കേരളത്തിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളം. എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് താഴെയുള്ള ജില്ലക്കാർ പ്രധാനമായും വിമാനയാത്രയ്ക്ക് ആശ്രയിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിനെയാണ്.

1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു ഈ വിമാനത്താവളം. 1935-ൽ തിരുവനന്തപുരത്തേക്ക് സർ. സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് UAE, ഒമാൻ, സിംഗപ്പൂർ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വിമാന സർവീസുകൾ ഉണ്ട്‌.

ഇന്ത്യൻ ഏയർലൈൻസ്‌, ജെറ്റ്‌ ഏയർവേയ്സ്‌, ഇൻഡിഗോ ഏവയർവേയ്സ് എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയർ ഇന്ത്യ, ഗൾഫ്‌ ഏയർ, ഒമാൻ ഏയർ, കുവൈറ്റ്‌ ഏയർവേയ്സ്‌, സിൽക്‌ ഏയർ, ശ്രീലങ്കൻ ഏയർലൈൻസ്‌, ഖത്തർ ഏയർവേയ്സ്‌, ഏയർ അറേബ്യ, എമിറേറ്റ്സ്‌, ഇത്തിഹാദ് എയർ‍വേയ്സ് എന്നീ അന്താരാഷ്ട്ര വിമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തിൽ നിന്ന്‌ സർവീസുകൾ നടത്തുന്നു.

Photo – Sabari Thambi, Akhil Trivandrum.

പാസഞ്ചർ എയർപോർട്ടിന് പുറമെ രണ്ട്‌ സൈനികാവശ്യത്തിനായുള്ള വിമാനത്താവളങ്ങളും (ഒന്നു അന്താരാഷ്ട്ര വിമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യൻ ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും) ഇവിടെയുണ്ട്. സ്ഥിരമായുള്ള ഷെഡ്യൂൾഡ്‌ സർവീസുകൾക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയർ വേയ്സ്‌, ലണ്ടൻ ഗാറ്റ്‌വിക്ക്‌, മൊണാർക്ക്‌ മുതലായ ചാർട്ടേർഡ്‌ സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്‌. ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചെലവും കുറവായിരിക്കും. 2011 ഫെബ്രുവരി 12 നു പുതിയ രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ. ഒപ്പം ഫ്ലൈ ബസ് എന്ന പേരിൽ എസി ലോഫ്‌ളോർ ബസ്സുകളും സർവ്വീസിനായിട്ടുണ്ട്. “ഫ്ലൈ ബസ്” എന്ന പേരിൽ ആരംഭിക്കുന്ന ഈ സർവീസിൻറെ പ്രത്യേകതകൾ: 1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ, 2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, 3. ഹൃദ്യമായ പരിചരണം , 4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, 5. അത്യാധുനിക ശീതീകരണം എന്നിവയാണ്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലായി 24 മണിക്കൂറും ഫ്‌ളൈ ബസുകള്‍ ലഭ്യമാണ്.

യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്‌ളൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഓടിക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, ഹൃദ്യമായ പരിചരണം , ലഗേജുകള്‍ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം തുടങ്ങിയവയാണ്  ഫ്‌ളൈ ബസിന്റെ പ്രത്യേകതകൾ.

ഭാവിയിൽ വിവിധ എയര്‍ലൈനുകളുമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ലഗേജ് അടക്കം ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചു വരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ചാര്‍ജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്‌ളോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈടാക്കൂ എന്നതും സര്‍വീസിന്റെ പ്രത്യേകതയാണ്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയായിരുന്നു.

തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള റെഗുലർ ബസ് സർവീസുകളുടെ സമയവിവരങ്ങൾ അറിയുന്നതിന് – CLICK HERE.

കുറഞ്ഞ ശമ്പളത്തില്‍ വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇതു ഒരു നല്ല അവസരമാണ്. ഈ വാര്‍ത്ത എല്ലാവരും പരമാവധി ഷെയര്‍ ചെയ്യുക. സാധാരണക്കാരായ ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരുപാട് പേരുണ്ട്. അവര്‍ക്ക് ഈ വിവരങ്ങൾ വളരെ പ്രയോജനം ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.