശൻ മലയാളം

LEAVE A REPLY