കാർണിവൽ ഉണർന്നു, ഫോർട്ട്കൊച്ചിയിൽ ഇനി ആഘോഷപ്പൂരം

കൊച്ചിൻ കാര്ണിവലിന്റെ റോഡ് ഡെക്കറേഷൻ പരിപാടികളുടെ ഉദ്‌ഘാടനം ഡിസംബർ 21 വൈകുന്നേരം ആറ് മണിക്ക് നടത്തപ്പെടും. ഫോർട്ട് കൊച്ചി ന്യൂ ഇയർ സെലിബ്രേഷൻ കമ്മിറ്റി നടത്തുന്ന ഡി.ജെ. നൈറ്റ് വൈകിട്ട് ഏഴു മണിക്ക് ഐ.എൻ.എസ്. ദ്രോണാചാര്യ ഗ്രൗണ്ടിൽ ആരംഭിക്കും.

ഡിസംബർ 22 ന് രാവിലെ ആറുമണിക്ക് ദീർഘ ദൂര സൈക്കിൾ ഓട്ടമത്സരം ഫോർട്ട് കൊച്ചി ബീച്ചിൽനിന്നും ആരംഭിക്കും. ഇതേ തുടർന്ന് രാവിലെ ഒൻപതര മണിക്ക് പള്ളത്തുരാമൻ ഗ്രൗണ്ടിൽ വടംവലി മത്സരം നടക്കും. വൈകിട്ട് ആറിന് വാസ്‌കോഡ ഗാമ സ്ക്വയറിൽ കേക്ക് വിതരണം ഉണ്ടായിരിക്കും.

ഡിസം 25ന് സൗദി ബീച്ചിൽ കൊച്ചു വഞ്ചി തുഴയൽ മത്സരം നടക്കും. അന്നേ ദിവസം കുട്ടികളുടെ വിവിധ കല കായിക മത്സരങ്ങൾ രാവിലെ പത്തു മണിക്ക് സൗദി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടും. കാർണിവലിൽന്റെ മുഖ്യ ആകര്ഷണങ്ങളായ കോലം വരയ്ക്കൽ മത്സരം രാവിലെ പത്തിനും രംഗോലി മത്സരം രാവിലെ പതിനൊന്ന് മുപ്പതിനും ഗോപാല കൃഷ്ണ ടെംപിളിൽ നടക്കും. വൈകിട്ട് 6 മണിക്ക് സുധീർ നവോദയയും സംഘവും നയിക്കുന്ന ഗാനമേള പള്ളത്തുരാമൻ ഗ്രൗണ്ടിൽ അരങ്ങേറും.

26 ന് സംസ്ഥാന ഗാട്ടാ ഗുസ്‌തി മത്സരം ഫോർട്ട് കൊച്ചി കടപുറത്തു വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഡിസം.26 മുതൽ 29 വരെ അഖില കേരള ഫുട്ബോൾ മത്സരം ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടക്കും. ഇരുപത്തിയേഴ് മുതൽ ഇരുപത്തിയൊന്പത് വരെ വൈകുന്നേരം സൂപ്പർ വെറ്ററൻസ് ബാഡ്മിന്റൺ ടൂർണമെന്റ് പരിപ്പ് ജംഗ്ഷനിൽ നടക്കും. ഇരുപത്തിയെട്ടിന് നെഹ്‌റു പാർക്കിൽ ക്യാറ്റ് ബെൽറ്റ് ആൻഡ് ഡാറ്റ മത്സരം നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ചൂണ്ടയിടീൽ മത്സരം ഫോർട്ട് കൊച്ചി ബീച്ചിൽ നടക്കും.

ഇരുപത്തി ഒന്പതാം തീയതി രാവിലെ 6 ന് വാസ് ഗോ ഡാ ഗാമ സ്‌ക്വയറിൽ നിന്ന് കൂട്ടയോട്ടം ആരംഭിക്കും. രാവിലെ ഒൻപത് മണിക്ക് ജില്ലാ ബോക്സിങ് ചാംപ്യൻഷിപ്പും വാസ്‌കോഡ ഗാമ ഗ്രൗണ്ടിൽ നടക്കും. മോട്ടോർ ബൈക്ക് റേസും വെളി ഗ്രൗണ്ടിൽ അന്നേ ദിവസം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡിസം. 30 ന് വൈകിട്ട് 7 മണിക്ക് അർജുനാടോ മ്യൂസിക് ഫെസ്റ്റിവൽ വെളി ഗ്രൗണ്ടിൽ അരങ്ങേറും.

ഡിസം. 31ന് വൈകിട്ട് 5 മണിക് മ്യൂസിക് ഫെസ്റ്റിവൽ നടക്കും. രാത്രീ 12ന് പപ്പയെ കത്തിക്കൽ നടക്കും.തുറമുഖ വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യ അതിഥി ആയിരിക്കും. ജനുവരി ഒന്നാം തീയ്യ്തി വൈകിട്ടു 3 മണിക് കാർണിവൽ റാലി ആരംഭിക്കും. ഹൈബി ഈഡൻ എം.പി. റാലി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് പരേഡ് ഗ്രൗണ്ടിൽ സമാപന സമ്മേളനം നടക്കും.

വിവരങ്ങൾക്ക് കടപ്പാട് – കൊച്ചി ലോക്കൽപീഡിയ (Kochi Localpedia).