കാടിനുള്ളിലെ രാത്രിക്കാഴ്ചകൾ കണ്ടുകൊണ്ടൊരു മൈസൂർ ബസ് യാത്ര..

ഗുജറാത്തിൽ നിന്നും തുടങ്ങി കന്യാകുമാരി വരെ വ്യാപിച്ച് കിടക്കുന്ന പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ കേരളം,തമിഴ്നാട്,കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന റിസർവ് ഫോറസ്റ്റ് ആണ് മുത്തങ്ങ, മുതുമലൈ,ബന്ദിപ്പൂർ. പശ്ചിമ ഘട്ട മലനിരകളിൽ ഏറ്റവും കൂടുതല്‍ ജൈവ സമ്പത്തുള്ള വനമേഖലയും കൂടിയാണിവിടം.

സംരക്ഷിത ഫോറസ്റ്റ് ആയതിനാൽ പൊതുജനങ്ങൾക്ക് വനത്തിനുള്ളിലെക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളും ഉണ്ട്. വന്യ മൃഗങ്ങളെ നേരിൽ കാണുന്നതിനും കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും വേണ്ടി വനത്തിനുളളിലൂടെ നടത്തുന്ന യാത്ര നല്ല കാഴ്ചകൾ തന്നെയാണ് നൽകുന്നത്. പകൽ സമയങ്ങളിൽ സസ്യബുക്കുകളായ മൃഗങ്ങളെ ധാരാളം കാണുമെങ്കിലും മാംസഭോജികളായ മൃഗങ്ങളെ കൂടുതലായും കാണുന്നത് രാത്രി സമയങ്ങളിലാണ്.

രാത്രി സമയങ്ങളിൽ ഫോറസ്റ്റിലൂടെയുള്ള യാത്രക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കെ എസ് ആർ ടി സി ബസ്സ് ആണ് യാത്ര ചെയ്യുന്നതിന് ഏറ്റവും ഉത്തമം. ഞാനും എന്റെ സുഹൃത്തുക്കളായ 9 പേരടങ്ങുന്ന ടീം ആയിട്ടാണ് ഞങ്ങൾ യാത്രക്ക് തുടക്കം കുറിക്കുന്നത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സ് ആണ് ഞങ്ങൾ യാത്രക്കായി തെരഞ്ഞെടുത്തത് .മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരം ഞങ്ങൾക്ക് എല്ലാവര്ക്കും മുമ്പിലെ സീറ്റ് തന്നെ ലഭിച്ചു.

വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് കൊടുവള്ളി കുന്നമംഗലം വഴി താമരശ്ശേരി ചുരം ലക്ഷ്യമാക്കി യാത്ര തുടങ്ങി. രാത്രി 9 മണിക്ക് മുൻപ് തന്നെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കേണ്ടതുള്ളതിനാൽ ഡ്രൈവർ വേഗത്തിൽ ആണ് ബസ്സ് ഓടിച്ചുകൊണ്ടിരുന്നത്. വയനാട് ചുരത്തിലൂടെ ബസ്സ് യാത്ര തിരിക്കുമ്പോൾ മഹാപ്രളയം കാരണം വെള്ളത്തിന്റെ അമിത കുത്തൊഴിക്കിനാൽ തകർന്നടിഞ്ഞ റോഡുകളും ഉരുൾ പൊട്ടലിന്റെ ഭാഗമായി പൊട്ടിപൊളിഞ്ഞ സൈഡ് ഭിത്തികളും കാണാൻ സാധിക്കുന്നുണ്ട്. മഴയുടെ അളവ് കുറവായതിനാൽ വയനാട് ചുരത്തിന് യഥാർത്ഥ സൗന്ദര്യത്തിൽ നിന്നും ചില മാറ്റങ്ങൾ സംഭവിച്ചതായും കാണാം .

മൈസൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങിയ ബസ്സ് വയനാട് ജില്ലയും കടന്ന് രാത്രി 9 മണി മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ എത്തി ബസ്സിന് എൻട്രി പാസ് ഉള്ളതിനാൽ ചെക്ക്‌പോസ്റ്റിൽ തടസ്സങ്ങൾ ഒന്നുതന്നെ ഉണ്ടായിരുന്നില്ല ചെക്ക് പോസ്റ്റിൽ നിന്ന് രാത്രി 9 മണിക്ക് ശേഷം കെ എസ് ആർ ടി സി ബസ്സ് ന് ഒഴികെ മറ്റു വാഹനങ്ങൾക്കൊന്നും കാട്ടിലൂടെ യുള്ള യാത്രക്ക് അനുമതി ഇല്ല.

മുത്തങ്ങ ചെക്ക് പോസ്റ്റും കടന്ന് റിസര്‍വ് ഫോറസ്റ്റിലൂടെ യാത്ര തുടർന്നു. നീണ്ടു നിവർന്നു കിടക്കുന്ന പാത ഇരുവശങ്ങളിലും ഇട തൂര്‍ന്ന വനങ്ങൾ ബസ്സിൻഡ് ഹെഡ് ലൈറ്റിലൂടെയുള്ള വെളിച്ചം മാത്രമാണ് ഇവിടെയുള്ള അകെ പ്രകാശം എന്ടെകിലും വന്യ മൃഗങ്ങളെ കാണുമെന്ന് പ്രതീക്ഷയിൽ ഞങ്ങൾ ദുരങ്ങളിലേക്ക് നോക്കികൊണ്ടിരുന്നു.പെട്ടന്ന് തന്നെ ഞങ്ങളുടെ യാത്രയിലെ അദ്യത്തെ അതിഥിയെ കണ്ടു .ഗജവീര ശൃംഗന് തുമ്പിക്കയ്യ് ഉയർത്തി നിർത്തമാടുന്ന കായ്ച്ച ഇത് ഞങ്ങൾക്ക് നല്ല ഒരു തുടക്കമാണ് സമ്മാനിച്ചത്.

വീണ്ടും യാത്ര തുടർന്ന് ബസ്സ് ഞങ്ങളെയും വഹിച്ച് കേരളം അതിർത്തി കടന്ന് തമിഴ്നാടിന്റെ ഭാഗമായ മുതുമലൈ ഫോറസ്റ്റിലേക് പ്രവേശിച്ചു.ഇവിടെ ഓരോ 500 മീറ്റർ ഇടയിലും മുന്നറിയിപ്പ് ബോർഡുകളും ആ പ്രദേശത്ത് കാണപ്പെടാവുന്ന വന്യ മൃഗങ്ങളുടെ ഫോട്ടോയും കാണാം. അതിലുപരി ധാരാളം മാനുകളുടെ സാനിദ്ധ്യവും ഇവിടെയുണ്ട്. പകൽ സമയങ്ങളിൽ കൂടുതലായും കാണുന്നത് മാനുകൾ ആയതിനാൽ ഞങ്ങൾ ഈ കാഴ്ചക്ക് അധിക പ്രധാന്യം ഒന്നും നൽകിയില്ല .എന്നിരുന്നാലും ബസ്സിന്റെ ഹെഡ് ലൈറ്റ് വെളിച്ചം തട്ടി വെട്ടിത്തിളങ്ങുന്ന മാനുകളുടെ കണ്ണുകൾ വളരെ വ്യത്യസ്തത തന്നെയാണ്.തമിഴ്നാട്ടിലുടെ യാത്ര തുടർന്ന് ഞങ്ങൾ മുത്തുമലയ് ഫോറെസ്റ്റൂംകടന്നു കര്ണാടയുടെ ബന്ദിപ്പൂർ റിസർവ് ഫോറെസ്റ്റിലെക്ക് പ്രവേശിച്ചു

കടുവ സംരക്ഷിത പ്രദേശമായ ഇവിടെ ധാരാളം കടുവയുടെ സാന്നിധ്യവും ഉണ്ട് .യാത്രയിൽ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമെ ഇവിടെ നിന്ന് കടുവയെ കാണാൻ സാധിക്കുകയുള്ളു .ഞങ്ങളുടെ ബസ്സിലെ ഡ്രൈവർ പോലും അദേഹത്തിന്റ സര്‍വീസിൽ രണ്ടു തവണ മാത്രമെ കടുവയെ കണ്ടിട്ടുള്ളു ഭാഗ്യം ഉണ്ടെങ്കിൽ നിങ്ങൾക്കും കാണാമെന്ന ഡ്രൈവറുടെ വാക്കും കേട്ട് യാത്ര തുടർന്ന ഞങ്ങൾക്ക് മറ്റൊരു വിത്യസ്ത കാഴ്ചയാണ് കാണാൻ സാധിച്ചത്. രണ്ടു ആനകൾ പരസ്പ്പരം മുഖത്തോടെ മുഖം നോക്കി ചെവികൾ രണ്ടും വീശിയടിക്കുന്ന കാഴ്ച .

വീണ്ടും യാത്ര തുടർന്ന ഞങ്ങൾ 10 മണിക്ക് ഗുണ്ടല്‍പേട്ട് എത്തിച്ചേർന്നു ഇവിടെ 20 മിനിറ്റ് ബസ്സിന് സ്റ്റോപ്പ് ഉണ്ടായിരിന്നു .രാത്രി ഭക്ഷണം എല്ലാവരും കഴിക്കുന്നത് ഇവിടെ യുള്ള റെസ്റ്റോറന്റിൽ നിന്നാണ്.കിട്ടിയ സമയത്തിനുള്ളിൽ ഞങ്ങളും ഭക്ഷണം കഴിച്ചു അൽപ്പം ഫോട്ടോകളും എടുത്ത് യാത്ര തുടർന്ന് കൃത്യം 11 .30 ന് മൈസൂർ ബസ്സ് സ്റ്റാൻഡിൽ എത്തി

ബാംഗ്ലൂരിൽ നിന്നും തുടങ്ങി മൈസൂരിലുടെ നാടുകാണി വഴി നിലമ്പൂരിലേക്കുള്ള കെ സ് ആർ ടി സി യുടെ ബസ്സ് തന്നെയാണ് ഞങ്ങൾ റിട്ടേൺ യാത്രക്കും ബുക്ക് ചെയ്തിരുന്നത് .1 .45 ന് ആണ് ബസ്സ് മൈസൂരിൽ എത്തി ചേരുന്നത് .അതിനാൽ ഞങ്ങൾക്ക് 2 മണിക്കൂർ സമയം ഇവിടെ ചിലവഴിക്കാൻ കിട്ടി .ബസ്സ് സ്റ്റാൻഡിൽ നിന്നും 750 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാലസ് കണ്ടെക്കാം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ പുറത്തിറങ്ങി .

അതിവിശാലമായ റോഡുകൾ രാത്രി സമയം ആയത്തിനാൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. രാത്രി പാലസിനുള്ളിലേക്ക് സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നില്ല.പൂർണമായും പ്രകാശപൂരിതമായ കൊട്ടാരം രാജപ്രൗഡിയുടെയും വാസ്തു ശിൽപ്പകലയുടെയും മനോഹാരിത വിളിചോതിക്കുന്ന കാഴ്ച തന്നെയാണ് രാത്രി കാണാൻ സാധിക്കുന്നത് പാലസിന്റെ അടുത്ത നിന്ന് ഫോട്ടോകളും എടുത്തു ഞങ്ങൾ ബസ്സ് സ്റ്റാൻഡിലേക് തിരിച്ചു .

1 .45 ന് ഉള്ള ബസ്സ് അര മണിക്കൂർ മുമ്പ് തന്നെ ഏറ്റിട്ടുണ്ടായിരുന്നു കണ്ടക്ടർ ഞങ്ങളുട പി എൻ ആർ നമ്പർ ചെക്ക് ചെയ്തതിനു ശേഷം ഞങ്ങൾ എല്ലാവരും ബസ്സ്‌ലെക്ക് കയറി. മുന്കൂട്ടി ടികെറ്റ് ബുക്ക് ചെയ്തപ്പോൾ ഫ്രണ്ട് സീറ്റ് ഫുൾ ആയിരുന്നു അതിനാൽ ഞങ്ങൾക്ക് ലഭിച്ചത് പുറകിലെ വിൻഡോ സീറ്റുകളാണ് എന്നിരുന്നാലും ഞങ്ങൾ യാത്രക്കാർ അല്ല ഫോറെസ്റ്റ് കാണാൻ വന്നവർ ആണെന്ന് പറഞ്ഞു ബസ്സിന്റെ മുന്‍ വശത്ത് ഇരിക്കാൻ കണ്ടക്ടറുടെ അനുമതി വാങ്ങി .

കൃത്യം 1 .20 ന് ബസ്സ് യാത്ര തുടങ്ങി. മൈസൂർ സിറ്റിയിലൂടെഉള്ള ഒരുമണിക്കൂർ യാത്രക്ക് ശേഷം കർണാടക യുടെ റിസര്‍വ് ഫോറസ്റ്റായ ബന്ദിപ്പുരിലെക് പ്രവേശിച്ചു.ഇവിടെ ചെക്ക് പോസ്റ്റിൽ ധാരാളം വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം സാദിക്കും കെ സ് ആർ ടി സി ബസ്സ് ന് ഒഴികെ മറ്റാർക്കുംരാത്രി സമയത്ത് ഫോറെസ്റ്റിലൂടെ യുള്ള യാത്രക്ക് അനുമതിയില്ല എന്നതാണ് ഇതിനു കാരണം.ചെക്ക് പോസ്റ്റ് കടന്ന് ബസ്സ് ഫോറെസ്റ്റിനുള്ളിലേക്ക് പ്രവേശിച്ചു.

ഞങ്ങൾ അദ്യമായി കണ്ട കാഴ്ച്ച നിമിഷങ്ങൾക്കകം ഒരു കൂട്ടം കാട്ടുപോത്തുകൾ റോഡ് സൈഡ് ലൂടെ അലസമായി നടന്നടുക്കുന്നതായിരിന്നു. ചിലതൊക്കെ എന്തോക്കെയോ ഭക്ഷണം കഴിക്കുന്നതും കാണാം ഒരു കാട്ടുപോത്തിനു തന്നെ ഏകദേശം 10 ടൺ തൂക്കം വരെ തോന്നിക്കുന്നവയാണ് ഈ കാഴ്ചയും കണ്ട് യാത്ര തുടർന്ന ഞങ്ങൾക്ക് പിന്നീട് കാണാൻ സാധിച്ചത് മ്ലാവുകളുടെ സാന്നിധ്യമാണ്. റോഡിന്റെ ഇരുവശങ്ങളിയാളി ധാരാളം മ്ലാവുകൾ ഭക്ഷണം കഴിക്കുന്നതും ഓടി നടക്കുന്നതും കാണാം. രാത്രി ചെക്ക് പോസ്റ്റ് ക്ലോസ് ആയതിനാൽ കെ സ് ആർ ടി സി ബസ്സ് ഒഴികെ മറ്റു വാഹനങ്ങൾ ഒന്നും ഇല്ലാത്തതാണ് ഇത്രയും കാട്ടുപോത്തുകളുടെയും മ്ലാവുകളുടെയും സാനിധ്യം കൂടുതൽ കാണാൻ കാരണം.

ബന്ദിപ്പൂരിൽ നിന്ന് യാത്ര തുടർന്ന ബസ്സ് രണ്ടു മണിക്കൂറിനു ശേഷം കർണാടക അതിർത്തി പിന്നിട്ട് മുതുമലൈ ഫോറെസ്റ്റിലേക്ക് എത്തി. മുതുമലൈ ഭാഗത്താണ് ആനകളെ കൂടുതലായും കാണുന്നത്. ഇടവിട്ട പ്രദേശങ്ങളിൽ എല്ലാം ഞങ്ങള്ക്ക് ആനകളെ ധാരാളം കാണാൻ സാധിച്ചു. മൃഗങ്ങളെയെല്ലാം കണ്ട സന്തോഷത്തില്‍ യാത്ര തുടർന്ന് ഞങ്ങളുടെ ബസ്സ് മുതുമലൈ ഫോറെസ്റ്റിനോട് വിട പറഞ്ഞു. നാടുകാണി ചുരം വഴി നിലമ്പൂരിലേക്ക് പുറപ്പെട്ടു. കൃത്യം 5 മണിക്ക് തന്നെ നിലമ്പൂരിൽ എത്തി ചേർന്നു.ബസ്സിലെ കണ്ടക്റ്ററോടും ഡ്രൈവറോടും യാത്ര ചോദിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച ആനവണ്ടിയോടും വിട പറഞ്ഞു ഞങ്ങൾ എല്ലാവരും ജീവിത തിരക്കുകളിലേക്ക് കടന്നു.

വരികള്‍ – Shafeeq Valappil Kdr, ഫോട്ടോകൾ – Nikhil Arangoda,n Shamsupolnnath Pannicode.