സൃഷ്ടി സ്ഥിതി സംഹാര..നിളയോരത്തെ ത്രിമൂർത്തി ദർശനം..

Total
0
Shares

വിവരണം – Vysakh Kizheppattu.

അവധി ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ യാത്ര ഇപ്പോൾ പതിവാണ്. ഇന്നലെ അമ്പല ദർശനത്തിനായാണ് സമയം മാറ്റിവെച്ചത്. ത്രിമൂർത്തികളായ ബ്രഹ്മ,വിഷ്ണു,മഹേശ്വരൻ ദർശനം. അങ്ങനെ സാധ്യമായ ഒരു സ്ഥലമേ ഇന്ന് കേരളത്തിൽ ഒള്ളു. അത് നമ്മുടെ ഭാരതപുഴയുടെ തീരത്താണ്. ചരിത്രപരമായും കാർഷികപരമായും ഏറെ പേരുകേട്ട തവനൂർ എന്ന ഗ്രാമത്തിൽ. വിഷ്ണു ശിവ ക്ഷേത്രങ്ങൾ ധാരാളം ഉണ്ടെങ്കിലും സൃഷ്ട്ടി ദൈവമായ ബ്രഹ്മാവിന് ക്ഷേത്രം കേരളത്തിൽ എവിടെയും ഇല്ല. സങ്കല്പം ആയി തിരുനെല്ലിയിൽ ഒക്കെ ഉണ്ടെങ്കിലും ക്ഷേത്രമായി ഈ ഒന്നേ ഒള്ളു. കേരളത്തിന് പുറത്ത് ഉണ്ട്. കൂടാതെ ഇവിടത്തെ പ്രതിഷ്ഠയുടെ മറ്റൊരു പ്രത്യേകത നാലു മുഖമുള്ള ബ്രഹ്മാവ് ആണ്.

ലോകത്തിൽ തന്നെ ഇങ്ങനെ ഒരു ക്ഷേത്രം വേറെയില്ല. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് നിളയുടെ തീരത്ത് പുനരുദ്ധാരണം കാത്തു കിടക്കുന്നത്. വിഷ്ണു ഭഗവാന്റെ നാഭിയിൽ നിന്നും വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ഗുരുവായൂരിൽ കണ്ണന്റെ ശ്രീകോവിലിനു പിന്നിൽ ചുറ്റമ്പലത്തിന്റെ ഭിത്തിയിൽ നിർമിചിരിക്കുന്ന അനന്തശായിയായ ദേവരൂപം അതാണ് ഈ സന്നിധിയിലെ പരിപൂർണമായ പ്രതിഷ്ഠ രൂപം. പക്ഷെ മുകളിലെ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവിനെ മാത്രമേ പുറത്തേക്ക് കാണാൻ സാധിക്കു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നുണ്ട്. ഒരു ഭക്തന്റെ വഴിപാട് മൂലം ശ്രീകോവിലിന്റെ പണി നടക്കുന്നുണ്ട്. ചുറ്റമ്പലമെല്ലാം ബാക്കിയാണ്.

പുഴയുടെ തീരത്തുള്ള ക്ഷേത്രത്തിൽ നിന്ന് അക്കരെ നോക്കിയാൽ പ്രസിദ്ധമായ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം കാണാൻ സാധിക്കും. അവിടെ ബലിതർപ്പണം ചെയ്യുമ്പോൾ ആളുകളോട് അക്കരെ നോക്കി കര്മ്മം ചെയ്യാൻ പറയുന്നത് ഈ ക്ഷേത്രത്തിനെ ഉദ്ദേശിച്ചാണ്. ഈ ക്ഷേത്രം കൂടാതെ തൊട്ടടുത്തുള്ള വാസുദേവപുരം വിഷ്ണു ക്ഷേത്രം,ചെറുതിരുന്നാവായ ശിവക്ഷേത്രം എന്നിവ ഭക്തർക്ക് ത്രിമൂർത്തി ദർശനം എന്നുള്ള അപൂർവ ദർശനത്തിനു വഴിയൊരുക്കും.

ഈ ക്ഷേത്ര സന്നിതിയിലൂടെ ഒഴുകുന്ന നിളാ നദി ഭഗവാന്‍ ശിവന്‍റെ ജടയില്‍ നിന്നും ഉദ്ഭവിച്ചതാണന്നാണ് ഐതീഹ്യം. മാത്രമല്ല ഇവടത്തെ ബ്രഹ്മ ക്ഷേത്രം ലോകത്തിലെ തന്നെ നിത്യ പൂജ ഉള്ള അപൂര്‍വ്വം ചില ബ്രഹ്മമ ക്ഷേത്രങ്ങളില്‍ ഒന്നാകുന്നു.ഭഗവാന്‍ ശിവന്‍ ഗംഗാ സമേതനായും,ഭഗവാന്‍ ബ്രഹ്മ്മാവ് സരസ്വതി സമേതനായും,ഭഗവാന്‍ വിഷ്ണു ലക്ഷ്മി സമേതനായും കുടികൊള്ളുന്നു. തന്മൂലം നിളാ നദീ തീരത്തെ ഈ പുണ്ണ്യ സന്നിധി “തെക്കന്‍കാശി”എന്നും അറിയപ്പെടുന്നു. ബലി കര്‍മ്മ അനുഷ്ട്ടാനങ്ങള്‍ക്ക് കാശിയോളം തന്നെ പ്രാധന്ന്യവും അര്‍ഹിക്കുന്നു.

തവനൂർ കാർഷിക കോളേജിലൂടെ ഉള്ള വഴിയിലൂടെയാണ് വാസുദേവപുരം ക്ഷേത്രത്തിലേക്കുള്ള പോക്ക് .പോകുന്ന വഴി കേരള ഗാന്ധി കെ.കേളപ്പൻ താമസിച്ച വീടും കാണാൻ കഴിയും. വനത്തിനുള്ളിൽ ക്ഷേത്രം എന്ന ഒരു ഫീൽ ആണ്. ചുറ്റും മരങ്ങൾ നിറഞ്ഞ വഴി. താഴേക്കു പടികൾ ഇറങ്ങി വേണം ക്ഷേത്രത്തിൽ എത്താൻ. ചുറ്റമ്പലത്തിന്റെ ചുവരിലെ ചിത്രങ്ങൾ ഒരു പ്രത്യേക ഭംഗി തന്നയെയാണ്. മരങ്ങൾക്കിടയിൽ ആയതിനാൽ പെട്ടന്നു ഇരുട്ടാകുന്നതിനാൽ വൈകുന്നേരങ്ങളിൽ നേരത്തെ ക്ഷേത്രം അടക്കും.

ബ്രഹ്മ ക്ഷേത്രത്തിനടുത്തായി തന്നെയാണ് ചെറുതിരുന്നാവായ ശിവക്ഷേത്രം. ഏകദേശം 500 വർഷത്തിൽ ഏറെ പഴക്കമുള്ള ഈ ക്ഷേത്രം ഭാരതപുഴയുടെ തീരത്തു തന്നെയാണ്. സാദാരണ ശിവക്ഷേത്രങ്ങളിൽ നന്ദികേശൻ ഭഗവാന്റെ മുൻപിൽ ആണെങ്കിൽ ഇവിടെ വലതുവശത്തായാണ് സ്ഥാനം എന്നൊരു പ്രത്യേകത ഈ ക്ഷേത്രത്തിൽ ഉണ്ട്. മറ്റൊരു പ്രധാന ക്ഷേത്രം പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രം ആണ്. കുറ്റിപ്പുറത്ത് നിന്ന് 7 KM ദൂരവും പൊന്നാനിയിൽ നിന്ന് 14 KM ദൂരവും സഞ്ചരിച്ചാൽ ഈ അപൂർവ ദർശനം സാധ്യമാകും.

Location: In Kerala, at Malappuram District, from Kuttippuram to Ponnani route -7- kilometers jouney to reach Tavanur. The way to east entrance of Brahma Temple is near Kelappaji Memoriyal Vocational Higher Secondary School , or The West Entrance of the Temple is near the River Side & infront of Shiva Temple. Timings Of The Temple: 5 Am To 9pm. & Evening 5.30 Pm To 7pm. Favorite Poojas Of Brahma: Ney Vilakku; Taamaramaala; Paal Paayasam& Chandanam Chaarthal.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post