മലമുകളിലെ ബുദ്ധപ്രതിമയും നൂറു വർഷം പഴക്കമുള്ള മൊണാസ്ട്രിയും; തിംഫുവിലെ കാഴ്ചകൾ…

വളരെ വ്യത്യസ്തമായ കാഴ്ചകളും സംസ്ക്കാരവുമെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലൂടെ യാത്ര തുടരുന്നു. തിംഫുവിൽ ഞങ്ങൾ താമസിച്ചിരുന്ന ‘ഹോട്ടൽ ഭൂട്ടാനി’ൽ നിന്നും ചെക്ക് ഔട്ട് ചെയ്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. തിംഫുവിൽ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് ഹോട്ടൽ ഭൂട്ടാൻ. തിംഫുവിലെ പ്രസിദ്ധമായ ബുദ്ധ പ്രതിമയും മൊണാസ്ട്രികളുമൊക്കെ കാണുവാനാണ് ഞങ്ങളുടെ പ്ലാൻ. അതിനുശേഷം ഭൂട്ടാനിലെ മറ്റൊരു പ്രശസ്ത ടൂറിസ്റ്റ് ഏരിയയായ ‘പാറോ’യിലേക്ക് പോകുകയും വേണം.

അങ്ങനെ ഞങ്ങൾ മലമുകളിലെ ബുദ്ധ പ്രതിമയുടെ അടുത്ത് എത്തിച്ചേർന്നു. ടൂറിസ്റ്റുകൾ ധാരാളമായി സന്ദർശിക്കുന്ന സ്ഥലമായതിനാൽ അവിടെ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഒരുകണക്കിന് ഞങ്ങളുടെ കാറിനു പാർക്കിംഗ് തരപ്പെടുത്തി. അതിനുശേഷം ഞങ്ങൾ അതിനകത്തേക്ക് നടന്നു. അകത്ത് ക്യാമറ ഉപയോഗിക്കുവാൻ പാടില്ലായിരുന്നു. അകത്തേക്ക് നടക്കുന്നതിനിടെ ഒരു മലയാളി ടൂർ ടീമിനെ പരിചയപ്പെട്ടു. അവരുമായി കുറച്ചു സമയം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി.

ബുദ്ധപ്രതിമയുടെ കാഴ്ച കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് നമ്മുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ആണ്. സലീഷേട്ടൻ പരിചയപ്പെടുന്നവർക്കെല്ലാം എസ്.ആർ.ജംഗിൾ റിസോർട്ടിന്റെ കാർഡ് കൊടുക്കുന്നുണ്ടായിരുന്നു. അവിടത്തെ കാഴ്ചകളെല്ലാം കണ്ടാസ്വദിച്ചതിനു ശേഷം ഞങ്ങൾ തിരികെ മലയിറങ്ങാൻ തുടങ്ങി. ഇനി പോകുന്ന വഴിയിൽ ഭൂട്ടാന്റെ സെക്രട്ടറിയേറ്റ് കാണണം എന്നൊരു പദ്ധതിയുണ്ട്.

പോകുന്ന വഴിയിൽ ഞങ്ങൾ ഒരു ചെറിയ ചായക്കടയിൽ ഭക്ഷണം കഴിക്കുവാനായി കയറി. അവർ ഫാമിലിയായിട്ടു നടത്തുന്ന ഒരു ചെറിയ കടയായിരുന്നു അത്. അവിടെ ചായയും കാപ്പിയും കൂടാതെ നല്ല തണുത്ത ബീയറും ലഭ്യമായിരുന്നു. ഞങ്ങൾക്കു വേണ്ടി അവർ സ്പെഷ്യലായി ആവശ്യമനുസരിച്ച് ഊണും കറികളുമൊക്കെ തയ്യാറാക്കി തന്നു. നല്ല ചൂടുള്ള രുചികരമായ ഭക്ഷണം ഞങ്ങൾ ആസ്വദിച്ച് കഴിച്ചു. എല്ലാംകൂടി 600 രൂപയുമായി.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ അവിടെ അടുത്തുള്ള ഒരു മൊണാസ്ട്രിയിലേക്ക് പോയി. 300 രൂപയായിരുന്നു അവിടെ കയറുന്നതിനായുള്ള ഫീസ്. മൊണാസ്ട്രിയാണെങ്കിലും അതിനകത്ത് ധാരാളം സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ആ കോമ്പൗണ്ടിൽ ഒരു ഭൂട്ടാൻ പതാക സ്ഥിതി ചെയ്യുന്നുണ്ട്. അതിനു താഴെയായി രണ്ടു പട്ടാളക്കാർ കാവൽ നിൽക്കുന്ന കാഴ്ച വളരെ ആകര്ഷണീയമായിരുന്നു. ഭയങ്കര ഫോട്ടോജെനിക് ആയിരുന്നു അവിടമാകെ. വരുന്ന ടൂറിസ്റ്റുകളെല്ലാം ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. കുറച്ചു ചൈനീസ് സഞ്ചാരികളെയും ഞങ്ങൾക്ക് അവിടെ കാണുവാനായി.

കെട്ടിടങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫി നിരോധനം നിലവിലുള്ളതിനാൽ അകത്തെ കാഴ്ചകളൊന്നും ഞങ്ങൾക്ക് പകർത്തുവാനായില്ല. എന്തായാലും വളരെ പോസിറ്റിവ് എനർജ്ജി പകരുന്ന ഒരു സ്ഥലമായിരുന്നു അവിടം. അവിടത്തെ കാഴ്ചകൾ കണ്ടതിനുശേഷം ഞങ്ങൾ പാറോയിലേക്ക് പോകുവാൻ യാത്രയായി. എ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.