നൊസ്റ്റാൾജിക് വാഹനമായ ‘ടെമ്പോ’യുടെ ചരിത്രം അറിയാമോ?

ടെമ്പോ എന്നത് ഇന്നത്തെ തലമുറയ്ക്ക് ‘ഷാജി പാപ്പന്റെ വണ്ടി’ ആയിരിക്കും. എന്നാൽ ഒരു കാലത്ത് നമ്മുടെ നിരത്തിൽ നിറഞ്ഞു നിന്നിരുന്ന നിറസാന്നിധ്യമായിരുന്നു ടെമ്പോകൾ എന്ന കാര്യം ആരും മറക്കരുത്. മഹീന്ദ്രയും നിസ്സാനും ഒക്കെ വരുന്നതിനു മുൻപ് ചരക്കിറക്കിയിരുന്ന മിനിലോറികൾ ടെമ്പോയുടെ മാറ്റഡോർ…
View Post

ഫോട്ടോകളിൽ കണ്ടിട്ടുള്ള പാടത്തിനു നടുവിലുള്ള, പിന്നിലൂടെ ട്രെയിൻ പോകുന്ന ആ ക്ഷേത്രം…

പാടത്തിനു നടുവിൽ ക്ഷേത്രം… പിന്നിൽ റെയിൽപ്പാളം… മിക്കവരും മനോഹരമായ ഈ ദൃശ്യം ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. എവിടെയാണ് ഈ ക്ഷേത്രമെന്ന് അറിയാത്തവർ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുമുണ്ടാകും. ആ ക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര…
View Post

സുപ്രഭാതം : അന്നും ഇന്നും പ്രഭാതങ്ങളെ ഉണര്‍ത്തികൊണ്ടിരിക്കുന്ന ശ്ലോകം…

കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ ഗ്രൂപ്പ്). മിക്കവരും കേട്ടുണരുന്ന ശ്ലോകം..ആ ശ്ലോകം ആണ്‌ സുപ്രഭാതം…ഭാരതത്തിലെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവക്ഷേത്രങ്ങളിലും പ്രഭാതം ആരംഭിക്കുന്നത് ഈ ദൈവസങ്കീര്‍ത്തനത്തോടെയാണ്. അതിനെ കുറിച്ച് ഒരു ചെറു വിവരണം. സുപ്രഭാതകാവ്യ എന്ന…
View Post

കൊച്ചിമഹാരാജാവ് വീരകേരളവര്‍മ 160 വര്‍ഷം മുന്‍പു നടത്തിയ കാശിയാത്ര !!

വിവരണം – Siddieque Padappil. ആധുനിക യാത്രാസൗകര്യങ്ങളുള്ള ഈ കാലത്ത്‌ കേരളത്തിൽ നിന്ന് കാശിയിലേക്കോ മാനസസരോവറിലേക്ക്‌ യാത്ര പോകുക അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്കിൽ നൂറ്റമ്പത്‌ കൊല്ലങ്ങൾക്ക്‌ മുമ്പ്‌ ഈ അവസ്ഥയായിരുന്നില്ല. ദൂരയാത്ര ചെയ്യണമെങ്കിൽ ഏറെ കഷ്ടതകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിയിരുന്നു.…
View Post

ഖൌഡിയ ദ്യോപ് : ലോകത്തിലെ ഏറ്റവും കറുത്ത സുന്ദരിയായ ഒരു മോഡൽ…

സൗന്ദര്യത്തെ നിങ്ങൾ എങ്ങനെയാണ് അളക്കുന്നത്? കൂടുതലാളുകളും നിരത്തേയും ഭംഗിയേയും അടിസ്ഥാനമാക്കിയാകും സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുക. ലോകത്താകമാനമുള്ള മോഡലുകളിലും സിനിമാ നടിമാരിലും ഭൂരിഭാഗവും വെളുത്തവരാണ് എന്നത് ഇതിന് മികച്ച ഒരുദാഹരണമാണ്. എന്നാൽ കറുപ്പിലും ഉണ്ട് സൗന്ദര്യം എന്ന് വൈകിയാണെങ്കിലും നമ്മളിൽ ഒരു വിഭാഗം…
View Post

തൻ്റെ ഗ്രാമത്തിലെ പ്രായമായവർക്ക് യുവാവ് നൽകിയത് കിടിലൻ സർപ്രൈസ് ഗിഫ്റ്റ്…

നാം ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാറുണ്ട്. അത് ചിലപ്പോൾ മാതാപിതാക്കൾക്കാകാം, ഭാര്യയ്ക്കാകാം, കാമുകിയ്ക്കാകാം, അല്ലെങ്കിൽ സഹോദരങ്ങൾക്കും ആകാം. ഇതെല്ലാം നമ്മൾ ഒത്തിരി കേട്ട കഥകളാണ്. എന്നാൽ തനിക്ക് സ്വപ്നതുല്യമായ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ പഞ്ചാബ് സ്വദേശിയായ വികാസ് ജ്യാനി…
View Post

ഇംഗ്ലീഷുകാരിൽ നിന്നും പുറംലോകം കണ്ട ക്രിക്കറ്റ് : ചരിത്രവും നിയമങ്ങളും..

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽ‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത…
View Post

കന്യാകുമാരിയ്ക്ക് അടുത്തുള്ള ചിതറാല്‍ ക്ഷേത്രവും ശിലാലിഖിതങ്ങളും

ലേഖകൻ – വിപിൻ കുമാർ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്താണ് ചിതറാല്‍ ജൈന സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഇവിടുത്തെ ഗുഹാക്ഷേത്രനിര്‍മ്മിതികള്‍ അക്കാലത്തെ വാസ്തുവിദ്യയുടെയും ചിത്രകലകളുടെയും കൊത്തുപണികളുടെയും എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണ്. പല്ലവ രാജാവ് മഹേന്ദ്രവർമ്മൻ…
View Post

ടയർ ഊരിവെച്ച വണ്ടിയുമായി ഡ്രൈവർ ട്രിപ്പ് പോയി; കിട്ടിയത് എട്ടിൻ്റെ പണി!!

പണ്ട് മുതലേ എനിക്ക് കെഎസ്ആർടിസിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു ആ അടുപ്പം ഒന്നുകൂടി മുറുകിയത്. പ്രൈവറ്റ് ബസ്സുകളെക്കാൾ കൂടുതലായും ഞാൻ യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നതും കെഎസ്ആർടിസിയിൽ ആണ്. സുഖയാത്ര.. സുരക്ഷിത യാത്ര എന്നാണ് കെഎസ്ആർടിസി യാത്രകളെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോട്…
View Post

പാത്തുവും കുട്ടിപ്പട്ടാളവുമായി റെനോ ഡസ്റ്ററിൽ ഒരു തകർപ്പൻ യാത്ര !!!

വിവരണം – Bani Zadar. “പാത്തു നേരെ അമ്പലത്തിന്റെ അകത്തേക്കു കയറി, അവിടെ പൂജാരി എല്ലാവർക്കും പ്രസാദം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു, പാത്തുവും ക്യുവിൽ നിന്നു, അവളുടെ ഊഴം വന്നപ്പോൾ പൂജാരി കൊടുത്ത നിവേദ്യം വാങ്ങിച്ചു,എന്നിട്ടു പൈസ കൊടുത്തപ്പോൾ പൂജാരി ഒരു…
View Post