കേരളത്തിൽ തണുപ്പും മഴയും കാടും വെള്ളച്ചാട്ടവുമൊക്കെ ആസ്വാദിക്കുവാൻ പറ്റിയ ഒരുഗ്രൻ സ്ഥലമാണ് വയനാട്. മൂന്നാറും ആലപ്പുഴയും കഴിഞ്ഞാൽ പിന്നെ വയനാട് ആണ് സഞ്ചാരികളുടെ ഹിറ്റ്ലിസ്റ്റിൽ ഉള്ളത്. ഹണിമൂൺ യാത്രകൾക്കും ഫാമിലി ടൂറുകൾക്കും കൂട്ടുകാരുമൊന്നിച്ചുള്ള അടിച്ചുപൊളി ട്രിപ്പുകൾക്കും വളരെ അനുയോജ്യമാണ് വയനാടും അവിടത്തെ കാഴ്ചകളും.

വയനാടിന്റെ ടൂറിസം സാദ്ധ്യതകൾ മനസ്സിലാക്കിക്കൊണ്ട് ധാരാളം റിസോർട്ടുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. വയനാട്ടിൽ വന്നാൽ നിങ്ങൾക്ക് താമസിക്കുവാൻ തിരഞ്ഞെടുക്കാവുന്ന ചില റിസോർട്ടുകളെയും ഹോംസ്റ്റേകളെയും കോട്ടേജുകളെയും പരിചയപ്പെടുത്തി തരാം.

1. ഗിരാസോള്‍ : വയനാട്ടിൽ വരുമ്പോ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം.. വയനാട്ടിലെ ലക്കിടിയിൽ മെയിന്‍ റോഡില്‍ നിന്നും ഏകദേശം 100 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിനെ അങ്ങനെ വിശേഷിപ്പിക്കുവാനാണ് എനിക്കിഷ്ടം. പഴയ വൈത്തിരിയില്‍ കുന്നിടിച്ചു നിരത്താതെ പരിസ്ഥിതിയോടും പ്രകൃതിയോടും നീതി പുലര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഗിരാസോള്‍ ഹോട്ടല്‍ നല്‍കുന്നത് മികച്ച സേവനങ്ങളും ബഡ്ജറ്റ് താമസസൗകര്യങ്ങളും ആണ്.

ഈ റിസോര്‍ട്ടിന്‍റെ ഉടമയായ ഗുരുവായൂര്‍ സ്വദേശി അന്‍വര്‍ ദീര്‍ഘകാലം ആഫ്രിക്കയിലെ അംഗോള എന്ന രാജ്യത്തായിരുന്നു ജോലി ചെയ്തിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർച്ചുഗീസ്‌ കോളനിയായിരുന്ന ഈ സ്ഥലത്തെ പ്രധാന ഭാഷകളില്‍ ഒന്ന് പോര്‍ച്ചുഗീസ് ആണ്. ഗിരാസോള്‍ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ‘സൂര്യകാന്തി’ എന്നാണ് അര്‍ത്ഥം. അംഗോളയുമായി ബന്ധപ്പെട്ടാണ് ഈ റിസോര്‍ട്ടിലെ റൂമുകളുടെ പേരുകളും. 25 വര്‍ഷത്തോളം ജോലിചെയ്ത രാജ്യത്തോടുള്ള സ്നേഹവും കൂറും അന്‍വര്‍ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. ഇവിടെ താമസത്തിനായി എത്തുന്ന ഗസ്റ്റുകളോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറുന്ന അന്‍വര്‍ എല്ലാ മുതലാളിമാരില്‍ നിന്നും വ്യത്യസ്തനാണ്.

സ്വിമ്മിംഗ് പൂള്‍ ആണ് ഗിരാസോളിലെ പ്രധാന ആകര്‍ഷണം. ചെറിയ പൂള്‍ ആണെങ്കിലും വളരെ ഭംഗിയുള്ളതും മികച്ചതുമാണ് ഇവിടത്തെ സ്വിമ്മിംഗ് പൂള്‍. പൂളില്‍ നിന്നും നോക്കിയാല്‍ അകലെ ചെമ്പ്ര മലനിരകളും കാണാം. രാവിലെ മുതല്‍ രാത്രി 10 മണി വരെ ഗസ്റ്റുകള്‍ക്ക് പൂള്‍ ഉപയോഗിക്കാവുന്നതാണ്. സാധാരണ ഹോട്ടലുകളില്‍ രാത്രി എഴുമണി വരെയൊക്കെയാണ് സ്വിമ്മിംഗ് പൂള്‍ സമയം. എന്നാല്‍ ഇവിടെ നല്ല റിലാക്സ് ആയി രാത്രിയുടെ സൌന്ദര്യം ആസ്വദിച്ച് രാത്രി വൈകിയും പൂളില്‍ നീന്തിത്തുടിക്കാം. പക്ഷേ ഭക്ഷണസാധനങ്ങളും മദ്യവുമൊക്കെ സ്വിമ്മിംഗ് പൂള്‍ പരിസരത്ത് അനുവദനീയമല്ല.

അതുപോലെതന്നെ ഇവിടത്തെ എല്ലാ റൂമുകളും മികച്ച സൌകര്യങ്ങള്‍ ഉള്ളവയാണ്. മൊത്തം 12 റൂമുകളാണ് ഇവിടെയുള്ളത്. വലിയ സംഘങ്ങളായി വരുന്നവര്‍ക്ക് ഡോര്‍മിറ്ററി സൗകര്യങ്ങളും ഗിരാസോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഡോര്‍മിറ്ററിയല്ല, നല്ല A/C ഡോര്‍മിറ്ററി തന്നെ… താമസക്കാര്‍ക്ക് ഭക്ഷണവും ഇവിടെ നിന്നും ലഭിക്കുന്നതായിരിക്കും. അണ്‍ലിമിറ്റഡ് ഭക്ഷണത്തിനു പ്രത്യേകം ചാര്‍ജ്ജ് കൊടുത്താല്‍ മതി. മുകളിലെ നിലയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഉന്തുവണ്ടിയും സൈക്കിളും ഒക്കെ റെസ്റ്റോറന്റില്‍ വെച്ചിരിക്കുന്നത് എല്ലാവരെയും ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

സിനിമകളിലെ വില്ലന്മാരും പണക്കാരും ഒക്കെ ക്ലബ്ബുകളില്‍ കളിക്കുന്ന പൂള്‍ ടേബിള്‍ കളിക്കുവാനുള്ള സൌകര്യവും ഇവിടെയുണ്ട്. ഒപ്പം ചെസ്സ്‌, ഫൂസ്ബോള്‍ (കൈ കൊണ്ട് കളിക്കുന്ന ഫുട്ബോള്‍ ഗെയിം) പോലുള്ള മറ്റു വിനോദങ്ങളും. ഇവിടെ വരുന്ന ഗസ്റ്റുകള്‍ക്ക് വയനാട് ചുറ്റിക്കാണുവാന്‍ വിവിധ പാക്കേജുകളും ലഭ്യമാണ്.

എന്തൊക്കെയായാലും വയനാട്ടില്‍ കുറഞ്ഞ റേറ്റില്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യത്തോടെയുള്ള താമസ സൗകര്യങ്ങള്‍ ഗിരാസോളില്‍ അല്ലാതെ വേറെങ്ങും ലഭിക്കുകയില്ല. സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഈ ചെറിയ റിസോർട്ടിൽ 2500 രൂപ മുതൽ മുറികൾ ലഭ്യമാണ്‌. വിവരണവും മുകളില്‍ തന്നിരിക്കുന്ന വീഡിയോയും ഒക്കെ കണ്ടിട്ട് ഇവിടെ ഒന്ന് താമസിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി വിളിക്കാം – 7025367175.

2. Land’s End Resort & Spa : വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട് – Land’s End Resort & Spa.

ഈ റിസോർട്ടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ തന്നെയാണ്. പൂളിൽ കിടന്നുകൊണ്ട് അപ്പുറത്തുള്ള റാണിമലയും സൂചിപ്പാറ വെള്ളച്ചാട്ടവും ഒക്കെ കാണുവാൻ സാധിക്കും.

സ്വിമ്മിങ് പൂളിനു തൊട്ടടുത്തായി അറയും പുരയും എന്ന പേരിൽ പഴയ തറവാട് മാതൃകയിൽ ഒരു കോട്ടേജ് ഉണ്ട്. 150 വർഷം പഴക്കമുള്ള ഒരു തറവാട് പൊളിച്ചുകൊണ്ടു വന്ന് അതേപടി സെറ്റ് ചെയ്തിരിക്കുകയാണ് ഈ കോട്ടേജ്.

അയ്യായിരം രൂപ മുതലാണ് ഈ റിസോർട്ടിൽ താമസിക്കുന്നതിനായുള്ള റേറ്റ്. സീസൺ സമയങ്ങളിൽ റേറ്റ് കൂടുകയും ഓഫ് സീസൺ സമയത്ത് കുറവുമായിരിക്കും. ഗ്രൂപ്പായി വരുന്നവർക്ക് (24 പേരുള്ള ഗ്രൂപ്പ്) റിസോർട്ട് മുഴുവൻ നിങ്ങൾക്ക് മാത്രമായി ബുക്ക് ചെയ്യാം. ഗ്രൂപ്പിന് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2400 രൂപ മുതൽ ചാർജ്ജ് ആകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9207272754, 9538666007.

3. എളിമ്പിലേരി എസ്റ്റേറ്റ് : ഒരു കിടിലൻ ട്രെക്കിംഗും ടെന്റ് താമസവും നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണിത്. കാടിനുള്ളിലൂടെ സഞ്ചരിച്ചു വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. ഫോർവീൽ വാഹനങ്ങൾക്ക് മാത്രമേ അതുവഴി സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ. 

ഏകദേശം നൂറോളം ആളുകൾക്ക് ഒരേസമയം ടെന്റ് ക്യാമ്പിങ് നടത്തുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ടെന്റിനു പുറമെ പ്രത്യേകം സജ്ജീകരിച്ച കോട്ടേജുകളും റെസ്റ്റോറന്റും ഒക്കെയും ഉണ്ട്. വളരെയധികം ഫോട്ടോജെനിക് ആയിട്ടുള്ള ഒരു സ്ഥലമാണിത്. അരികിലൂടെ ഒഴുകുന്ന അരുവിയുടെ ശബ്ദം കാതുകൾക്ക് കുളിരും. അരുവിയ്ക്ക് മുകളിലൂടെ ഒരു തൂക്കുപാലവും സെറ്റ് ചെയ്തിട്ടുണ്ട് ഇവിടെ.

അരുവികൾ കടന്നും പാറക്കെട്ടുകൾക്കിടയിലൂടെ നടന്നും പ്രകൃതിയെ അറിഞ്ഞുകൊണ്ട് ട്രെക്കിംഗ് നടത്തുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. സാഹസികതയും നേച്ചർ സ്റ്റേയും ഇഷ്ടപ്പെടുന്നവർക്ക് കാട്ടിനുള്ളിൽ എന്നത് പോലെ താമസിക്കുവാൻ പറ്റിയ ഒരിടമാണ് വയനാട് എളിമ്പിലേരി ക്യമ്പിങ്. താമസവും ഭക്ഷണവും ഓഫ്‌റോഡ് സഫാരിയും ട്രെക്കിംഗും അടക്കം ഒരാൾക്ക് 2500 രൂപ മുതലാണ് ഇവിടെ റേറ്റ്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്കവർ വയനാടിനെ വിളിക്കാം: 9526100222.

5. സൈലന്റ് ക്രീക്ക് റിസോർട്ട് : ഹണിമൂൺ ആഘോഷിക്കുന്നവർക്ക് അല്പം റൊമാന്റിക് ആയി ചെലവഴിക്കുവാൻ പറ്റിയ ഒരു റിസോർട്ട് ആണ്
വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ട്. 15000 രൂപയ്ക്ക് രണ്ടു പേർക്ക് 3 നേരത്തെ ഭക്ഷണം ഉൾപ്പെടെ ഒരു പ്രൈവറ്റ് പൂൾ വില്ലയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. പ്രൈവറ്റ് പൂൾ വില്ലകൾ 15000 രൂപ നിരക്കിൽ ലഭിക്കുക എന്നത് ഭാഗ്യമാണ്. സാധാരണ പൂൾ വില്ലകൾക്ക് 20000 രൂപയ്ക്ക് മുകളിൽ ചാർജ്ജ് വരാറുണ്ട്. Tech Travel Eat ന്റെ പ്രേക്ഷകർക്ക് സ്പെഷ്യൽ ഓഫർ എന്ന നിലയ്ക്കാണ് ഈ കുറഞ്ഞ ചാർജ്ജ്.

ഹണിമൂൺ ആഘോഷിക്കുവാൻ വരുന്നവർക്ക് വളരെ അനുയോജ്യമായ ഒരു റിസോർട്ട് ആണിത്. പ്രത്യേകിച്ച് ഈ പൂൾ വില്ല. നൂറു ശതമാനം സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്ന ഈ പ്രൈവറ്റ് പൂളിൽ നിങ്ങൾക്ക് അടിച്ചു തിമിർത്ത് ആസ്വദിക്കാം. വില്ലയിലെ ബെഡ്റൂമിൽ നിന്നും നേരെ കടക്കുന്നത് പൂളിലേക്ക് ആണ്. അതിനപ്പുറം കാടിന്റെ മനോഹാരിതയാണ് നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുക.

പൂൾ വില്ല കൂടാതെ കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനുള്ള റൂമുകളും ഈ റിസോർട്ടിൽ ലഭ്യമാണ്. 100 വർഷത്തോളം പഴക്കമുള്ള ഒരു ബംഗ്ളാവ് റിസോർട്ടിൽ അതേപടി സൗകര്യങ്ങളോടെ നിലനിർത്തിയിട്ടുണ്ട്. അഞ്ചു റൂമുകളും ഈ ബംഗ്ളാവിലുണ്ട്. 4500 + tax ആണ് ഈ ബംഗ്ളാവിലെ ഒരു റൂമിൽ താമസിക്കുന്നതിനുള്ള ചാർജ്ജ്. അതുകൂടാതെ പക്കാ ഫോറസ്റ്റ് വ്യൂ തരുന്ന കോട്ടേജുകളും ഇവിടെയുണ്ട്. അടിപൊളി വ്യൂ ആയിരുന്നു അവിടെ നിന്നാൽ ലഭിച്ചിരുന്നത്. ഈ കാഴ്ചകളെല്ലാം ബെഡ്‌റൂമിൽ കിടന്നു കൊണ്ടും ആസ്വദിക്കുവാൻ തക്ക രീതിയിലാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.

രാത്രിയായാൽ റിസോർട്ടിലെ റെസ്റ്റോറന്റിനു സമീപത്ത് ലൈവ് ഷോയായി പാട്ട് ആസ്വദിക്കാം. പാട്ടു കേട്ടുകൊണ്ട് വേണമെങ്കിൽ ഡിന്നർ കഴിക്കുകയും ചെയ്യാം.  3500 രൂപ മുതലുള്ള സാധാരണ മുറികളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 95629 90099 ഓഫർ TechTravelEat പ്രേക്ഷകർക്ക് മാത്രം. 

6. റിപ്പൺ ഹെറിറ്റേജ് ബംഗ്ളാവ് : വയനാട്ടിലെ മേപ്പാടിയ്ക്ക് അടുത്ത റിപ്പൺ എന്ന സ്ഥലത്താണ് ഈ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ‘റിപ്പൺ ഹെറിറ്റേജ് ബംഗ്ളാവ്’ എന്നാണ് ഇതറിയപ്പെടുന്നത്. പണ്ടുകാലത്ത് തേയിലത്തോട്ടങ്ങളിലെ മാനേജർമാരും മറ്റുമായ ബ്രിട്ടീഷുകാർ താമസിച്ചിരുന്ന ഒരു ബംഗ്ളാവ് ആണിത്.

ബംഗ്ളാവും പരിസരവും വളരെ വൃത്തിയോടെയാണ് ഇവർ പരിപാലിക്കുന്നത്. എല്ലാ തിരക്കുകളിൽ നിന്നും വളരെ മാറി സ്ഥിതി ചെയ്യുന്നതിനാൽ അവിടത്തെ അന്തരീക്ഷം എല്ലാവര്ക്കും ഒരു പോസിറ്റിവ് എനർജി നൽകും എന്നുറപ്പാണ്. അവിടെ വീശുന്ന കാറ്റിനുമുണ്ട് ഈ പറഞ്ഞ പോസിറ്റിവ് എനർജി.

ബംഗ്ളാവിന്റെ ഫർണ്ണീച്ചറുകളും മരം കൊണ്ടുള്ള മറ്റു നിർമ്മിതികളും ഏറെയും റോസ് വുഡ് കൊണ്ടുണ്ടാക്കിയിട്ടുള്ളവയാണ്. റൂമുകൾ ആണെങ്കിൽ പറയുകയേ വേണ്ട ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ളതു പോലത്തെ കിടിലൻ റൂമുകൾ. തണുപ്പ് കൂടുതലുള്ള സമയത്ത് തീയിട്ട് ചൂടാക്കുവാൻ പറ്റിയ സൗകര്യങ്ങളും റൂമുകളിലുണ്ട്. വലിയ റൂമുകൾക്ക് പുറമെ അതിനോട് ചേർന്ന് വസ്ത്രം മാറുന്നതിനായി സ്പെഷ്യൽ ഏരിയയും കൂടിയുണ്ട്. ബാത്ത്റൂമുകൾ ആണെങ്കിൽ നമ്മുടെ വീട്ടിലെ ഒരു റൂമിന്റെ വലിപ്പമുണ്ട്. അവിടെയുള്ള എല്ലാറ്റിലും ഒരു രാജകീയ പ്രൗഢി ഇന്നും നിലനിൽക്കുന്നുണ്ട്.

ഇവിടെ വരുന്നവർക്ക് ബംഗ്ളാവിനുള്ളിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആസ്വദിക്കുവാൻ തക്കവണ്ണമുള്ള കാര്യങ്ങളൊക്കെയുണ്ട്. നാല് വശവും തേയിലത്തോട്ടങ്ങൾക്ക് കൊണ്ട് ചുറ്റപ്പെട്ടതാണ് ഈ ബംഗ്ളാവും പരിസരവും.
ബെംഗ്ളാവിന്റെ ഒരു വശത്തു നിന്നു നോക്കിയാൽ ദൂരെ പ്രശസ്തമായ ചെമ്പ്ര മല കാണാവുന്നതാണ്. അൽപ്പം നടന്നാൽ തേയിലത്തോട്ടങ്ങളുടെ മനോഹാരിത തൊട്ടടുത്തറിയുവാൻ സാധിക്കും.

വയനാട്ടിൽ വന്നിട്ട് സ്വന്തം വീട്ടിലെപ്പോലെ സന്തോഷത്തോടെ താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. വരുന്ന അതിഥികളെ സൽക്കരിച്ചും അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയും ഈ ദമ്പതികൾ അവരുടെ റിട്ടയർമെന്റ് ലൈഫ് ഇവിടെ ആസ്വദിക്കുകയാണ്. ഈ ബംഗ്ളാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9072299665. 

കവർ ചിത്രം – Discover Wayanad.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.