ഭാരതത്തിൻ്റെ വീരപുത്രൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് ‘വീർചക്ര’ പുരസ്ക്കാരം

Photo - Sanjay Simha

അഭിനന്ദൻ വർദ്ധമാൻ; ഇന്ന് ഇന്ത്യൻ ജനതയ്ക്ക് ആത്മധൈര്യത്തിന്റെയും സാഹസികതയുടേയുമെല്ലാം പര്യായമാണ് ആ നാമം. ആരാണ് അഭിനന്ദൻ? 1983 ജൂൺ 21 ന് തമിഴ്നാട്ടിലാണ് അഭിനന്ദൻ്റെ ജനനം. അച്ഛൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ, അമ്മ ഒരു ഡോക്ടറാണ്. 2004-ൽ ​വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന അഭിന​ന്ദ​ൻ ചെ​​ന്നൈ താ​മ്പ​ര​ത്തെ ത​ര​മ​ണി വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലാ​ണ്​ പൈ​ല​റ്റാ​യി (173 കോ​ഴ്​​സ്​ വി​ഭാ​ഗം) പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്.

2019 ഫെബ്രുവരിയിലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്​ പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ ​ത​ക​ർന്ന​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെട്ടു പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യ അഭിനന്ദൻ, മൂന്ന് ദിവസമാണ് പാക്കിസ്ഥാൻ സേനയുടെ കസ്റ്റഡിയിൽ കഴിഞ്ഞത്. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു.

മർദ്ദനങ്ങൾ ഏറ്റിട്ടും സ്വന്തം രാജ്യത്തിൻറെ രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ അഭിനന്ദൻ തയ്യാറായില്ല. പേര് ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദൻ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദന്‍ മറുപടി നല്‍കിയത്. ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കിയില്ല. “പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന” ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടിയാണ് അഭിനന്ദനിൽ നിന്നും ഉണ്ടായത്.

പാക്കിസ്ഥാന്റെ കൈവശമെത്തിയ ഇന്ത്യൻ യുദ്ധ തടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു. ഒടുവിൽ നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാക്കിസ്ഥാൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി പാക്കിസ്ഥാൻകാർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

മികച്ച സ്വീകരണമാണ് വാഗാ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ച അഭിനന്ദന് ലഭിച്ചത്. അഭിനന്ദന്റെ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ‘മീശ’ ഇന്ത്യയിൽ വലിയ ട്രെൻഡായി മാറിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഇതിനെ “അഭിനന്ദൻ-കട്ട്” എന്നാണ് അറിയപ്പെടുന്നതു തന്നെ. കുറച്ചു നാളത്തെ വിശ്രമത്തിനും വൈദ്യപരിശോധനകൾക്കും മറ്റു നടപടിക്രമങ്ങൾക്കും ശേഷം അഭിനന്ദൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയുണ്ടായി.

ഒടുവിലിതാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീർചക്ര ബഹുമതി ലഭിച്ചിരിക്കുന്നു.യുദ്ധമുഖത്തെ ധീരതയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് വീരചക്ര (വീര്‍ചക്ര). പരംവീര ചക്ര, മഹാവീര ചക്ര പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, ജന്മഭൂമി, വിക്കിപീഡിയ, Cover Image – Sanjay Simha.