പട്ടായയിലെ വോക്കിംഗ്‌ സ്ട്രീറ്റിൽ നിന്നുള്ള രാത്രി കാഴ്ചകൾ – വീഡിയോ

Total
7
Shares

ടൈഗര്‍ സൂവിലെ കാഴ്ചകളെല്ലാം ആസ്വദിച്ചശേഷം ഞാന്‍ പട്ടായയിലേക്ക് യാത്ര തുടര്‍ന്നു. പട്ടായ വാക്കിംഗ് സ്ട്രീറ്റിനടുത്തുള്ള വെല്‍ക്കം പ്ലാസ എന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലായിരുന്നു എന്‍റെ താമസം ഹാരിസ് ഇക്ക ശരിയാക്കിയിരുന്നത്.

ചെക്ക് – ഇന്‍ പ്രോസസ് ഒക്കെ കഴിഞ്ഞ ശേഷം ഹോട്ടലുകാര്‍ എനിക്കൊരു ലോക്കര്‍ അനുവദിച്ചു തന്നു. എന്‍റെ പാസ്സ്പോര്‍ട്ടും ഇമിഗ്രേഷന്‍ കടലാസും സൂക്ഷിച്ചു വെക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലോക്കര്‍. ഇതിന്‍റെ താക്കോല്‍ നമ്മുടെ കൈവശം സൂക്ഷിക്കാം. പക്ഷേ യാതൊരു കാരണവശാലും ഈ താക്കോല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കാരണം ഈ താക്കോല്‍ നഷ്ടപെട്ടാല്‍ ഹോട്ടലുകാര്‍ വലിയൊരു തുക ഫൈനായി ഈടാക്കും.

എല്ലാം കഴിഞ്ഞശേഷം ഞാന്‍ റൂമിലേക്ക് ചെന്നു. അഞ്ചാം നിലയില്‍ ബീച്ച് വ്യൂ റൂം ആയിരുന്നു എന്‍റെത്. റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചപ്പുറം പട്ടായ ബീച്ച് കാണാം. നമ്മുടെ നാട്ടിലെപ്പോലത്തെ കാലാവസ്ഥ തന്നെയായിരുന്നു അവിടെ. നല്ലൊരു കുളി പാസ്സാക്കിയശേഷം ഞാന്‍ കുറച്ചുനേരം വിശ്രമിച്ചു. ഇതിനിടെ ഹാരിസ് ഇക്ക വൈകീട്ട് വരാമെന്ന് പറഞ്ഞുകൊണ്ട് പുള്ളിയുടെ റൂമിലേക്ക് പോയി.

രാത്രിയായപ്പോള്‍ ഹാരിസ് ഇക്ക എത്തി. ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിലേക്കുള്ള നടത്തം ആരംഭിക്കുന്നതിനു മുന്നെയായി രാത്രിഭക്ഷണം കഴിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുത്തുകണ്ട ഒരു ഓപ്പണ്‍ റെസ്റ്റോറന്റില്‍ കയറി. അപ്പോള്‍ ഞങ്ങളുടെ തായ് ഗൈഡായ ക്യാറ്റും അവിടെയെത്തിച്ചേര്‍ന്നു. തായ് സ്പെഷ്യല്‍ സൂപ്പ്, കക്ക, പ്രോന്‍സ് ഫ്രൈഡ് റൈസ് എന്നിവയൊക്കെയാണ് ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒപ്പം എല്ലാവര്‍ക്കും ബീയറും… കക്കയൊക്കെ നല്ല എരിവുണ്ടായിരുന്നു. ഓരോ വിഭവത്തെക്കുറിച്ചും ഹാരിസ് ഇക്ക വിശദമായി വിവരങ്ങള്‍ പറഞ്ഞു തരുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിലേക്ക് നടക്കുവാന്‍ ആരംഭിച്ചു. വഴിയിലൊക്കെ അത്യാവശ്യം തിരക്കായിത്തുടങ്ങി. ഇരുവശങ്ങളിലും കച്ചവടക്കാരും മസാജ് പാര്‍ലറുകളും.. മസാജ് പാര്‍ലറുകള്‍ക്കു മുന്നില്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ യുവതികളെ നിയോഗിച്ചിരിക്കുന്നതായി കാണാം. ഞങ്ങളെ കണ്ടപ്പോള്‍ അവരെല്ലാം പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. എല്ലാ ടൈപ്പ് മസാജുകളും ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്‌. ഫൂട്ട് മസാജ് ചെയ്യുന്നതൊക്കെ നമുക്ക് വഴിയിലൂടെ പോകുമ്പോള്‍ത്തന്നെ ചില്ലിനകത്തൂടെ കാണാം. “തായ്‌ലാന്‍ഡില്‍ വരികയാണെങ്കില്‍ ഒരു മസാജ്.. അത് നിര്‍ബന്ധാ…” ഇങ്ങനെ ആരോ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

 

വഴിവക്കിലുള്ള തട്ടുകടകളില്‍ ഒക്കെ പാറ്റ, ചീവീട്, പുഴു, പുല്‍ച്ചാടി മുതലായവ ഫ്രൈ ചെയ്ത് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു. പാറ്റ നമ്മള്‍ ചിപ്സ് വറത്തുകൂട്ടിയിരിക്കുന്നത് പോലെയാണ്. ആവശ്യക്കാര്‍ക്ക് വാരിഇട്ട് കൊടുക്കുന്നു. ചിലര്‍ ഇതും മേടിച്ച് കൊറിച്ചും കൊണ്ടാണ് നടപ്പ്. ആകാംഷ അടക്കുവാന്‍ വയ്യാത്തതിനാല്‍ ഞങ്ങള്‍ ഒരു പുല്‍ച്ചാടി ഫ്രൈ വാങ്ങി. അല്‍പ്പം കഷ്ടത്തോടെയാണെങ്കിലും ഞാന്‍ അതൊരല്‍പ്പം രുചിച്ചു നോക്കി. ഉണക്കച്ചെമ്മീന്‍ വറുത്തു കഴിക്കുന്ന പോലത്തെ രുചിയായിരുന്നു അതിന്. ഞങ്ങള്‍ വീണ്ടും നടന്നു തുടങ്ങി. അവിടവിടെ ഒത്തിരി ഇന്ത്യന്‍ ഹോട്ടലുകള്‍ കാണുന്നുണ്ടായിരുന്നു. നല്ല ഡിസ്കൌണ്ട് റേറ്റില്‍ സാധനങ്ങള്‍ നമുക്ക് ഈ തെരുവുകളില്‍ നിന്നും വാങ്ങാവുന്നതാണ്.

ബാങ്കോക്കിലെപ്പോലെ പട്ടായയില്‍ ടുക്ടുക് എന്നപേരുള്ള  ഓട്ടോറിക്ഷയില്ല. പകരം ഇവിടെ പിക്കപ്പ് വാനുകളെപ്പോലുള്ള വാഹനങ്ങളാണ് ‘ടുക്ടുക്’ എന്ന പേരില്‍ അറിയപ്പെടുന്നത്. സാധാരണക്കാരുടെ വാഹനമാണ് ഇവിടെ ഈ നാലുചക്ര ടുക്ടുക്കുകള്‍. അതുപോലെ തന്നെ ഇവിടെ ബൈക്ക് ടാക്സികള്‍ ലഭ്യമാണ്. നമ്മള്‍ ഒരാളേയുള്ളൂ എങ്കില്‍ ബൈക്ക് ടാക്സി വിളിച്ച് യാത്ര പോകാവുന്നതാണ്.

അങ്ങനെ നടന്നുനടന്ന്‍ ഞങ്ങള്‍ വാക്കിംഗ് സ്ട്രീറ്റിനു മുന്നില്‍ എത്തി. പട്ടായയിലെ ഏറ്റവും പ്രശസ്തമായ ഒരു സ്ഥലമാണിത്. വാഹന ഗതാഗതം സായാഹ്നങ്ങളില്‍ ഈ വഴിയില്‍ നിരോധിക്കും. പിന്നെ സഞ്ചാരികളുടെ ഒഴുക്ക് മാത്രം. കൂടുതലും പാശ്ചാത്യര്‍. ഇരു വശങ്ങളിലും ഡാന്‍സ് ബാറുകള്‍, ഷോപ്പുകള്‍, ലൈവ് ഷോ സെന്ററുകള്‍. ഇവയെല്ലാം പാതിരാ കഴിയുവോളം പ്രവര്‍ത്തിക്കും.

ഡിസ്ക്കോ ബാറുകളും കാതടപ്പിക്കുന്ന സംഗീതവും, മുഖമാകെ ചായം വാരിപൂശി നില്‍ക്കുന്ന സുന്ദരിമാരും കൂടിയായാല്‍ ഏകദേശം പട്ടായയിലെ രാത്രിചിത്രമായി. നമ്മുടെ നാട്ടില്‍ നമ്മള്‍ പുശ്ചത്തോടെ നോക്കുന്ന വിലകുറഞ്ഞ തെരുവു പെണ്ണുങ്ങളല്ല, ഇവിടെ പട്ടായയില്‍ ഇവര്‍ ലൈംഗിക തോഴിലാളികളാണ്. ഇവരുടെ പ്രൊഫഷനാണ് ഈ തൊഴില്‍. ലൈംഗികവൃത്തി തൊഴിലായി അംഗീകരിച്ച പട്ടായയില്‍ പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും അപേക്ഷിച്ചാല്‍ ഇതിനുള്ള പെര്‍മിറ്റുകിട്ടും. വാക്കിംഗ് സ്ട്രീറ്റില്‍ ഇവര്‍ അങ്ങോളമിങ്ങോളം മേക്കപ്പൊക്കെ ഇട്ടു സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ നില്‍ക്കുന്നതു കാണാം.

ഇന്ത്യന്‍ ഡിസ്ക്കോ ബാറുകളും ഇവിടെ സജീവമാണ്. രാസ് എന്നു പേരുള്ള ഒരു പുതിയ ഇന്ത്യന്‍ ഡിസ്ക്കോ ബാറില്‍ ഞാന്‍ കയറി. ഉള്ളില്‍ കാതടപ്പിക്കുന്ന ഹിന്ദിപ്പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന നര്‍ത്തകിമാരും അവരോടൊപ്പം നൃത്തം ചവിട്ടുന്ന സന്ദര്‍ശകരും. നോര്‍ത്ത് ഇന്ത്യക്കാരായിരുന്നു ഡാന്‍സ് ബാറില്‍ അധികവും സന്ദര്‍ശകര്‍. കുറച്ചുനേരം ഡാന്‍സൊക്കെ ആസ്വദിച്ച ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി. വഴിയരികില്‍ കണ്ട ഒരു കടയില്‍ നിന്നും ടക്കീല എന്ന പേരുള്ള ഒരു കോക്ക്ടെയില്‍ രുചിച്ചുനോക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കമ്പനിയായി ക്യാറ്റും ഉണ്ടായിരുന്നു. ചെറിയ വൈന്‍ ഗ്ലാസു പോലുള്ള ഗ്ലാസ്സില്‍ അവര്‍ ടക്കീല ഒഴിച്ച് തന്നു. ഒപ്പം ഒരു നാരങ്ങാക്കഷണവും. ഇത് കുടിച്ചശേഷം നാരങ്ങ വായിലേക്ക് പിഴിഞ്ഞൊഴിക്കണം. കുടിച്ചപ്പോള്‍ തന്നെ ഉള്ളു മുഴുവന്‍ കത്തുന്ന പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത്‌. ഹോ… അടിപൊളി തന്നെ…!!

വാക്കിംഗ് സ്ട്രീറ്റ് രാത്രിയില്‍ മാത്രമേ ഇങ്ങനെ കാണുകയുള്ളൂ.. രാവിലെയായാല്‍ ഇതായിരുന്നോ ഇന്നലെ നമ്മള്‍ കണ്ട സ്ഥലം എന്നു നമ്മള്‍ സംശയിച്ചുപോകും. അതാണു വാക്കിംഗ് സ്ട്രീറ്റ്… മുഴുവനും കണ്ടു കഴിഞ്ഞപ്പോള്‍ സമയം വെളുപ്പിനു രണ്ടു മണിയായിരുന്നു. ഇനി നേരെ ഹോട്ടലിലേക്ക്… നന്നായി ഒന്നുറങ്ങണം.. നാളെ രാവിലെ കോറല്‍ ഐലന്റിലേക്ക് പോകേണ്ടതാണ്… അപ്പോള്‍ ഗുഡ് നൈറ്റ്… അയ്യോ സോറി.. ഗുഡ് മോര്‍ണിംഗ്…

തായ്‌ലൻഡ് പാക്കേജിനായി നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം ഹാരിസ് ഇക്കയെ നേരിട്ടു വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post