ചൈനയിലെ പ്രശസ്തമായ ‘കാന്റൺ ഫെയർ’ കാണുവാൻ ടീം ബോൺവോയോടൊപ്പം…

ടീം BONVO യോടൊപ്പമായിരുന്നു എൻ്റെ ചൈനയിലേക്കുള്ള യാത്ര. കാഴ്ചകൾ കാണുവാനുള്ള യാത്ര എന്നതിലുപരി ഇതൊരു ബിസ്സിനസ്സ് ട്രിപ്പ് ആയിരുന്നു. അവിടെ നടക്കുന്ന കാന്റൺ ഫെയർ എന്ന ഗംഭീര എക്സിബിഷൻ കാണുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം. എന്താണ് ഈ കാന്റൺ ഫെയർ? എന്താണിതിന്റെ പ്രത്യേകത?

ചൈനയിലെ വ്യവസായ നഗരമായ ഗ്വാങ്‌ചോയിൽ നടന്നുവരുന്ന വ്യാപാരമേളയാണ് കാന്റൺ ഫെയർ. 1957 മുതലാണ് ഈ മേള തുടർച്ചയായി നടത്തി വരുന്നത്. വർഷത്തിൽ രണ്ടു തവണയാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2007 മുതൽ ഇത് import export fair എന്ന പേരിലും അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം രാജ്യങ്ങിൽ നിന്നായി രണ്ടു ലക്ഷത്തോളം ഉപഭോക്താക്കളാണ് ഒരോ വർഷവും കാന്റൺ ഫെയറിൽ പങ്കെടുക്കാനെത്തുന്നത്. ചൈനയിൽ നിന്നും പുറത്തു നിന്നുമായി കാൽ ലക്ഷത്തോളം പ്രദർശകരും ഒന്നര ലക്ഷത്തിലേറെ വ്യത്യസ്ത ഉത്പന്നങ്ങളും മേളയിൽ പ്രദർശനത്തിനെത്താറുണ്ട്.

12 ലക്ഷം സ്‌ക്വയർ മീറ്ററിലാണ് മേള സെറ്റ് ചെയ്തിരിക്കുന്നത്. വാണിജ്യമേഖലയിൽ സംഭവിക്കുന്ന പരിഷ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ഒരോവർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാന്റണിലോക്ക് ചെറുകിട വന്കിടെ വ്യവസായികൾ ഒഴുകിയെത്തുന്നത്. കേരളത്തിൽ നിന്നും ഈ മേള ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണ്.

വ്യവസായ നഗരമായ ഗ്വാങ്‌ചോയിൽ നിന്ന് അമേരിക്ക, യൂറോപ്പ് മുതൽ കേരളത്തിലേക്കു വരെ ഗുണമേന്മയുള്ള നിരവധി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ചെറുതും വലുതുമായ അനേകം വ്യവസായ ശാലകൾ, എക്‌സ്‌പോർട്ട് ബിസിനസ്സുകാർ, ഏജന്റുമാർ, നിരവധി വാണിജ്യ പ്രദർശനങ്ങൾ എന്നിവ ഗ്വാങ്‌ചോയിലുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ആഗോള ബിസിനസ്സുകാർക്ക് ഏറെ പ്രിയപ്പെട്ട കാന്റൺ ഫെയറിൻ ആദ്യ ഘട്ടത്തിലാണ് ഏറെ ആകർഷകമായ ഉത്പന്നങ്ങളുടെ പ്രദർശനം. ആദ്യ സെഷനിൽ ഇലക്ട്രോണിക്‌സ്, ലൈറ്റിങ് ഉപകരണങ്ങൾ, വാഹനങ്ങൾ – സ്‌പെയർ പാർട്ടുകൾ, മെഷിനറികൾ, ഹാർഡ്‌വെയർ – ടൂൾസ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, കെമിക്കൽ ഉൽപ്പന്നങ്ങൾ, എനർജി റിസോഴ്‌സസ്, ഇന്റർനാഷണൽ പവലിയൻ എന്നിവയുടെ പ്രദർശനമാണുള്ളത്. ഈ സെഷനിലേക്കാണ് ബോൺവോയുടെ സംഘം യാത്ര ലക്ഷ്യമിട്ടിരിക്കുന്നത്.

ചൈന ട്രിപ്പിലൂടെ തന്നെ നിരവധി പുതു സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ മീഡിയാവൺ – ബോൺവോ ട്രിപ്പിന് സാധിച്ചു. സംഘാടകർക്ക് ചൈനയിലുള്ള മുൻപരിചയം പുതിയ സംരഭകർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കാൻ കാരണമായി. ചൈനയിലെ വാണിജ്യ, വ്യവസായ സംരംഭകരുമായി നേരിൽ സംവദിക്കാനും പരസ്പര സഹകരണത്തിനുള്ള വഴികൾ കണ്ടെത്താനും കഴിഞ്ഞു. വ്യവസായ സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകളും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവസരങ്ങളും മനസ്സിലാക്കിയതിനു ശേഷമാണ് ഞങ്ങൾ മടങ്ങിയത്.

2020 ഏപ്രിൽ 15 നു നടക്കുന്ന 127 th കാന്റൺ ഫെയറിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ബോൺവോ ടീമിനോടൊപ്പം വേറിട്ടൊരു ചൈന കാന്റൺഫൈയർ യാത്രക്കു ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വിളിക്കുക 8594022166, 7594022166.

അടുത്ത വർഷം ജനുവരി മാസം ചൈന NewYear ഉം മറ്റും ആയതിനാൽ തന്നെ വിസയും മറ്റും കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് രജിസ്ട്രേഷൻ ഈ വരുന്ന ഡിസംബർ മാസം ക്ളോസ് ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ പാസ്പോർട്ട്‌ തുടങ്ങി വിസക്ക് ആവശ്യമായ എല്ലാ Documents ഉം ഡിസംബർ മാസം തന്നെ ശേഖരിച്ചു വിസയ്ക്ക് അപ്ലൈ ചെയ്യുന്നതാണ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് വിളിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – മീഡിയ വൺ.