തിരക്കിൽ നിന്നും മാറി കുറച്ചു ദിവസം താമസിക്കുവാൻ മൂന്നാറിലെ ട്രീ ഹൗസുകള്‍

Total
172
Shares

ട്രീ ഹൗസുകൾ അഥവാ ഏറുമാടങ്ങള്‍.. പണ്ട് ആദിവാസികളും മറ്റും മരത്തിന് മുകളില്‍ ഈറ്റയും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ഏറുമാടങ്ങള്‍ ഇന്നു ട്രീ ഹൗസുകൾ എന്ന പേരിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് റിസോര്‍ട്ടുകളില്‍ നിർമ്മിക്കപ്പെടുന്നത്. ഇത്തരം ഏറുമാടങ്ങളിൽ പാർക്കാൻ എത്തുന്ന ആളുകളിൽ ഭൂരിഭാഗവും മലയാളികൾ അല്ലെന്നതാണ് മറ്റൊരു കാര്യം.

കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ വരുന്ന സ്ഥലമാണ് മൂന്നാര്‍. മൂന്നാറിലെ പ്രശസ്തമായ മൂന്നു ട്രീ ഹൗസുകള്‍ ഏതൊക്കെയെന്നു നോക്കാം…

ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട്

തേയിലത്തോട്ടത്തിന് നടുവിൽ, ഓറഞ്ച് മരങ്ങൾക്കിടയിൽ, മൂന്നാറിലെ ഒരു ട്രീ ഹൌസ്.. അതാണു ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട്. മൂന്നാറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ ടൗണില്‍ നിന്ന് അരമണിക്കൂറോളം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. മൂന്നാറിലെ ഏലം, തേയിലത്തോട്ടങ്ങളുടെ നടുവിലായാണ് സുന്ദരമായ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരുമ്പോള്‍ കലക്കനൊരു യാത്രയും ആസ്വദിക്കാം… കൂടുതല്‍ വിശേഷങ്ങള്‍ക്ക് വീഡിയോ കണ്ടുനോക്കൂ…

എല എക്കോലാന്‍ഡ്‌ ട്രീ ഹൗസ് റിസോർട്ട്

മൂന്നാര്‍ ടൗണില്‍ നിന്ന് 20 കി.മീ. ദൂരത്തായി കല്ലാര്‍ – ‘വട്ടിയാര്‍’ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ഉഗ്രന്‍ ട്രീ ഹൗസ് റിസോര്‍ട്ട് ആണ് എല എക്കോലാന്‍ഡ്‌.  ശരിക്കും ഒരു കാടിനുള്ളില്‍ താമസിക്കുന്ന ഒരു അനുഭവമാണ് ഇവിടെ ലഭിക്കുക. പ്രകൃതിസ്നേഹികള്‍ക്ക് വളരെയിഷ്ടപ്പെടും ഇവിടം. ട്രീ ഹൗസിനു സമീപത്തായി നല്ലൊരു അരുവിയൊഴുകുന്ന കാഴ്ച വളരെ നയനാനന്ദകരമാണ്. ഇവിടത്തെ ട്രീ ഹൗസില്‍ പരമാവധി രണ്ടുപേര്‍ക്ക് താമസിക്കാവുന്നതാണ്. 24 മണിക്കൂറും വൈദ്യുതിയും വെള്ളവും കൂടാതെ സെക്യൂരിറ്റി ഗാര്‍ഡും ലഭ്യമാണെന്നതിനാല്‍ ഹണിമൂണിനായി വരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ചിലവഴിക്കാന്‍ പറ്റുന്ന ഒരിടമാണിത്.

നേച്ചർ സോൺ ജങ്കിൾ റിസോർട്ട്

ട്രീഹൌസും 10 ടെന്റുകളുമായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സു നിറയ്ക്കുന്ന ഒരു ട്രീ ഹൗസ് റിസോര്‍ട്ടാണ് നേച്ചർ സോൺ ജങ്കിൾ റിസോർട്ട്. 6000 രൂപ മുതലാണ് ഇവിടെ വാടക ആരംഭിക്കുന്നത്.  മൂന്നാര്‍ ടൗണില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് അരമണിക്കൂര്‍ നീണ്ട ഓഫ് റോഡ്‌ ജീപ്പ് യാത്ര കഴിഞ്ഞാണ് റിസോര്‍ട്ടിലേക്ക് എത്തുന്നത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്നവരുടെ ഇഷ്ടസ്ഥലമാണ് നേച്ചര്‍ സോണ്‍ റിസോര്‍ട്ട്. വിശദവിവരങ്ങള്‍ അറിയുവാനായി ഈ വീഡിയോ കാണൂ…

ഈ മൂന്നു ട്രീ ഹൗസുകളിലും ഞാന്‍ നന്നായി ആസ്വദിച്ചു തന്നെയാണ് താമസിച്ചത്. അത് ഈ വീഡിയോകള്‍ കണ്ടപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ. ഇനി മൂന്നാര്‍ ട്രിപ്പ് പോകുവാന്‍ പ്ലാനിടുമ്പോള്‍ ഇതിലേതെങ്കിലും ട്രീ ഹൗസുകളില്‍ക്കൂടി താമസിച്ച് എന്‍ജോയ് ചെയ്യുവാന്‍ ശ്രമിക്കുക… ടെക് ട്രാവല്‍ ഈറ്റ് ചാനലിന്‍റെ വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നതെന്നു പറഞ്ഞാല്‍ സ്പെഷ്യല്‍ ഡിസ്കൌണ്ട് ലഭിക്കുവാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

സർക്കാർ റസ്റ്റ് ഹൗസുകൾ ഇനി പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാം

സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള മുഴുവൻ അതിഥി മന്ദിരങ്ങളിലേക്കും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗവണ്മെന്റ് റസ്റ്റ് ഹൗസുകളിലെ…
View Post

പ്രകൃതിയെ അടുത്തറിയുവാൻ കാട്ടിനുള്ളിലെ ഒരു ബംഗ്ളാവ്..

തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. കാട്ടിനുള്ളിലെ രാജാവിനെ പോലെ പുറം ലോകം വിട്ട് ഒരു ദിവസം താമസിക്കാം. 250 ഏക്കർ ഏലക്കാടിനുള്ളിൽ ഒരു ബംഗ്ളാവ്. അതാണ് Angel’s Trumpet Plantation Villa. തേക്കടിക്ക് സമീപം…
View Post

വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
View Post

തിരക്കുകളിൽ നിന്നും മാറി ഒരു ദിവസം ചെലവഴിക്കാൻ അങ്കമാലിയുടെ സ്വന്തം വില്ലേജ് റിസോർട്ട്

ക്രിസ്മസ് ദിനത്തിലെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കിടിലൻ കടൽ യാത്രയ്ക്ക് ശേഷം പിറ്റേദിവസം ഞങ്ങൾ അങ്കമാലിയിലേക്കായിരുന്നു പോയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം അടിപൊളിയായി ഒന്നാഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ‘വില്ലേജ് റിസോർട്ട്’ എന്നു പേരുള്ള…
View Post