സിനിമ കാണാം, അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരാം

എല്ലാവർക്കും നമസ്കാരം. ഞാൻ സുജിത്ത് ഭക്തൻ. സാധാരണ ഞാൻ ചെയ്യാറുള്ള ട്രാവൽ വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വിഷയവുമായാണ് ഞാനിന്ന് നിങ്ങളുടെ മുന്നിലെത്തുന്നത്. ഒരു സിനിമയെക്കുറിച്ചു നിങ്ങളോട് സംവദിക്കാനാണത്. അടുത്ത കാലത്തിറങ്ങിയ, വളരെ നല്ലൊരു ചിത്രമായ ‘ചിരി’യെക്കുറിച്ചാണിന്ന് ഞാൻ നിങ്ങളോട് Share ചെയ്യാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെ ആത്മാർത്ഥമായി ചിരിക്കാൻ മറന്നു പോയ മലയാളിയുടെ മുന്നിലേയ്ക്കാണ് ചിരിക്കാനും ചിന്തിക്കാനുമേറെ വക നല്കുന്ന ചിരി എത്തിച്ചിട്ടുള്ളത്. മലയാളത്തിലെ സമ്പൂർണ്ണ OTT Platform ആയ പ്രൈം റീൽസിലൂടെയാണ് ചിരി എന്ന ചിത്രം അടുത്തിടെ റിലീസ് ചെയ്തിട്ടുള്ളത്.

സാമൂഹ്യ പ്രവർത്തനം തന്റെ ജീവിതചര്യയായി തിരഞ്ഞെടുത്തിട്ടുള്ള ശ്രീ.മുരളി ഹരിതമാണ് ചിരി പ്രൊഡൂസ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിന്റെ ലാഭത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. 500 പേർക്ക് സൗജന്യ ഡയാലിസിസ്, ഒരാളുടെ വൃക്ക മാറ്റിവെയ്ക്കൽ, 4 സെന്റിൽ ഒരു വീടു പണിതു കൊടുക്കൽ എന്നിവ സിനിമയുടെ ലാഭത്തിൽ നിന്നും ചെയ്തു കൊടുക്കുന്ന പ്രവൃത്തികളാണ്.

മലയാളത്തിലെ ആദ്യത്തെ നോൺ ലീനിയർ ചിത്രമായ, നാമേറെ കൊതിക്കുന്ന വിദ്യാർത്ഥി ജീവിതത്തിലയ്ക്ക് നമ്മെ തിരിച്ചു കൊണ്ടു പോകുന്ന ചിരി എന്ന ചിത്രം തീർച്ചയായും എല്ലാവരും കാണണം. Play Store ൽ നിന്നും Prime Reels എന്ന app download ചെയ്ത് ചിരി കാണാവുന്നതാണ്. കേവലം ഒരു ചിത്രം കാണുന്നതിലേറെ മനുഷ്യത്വപരമായ ഒരു സദ്പ്രവൃത്തിയിൽ പങ്കാളിയാകാനുള്ള അവസരമാണ് ചിരി എന്ന ചിത്രം കാണുന്നതിലൂടെ ഏവർക്കും ലഭിക്കുന്നത്.

അപ്പോൾ എല്ലാവരും പ്രൈം റീൽസിലൂടെ ഈ ചിത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം നിങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയുമാകാം.