ലോക്ക്ഡൗൺ കാലത്ത് തെലങ്കാനയിലേക്ക് ഒരു ഓട്ടം

ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്. പേര് ഷൈജു ഉമ്മൻ. ഈ Lockdown സമയത്ത് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം നിങ്ങൾക്ക് മുന്നിൽ വിവരിക്കുകയാണ്.

ഏപ്രിൽ 25 ന് ഉച്ചയ്ക്ക് മാവേലിക്കരയിലെ ഒരു പാസ്റ്റർ എന്നെ വിളിച്ചു “ഷൈജു ഒരു ഓട്ടം ഉണ്ട് പോകാമോ” എന്ന് ചോദിച്ചു. ഞാൻ ചോദിച്ചു “പാസ്റ്ററെ എവിടെ പോകുവാൻ ആണ്  ”

”മാവേലിക്കര അശ്വിനി ആയുർവേദ ഹോസ്പിറ്റൽനിന്നും ഹൈദരാബാദിലേക്ക്, അവിടുന്ന് പുട്ടപർത്തിയിലേക്ക്. അവിടുന്ന് ഒറ്റയ്ക്ക് തിരികെ വരണം. അവർ pass എടുത്തിട്ടുണ്ട്. ഏപ്രിൽ 25 ന് വൈകുന്നേരം 5 മണിക്ക് ഇവിടുന്ന് പോകണം. 28 തീയതി രാത്രി പത്തുമണിക്ക് ഉള്ളിൽ മാവേലിക്കരയിൽ തിരികെ വരണം.” പാസ്റ്റർ പറഞ്ഞു. അപ്പോൾ ഞാൻ പോകാമെന്നു പറഞ്ഞു. ഹൈദരാബാദിലുള്ള Vedula Nada Siddhartha യുടെ ഭാര്യ പ്രസവത്തോട് “paralytic stroke” ആയി. ഒരു മ്യൂസിക്കൽ ടീച്ചറാണവർ.

അങ്ങനെ പുട്ടപർത്തിയിലുള്ള റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ മുഖാന്തിരം ചികിത്സയ്ക്കായി മാവേലിക്കര കല്ലുമല അശ്വിനി ആയുർവേദ ഹോസ്പിറ്റലിൽ വരുവാൻ ഇടയായി. ഹോസ്പിറ്റലിലെ ചികിത്സയിൽ “V prasuna Siddhartha (Treated patient)26 years നടക്കുവാൻ തുടങ്ങി.6 മാസം പ്രായമുള്ള കുഞ്ഞ് HYDERABAD ൽ ആണ്.കുഞ്ഞിനെ കാണാത്തതിനാൽ മാനസികമായി ഭയങ്കര അസ്വസ്ഥതയിൽ ആയിരുന്നു ഇവർ.

ട്രെയിനിൽ ആണ് lockdown തുടങ്ങുന്നതിന് മുൻപേ വന്നത്.അതുകഴിഞ്ഞ് ഒരു മാസത്തോളം ഡോക്ടർ ഫ്രീയായിട്ട് അവർക്ക് ഭക്ഷണം നൽകി. ഇവർ വലിയ സാമ്പത്തികം ഉള്ളവരല്ല. അവർക്ക് പോകുവാൻ ആംബുലൻസിന് വലിയ റേറ്റ് പലരും പറഞ്ഞു.

ഈ സമയം ഡോക്ടർ പറഞ്ഞു “ഒരു കാര്യം ചെയ്യ്. ഞാൻ എന്റെ കാർ തരാം, പെട്രോളിന്റെ ചിലവ് നിങ്ങൾ വഹിക്കണം. ഡ്രൈവർക്ക് ഉള്ള ശമ്പളവും നിങ്ങൾ നൽകണം.” അങ്ങനെ ഡ്രൈവർക്കു വേണ്ടി ഒത്തിരി ശ്രമിച്ചു. ആരെയും കിട്ടിയില്ല. അങ്ങനെ ഡോക്ടർ പാസ്റ്ററെ വിളിച്ചു പറഞ്ഞു.”ഒരു ഡ്രൈവറെ വേണം.”

അങ്ങനെ പാസ്റ്റർ എനിക്ക് നമ്പർ തന്നു. ഞാൻ അവരെ വിളിച്ചു ചോദിച്ചു. അവർ എന്നോട് “ഹൈദരാബാദ്, പുട്ടപർത്തി പോകുന്നതിനു എത്ര രൂപയാവും?” ഞാൻ ന്യായമായ റേറ്റ് പറഞ്ഞു അപ്പോൾ അവർ പറഞ്ഞു “അത് ഒത്തിരി കൂടുതലാണ്. ഞങ്ങൾ വലിയ സാമ്പത്തികമുള്ളവരല്ല.” അപ്പോൾ ഞാൻ പറഞ്ഞു “കുഴപ്പമില്ല ഞാൻ വരാം. ” ഞാൻ കരുതി, എന്തായാലും ഓട്ടം ഒന്നുമില്ല പോയിട്ട് വന്ന് 14 ദിവസം Quarantine ൽ ഇരിക്കേണ്ടിവരും.

അവർ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കളക്ടർ pass കൊടുത്തിരിക്കുന്നത് ഞാൻ 28 ദിവസം Quarantine ൽ ഇരിക്കേണം എന്നാണ്. ഞാൻ പാസ് മേടിച്ചു നോക്കി, അവരുടെ അഡ്രസ്സും എൻറെ ആധാർ നമ്പരും, ലൈസൻസ് നമ്പരും പോകേണ്ടത് എവിടെ ആണെന്നും നോക്കി. Quarantine ഇരിക്കുന്നത് എഴുതിയിരിക്കുന്നത് താഴെയാണ്. ഞാൻ അത് ശ്രദ്ധിച്ചില്ല.അതു കാര്യമായി. ആ patient സന്തോഷം കൊണ്ട് അങ്ങോട്ടും, ഇങ്ങോട്ടും നടക്കുകയായിരുന്നു. നേരത്തെ നടക്കത്തില്ലായിരുന്നു. ഞാൻ 28 ദിവസം Quarantine ഇരിക്കേണ്ടി വരുവാണെങ്കിൽ ചിലപ്പോൾ ഞാൻ പോകത്തില്ലായിരുന്നു. ദൈവം ചെയ്യുന്നതെല്ലാം നല്ലതിന്.

അങ്ങനെ ഞങ്ങൾക്ക് ആവശ്യമുള്ള ഉള്ള ഭക്ഷണവും ചായയും, കട്ടൻചായയും എല്ലാം ഡോക്ടർ തന്നു. അങ്ങനെ ഇരുപത്തിയഞ്ചാംതീയതി വൈകുന്നേരം5 മണിക്ക് ഞങ്ങൾ ഇവിടുന്ന് പോയി ഇരുപത്തിയാറാം നാലരയ്ക്ക് ഹൈദരാബാദിൽ എത്തി. അന്ന് രാത്രിയിൽ അവിടെ കിടന്നു. ആ വീട്ടിലെ ആർക്കും കൊറോണ ഇല്ലായിരുന്നു. അവിടുന്ന് വെളുപ്പിന് അഞ്ചുമണിക്ക് ഇറങ്ങി പുട്ടപർത്തിലേക്ക് M S Shankar Narayan sir (റിട്ടേഡ് റെയിൽവേ ഉദ്യോഗസ്ഥൻ താമസിക്കുന്നത് പുട്ടപർത്തിയിൽ ആണ്) ഇദ്ദേഹം മുഖാന്തിരമാണ് ഇവർ കേരളത്തിലേക്ക് ചികിത്സയ്ക്ക് വരുന്നത്.

ഒരു മണി ആയപ്പോൾ അവിടെ ചെന്നു. അവിടുന്ന് ചപ്പാത്തിയും, കറിയും,കട്ടൻ ചായയും, പാഴ്സലായി എടുത്തു വച്ചിരുന്നു. അവിടുന്ന് പിന്നെ മാവേലിക്കരയിലേക്ക് 28 തീയതി രാവിലെ അഞ്ചരയ്ക്ക് കല്ലുമല ആയുർവേദ ഹോസ്പിറ്റലിൽ ഞാൻ വന്നു. അവിടുന്ന് ഞാൻ കായംകുളത്തേക്ക് എന്റെ വീട്ടിൽ വന്നു.

ഞാൻ പോകുന്നതിനു മുൻപ് ഭാര്യയും,മക്കളെയും കുടുംബത്തിലേക്ക് മാറ്റി. ഞാൻ വന്നിട്ട് കൗൺസിലറെ വിളിച്ചു  ഹൈദരാബാദിൽ പോയിട്ട് വരികയാണ് എന്ന് പറഞ്ഞു. അത് കഴിഞ്ഞു ആലപ്പുഴ കലക്ടറേറ്റിൽ നിന്നും എന്നെ വിളിച്ചു. പിന്നെ ദിവസവും കായംകുളം ഗവൺമെൻറ് ഹോസ്പിറ്റലിൽ നിന്നും വിളിക്കുമായിരുന്നു കുഴപ്പം എന്തെങ്കിലുമുണ്ടോ? എന്നൊക്കെ അന്വേഷിച്ച്.

ഇന്ന് 11 ദിവസമായി എനിക്ക് ഒരു അസ്വസ്ഥതയും ഇല്ല. അഞ്ചു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തായിരുന്നു. അതിലും നെഗറ്റീവ്. ഞാൻ കൊണ്ടു വിട്ടവർക്ക് 14 ദിവസം Quarantine ഇരുന്നാൽ മതിയായിരുന്നു. എനിക്ക് 28 ദിവസവും. ഇപ്പോൾ വിദേശത്തുനിന്നും വരുന്നവർക്ക് ഏഴുദിവസം സർക്കാർ ക്വാർട്ടറിൽ, ഏഴു ദിവസം വീട്ടിലും. അത് എന്താ ഇങ്ങനെ? അറിയില്ല.

കല്ലുമല അശ്വിനി ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ഒരു നല്ല മനുഷ്യനാണ്. എനിക്ക് തരാനുള്ള തുക അവർ തന്നായിരുന്നു. ഡോക്ടറും, പുട്ടപർത്തിയിലെ സാറും എന്നെ ദിവസവും വിളിക്കുമായിരുന്നു. അവർ പറഞ്ഞു “ഷൈജു അക്കൗണ്ട് നമ്പരും ഞങ്ങൾക്ക് അയച്ചുതാ. കുറച്ച് ക്യാഷ് ഞങ്ങൾ അയച്ചുതരാം.” ഞാൻ പറഞ്ഞു വേണ്ട.

പിന്നീട് ഡോക്ടർ വീട്ടിൽ വന്നു എനിക്ക് ഒരു 5000 രൂപ തന്നു. ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ചു പിടിച്ചേൽപ്പിച്ചു. ഡോക്ടർക്ക് എനിക്ക് തരണ്ട ഒരു കാര്യവും ഇല്ല. ഡോക്ടർ എന്നോട് പറഞ്ഞു “ഷൈജു ഡ്രൈവർ അല്ലേ, 28 ദിവസം ഇരിക്കുമ്പോൾ ചെലവിന് ക്യാഷ് വേണ്ടത് അല്ലേ?”

ഞാൻ പറഞ്ഞു “അവരുടെ മുഖത്തു നോക്കിയേ അവരെത്ര സന്തോഷമായിരിക്കുന്നു. അവരുടെ സന്തോഷം അല്ലേ നമ്മുടെ സന്തോഷം. ഞാൻ 28 ദിവസം ഇവിടെ ഇരുന്നാലും കുഴപ്പമില്ല അവർ സന്തോഷമായിരിക്കട്ടെ.”