വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിനു പിന്നിൽ?

Total
47
Shares

വിമാനങ്ങൾ കാണാത്തവർ ആരുംതന്നെ ഉണ്ടാകില്ല. നമ്മൾ കണ്ടിട്ടുള്ള വിമാനങ്ങളെല്ലാം ചുരുക്കം ചിലത് ഒഴിച്ചാൽ വെള്ള നിറത്തിലാണ് ഉള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ബസ്സുകൾക്ക് ഉള്ളതുപോലെ വിമാനങ്ങൾക്കും വല്ല കളർകോഡും ഉണ്ടോ? നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം ഇതാ..

ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ച് വരുന്ന വിമാനങ്ങള്‍ പൊതുവെ പച്ച നിറത്തിലാണ് വരുന്നത്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അപ്പോള്‍ വിമാനങ്ങളില്‍ കാണുന്ന വരകളും, പുള്ളികളും ഉള്‍പ്പെടെ വിവിധ നിറങ്ങളിലുള്ള എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കാണുന്നതോ എന്ന സംശയം ചിലര്‍ക്ക് എങ്കിലും ഇപ്പോള്‍ തോന്നിയിട്ടുണ്ടാകും. എന്നാല്‍ അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കില്‍ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് നോക്കാം.

പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാന്‍ വെള്ള നിറത്തിന് സാധിക്കും. ഇത് വഴി വിമാനത്തിലെ താപനില നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സാധിക്കും. അതിനാലാണ് വിമാനങ്ങള്‍ക്ക് പൊതുവെ വെള്ള നിറം നല്‍കുന്നത്. വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.

മറ്റ് കളറുകള്‍ പോലെ വെള്ള നിറം അധികം നിറം മങ്ങില്ല എന്നതും പ്രയോജനകരമാണ്. മാത്രമല്ല വെള്ള നിറങ്ങളുടെ മെയിന്റനന്‍സും വൃത്തിയാക്കലും എളുപ്പം സാധിക്കുന്നതാണ്.ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം, അള്‍ട്രാ വയലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു.അതിനാല്‍ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

വിമാനപകടങ്ങളിലും മറ്റും, വെള്ള നിറങ്ങള്‍ എളുപ്പം കണ്ടെത്താന്‍ സാധിക്കും. കരയിലും വെള്ളത്തിലും വെള്ള നിറം തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ, ഇരുണ്ട കാലാവസ്ഥയിലും വെള്ള നിറങ്ങളിലുള്ള വിമാനങ്ങളെ കണ്ടെത്താന്‍ എളുപ്പമാണ്.

ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. കൂടാതെ 747 ബോയിംഗ് വിമാനങ്ങള്‍ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാമോളം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാമോളം വരുന്ന പോളിഷും ആവശ്യമാണ്. അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കുന്നു.

മറ്റൊരു കൗതുകകരമായ കാര്യമെന്തെന്നാൽ മറ്റ് നിറങ്ങളിലുള്ള, പ്രത്യേകിച്ച് ഇരുണ്ട നിറങ്ങളിലുള്ള വിമാനങ്ങള്‍ക്ക് റീസെയില്‍ വാല്യൂ തീരെ കുറവാണ്. കാരണം മറ്റൊന്നുമല്ല, വെള്ള നിറത്തിലുള്ള വിമാനങ്ങളില്‍ കമ്പനി പേരും, ലോഗോയും എളുപ്പം മാറ്റാന്‍ സാധിക്കും. അതിനാല്‍ വെള്ള നിറത്തിലുള്ള വിമാനങ്ങളെ പാട്ടത്തിന് എടുക്കാനും പിന്നീട് മുഴുവന്‍ റീപെയിന്റ് ചെയ്യുന്നതിനേക്കാള്‍ ലോഗോ മാത്രം മാറ്റി ഉപയോഗിക്കാനും എളുപ്പം സാധിക്കുന്നു.

ഇപ്പോൾ മനസ്സിലായില്ലേ വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിനു പിന്നിലെ കാരണം.

വിവരങ്ങൾക്ക് കടപ്പാട് – പ്രവാസി എക്സ്പ്രസ്സ്, മലയാളം ഡ്രൈവ് സ്പാർക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post