ഗോകർണയിലേക്ക് ചെറിയ ചിലവിൽ ഒരു യാത്ര പോയാലോ?

വിവരണം – Fahim Maharoof.

അതെ നമ്മൾ പലരും പല വട്ടം പോകണം എന്ന് വിചാരിക്കുന്ന കടലുകളുടെ പറുദീസാ! ഇവിടെ എന്നെ വരാൻ പ്രേരിപ്പിച്ചത് മറ്റൊന്നും എല്ലാ. കാടും ബീച്ചുകളും.. ആഹാ എന്ത്‌ അടിപൊളി കോമ്പിനേഷൻ. ആദ്യം തന്നെ എന്റെ അനുഭവം പങ്കുവെക്കാം.. തലശ്ശേരിയിൽ നിന്നും ഗോകർണാ റോഡിലേക്ക് ചൊവ്വാഴ്ച രാവിലെ 3:55 ന് പൂർണ എക്സ്പ്രസ്സ്‌ മാത്രമേ ഉള്ളൂ! ഞങ്ങൾ വ്യഴാഴ്ച രാത്രിയാണ് യാത്രക്ക് പുറപ്പെട്ടത്.. അത് കൊണ്ടു തന്നെ ഗോകർണയുടെ 33km മുമ്പ് ഉള്ള kumta സ്റ്റേഷനിലേക് എല്ലാ ദിവസവും രാത്രി 7:40 പോകുന്ന നേത്രാവതി എക്സ്പ്രസ്സിൽ ഒരാൾക്ക് ₹135 വെച് രണ്ടാൾക് ടിക്കറ്റ് എടുത്തു!!

വല്യ തിരക്കൊന്നും ഉണ്ടായില്ല. വ്യാഴാഴ്ച ആയത് കൊണ്ടാവാം ഇല്ലെങ്കിൽ മരണ തിരക്ക് ആണ്!! Kumta യിൽ രാവിലെ 3:30 ഇന് എത്തി..റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു 10 മിനിറ്റ് നടന്നാൽ kumta ksrtc ബസ്സ് സ്റ്റാൻഡിൽ എത്തും. മുമ്പിൽ തന്നെ ഹോട്ടൽ കുംത ഗ്രാൻഡ് എന്ന ഹോട്ടലിൽ കേറി.. പൊറോട്ട പ്ലേറ്റിന് 45രൂപ പറഞ്ഞു.. നല്ല വിശപ്പ് കാരണം വേറൊന്നും ചിന്തിച്ചില്ല. പൊറോട്ട ഫ്രഷ് ആണോന്ന് ചോദിച്ചപ്പോൾ റെഡിമെയ്ഡ് ആണെന്ന് പറഞ്ഞപ്പോഴേ തോന്നി. വൻ അബദ്ധം ആയിരിക്കും എന്ന്. വെറുതെ 90 രൂപ വേസ്റ്റ് ആയി. മുഴുവൻ തിന്നാതെ എണീക്കണ്ട അവസ്ഥ വന്നു.(ചത്താലും അവിടെ ഉള്ള ഒരു ഹോട്ടലിലും കേറാതിരിക്കാൻ ശ്രമിക്കുക). വിശപ്പ് കാരണം അപ്പുറത്തെ കട നിറച്ചും ചിപ്സ് തൂക്കി ഇട്ടത് കണ്ടു.. ₹20 രൂപ കൊടുത്തു രണ്ടെണ്ണം വാങ്ങി. അങ്ങനെ അത് തിന്നു വിശപ്പ് മാറ്റി.. അങ്ങനെ അവിടെ പോയി ഒരു പാഠം പഠിച്ചു.. പരിജയം ഇല്ലാത്ത സ്ഥലങ്ങളിൽ പോയാൽ ചിപ്സ് തിന്നു വിശപ്പ് മാറ്റണമെന്ന്.. പ്രത്യേകിച്ചും കർണാടകയിൽ. ഈ ചിപ്സ് കടയിൽ നിന്ന് തന്നെ കഴിക്കാനുള്ള ചിപ്സ് വാങ്ങുന്നതായിരിക്കും നല്ലത്.

ഗോകർണക്കുള്ള മിനി ബസ് 5 മണിക്ക് വരുമെന്ന് അവിടെ ഉള്ള ചായകടക്കാരൻ ആദ്യമേ പറഞ്ഞിരുന്നു. അങ്ങനെ ബസ്സിനെ കാത്തു ksrtc ബസ്സ്‌ സ്റ്റാൻഡിന്റെ മുമ്പിൽ നിന്നു.. 5:05 ആവുമ്പോഴേക്കും ബസ്സ്‌ വന്നു.. ആദ്യം തന്നെ കേറി നമ്മൾക്ക് രണ്ടാൾക്കും സീറ്റ്‌ ഉറപ്പിച്ചു. നമ്മടെ നാട്ടിലെ കല്യാണ ബസ്സ്‌ പോലൊരു ബസ്സ്‌.. ചെറുതാണെങ്കിലും നല്ല അടിപൊളി ബസ്സ്‌ കിട്ടി. ഒരാൾക്ക് ₹32രൂപക്ക് ടിക്കറ്റ് എടുത്തു! ഗോകർണാ ബസ്സ്റ്റാൻഡിൽ ഇറക്കി തന്നു.. ഗൂഗിളിൽ അടിച്ചു നോക്കിയപ്പോൾ 2 km മാത്രമേ നടക്കാൻ ഉള്ളു.. നിങ്ങൾക്ക് ഓട്ടോ പിടിക്കുന്നതിലും അവിടേക്ക് നടക്കുന്നതായിരിക്കും നല്ലത്.. അങ്ങനെ ഓരോ ഇടവഴികളിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ കണ്ട കാഴ്ചകൾ വേറെ തന്നെ ആയിരുന്നു.. ആചാരങ്ങൾക് വില കല്പിക്കുന്ന ബ്രാഹ്മിണർ മാത്രം താമസിക്കുന്ന ഒരിടം. ഇട്ട വസ്ത്രം പോലും പഴയ കാലത്തെ അവസ്ഥ എന്തായിരുന്നു എന്ന് കാണിച്ചു തരും.. ഒരു വിന്റെജ് ഫീൽ കിട്ടുന്ന ഒരു സ്ഥലം കൂടിയാണ് ഗോകർണ.

എങ്ങോട്ടാ നടന്നു അവസാനം ഗോകർണാ ബീച്ചിലെത്തി. വലുതായി ഒന്നും കാണാനില്ലെന്ന് തോന്നി.. പക്ഷെ ബീച്ചിന്റെ അവസാനം എത്തി നിന്ന് നോക്കുമ്പോൾ കുന്നും മലയും ബീച്ചും.. എന്റെ പൊന്നെ… കിടിലൻ വ്യൂ!! പക്ഷെ kudle ബീച്ചിൽ നിന്ന് trek തുടങ്ങുന്നതായിരിക്കും നല്ലത്.. അമ്പലങ്ങളും ആചാരങ്ങളും കാണണം എന്ന് ഉണ്ടെങ്കിൽ മാത്രം ഗോകർണാ ബീച്ചിലേക് പോയാൽ മതി! ഞങ്ങൾക്ക് ഗോകർണാ ബീച്ചിൽ അവസാനം നിന്ന് ഒരു ഷോർട് വേ കിട്ടി… kudle ബീച്ചിലേക്! അത് കൊണ്ട് മാത്രം പണികിട്ടിയില്ല. ഏകദേശം ആ ഇടവഴി 3km നടത്തം ലാഭിച്ചു തന്നു.

Kudle beach ഇവിടെയാണ് ഈ 4 ബീച്ചുകളുടെ സ്റ്റാർട്ടിങ് പോയിന്റ്.. അതിസുന്ദരമായ ബീച്.. കുറച്ച് നല്ല ഫോട്ടോ എടുക്കാൻ പറ്റിയ ഒന്നാതരം ബീച്.. ഒരു നായ നമ്മളെ ബാക്കിൽ തന്നെ ഉണ്ടായിരുന്നു.. കടലിലേക്കു കീഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.. അത് കൊണ്ട് ശ്രദ്ധിക്കണം.. ഓം ബീച്ചിലേക് kudle ബീച്ചിൽ നിന്ന് 3km നടക്കണം..
നമ്മൾ കാണുന്ന തണലിൽ ഒക്കെ പോയി ഇടക്ക് ഇടക്ക് പോയി ഇരിക്കും.. അത്രക്ക് ചൂട് ഉണ്ടായിരുന്നു.. എന്നാലും സഹിക്കാൻ പറ്റുന്നതാണ്.. വഴിക്ക് ഒരു ഹോട്ടലിൽ കേറിയപ്പോൾ രണ്ടു ഫോറീനേഴ്സിനെ പരിചയപെട്ടു.. എഡ്വിനും എഡ്വാനിയയും പേര് കേട്ടപ്പോൾ തന്നെ ഏട്ടനും അനിയത്തിയും കൂടെ നാട് കാണാൻ ഇറങ്ങിയതാണെന്ന് മനസിലായി. എന്റെ കൂടെ വന്ന thamiz നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ട് അവർ നമ്മളായി നല്ല പോലെ അടുത്തു.. എഡ്വിൻ ലോയറും എഡ്വിന ഡോക്ടറുമാണ്. അങ്ങനെ അവരോടപ്പം ചായയും കുടിച് അര മണിക്കൂർ അവിടെ തന്നെ ഇരുന്നു..

Om beach – ഒന്നും പറയാനില്ല കാടിന്റെ ഉള്ളിലുള്ള ഒരു കിടിലൻ ബീച്.. അങ്ങോട്ടേക് നടക്കുമ്പോൾ ഒരു വ്യൂ കിട്ടി… ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കിടിലൻ വ്യൂ.. കാണുന്ന കാഴ്ച ഫോട്ടോക്ക് തരാൻ സാധിക്കില്ല.. കണ്ടു തന്നെ നോക്കണം. ഓം ബീച്ചെന്ന് പേര് വരാൻ കാരണം ഏകദേശം മേലെ നിന്ന് നോക്കിയാൽ ഒരു ഓം എന്ന് എഴുതിയത് പോലെ കാണാം. ഓം ബീച്ച് നല്ല ആഴം ഉള്ളത് കൊണ്ട് ഇറങ്ങാൻ സാധിക്കില്ല!

Half moon beach – ഒരു ചെറിയ ഇടവഴി.. അതും കാട്ടിലൂടെ.. ഒരു അടിപൊളി ട്രെക്കിങ് സ്‌പോട്ട്!! ഹാഫ് മൂൺ ഇലേക്കുള്ള നടത്തം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും.. ഗൂഗിളിൽ നോക്കി തന്നെ പോവുക.. ചിലപ്പോൾ വഴി തെറ്റിയേക്കാം. 12 മണി ആവുമ്പോഴേക് ഹാഫ് മൂൺ ബീച്ചിൽ എത്തി!! ഇവിടെ ആണ് അധിക ഫോറീനേഴ്‌സും ടെന്റ് കൊണ്ട് വരാത്തവരും സ്റ്റേ ആകുന്നത്.. വെള്ളമില്ല എന്ന ഒറ്റ പ്രശ്നമേ ഉള്ളൂ!! പിന്നെ ഭക്ഷണത്തിനും നല്ല പൈസ ആണ്!! ഫ്രൈഡ് റൈസ് ഒക്കെ 100 രൂപക്ക് കിട്ടും!ഞങ്ങൾ ചിപ്സ് തിന്നു വിശപ്പകറ്റി!

Paradise Beach – ഈ ബീച്ചുകളുടെ അവസാന ബീച്! രാത്രി ടെന്റ് അടിക്കാൻ പറ്റിയ സ്ഥലമാണ് paradise ബീച്! അധിക നാട് വിട്ടു വരുന്നവർ ഇവിടെയാണ് താമസിക്കാർ!
എല്ലാം അടിപൊളി ബീച് ആണ്! ഒരു ദിവസത്തേക്ക് വരുന്നതാണെങ്കിൽ അവിടെ കുറച്ച് റസ്റ്റ്‌ എടുത്തിട്ട് രാത്രി 9:42 pm നാട്ടിലേക്ക് മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്‌ ട്രെയിൻ ഉണ്ട് അതിൽ പോകുന്നതായിരിക്കും നല്ലത്! ഇല്ലെങ്കിൽ Goa യിലേക്ക് അവിടെ നിന്ന് 2 മണിക്കൂർ മാത്രമേ ഉള്ളൂ! Gokarna road റെയിൽവേ സ്റ്റേഷനിൽ നിന്ന് ദിവസവും വൈകുന്നേരം 6:40 pm ന് മത്സ്യഗന്ധ എക്സ്പ്രസ്സ്‌ ഉണ്ട്! പിന്നെ paradise ബീച്ചിൽ നിന്ന് വന്ന വഴിക്ക് വരണ്ട ആവശ്യമില്ല! അവിടെ നിന്ന് ആരോടെങ്കിലും ചോദിച്ചാൽ belkan ബീച്ചിലേക്കുള്ള വഴി പറഞ്ഞു തരും. അവിടെ നിന്ന് 3 km നടന്നാൽ ഗോകർണയിലേക് ബസ് കിട്ടും. ഗോകർണ എത്തുന്നതിന് മുമ്പ് ഒരു സ്റ്റോപ്പിൽ ഇറങ്ങിയാൽ kumta യിലേക്ക് ബസ് കിട്ടും. അല്ലെങ്കിൽ ഗോകർണയിൽ നിന്നും കിട്ടും!